വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യാവകാശങ്ങളെക്കുറിച്ചു പഠിപ്പിക്കാനുള്ള ഒരു ഉപകരണം

മനുഷ്യാവകാശങ്ങളെക്കുറിച്ചു പഠിപ്പിക്കാനുള്ള ഒരു ഉപകരണം

മനുഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിപ്പി​ക്കാ​നുള്ള ഒരു ഉപകരണം

സ്‌പെ​യി​നി​ലെ ഗ്രനാ​ഡ​യിൽ താമസി​ക്കുന്ന രൂറ്റ്‌ ഹിമേ​നേത്ത്‌ ഹിലാ എന്ന പതി​നേ​ഴു​കാ​രി​യോട്‌, മനുഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു ഉപന്യാ​സം എഴുതാൻ അവളുടെ അധ്യാ​പിക ആവശ്യ​പ്പെട്ടു. ഉപന്യാ​സം എഴുതി ഏതാനും ആഴ്‌ച​കൾക്കു ശേഷം, സ്‌പെ​യി​നിൽ നിന്നുള്ള മറ്റുചില വിദ്യാർഥി​ക​ളോ​ടൊ​പ്പം അവളും തങ്ങളുടെ രാജ്യത്തെ പ്രതി​നി​ധീ​ക​രി​ക്കാ​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ബെൽജി​യ​ത്തി​ലെ ബ്രസ്സൽസി​ലുള്ള യൂറോ​പ്യൻ പരി​ശോ​ധ​കാ​സം​ഘം അവളെ അറിയി​ച്ചു. അവൾ പിന്നീട്‌ ഉണരുക!യുടെ പ്രസാ​ധ​കർക്ക്‌ പിൻവ​രുന്ന പ്രകാരം എഴുതി:

“മനുഷ്യാ​വ​കാ​ശ​ങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ വിവര​ങ്ങൾക്കാ​യി ഞാൻ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌, ‘സകലരും മനുഷ്യാ​വ​കാ​ശങ്ങൾ ആസ്വദി​ക്കുന്ന ഒരു കാലം എന്നെങ്കി​ലും വരുമോ?’ എന്ന 1998 നവംബർ 22 ലക്കം ‘ഉണരുക!’ എനിക്കു ലഭിച്ചത്‌. അതിൽ എനിക്ക്‌ ആവശ്യ​മാ​യി​രുന്ന വിവരങ്ങൾ തന്നെയാണ്‌ ഉണ്ടായി​രു​ന്നത്‌. മനുഷ്യാ​വ​കാശ ധ്വംസ​ന​ത്തിന്‌ ഉദാഹ​ര​ണങ്ങൾ നൽകാ​നാ​യി, സ്‌ത്രീ​ക​ളു​ടെ ഭാവിയെ സംബന്ധി​ച്ചും കൂട്ട​ക്കൊ​ലയെ സംബന്ധി​ച്ചും ‘ഉണരുക!’യുടെ മറ്റു ലക്കങ്ങളിൽ വന്ന വിവര​ങ്ങ​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തു. [1998 ഏപ്രിൽ 8, ആഗസ്റ്റ്‌ 8 എന്നീ ലക്കങ്ങൾ കാണുക.] മറ്റു മാസി​ക​ക​ളി​ലോ പരാമർശക ഗ്രന്ഥങ്ങ​ളി​ലോ കണ്ടെത്താ​നാ​കാത്ത വിവരങ്ങൾ ‘ഉണരുക!’യിൽ ഉണ്ടെന്ന്‌ എന്റെ ഗവേഷ​ണ​ത്തി​നി​ട​യിൽ ഞാൻ മനസ്സി​ലാ​ക്കി. എനിക്ക്‌ അതിലെ ചിത്ര​ങ്ങ​ളും വളരെ ഇഷ്ടമായി, ഞാൻ അവയിൽ ചിലത്‌ എന്റെ ഉപന്യാ​സ​ത്തി​ന്റെ കൂടെ ഉൾപ്പെ​ടു​ത്തി.

“ഈ ഉപന്യാ​സം സമ്മാനാർഹ​മാ​യ​തി​നാൽ, എനിക്ക്‌ ഒരാഴ്‌ച ഫിൻലൻഡിൽ ചെലവ​ഴി​ക്കാൻ കഴിഞ്ഞു. അവി​ടെ​വെച്ച്‌, മനുഷ്യാ​വ​കാ​ശ​ങ്ങളെ കുറിച്ച്‌ കൂടു​ത​ലാ​യി സംസാ​രി​ക്കാ​നും ഇതു​പോ​ലുള്ള പ്രധാ​ന​പ്പെട്ട വിഷയങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിൽ ‘ഉണരുക!’ വഹിക്കുന്ന മൂല്യ​വ​ത്തായ പങ്കി​നെ​ക്കു​റി​ച്ചു വിശദീ​ക​രി​ക്കാ​നും എനിക്കു സാധിച്ചു.

“ലോക​സം​ഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ എല്ലായ്‌പോ​ഴും ഞങ്ങളെ ഏറ്റവു​മാ​ദ്യം അറിയി​ക്കുന്ന നിങ്ങൾക്ക്‌ അകമഴിഞ്ഞ നന്ദി. ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ഇത്തരം വിവര​ങ്ങ​ളിൽ നിന്ന്‌ ഇനിയും പ്രയോ​ജനം അനുഭ​വി​ക്കാ​നാ​യി യഹോവ നിങ്ങളെ തുടർന്നും അനു​ഗ്ര​ഹി​ക്കട്ടെ.”

[15-ാം പേജിലെ ചിത്രം]

രൂറ്റും അവൾ ഉപന്യാസ രചനയിൽ പങ്കെടു​ത്ത​തി​ന്റെ സർട്ടി​ഫി​ക്ക​റ്റും