വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനിതക വ്യതിയാനത്തിന്‌ വിധേയമാക്കിയ ഭക്ഷ്യവസ്‌തുക്കൾ— സുരക്ഷിതമോ?

ജനിതക വ്യതിയാനത്തിന്‌ വിധേയമാക്കിയ ഭക്ഷ്യവസ്‌തുക്കൾ— സുരക്ഷിതമോ?

ജനിതക വ്യതി​യാ​ന​ത്തിന്‌ വിധേ​യ​മാ​ക്കിയ ഭക്ഷ്യവ​സ്‌തു​ക്കൾസുരക്ഷി​ത​മോ?

നിങ്ങൾ താമസി​ക്കു​ന്നി​ടത്ത്‌ അതു ലഭ്യമാ​ണെ​ങ്കിൽ ഒരുപക്ഷേ, ഇന്നു രാവി​ലെ​യോ ഉച്ചയ്‌ക്കോ വൈകി​ട്ടോ നിങ്ങൾ അതു കഴിച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. അത്‌ എന്നു​ദ്ദേ​ശി​ച്ചത്‌, ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ (Genetically Modified [ജിഎം]) ഭക്ഷ്യവ​സ്‌തു​ക്ക​ളെ​യാണ്‌. കീട​പ്ര​തി​രോ​ധ​ശേ​ഷി​യുള്ള ഉരുള​ക്കി​ഴങ്ങ്‌, പറി​ച്ചെ​ടുത്ത്‌ ഏറെക്ക​ഴി​ഞ്ഞി​ട്ടും തെല്ലും വാട്ടം തട്ടാത്ത തക്കാളി എന്നിവ​യൊ​ക്കെ ഇവയ്‌ക്ക്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. ജിഎം ഭക്ഷ്യപ​ദാർഥ​ങ്ങ​ളു​ടെ പായ്‌ക്ക​റ്റു​ക​ളു​ടെ പുറത്ത്‌ അങ്ങനെ​യൊ​രു സംഗതി​യെ​ക്കു​റിച്ച്‌ യാതൊ​രു പരാമർശ​വും കാണാ​റില്ല. കഴിക്കു​മ്പോ​ഴാ​കട്ടെ, നിങ്ങൾക്കു പ്രത്യേ​കിച്ച്‌ ഒരു രുചി​വ്യ​ത്യാ​സ​വും അനുഭ​വ​പ്പെ​ടു​ക​യു​മില്ല. അതു​കൊണ്ട്‌ നിങ്ങൾ അവ തിരി​ച്ച​റി​യാൻ വലിയ സാധ്യ​ത​യൊ​ന്നു​മില്ല.

നിങ്ങൾ ഈ വരിക​ളി​ലൂ​ടെ കണ്ണോ​ടി​ക്കു​മ്പോൾ, അർജന്റീന, ഐക്യ​നാ​ടു​കൾ, കാനഡ, ചൈന, ബ്രസീൽ, മെക്‌സി​ക്കോ എന്നീ രാജ്യ​ങ്ങ​ളിൽ ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ സോയാ​ബീൻസ്‌, ചോളം, റേപ്പ്‌ വിത്ത്‌, ഉരുള​ക്കി​ഴങ്ങ്‌ എന്നിവ വളരു​ന്നുണ്ട്‌. “1998 ആയപ്പോ​ഴേ​ക്കും, ഐക്യ​നാ​ടു​ക​ളിൽ കൃഷി​ചെ​യ്‌തി​രുന്ന ചോള​ത്തി​ന്റെ 25 ശതമാ​ന​വും സോയാ​ബീൻസി​ന്റെ 38 ശതമാ​ന​വും പരുത്തി​യു​ടെ 45 ശതമാ​ന​വും, കളനാ​ശി​നി​കളെ പ്രതി​രോ​ധി​ക്കു​ന്ന​തി​നോ സ്വന്തമാ​യി കീടനാ​ശി​നി​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നോ ഉള്ള ശേഷി വികസി​പ്പി​ച്ചെ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ, ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കി​യ​വ​യാ​യി​രു​ന്നു” എന്ന്‌ ഒരു റിപ്പോർട്ട്‌ പറയുന്നു. 1999-ന്റെ അവസാ​ന​മാ​യ​തോ​ടെ, ജിഎം വിളകൾ ലോക​മെ​മ്പാ​ടു​മാ​യി 10 കോടി ഏക്കർ സ്ഥലത്ത്‌ വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ കൃഷി​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു, മുഴു​വ​നും ഭക്ഷ്യവി​ളകൾ അല്ലായി​രു​ന്നെ​ങ്കി​ലും.

ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ ഭക്ഷ്യവ​സ്‌തു​ക്കൾ കഴിക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ? അത്തരം വിളകൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കുന്ന ശാസ്‌ത്രീയ രീതികൾ പരിസ്ഥി​തിക്ക്‌ ഏതെങ്കി​ലും തരത്തിൽ ഭീഷണി​യാ​കു​ന്നു​ണ്ടോ? യൂറോ​പ്പിൽ, ജിഎം ഭക്ഷ്യവ​സ്‌തു​ക്ക​ളെ​ക്കു​റി​ച്ചുള്ള സംവാദം മുറു​കി​വ​രി​ക​യാണ്‌. ജിഎം ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ഉത്‌പാ​ദ​നത്തെ നഖശി​ഖാ​ന്തം എതിർക്കുന്ന ഒരു ഇംഗ്ലണ്ടു​കാ​രന്റെ അഭി​പ്രാ​യം കേൾക്കൂ: “ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ ഭക്ഷ്യവ​സ്‌തു​ക്ക​ളെ​ക്കു​റിച്ച്‌ എനിക്ക്‌ ഇതേ പറയാ​നു​ള്ളൂ, അവ ഒട്ടും സുരക്ഷി​തമല്ല, എന്നു മാത്രമല്ല അവയുടെ ഒരു ആവശ്യ​വു​മില്ല.”

ഭക്ഷ്യവ​സ്‌തു​ക്കൾക്ക്‌ ജനിത​ക​മാ​യി വ്യതി​യാ​നം വരുത്തു​ന്നത്‌ എങ്ങനെ​യാണ്‌?

ഭക്ഷ്യ ജൈവ സാങ്കേ​തി​ക​വി​ദ്യ എന്ന ശാസ്‌ത്ര​ശാ​ഖ​യു​ടെ ഉത്‌പ​ന്ന​മാ​ണു ജിഎം ഭക്ഷ്യവ​സ്‌തു​ക്കൾ. ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തി​നു​വേണ്ടി സസ്യ-ജന്തുജാ​ല​ങ്ങ​ളെ​യും സൂക്ഷ്‌മാ​ണു​ക്ക​ളെ​യും ആധുനിക ജനിത​ക​വി​ജ്ഞാ​ന​ത്തി​ന്റെ സഹായ​ത്തോ​ടെ മെച്ച​പ്പെ​ടു​ത്തു​ക​യാണ്‌ ഈ ശാസ്‌ത്ര​ശാഖ ചെയ്യു​ന്നത്‌. ജീവജാ​ല​ങ്ങളെ മെച്ച​പ്പെ​ടു​ത്തുക എന്ന ആശയത്തി​നു കൃഷി​യോ​ളം തന്നെ പഴക്കമുണ്ട്‌. കന്നുകാ​ലി​കളെ തോന്നി​യ​തു​പോ​ലെ ഇണചേ​രാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം മെച്ചപ്പെട്ട കന്നുകാ​ലി​കളെ ഉത്‌പാ​ദി​പ്പി​ച്ചെ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ, പറ്റത്തിലെ ഏറ്റവും നല്ല കാള​യെ​യും പശുവി​നെ​യും തിര​ഞ്ഞെ​ടുത്ത്‌ ഇണചേർത്ത ആദ്യത്തെ കർഷകൻ ജൈവ സാങ്കേ​തി​ക​വി​ദ്യ—അതിന്റെ ‘പ്രാകൃത’ രൂപം—ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ, മാവു പുളി​ച്ചു​പൊ​ങ്ങാൻ അതിൽ യീസ്റ്റ്‌ ചേർത്ത ആദ്യത്തെ അപ്പക്കാ​ര​നും ഒരു ജീവിയെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ മെച്ചപ്പെട്ട ഉത്‌പന്നം ഉണ്ടാക്കി​യെ​ടു​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. ഇപ്പറഞ്ഞ രണ്ടു പരമ്പരാ​ഗത രീതി​കൾക്കും പൊതു​വിൽ ഒരു സവി​ശേഷത ഉണ്ടായി​രു​ന്നു, ഭക്ഷ്യപ​ദാർഥ​ങ്ങ​ളിൽ വ്യതി​യാ​നം വരുത്തു​ന്ന​തിന്‌ അവ രണ്ടും സ്വാഭാ​വിക പ്രക്രി​യ​ക​ളാണ്‌ ഉപയോ​ഗ​പ്പെ​ടു​ത്തി​യത്‌.

ഉത്‌പ​ന്ന​ങ്ങൾ നിർമി​ക്കു​ന്ന​തി​നോ അവ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നോ​വേണ്ടി ആധുനിക ജൈവ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ജീവജാ​ല​ങ്ങ​ളെ​ത്ത​ന്നെ​യാണ്‌. എന്നാൽ, പരമ്പരാ​ഗത രീതി​ക​ളിൽ നിന്നു വ്യത്യ​സ്‌ത​മാ​യി ആധുനിക ജൈവ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌ ജീവജാ​ല​ങ്ങ​ളു​ടെ ജനിതക പദാർഥ​ത്തിൽ നേരിട്ടു വ്യതി​യാ​നം വരുത്തു​ക​യാ​ണു ചെയ്യു​ന്നത്‌, അതും അതീവ കൃത്യ​ത​യോ​ടെ. ഇതുവഴി, യാതൊ​രു ബന്ധവു​മി​ല്ലാത്ത ജീവി​കൾക്കി​ട​യിൽ ജീനുകൾ കൈമാ​റ്റം ചെയ്യുക സാധ്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. പരമ്പരാ​ഗത രീതി​ക​ളി​ലൂ​ടെ സാധ്യ​മാ​കാത്ത സംയോ​ജ​നങ്ങൾ സാധ്യ​മാ​ക്കാൻ ഇതിലൂ​ടെ കഴിഞ്ഞി​ട്ടുണ്ട്‌. മറ്റു ജീവജാ​ല​ങ്ങ​ളു​ടെ സവി​ശേ​ഷ​തകൾ—കൊടും​ശൈ​ത്യ​ത്തെ അതിജീ​വി​ക്കാ​നുള്ള ഒരു മത്സ്യത്തി​ന്റെ കഴിവോ രോഗത്തെ പ്രതി​രോ​ധി​ക്കാ​നുള്ള വൈറ​സു​ക​ളു​ടെ ശേഷി​യോ മണ്ണിലെ ബാക്ടീ​രി​യ​യിൽ കാണുന്ന കീട​പ്ര​തി​രോ​ധ​ശേ​ഷി​യോ—ഒരു സസ്യത്തി​ന്റെ ജനിത​ക​വ്യ​വ​സ്ഥ​യി​ലേക്കു മാറ്റാൻ പ്രജന​കർക്ക്‌ ഇന്നു സാധി​ക്കും.

ഉദാഹ​ര​ണ​ത്തിന്‌, താൻ കൃഷി​ചെ​യ്‌തു​ണ്ടാ​ക്കുന്ന ആപ്പിളും ഉരുള​ക്കി​ഴ​ങ്ങും മുറി​ക്കു​മ്പോ​ഴോ ചതയു​മ്പോ​ഴോ തവിട്ടു​നി​റം വരാൻ പാടില്ല എന്ന്‌ ഒരു കർഷകൻ വിചാ​രി​ക്കു​ന്നു എന്നിരി​ക്കട്ടെ. കർഷകന്റെ ഈ മോഹം സാധി​ച്ചു​കൊ​ടു​ക്കാൻ ഇന്നു ഗവേഷ​കർക്കു കഴിയും. തവിട്ടു​നി​റ​ത്തിന്‌ ഉത്തരവാ​ദി​യായ ജീനിനെ മാറ്റി തത്‌സ്ഥാ​നത്ത്‌ തവിട്ടു​നി​റത്തെ തടയുന്ന, വ്യതി​യാ​നം വരുത്തിയ ഒരു ജീൻ സ്ഥാപി​ച്ചാണ്‌ അവർ അതു ചെയ്യുക. അതു​പോ​ലെ, ഒരു ബീറ്റ്‌റൂട്ട്‌ കർഷകന്‌ ഒരു മോഹം, കുറച്ചു​കൂ​ടെ നല്ല വിളവ്‌ ലഭിക്കു​ന്ന​തിന്‌ നടീൽ കുറെ നേര​ത്തെ​യാ​ക്കണം എന്ന്‌. സാധാ​ര​ണ​ഗ​തി​യിൽ ആണെങ്കിൽ അദ്ദേഹ​ത്തിന്‌ അതു സാധി​ക്കില്ല, കാരണം തണുപ്പുള്ള കാലാ​വ​സ്ഥ​യിൽ ബീറ്റ്‌ചെ​ടി​കൾ തണുത്തു​റ​ഞ്ഞു​പോ​കും. ഇവി​ടെ​യും രക്ഷയ്‌ക്കെ​ത്തുക ജൈവ സാങ്കേ​തി​ക​വി​ദ്യ​യാണ്‌. ഐസു​പോ​ലെ തണുത്ത വെള്ളത്തിൽ ഒരു കുഴപ്പ​വും കൂടാതെ ജീവി​ക്കുന്ന മത്സ്യങ്ങ​ളു​ടെ ജീനുകൾ ബീറ്റ്‌ചെ​ടി​ക​ളി​ലേക്കു മാറ്റി​വെ​ക്കുക വഴി ഇതു സാധി​ച്ചെ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഇങ്ങനെ ഉണ്ടാക്കി​യെ​ടു​ക്കുന്ന ജിഎം ബീറ്റ്‌ചെ​ടി​കൾക്കു -6.5 ഡിഗ്രി സെൽഷ്യസ്‌—സാധാ​ര​ണ​ഗ​തി​യിൽ ഒരു ബീറ്റ്‌ചെ​ടിക്ക്‌ താങ്ങാൻ കഴിയുന്ന തണുപ്പി​ന്റെ ഇരട്ടി​യി​ല​ധി​കം വരും ഇത്‌—താപനി​ല​യിൽ പോലും അതിജീ​വി​ക്കാൻ കഴിയും.

ഏക-ജീൻ കൈമാ​റ്റം കൊണ്ട്‌ ഇതു​പോ​ലുള്ള സവി​ശേ​ഷ​ത​ക​ളൊ​ക്കെ നേടി​യെ​ടു​ക്കാൻ കഴിയും. എന്നാൽ, വളർച്ചാ നിരക്ക്‌, വരൾച്ചയെ ചെറു​ക്കാ​നുള്ള കഴിവ്‌ തുടങ്ങി കൂടുതൽ സങ്കീർണ​മായ സവി​ശേ​ഷ​ത​ക​ളിൽ മാറ്റം വരുത്തുക എന്നതു തികച്ചും വ്യത്യ​സ്‌ത​മായ ഒരു സംഗതി​യാണ്‌. ജീനു​ക​ളു​ടെ മുഴു ഗണങ്ങ​ളെ​യും വിദഗ്‌ധ​മാ​യി കൈകാ​ര്യം ചെയ്യാൻ ആധുനിക ശാസ്‌ത്ര​ത്തിന്‌ ഇപ്പോ​ഴും കഴിഞ്ഞി​ട്ടില്ല. അതെങ്ങ​നെ​യാണ്‌, ജീനു​ക​ളിൽ പലതി​നെ​യും ഇനിയും കണ്ടുപി​ടി​ച്ചി​ട്ടു​കൂ​ടി​യില്ല.

ഒരു പുതിയ ഹരിത വിപ്ലവ​മോ?

പരിമി​ത​മായ അളവി​ലാ​ണെ​ങ്കി​ലും കാർഷിക വിളക​ളിൽ ജനിതക വ്യതി​യാ​നം വരുത്താൻ കഴിഞ്ഞ​തി​നാൽ, ജൈവ സാങ്കേ​തി​ക​വി​ദ്യ​യു​ടെ പിന്തു​ണ​ക്കാർ തികഞ്ഞ ശുഭാ​പ്‌തി വിശ്വാ​സ​ത്തി​ലാണ്‌. ജിഎം വിളകൾ ഒരു പുതിയ ഹരിത വിപ്ലവം സൃഷ്ടി​ക്കു​മെന്ന്‌ അവർ പറയുന്നു. ദിവസം ഏതാണ്ട്‌ 2,30,000 എന്ന കണക്കിൽ പെരു​കി​ക്കൊ​ണ്ടി​രി​ക്കുന്ന ലോക​ജ​ന​സം​ഖ്യ​യ്‌ക്ക്‌ “കൂടുതൽ ആഹാരം പ്രദാനം ചെയ്യു​ന്ന​തി​നുള്ള ഒരു മികവുറ്റ ഉപകര​ണ​മാ​യി​രി​ക്കും” ജനിതക എൻജി​നീ​യ​റിങ്‌ എന്ന്‌ ജൈവ സാങ്കേ​തി​ക​വി​ദ്യാ രംഗത്തെ ഒരു പ്രമുഖ കമ്പനി പ്രഖ്യാ​പി​ക്കു​ന്നു.

ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തി​ന്റെ ചെലവു കുറയ്‌ക്കു​ന്ന​തിൽ ജിഎം വിളകൾ സഹായ​ക​മാ​ണെന്ന്‌ ഇതി​നോ​ടകം തന്നെ തെളി​ഞ്ഞി​രി​ക്കു​ന്നു. സ്വാഭാ​വി​ക​മാ​യി​ത്തന്നെ കീടനാ​ശി​നി ഉത്‌പാ​ദി​പ്പി​ക്കാൻ ഭക്ഷ്യവി​ള​കളെ പ്രാപ്‌ത​മാ​ക്കുന്ന ഒരു ജീൻ അവയിൽ ചേർക്കാൻ ജൈവ സാങ്കേ​തി​ക​വി​ദ്യ​ക്കു കഴിഞ്ഞി​ട്ടുണ്ട്‌. ഇത്‌, ഏക്കറു​ക​ണ​ക്കി​നു കൃഷി​ഭൂ​മി​ക​ളിൽ വിഷ രാസവ​സ്‌തു​ക്കൾ തളിക്കേണ്ട ആവശ്യം​തന്നെ ഇല്ലാതാ​ക്കു​ന്നു. ജൈവ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗിച്ച്‌, വളരെ ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ ബീൻസും ധാന്യ​ങ്ങ​ളും മറ്റും ഇപ്പോൾ വികസി​പ്പി​ച്ചെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ലോക​ത്തി​ലെ ദരിദ്ര രാഷ്‌ട്ര​ങ്ങൾക്ക്‌ ഇത്‌ കുറ​ച്ചൊ​ന്നും അല്ല പ്രയോ​ജനം ചെയ്യാൻ പോകു​ന്നത്‌. ഇത്തരം “സൂപ്പർസ​സ്യ​ങ്ങൾ”ക്ക്‌ അവയുടെ പ്രയോ​ജ​ന​ക​ര​മായ പുതിയ ജീനു​ക​ളെ​യും സവി​ശേ​ഷ​ത​ക​ളെ​യും പിൻവ​രുന്ന തലമു​റ​ക​ളി​ലേക്കു കൈമാ​റാൻ കഴിയും എന്നതി​നാൽ ജനസം​ഖ്യാ​പെ​രു​പ്പം കൊണ്ടു കഷ്ടപ്പെ​ടുന്ന ദരിദ്ര രാഷ്‌ട്ര​ങ്ങ​ളി​ലെ വളക്കൂറ്‌ അധികം ഇല്ലാത്ത കൃഷി​യി​ട​ങ്ങ​ളിൽ അവ കൂടുതൽ വിളവ്‌ ഉത്‌പാ​ദി​പ്പി​ക്കും.

“ലോക​ത്തി​ലെ കർഷക​രു​ടെ അവസ്ഥ മെച്ച​പ്പെ​ടു​ത്താൻ കഴിയു​ന്നത്‌ വളരെ നല്ല ഒരു കാര്യ​മാണ്‌,” ജൈവ സാങ്കേ​തി​ക​വി​ദ്യാ രംഗത്തെ ഒരു പ്രമുഖ കമ്പനി​യു​ടെ പ്രസി​ഡന്റ്‌ പറയുന്നു. “ഞങ്ങൾ അത്‌ ചെയ്യും. നൂറ്റാ​ണ്ടു​ക​ളാ​യി, അഭികാ​മ്യ​മായ ഗുണവി​ശേ​ഷ​ങ്ങ​ളോ​ടു​കൂ​ടിയ രണ്ടു വ്യത്യസ്‌ത സസ്യങ്ങളെ ‘മുഴു​വ​നാ​യി’ ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ സസ്യ പ്രജനകർ സാധി​ച്ചെ​ടു​ത്തി​രു​ന്നത്‌ കേവലം തന്മാ​ത്രാ​ത​ല​ത്തി​ലും ഏക-ജീൻ തലത്തി​ലും ജൈവ സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗ​പ്പെ​ടു​ത്തി ഞങ്ങൾ നേടി​യെ​ടു​ക്കും. കർഷക​രു​ടെ പ്രത്യേക ആവശ്യങ്ങൾ സാധി​ച്ചു​കൊ​ടു​ക്കുന്ന മെച്ചപ്പെട്ട ഉത്‌പ​ന്നങ്ങൾ മുമ്പെ​ന്ന​ത്തെ​ക്കാ​ളും വേഗത്തിൽ ഞങ്ങൾ ഉണ്ടാക്കി​യെ​ടു​ക്കും.”

എന്നിരു​ന്നാ​ലും, ലോക​ത്തി​ലെ ഭക്ഷ്യ-ദൗർല​ഭ്യ​ങ്ങൾക്കുള്ള പരിഹാ​ര​മാർഗ​മാ​യി ജനിതക എൻജി​നീ​യ​റി​ങ്ങി​നെ ഉയർത്തി​ക്കാ​ണി​ക്കു​ന്ന​തി​ലെ ഈ അമിതാ​വേശം, കാർഷിക വിളക​ളോ​ടുള്ള ബന്ധത്തിൽ നടത്തി​വ​രുന്ന ഗവേഷ​ണ​ങ്ങളെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു എന്നാണു കാർഷിക ശാസ്‌ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യം. ഈ ഗവേഷ​ണ​ങ്ങൾക്ക്‌ ജനിതക എൻജി​നീ​യ​റി​ങ്ങി​ന്റെ അത്രയും ആകർഷ​ണീ​യത ഇല്ലന്നേ ഉള്ളൂ. വാസ്‌ത​വ​ത്തിൽ അവ അതി​നെ​ക്കാ​ളേറെ ഫലപ്ര​ദ​മാണ്‌. എന്നുമാ​ത്രമല്ല ദരിദ്ര രാഷ്‌ട്ര​ങ്ങൾക്കു പ്രയോ​ജനം ചെയ്യു​ന്ന​തു​മാണ്‌. “ഭക്ഷ്യ​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഇതിലും ഫലപ്ര​ദ​മായ ഒട്ടേറെ പരിഹാ​രങ്ങൾ നിലവിൽ ഉള്ളപ്പോൾ പൂർണ​മാ​യി തെളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാത്ത ഒരു സാങ്കേ​തിക വിദ്യ​യു​ടെ പിന്നാലെ പോകു​ന്നത്‌ ഒട്ടും ശരിയല്ല” എന്നു കാർഷിക വിളകളെ ബാധി​ക്കുന്ന രോഗ​ങ്ങളെ ചെറു​ക്കു​ന്ന​തിൽ വിദഗ്‌ധ​നായ ഹാൻസ്‌ ഹെറൺ പറയുന്നു.

ധാർമിക പ്രശ്‌ന​ങ്ങൾ

കാർഷിക വിളക​ളെ​യും മറ്റു ജീവജാ​ല​ങ്ങ​ളെ​യും ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കു​ന്നതു മനുഷ്യ​ന്റെ ആരോ​ഗ്യ​ത്തി​നും പരിസ്ഥി​തി​ക്കും ഭീഷണി ഉയർത്താൻ സാധ്യ​ത​യുണ്ട്‌ എന്നതിനു പുറമേ, ധാർമി​ക​വും സദാചാ​ര​പ​ര​വു​മായ ആശങ്കകൾക്കും അതു വഴി​തെ​ളി​ക്കു​ന്നു​വെന്നു ചിലർ കരുതു​ന്നു. ശാസ്‌ത്ര​ജ്ഞ​നും ആക്‌റ്റി​വി​സ്റ്റും ആയ ഡഗ്ലസ്‌ പാറിന്റെ അഭി​പ്രാ​യം ഇതാണ്‌: “ജനിതക എൻജി​നീ​യ​റി​ങ്ങി​ലൂ​ടെ മനുഷ്യൻ, ഭൂഗ്ര​ഹ​ത്തോ​ടുള്ള അവന്റെ ഇടപെ​ട​ലി​ലെ ഒരു അടിസ്ഥാന പരിധി​തന്നെ മറിക​ട​ന്നി​രി​ക്കു​ന്നു, അതേ, അവൻ ജീവന്റെ പ്രകൃ​തി​യെ മാറ്റി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” ദ ബയോ​ടെക്‌ സെഞ്ച്വറി എന്ന തന്റെ പുസ്‌ത​ക​ത്തിൽ ജെറിമി റിഫ്‌കിൻ ഇപ്രകാ​രം പറയുന്നു: “ജീവശാ​സ്‌ത്ര​പ​ര​മായ എല്ലാ അതിർവ​ര​മ്പു​ക​ളും ഭേദി​ക്കാൻ കഴിഞ്ഞാൽ പിന്നെ, ഇഷ്ടാനു​സ​രണം മാറ്റി​മ​റി​ക്കാൻ കഴിയുന്ന ജനിത​ക​വി​വ​രങ്ങൾ ആയിട്ടു​മാ​ത്രം നാം സ്‌പീ​ഷീ​സു​കളെ കണ്ടുതു​ട​ങ്ങും. ഇത്‌ പ്രകൃ​തി​യോ​ടുള്ള നമ്മുടെ ബന്ധത്തി​നും നാം അതിനെ ഏതുവി​ധ​ത്തിൽ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു എന്നതി​നും തികച്ചും വ്യത്യ​സ്‌ത​മായ ഒരു മാനം നൽകും.” അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “ഓരോ ജീവി​യു​ടെ​യും തനതാ​യുള്ള സവി​ശേ​ഷ​ത​കൾക്കൊ​ന്നും ഒരു വിലയു​മി​ല്ലേ? അതോ, പ്രയോ​ജനം മാത്രം മുൻനി​റു​ത്തി തോന്നി​യ​തു​പോ​ലെ മാറ്റി​മ​റി​ക്കാൻ കഴിയുന്ന ഉപഭോ​ഗ​വ​സ്‌തു​ക്ക​ളാ​ണോ അവ? ഭാവി തലമു​റ​ക​ളോ​ടുള്ള നമ്മുടെ കടപ്പാട്‌ എന്താണ്‌? നമ്മോ​ടൊ​പ്പം ഈ ഗ്രഹം പങ്കിടുന്ന ജീവജാ​ല​ങ്ങ​ളോട്‌ നമുക്കു യാതൊ​രു ഉത്തരവാ​ദി​ത്വ​വും തോന്നു​ന്നി​ല്ലേ?

ഇംഗ്ലണ്ടി​ലെ ചാൾസ്‌ രാജകു​മാ​രൻ ഉൾപ്പെടെ മറ്റു ചിലരു​ടെ വാദം, യാതൊ​രു ബന്ധവു​മി​ല്ലാത്ത സ്‌പീ​ഷീ​സു​കൾക്കി​ട​യിൽ ജീനുകൾ കൈമാ​റ്റം നടത്തു​മ്പോൾ “നാം ദൈവ​ത്തി​ന്റേതു മാത്ര​മായ അധികാ​ര​മ​ണ്ഡ​ല​ങ്ങ​ളിൽ കൈക​ട​ത്തു​ക​യാണ്‌” എന്നാണ്‌. ദൈവ​മാണ്‌ “ജീവന്റെ ഉറവ്‌” എന്നു ബൈബിൾ വിദ്യാർഥി​കൾ ഉറപ്പാ​യും വിശ്വ​സി​ക്കു​ന്നു. (സങ്കീർത്തനം 36:9) എന്നിരു​ന്നാ​ലും, ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകളെ പുലർത്താൻ നമ്മുടെ ഗ്രഹത്തെ സഹായി​ച്ചി​രി​ക്കുന്ന സസ്യ-ജന്തുജാ​ല​ങ്ങ​ളു​ടെ നിർധാ​രണ പ്രജന​നത്തെ ദൈവം കുറ്റം വിധി​ക്കു​ന്നു എന്നതിനു യഥാർഥ തെളി​വൊ​ന്നു​മില്ല. ആധുനിക ജൈവ സാങ്കേ​തി​ക​വി​ദ്യ മനുഷ്യർക്കും പരിസ്ഥി​തി​ക്കും ഹാനി​ക​ര​മായ ഫലങ്ങൾ ഉളവാ​ക്കു​മോ എന്നു കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. ജൈവ സാങ്കേ​തി​ക​വി​ദ്യ വാസ്‌ത​വ​ത്തിൽ ‘ദൈവ​ത്തി​ന്റെ അധികാ​ര​മ​ണ്ഡ​ല​ങ്ങ​ളി​ലേക്ക്‌’ അതി​ക്ര​മി​ച്ചു കടക്കു​ക​തന്നെ ചെയ്യു​ന്നു​ണ്ടെ​ങ്കിൽ, മനുഷ്യ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും കരുത​ലി​ന്റെ​യും പുറത്ത്‌ അത്തരം പുരോ​ഗ​തി​കളെ നിഷ്‌ഫ​ല​മാ​ക്കാൻ അവനു കഴിയും.

[26-ാം പേജിലെ ചതുരം]

അപകട​സാ​ധ്യ​ത​ക​ളോ?

കണ്ണടച്ചു​തു​റ​ക്കുന്ന വേഗത്തി​ലാണ്‌ ജൈവ സാങ്കേ​തി​ക​വി​ദ്യാ രംഗത്തു മുന്നേ​റ്റങ്ങൾ സംഭവി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ, ആ രംഗത്ത്‌ വേണ്ടുന്ന നിയമ​ങ്ങ​ളോ നിയ​ന്ത്ര​ണ​ങ്ങ​ളോ ഏർപ്പെ​ടു​ത്താ​നുള്ള സാവകാ​ശം കിട്ടു​ന്നില്ല. അപ്രതീ​ക്ഷി​ത​മായ ഭവിഷ്യ​ത്തു​കൾ ഉണ്ടാകു​ന്നതു തടയാൻ ഗവേഷ​ണ​ങ്ങൾക്കു സാധി​ക്കു​ക​യില്ല. ലോക​ത്തി​ലെ കർഷകർക്ക്‌ ഉണ്ടാ​യേ​ക്കാ​വുന്ന കടുത്ത സാമ്പത്തിക പ്രതി​സന്ധി, പരിസ്ഥി​തി വിനാശം, മനുഷ്യ​ന്റെ ആരോ​ഗ്യ​ത്തി​നു നേരെ ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ഭീഷണി​കൾ എന്നിവ പോലെ ഉദ്ദേശി​ക്കാത്ത പരിണ​ത​ഫ​ലങ്ങൾ ഉണ്ടാകു​മെന്ന്‌ മുന്നറി​യി​പ്പു നൽകു​ന്ന​വ​രു​ടെ എണ്ണം കൂടി​ക്കൂ​ടി വരിക​യാണ്‌. ജിഎം ആഹാര​സാ​ധ​നങ്ങൾ സുരക്ഷി​ത​മാ​ണെന്നു തെളി​യി​ക്കാൻ ദീർഘ​കാല അടിസ്ഥാ​ന​ത്തി​ലോ വൻതോ​തി​ലോ ഉള്ള പരീക്ഷ​ണങ്ങൾ ഒന്നും നിലവി​ലില്ല എന്ന്‌ ഗവേഷകർ മുന്നറി​യി​പ്പു നൽകുന്നു. ഇതുമൂ​ലം ഉണ്ടാ​യേ​ക്കാ​വുന്ന അപകടങ്ങൾ അവർ അക്കമി​ട്ടു​നി​ര​ത്തു​ന്നു.

അലർജി. അലർജി​ക്കി​ട​യാ​ക്കുന്ന മാംസ്യം ഉത്‌പാ​ദി​പ്പി​ക്കുന്ന ഒരു ജീൻ ചോള​ത്തിൽ എത്തി​ച്ചേർന്നു എന്നിരി​ക്കട്ടെ. ഭക്ഷ്യ അലർജി​കൾ ഉള്ളവർക്ക്‌ അതു വലിയ അപകടം വരുത്തി​വെ​ക്കും എന്നതിനു സംശയ​മില്ല. ജനിത​ക​വ്യ​തി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ ഭക്ഷ്യപ​ദാർഥ​ങ്ങ​ളിൽ കുഴപ്പ​ക്കാ​രായ മാംസ്യ​ങ്ങൾ വല്ലതും ഉണ്ടെങ്കിൽ, ആ കമ്പനികൾ ഭക്ഷ്യ-നിയന്ത്രണ ഏജൻസി​കളെ വിവരം ധരിപ്പി​ക്കേ​ണ്ട​താണ്‌. എങ്കിലും, അറിഞ്ഞു​കൂ​ടാ​ത്ത​തരം അലർജി​കാ​രി​കൾ ഭക്ഷണസാ​ധ​ന​ങ്ങ​ളിൽ കടന്നു​കൂ​ടാൻ ഇടയു​ണ്ടെന്നു ചില ഗവേഷകർ ഭയപ്പെ​ടു​ന്നു.

വിഷാംശത്തിന്റെ അളവ്‌ വർധി​പ്പി​ക്കു​ന്നു. സസ്യങ്ങളെ ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കു​ന്നത്‌ അവയിലെ പ്രകൃ​തി​ദത്ത വിഷങ്ങൾ പ്രതീ​ക്ഷി​ക്കാത്ത വിധങ്ങ​ളിൽ വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കി​യേ​ക്കാ​മെന്നു ചില വിദഗ്‌ധർ കരുതു​ന്നു. ഒരു ജീൻ പ്രവർത്തനം ആരംഭി​ക്കു​മ്പോൾ, ഉദ്ദേശിച്ച ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നു പുറമേ അത്‌ പ്രകൃ​തി​ദത്ത വിഷങ്ങ​ളും ഉത്‌പാ​ദി​പ്പി​ച്ചേ​ക്കാം.

ആന്റിബയോട്ടിക്കുകളോടുള്ള പ്രതി​രോ​ധ​ശേഷി. സസ്യങ്ങളെ ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കുന്ന സമയത്ത്‌ ശാസ്‌ത്രജ്ഞർ ‘മാർക്കർ ജീനുകൾ’ ഉപയോ​ഗി​ക്കാ​റുണ്ട്‌. അഭികാ​മ്യ​മായ ജീൻ സസ്യത്തിൽ വിജയ​ക​ര​മാ​യി സ്ഥാപി​ക്കാൻ കഴിഞ്ഞു​വോ എന്നു നിർണ​യി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ ഇത്‌. ഈ ‘മാർക്കർ ജീനു​ക​ളിൽ’ മിക്കവ​യും ആന്റിബ​യോ​ട്ടി​ക്കു​ക​ളോ​ടു പ്രതി​രോ​ധ​ശേഷി പ്രദാനം ചെയ്യു​ന്ന​വ​യാണ്‌. ആന്റിബ​യോ​ട്ടി​ക്കു​കൾ ഫലിക്കാ​തെ പോകുക എന്ന പ്രശ്‌ന​ത്തിന്‌ ആക്കംകൂ​ട്ടാൻ ഇത്‌ ഇടയാ​ക്കു​മെന്നു വിമർശകർ പറയുന്നു. എന്നിരു​ന്നാ​ലും, ഉപയോ​ഗി​ക്കു​ന്ന​തി​നു​മുമ്പ്‌ ഈ ‘മാർക്കർ ജീനു​ക​ളു​ടെ’ ഘടനയിൽ വ്യത്യാ​സം വരുത്തു​ന്നു​ണ്ടെ​ന്നും അതു​കൊണ്ട്‌ അത്തരം ഒരു അപകട​ത്തെ​ക്കു​റിച്ച്‌ ആകുല​പ്പെ​ടേ​ണ്ടതേ ഇല്ലെന്നു​മാണ്‌ മറ്റു ശാസ്‌ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യം.

“സൂപ്പർക​ളകൾ” പെരു​കും. ജനിതക വ്യതി​യാ​ന​ത്തി​നു വിധേ​യ​മാ​ക്കിയ വിളകൾ നട്ടുക​ഴി​ഞ്ഞാൽ പിന്നെ അവയിലെ ജീനുകൾ—ഇവ കളനാ​ശി​നി​ക​ളോ​ടു പ്രതി​രോ​ധ​ശേ​ഷി​യു​ള്ള​വ​യാണ്‌—വിത്തു​ക​ളി​ലൂ​ടെ​യും പൂമ്പൊ​ടി​യി​ലൂ​ടെ​യു​മെ​ല്ലാം കളവർഗ​ത്തിൽ പെട്ട അവയുടെ ബന്ധുക്ക​ളിൽ എത്തി​ച്ചേ​രു​ക​യും അങ്ങനെ കളനാ​ശി​നി​ക​ളൊ​ന്നും ഏൽക്കാ​ത്ത​തരം “സൂപ്പർക​ളകൾ” ജന്മമെ​ടു​ക്കു​ക​യും ചെയ്യും എന്നതാണ്‌ ഏറ്റവും വലിയ ഭയങ്ങളി​ലൊന്ന്‌.

മറ്റു ജീവി​കൾക്കു ഹാനി​കരം. ജിഎം ചോള​ച്ചെ​ടി​യിൽ നിന്നുള്ള പൂമ്പൊ​ടി പറ്റിയി​രുന്ന ഇലകൾ തിന്ന മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​പ്പു​ഴു​ക്കൾ, രോഗം​പി​ടി​ച്ചു ചത്തതായി കോർനെൽ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ 1999 മേയിൽ റിപ്പോർട്ടു​ചെ​യ്യു​ക​യു​ണ്ടാ​യി. ഈ പഠനത്തി​ന്റെ സാധു​തയെ ചിലർ ചോദ്യം ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും, ഉദ്ദേശി​ക്കാത്ത മറ്റു സ്‌പീ​ഷീ​സു​കൾക്ക്‌ ചെടി​ക​ളു​ടെ കീട​പ്ര​തി​രോ​ധ​ശേഷി ദ്രോഹം വരുത്തി​വെ​ക്കു​മോ എന്ന ആശങ്കയുണ്ട്‌.

സുരക്ഷിതമായ കീടനാ​ശി​നി​കൾ ഉപയോ​ഗ​ശൂ​ന്യ​മാ​കും. ഏറ്റവും വിജയ​ക​ര​മെന്നു തെളിഞ്ഞ ചില ജിഎം വിളക​ളിൽ, കീടങ്ങൾക്കു വിഷക​ര​മായ ഒരുതരം മാംസ്യം ഉത്‌പാ​ദി​പ്പി​ക്കുന്ന ഒരു ജീനുണ്ട്‌. എന്നാൽ, കീടങ്ങൾ ഈ ജീൻ ഉത്‌പാ​ദി​പ്പി​ക്കുന്ന വിഷവു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌, അവയിൽ പ്രതി​രോ​ധ​ശേഷി വളർത്തു​മെ​ന്നും അങ്ങനെ കീടനാ​ശി​നി​കൾകൊ​ണ്ടു യാതൊ​രു ഫലവു​മി​ല്ലാ​താ​യി​ത്തീ​രു​മെ​ന്നും ജീവശാ​സ്‌ത്രജ്ഞർ മുന്നറി​യി​പ്പു നൽകുന്നു.