“യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു പ്രായോഗിക വഴികാട്ടി”
“യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു പ്രായോഗിക വഴികാട്ടി”
കഴിഞ്ഞ വേനൽക്കാലത്ത് ആർകൻസസ് ഡെമോക്രാറ്റ് ഗസറ്റിൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ചില പുസ്തകങ്ങളെ കുറിച്ചുള്ള ഒരു നിരൂപണം പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരു പുസ്തകത്തെ കുറിച്ച് അതിൽ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം കുടുംബങ്ങൾക്കു വേണ്ടി—അവരുടെ മതപശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും—യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ വിലയിരുത്തുന്ന ഒരു പ്രായോഗിക വഴികാട്ടിയാണ്. . . .
“ജീവിതത്തിന്റെ ധാർമിക-വൈകാരിക തലങ്ങളെ സ്പർശിക്കുന്ന ഉത്തമ ഉപദേശങ്ങളുടെ ഒരു കലവറതന്നെയാണ് ആ പുസ്തകം. ഉദാഹരണത്തിന്, യുവജനങ്ങളെല്ലാവരും മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നു സ്വതന്ത്രരായിരിക്കാൻ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ട് ഗ്രന്ഥകർത്താക്കൾ അവരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു:
“‘കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഉത്തരവാദിത്വ ബോധമുള്ളവരാണെന്ന് തെളിയിക്കുക. വീട്ടിലുള്ളവർ നിയോഗിച്ചുതരുന്ന ജോലികൾ എന്തുതന്നെയായാലും അതു ഗൗരവമായിട്ടെടുക്കുക.’
“യുവജനങ്ങൾ കണക്കുബോധിപ്പിക്കേണ്ടവരും തങ്ങളോടുതന്നെയും മറ്റുള്ളവരോടും ആദരവു പ്രകടിപ്പിക്കേണ്ടവരും ആണെന്ന് അവരെ കൂടെക്കൂടെ ഓർമിപ്പിക്കുന്ന ഈ പുസ്തകം വിലമതിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ഉപദേശങ്ങൾക്കെല്ലാം ബൈബിളിന്റെ പിന്തുണയാണു നൽകുന്നതെങ്കിലും ആ പുസ്തകം പ്രായോഗിക ജ്ഞാനത്തിലും ന്യായബോധത്തിലും അധിഷ്ഠിതമാണ്. . . . ആത്മാഭിമാനത്തെ കുറിച്ചുള്ള ഭാഗം ശ്രദ്ധേയമാണ്, പ്രത്യേകിച്ചും അനേകം യുവജനങ്ങളും അതിരുകടന്ന ആത്മവിശ്വാസത്തെ ഒരു നല്ലകാര്യമായി വീക്ഷിക്കുന്ന ഇക്കാലത്ത്.”
പുസ്തകത്തിൽനിന്ന് ഉദ്ധരിച്ച ശേഷം ലേഖനം ഇങ്ങനെ തുടർന്നു: “ആത്മപ്രശംസ അഹങ്കാരത്തിന്റെ ഒരു വശമാണെന്നും താഴ്മ ക്രിസ്തീയ ജീവിതത്തിന്റെ ആണിക്കല്ലാണെന്നും മറ്റുമുള്ള മൃദുവായ ഓർമിപ്പിക്കലുകൾ, സദുദ്ദേശ്യത്തോടെയെങ്കിലും സുഹൃത്തുക്കളും ഉപദേശകരും യുവജനങ്ങളിൽ കുത്തിവെക്കുന്ന ജനരഞ്ജക-മനശ്ശാസ്ത്രത്തിലെ മൂഢമായ ചില ആശയങ്ങൾക്കുള്ള ഫലപ്രദമായ ഒരു മറുമരുന്നാണ്.”
ഞങ്ങളുടെ ഒരു പ്രതിനിധിയെ നിങ്ങളുടെ അടുക്കലേക്ക് അയച്ചുകൊണ്ട് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകി നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്കു സന്തോഷമുണ്ട്. നിങ്ങൾ അത് ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ ദയവായി നിങ്ങളുടെ ഒരു പ്രതിനിധിയെ അയയ്ക്കുക
□ സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: