വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകം ഏകീകരിക്കപ്പെടുമോ?

ലോകം ഏകീകരിക്കപ്പെടുമോ?

ലോകം ഏകീക​രി​ക്ക​പ്പെ​ടു​മോ?

പൂർവ യൂറോ​പ്പി​ലും മറ്റിട​ങ്ങ​ളി​ലും ഉള്ള ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ സമീപ വർഷങ്ങ​ളിൽ അനൈ​ക്യ​ത്തി​നി​ട​യാ​ക്കുന്ന യുദ്ധത്തി​ന്റെ പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ച്ചി​രി​ക്കു​ന്നു. എന്നാൽ ക്രൂര​മായ ഇത്തരം പോരാ​ട്ടങ്ങൾ നടക്കു​മ്പോ​ഴും ഈ യുദ്ധബാ​ധിത രാജ്യ​ങ്ങ​ളി​ലെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ യഥാർഥ ഐക്യം നട്ടുവ​ളർത്താ​നും നിലനി​റു​ത്താ​നും കഴിഞ്ഞി​രി​ക്കു​ന്നു. ഏതാനും ഉദാഹ​ര​ണങ്ങൾ നോക്കുക.

1991-ൽ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽ വ്യത്യസ്‌ത രാജ്യ​ങ്ങ​ളിൽ നിന്നുള്ള 15,000-ത്തോളം പേർ സമ്മേളി​ക്കു​ക​യു​ണ്ടാ​യി. അതു നിരീ​ക്ഷിച്ച ഒരു പോലീസ്‌ ഉദ്യോ​ഗസ്ഥൻ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “സെർബിയ, ക്രൊ​യേഷ്യ, സ്ലോ​വേ​നിയ, മോ​ണ്ടെ​നി​ഗ്രോ എന്നിവി​ട​ങ്ങ​ളിൽ നിന്നു​ള്ള​വ​രും മറ്റുള്ള​വ​രും സമാധാ​ന​പ​ര​മാ​യി ഒന്നിച്ചി​രി​ക്കുന്ന ഈ സ്റ്റേഡി​യ​ത്തിൽ നടക്കുന്ന കാര്യങ്ങൾ വാർത്താ മാധ്യ​മ​ങ്ങളെ വിളിച്ചു കാണി​ച്ചാൽ നന്നായി​രി​ക്കും.” അവിടെ കണ്ട അസാധാ​രണ ഐക്യ​ത്തി​നു കാരണം എന്താണ്‌?

അതി​നെ​ക്കാൾ വലിയ ഒന്നായി​രു​ന്നു 1993-ൽ, യൂ​ക്രെ​യി​ന്റെ തലസ്ഥാ​ന​മായ കീവിൽ “ദിവ്യ ബോധനം” എന്ന വിഷയ​ത്തിൽ നടന്ന അന്തർദേ​ശീയ കൺ​വെൻ​ഷൻ. അത്യുച്ച ഹാജർ 65,000-ത്തോള​മാ​യി​രു​ന്നു. ഈവനിങ്‌ കീവിന്റെ മുൻ പേജിൽ ഈ വാർത്ത വന്നു: “യഹോ​വ​യു​ടെ സാക്ഷികൾ . . .‘ദിവ്യ ബോധനം’ എന്നെഴു​തിയ നീല ബാഡ്‌ജ്‌ ധരിക്കുന്ന കാര്യ​ത്തിൽ മാത്രമല്ല, മറിച്ച്‌ യഥാർഥ വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തി​ലും ഏകീകൃ​ത​രാണ്‌.”

ദിവ്യ ബോധനം—ഏകീകരണ ശക്തി

അനൈ​ക്യം പടർന്നു​പ​ന്ത​ലി​ച്ചി​രി​ക്കുന്ന ഈ ലോക​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഐക്യം ആസ്വദി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്നു നിങ്ങൾ അതിശ​യി​ക്കു​ന്നു​വോ? ഒരു പോളീഷ്‌ പ്രൊ​ഫ​സ​റായ വൊയ്‌ചെച്ച്‌ മൊ​ജെ​ലെ​സ്‌കി യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ അതിന്റെ കാരണം വിവരി​ക്കു​ന്നു: “ബൈബി​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കുന്ന തത്ത്വങ്ങൾ ഇപ്പോൾത്തന്നെ പിൻപ​റ്റുക എന്ന നയമാണ്‌ അവരുടെ സമാധാ​ന​പ​ര​മായ മനോ​ഭാ​വ​ത്തി​നു പിന്നിലെ മുഖ്യ ഘടകം.” അതേ, സ്രഷ്‌ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ ദിവ്യ പഠിപ്പി​ക്ക​ലി​ലൂ​ടെ​യാണ്‌ സാക്ഷികൾ ലോക​വ്യാ​പ​ക​മാ​യി ഏകീകൃ​ത​രാ​യി​രി​ക്കു​ന്നത്‌. എന്താണ്‌ ആ പഠിപ്പി​ക്കൽ?

തന്റെ അനുഗാ​മി​ക​ളെ​പ്പറ്റി പിൻവ​രുന്ന പ്രകാരം പറഞ്ഞ​പ്പോൾ അവരെ ഏകീക​രി​ക്കുന്ന ഒരു സുപ്ര​ധാന തത്ത്വത്തി​ലേക്ക്‌ യേശു വിരൽചൂ​ണ്ടി: “ഞാൻ ലൌകി​ക​ന​ല്ലാ​ത്ത​തു​പോ​ലെ അവരും ലൌകി​ക​ന്മാ​രല്ല.” അതേ, എവി​ടെ​യു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ ഏകീകൃ​ത​രാ​ക്കി നിറു​ത്തു​ന്നത്‌ അവർ കൈ​ക്കൊ​ള്ളുന്ന നിഷ്‌പക്ഷ നിലപാ​ടാണ്‌. യേശു​വി​ന്റെ പിൻവ​രുന്ന പ്രാർഥ​ന​യ്‌ക്കു ചേർച്ച​യി​ലാണ്‌ ഇത്‌: “അവർ എല്ലാവ​രും ഒന്നാ​കേ​ണ്ട​തി​ന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നി​ലും ആകുന്ന​തു​പോ​ലെ അവരും നമ്മിൽ ആകേണ്ട​തി​ന്നു തന്നേ.”—യോഹ​ന്നാൻ 17:16-21.

ഈ നിഷ്‌പക്ഷ നിലപാട്‌ ഏകീക​ര​ണ​ത്തി​നു സഹായി​ക്കുന്ന ഒരു ശക്തിയാണ്‌. എന്തെന്നാൽ, ‘യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ടുന്ന’ എല്ലാവ​രെ​യും സംബന്ധിച്ച്‌ യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തിന്‌ അനുസൃ​ത​മാ​യി ജീവി​ക്കാൻ അത്‌ ലോക​ത്തി​ന്റെ എല്ലാ ഭാഗത്തു​മുള്ള സാക്ഷി​കളെ പ്രേരി​പ്പി​ക്കു​ന്നു. “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും” എന്നു യെശയ്യാവ്‌ പറയു​ക​യു​ണ്ടാ​യി. പ്രവാ​ചകൻ തുടരു​ന്നു: “ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.”—യെശയ്യാ​വു 2:2-4.

യെശയ്യാ​വി​ന്റെ ഈ പ്രവചനം ഇപ്പോൾത്തന്നെ ചെറിയ തോതിൽ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നുള്ള​തി​ന്റെ തെളി​വാണ്‌ കഴിഞ്ഞ ദശകത്തിൽ പൂർവ യൂറോ​പ്പിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​ക​ളിൽ കാണാൻ കഴിഞ്ഞ സമാധാ​ന​വും ഐക്യ​വും. യൂറോ​പ്പി​ലും മറ്റിട​ങ്ങ​ളി​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ, ആലങ്കാ​രി​ക​മാ​യി തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർത്തി​രി​ക്കു​ന്നു. അതിന്റെ ഫലമായി, അവർ ഐക്യ​മി​ല്ലാത്ത ഈ ലോക​ത്തിൽ ഐക്യ​വും സമാധാ​ന​വും ആസ്വദി​ക്കു​ന്നു. ഒരു വർത്തമാ​ന​പ്പ​ത്ര​ത്തി​ന്റെ മുഖ​പ്ര​സം​ഗം ഒരിക്കൽ പിൻവ​രു​ന്ന​പ്ര​കാ​രം അഭി​പ്രാ​യ​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നില്ല: “ലോക​ത്തി​ലുള്ള എല്ലാവ​രും [യഹോ​വ​യു​ടെ] സാക്ഷി​ക​ളു​ടെ [ബൈബി​ള​ധി​ഷ്‌ഠിത] മതപ്ര​മാ​ണം അനുസ​രി​ച്ചു ജീവി​ക്കു​ന്ന​പക്ഷം രക്തച്ചൊ​രി​ച്ചി​ലും വിദ്വേ​ഷ​വും അവസാ​നി​ക്കും, സ്‌നേഹം രാജാ​വാ​യി വാഴും”! അത്‌ എന്നെങ്കി​ലും സംഭവി​ക്കു​മോ?

ലോക​വ്യാ​പക ഐക്യം—അത്‌ എങ്ങനെ സാധ്യ​മാ​കും?

ലോക​വ്യാ​പക ഐക്യം നിലവിൽ വരാൻ, സദു​ദ്ദേ​ശ്യ​മുള്ള കുറച്ച്‌ ആളുകൾ ഉണ്ടായി​രു​ന്നാൽ മാത്രം പോരാ. സമാധാ​ന​ത്തി​നും ഐക്യ​ത്തി​നും വിഘാ​ത​മാ​യി നിൽക്കു​ന്ന​വ​രു​ടെ സ്വാധീ​നത്തെ നിയ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാൻ ശക്തിയുള്ള ഒരു ഗവൺമെ​ന്റും അതിന്‌ ആവശ്യ​മാണ്‌. വാസ്‌ത​വ​ത്തിൽ, അത്തര​മൊ​രു ഗവൺമെ​ന്റി​നു​വേണ്ടി പ്രാർഥി​ക്കാ​നാണ്‌ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​തും: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:10) അതേ, ദൈവ​ത്താ​ലുള്ള ഒരു ഗവൺമെ​ന്റിന്‌, ‘സ്വർഗ്ഗ​രാ​ജ്യ​ത്തിന്‌’, മാത്രമേ അനൈ​ക്യം ഉൾപ്പെ​ടെ​യുള്ള ലോക പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം വരുത്താൻ കഴിയൂ എന്നാണു യേശു സൂചി​പ്പി​ച്ചത്‌.—മത്തായി 4:17.

ഈ സ്വർഗ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ യേശു​ക്രി​സ്‌തു​വാണ്‌. അവന്റെ ഭരണത്തിൻ കീഴിൽ ഭൂവാ​സി​കൾ മുമ്പൊ​രി​ക്ക​ലും അനുഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​തരം സമാധാ​ന​വും ഐക്യ​വും ആസ്വദി​ക്കും. മനുഷ്യ​ന്റെ സാമ്പത്തിക പരിഷ്‌കാ​ര​ങ്ങൾകൊ​ണ്ടൊ​ന്നും ഈ ലോക​വ്യാ​പക ഐക്യം നേടി​യെ​ടു​ക്കാ​നാ​കില്ല. “സമാധാന പ്രഭു”വിന്റെ കരങ്ങളി​ലെ ആഗോള ഗവൺമെ​ന്റി​നു മാത്രമേ അത്തര​മൊ​രു കാര്യം ചെയ്യാ​നാ​കൂ.—യെശയ്യാ​വു 9:6, 7.

ഇപ്പോ​ഴ​ത്തെ അനീതി​കൾ—മിക്ക​പ്പോ​ഴും ദാരി​ദ്ര്യ​വും അധികാര ദുർവി​നി​യോ​ഗ​വും നിമിത്തം ഉണ്ടാകു​ന്നവ—സമാധാന പ്രഭു​വി​ന്റെ ഭരണത്തിൻ കീഴിൽ ഉണ്ടായി​രി​ക്കു​ക​യില്ല. ബൈബിൾ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “സകലരാ​ജാ​ക്ക​ന്മാ​രും അവനെ നമസ്‌ക​രി​ക്കട്ടെ; സകലജാ​തി​ക​ളും അവനെ സേവി​ക്കട്ടെ. അവൻ നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കു​മ​ല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽനി​ന്നും [“അടിച്ച​മർത്ത​ലിൽനി​ന്നും,” NW] സാഹസ​ത്തിൽനി​ന്നും വീണ്ടെ​ടു​ക്കും . . . ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും.”—സങ്കീർത്തനം 72:11, 12, 14, 16.

ക്രിസ്‌തു​വി​ന്റെ ഭരണത്തിൻ കീഴിൽ തൊഴി​ലി​ല്ലായ്‌മ ഒരു കഴിഞ്ഞ​കാല സംഗതി​യാ​യി​ത്തീ​രും. യെശയ്യാ​വു പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞു: “അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറ്റൊ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും.” (യെശയ്യാ​വു 65:22) ഭൂമി​യി​ലുള്ള എല്ലാവ​രും പ്രയോ​ജ​ന​പ്ര​ദ​വും സംതൃ​പ്‌തി​ദാ​യ​ക​വു​മായ വേല ആസ്വദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!

യഥാർഥ ഐക്യം—എപ്പോൾ?

എന്നാൽ ക്രിസ്‌തു ഭൂമിയെ ഭരിക്കാൻ തുടങ്ങു​ന്നത്‌ എപ്പോ​ഴാണ്‌? ആ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകി​യ​പ്പോൾ യുദ്ധങ്ങ​ളും യുദ്ധ​ശ്രു​തി​ക​ളും രോഗ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും മറ്റു സംഭവ​ങ്ങ​ളും സവി​ശേ​ഷ​ത​ക​ളാ​യുള്ള ഒരു കാലഘ​ട്ട​ത്തി​ലേക്കു യേശു വിരൽചൂ​ണ്ടി. ആ കാലത്തി​ന്റെ സവി​ശേ​ഷ​ത​യെന്ന നിലയിൽ ക്രിയാ​ത്മ​ക​മായ ഒരു സംഗതി​യും അവൻ ചൂണ്ടി​ക്കാ​ണി​ച്ചു—ദൈവ​രാ​ജ്യ സുവാർത്ത​യു​ടെ ലോക​വ്യാ​പക പ്രസംഗം. (മത്തായി 24:3-14; ലൂക്കൊസ്‌ 21:11) യേശു പറഞ്ഞ ഈ സംഭവങ്ങൾ “മഹോ​പ​ദ്രവ”ത്തിൽ അതിന്റെ ഉച്ചകോ​ടി​യി​ലെ​ത്തും. (മത്തായി 24:21, NW) തുടർന്ന്‌, ഭൂമി​യി​ലെ ഭരണാ​ധി​പ​ത്യ​ങ്ങൾ പൂർണ​മാ​യും നീക്കം ചെയ്യ​പ്പെ​ടും. മത്തായി 24-ാം അധ്യാ​യ​ത്തി​ലും ലൂക്കൊസ്‌ 21-ാം അധ്യാ​യ​ത്തി​ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രഭാ​ഷ​ണങ്ങൾ വായി​ക്കുക. അവൻ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങളെ നിങ്ങൾ ഇപ്പോൾ ലോക​ത്തിൽ കാണുന്ന അവസ്ഥക​ളു​മാ​യി താരത​മ്യ​പ്പെ​ടു​ത്തി നോക്കുക. മനുഷ്യ​ന്റെ ഭരണാ​ധി​പ​ത്യ​ത്തിൽ ദൈവം ഇടപെ​ടാ​റാ​യി​രി​ക്കുന്ന സമയത്താ​ണു നാം ജീവി​ച്ചി​രി​ക്കു​ന്ന​തെന്നു നിങ്ങൾക്കു വ്യക്തമാ​യും ബോധ്യ​പ്പെ​ടും. യേശു​ക്രി​സ്‌തു രാജാ​വാ​യുള്ള ദൈവ​രാ​ജ്യം ഭരണം ഏറ്റെടു​ക്കും. നാം ഒരു ഏകീകൃത ലോക​ത്തി​ന്റെ കവാട​ത്തി​ലാണ്‌!

ഇപ്പോൾ ചോദ്യ​മി​താണ്‌: ഈ വാഗ്‌ദാ​നം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​ന്നതു കാണണ​മെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം? മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​പ്ര​തീ​ക്ഷകൾ ബൈബി​ളിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, ബൈബിൾ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക എന്നതാണ്‌ ജ്ഞാനപൂർവ​ക​മായ മാർഗം. വീട്ടിൽ വന്ന്‌ നിങ്ങളെ സൗജന്യ​മാ​യി ബൈബിൾ പഠിപ്പി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. a ഈ ക്രമീ​ക​ര​ണത്തെ സ്വാഗതം ചെയ്യു​ന്നെ​ങ്കിൽ, ലോക ഐക്യം തൊട്ട​ടുത്ത്‌ എത്തിയി​രി​ക്കു​ന്നു​വെ​ന്നും നിങ്ങൾക്കും അതിന്റെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാ​നാ​കു​മെ​ന്നും നിങ്ങൾ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കും!

[അടിക്കു​റിപ്പ്‌]

a ഈ ബൈബിൾ പഠന പരിപാ​ടി​യെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഈ മാസി​ക​യു​ടെ പ്രസാ​ധ​ക​രു​മാ​യോ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യോ ബന്ധപ്പെ​ടുക.

[9-ാം പേജിലെ ചിത്രം]

കീവ്‌, യൂ​ക്രെ​യിൻ

സാഗ്രെബ്‌, ക്രൊ​യേ​ഷ്യ

[9-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ ലോക​മെ​മ്പാ​ടും ശ്രദ്ധേ​യ​മായ ഐക്യം ആസ്വദി​ക്കു​ന്നു

[10-ാം പേജിലെ ചിത്രം]

മനുഷ്യവർഗം ഒരു ഏകീക​രി​ക്ക​പ്പെട്ട ആഗോള കുടും​ബ​മാ​യി​ത്തീ​രണം എന്നതാണ്‌ ദൈ​വോ​ദ്ദേ​ശ്യം