വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ കഴിയുന്ന വിധം

ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ കഴിയുന്ന വിധം

ഒരു സന്തുഷ്ട കുടും​ബ​ജീ​വി​തം ആസ്വദി​ക്കാൻ കഴിയുന്ന വിധം

തെക്കേ അമേരി​ക്ക​യി​ലെ അർജന്റീ​ന​യിൽ നിന്നുള്ള ഗ്രാ​സ്യെ​ല്ലാ ഇങ്ങനെ എഴുതു​ന്നു: “ഞാൻ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ വായി​ക്കാൻ തുടങ്ങി​യിട്ട്‌ 40 വർഷമാ​യി. അവ എല്ലായ്‌പോ​ഴും എനിക്കാ​വ​ശ്യ​മായ വിവരങ്ങൾ പ്രദാനം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ എനിക്കിന്ന്‌ ഉറപ്പോ​ടെ പറയാൻ കഴിയും. കുട്ടി​ക്കാ​ല​ത്തും കൗമാ​ര​ത്തി​ലും അവയെന്നെ സഹായി​ച്ചു. പിന്നീടു കോർട്ടി​ങ്ങി​ന്റെ​യും വിവാ​ഹ​ത്തി​ന്റെ​യും കാര്യ​ത്തി​ലും എന്റെ ആറു മക്കളെ വളർത്തു​ന്ന​തി​ലും അവ എനിക്കു തുണ​യേകി.

“ഇപ്പോ​ഴും ഞങ്ങളോ​ടൊ​പ്പ​മുള്ള നാലു മക്കളെ വളർത്തു​ന്ന​തിൽ ഈ മാസി​കകൾ എനിക്കും ഭർത്താ​വി​നും എത്ര വലിയ സഹായ​മാ​ണെ​ന്നോ! മക്കളോ​ടും അവരുടെ അധ്യാ​പ​ക​രോ​ടും സംസാ​രി​ക്കു​മ്പോൾ ഞാൻ ഈ മാസി​കകൾ നന്നായി ഉപയോ​ഗി​ക്കു​ന്നു. ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങളെ കുറിച്ചു ഡോക്ടർമാ​രു​മാ​യി സംസാ​രി​ക്കവെ, ഞാൻ ഉണരുക!യിൽനിന്ന്‌ ചില സംഗതി​കൾ അവരെ വായിച്ചു കേൾപ്പി​ച്ചി​ട്ടുണ്ട്‌. പഠന​വൈ​ക​ല്യ​ങ്ങ​ളുള്ള കുട്ടി​കൾക്കു സഹായം” (ഫെബ്രു​വരി 22, 1997) എന്ന ശീർഷ​ക​ത്തി​ലുള്ള ആമുഖ ലേഖന പരമ്പര വായി​ച്ച​പ്പോ​ഴാണ്‌ ഞങ്ങളുടെ ഒരു മകൾക്കു പഠന​വൈ​ക​ല്യം ഉള്ള കാര്യം മനസ്സി​ലാ​യത്‌.”

പ്രശ്‌ന​ങ്ങ​ളെ തരണം ചെയ്‌തു​കൊ​ണ്ടു സന്തുഷ്ട​മായ ഒരു ജീവിതം ആസ്വദി​ക്കു​ന്ന​തിന്‌ കുടും​ബ​ങ്ങളെ സഹായി​ക്കാൻ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു കഴിയും. ഉദാഹ​ര​ണ​ത്തിന്‌, 192 പേജുള്ള കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌തകം ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കും മാതാ​പി​താ​ക്കൾക്കും മക്കൾക്കും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്കും, അതേ കുടും​ബ​ത്തി​ലെ എല്ലാ അംഗങ്ങൾക്കും പ്രയോ​ജ​ന​ക​ര​മാണ്‌. “ശൈശ​വം​മു​തലേ നിങ്ങളു​ടെ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക,” “നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ക്കാ​രെ അഭിവൃ​ദ്ധി പ്രാപി​ക്കാൻ സഹായി​ക്കുക,” “നശീകരണ സ്വാധീ​ന​ങ്ങ​ളിൽനി​ന്നു നിങ്ങളു​ടെ കുടും​ബത്തെ സംരക്ഷി​ക്കുക,” “കുടും​ബ​ത്തി​നു ഹാനി​വ​രു​ത്തുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാ​നാ​വും” എന്നിങ്ങ​നെ​യുള്ള പ്രബോ​ധ​നാ​ത്മ​ക​മായ അധ്യാ​യ​ങ്ങ​ളാണ്‌ അതിലു​ള്ളത്‌.

കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന 192 പേജുള്ള (കട്ടിബ​യൻഡി​ടാത്ത) പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തി​ലോ അയയ്‌ക്കുക. പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചി​രു​ന്നതു പോലുള്ള ആനന്ദ​പ്ര​ദ​മായ ഒരു കുടും​ബ​ജീ​വി​തം നയിക്കാ​നും സഹായി​ക്കുന്ന കൃത്യ​മായ നിർദേ​ശങ്ങൾ നിങ്ങൾക്കു ലഭിക്കും.

□ കടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു തരിക.

□ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം:

[32-ാം പേജിലെ ചിത്രം]

ഗ്രാസ്യെല്ലായും കുടും​ബ​വും