വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴിബോംബു വിമുക്തമായ ഒരു ഭൂമി

കുഴിബോംബു വിമുക്തമായ ഒരു ഭൂമി

കുഴി​ബോം​ബു വിമു​ക്ത​മായ ഒരു ഭൂമി

കുഴി​ബോം​ബു​കൾ ഉയർത്തുന്ന പ്രശ്‌നം പരിഹ​രി​ക്കാൻ ആർക്കാണു കഴിയുക? നാം കണ്ടുക​ഴി​ഞ്ഞതു പോലെ രൂഢമൂ​ല​മായ മുൻവി​ധി, അസഹി​ഷ്‌ണുത, വിദ്വേ​ഷം, അത്യാ​ഗ്രഹം എന്നിവ വേരോ​ടെ പിഴു​തു​മാ​റ്റാൻ മനുഷ്യ​നെ​ക്കൊ​ണ്ടാ​വില്ല. എന്നിരു​ന്നാ​ലും നിലനിൽക്കുന്ന ഒരു പരിഹാ​രം കൊണ്ടു​വ​രാൻ നമ്മുടെ സ്രഷ്ടാ​വി​നു കഴിയും എന്നു ബൈബിൾ പഠിക്കു​ന്നവർ മനസ്സി​ലാ​ക്കു​ന്നു. എന്നാൽ അവൻ അത്‌ എങ്ങനെ​യാ​ണു ചെയ്യുക?

സമാധാ​നം കളിയാ​ടുന്ന ഒരു സമൂഹം കെട്ടി​പ്പ​ടു​ക്കൽ

യുദ്ധം ചെയ്യു​ന്നതു മനുഷ്യ​രാണ്‌, ആയുധ​ങ്ങളല്ല. അതു​കൊ​ണ്ടു സമാധാ​നം കളിയാ​ട​ണ​മെ​ങ്കിൽ മനുഷ്യ​വർഗത്തെ വംശങ്ങ​ളും ഗോ​ത്ര​ങ്ങ​ളും രാഷ്‌ട്ര​ങ്ങ​ളു​മാ​യി വിഭജി​ച്ചി​രി​ക്കുന്ന വിദ്വേ​ഷം തുടച്ചു​നീ​ക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. ദൈവം തന്റെ രാജ്യം മുഖാ​ന്തരം അതു ചെയ്യു​മെന്നു വാഗ്‌ദാ​നം ചെയ്യുന്നു. ഇന്ന്‌ ലോക​ത്തെ​ങ്ങു​മുള്ള ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ ആ രാജ്യം വരുന്ന​തി​നു വേണ്ടി പ്രാർഥി​ക്കു​ന്നുണ്ട്‌.—മത്തായി 6:9, 10.

ബൈബിൾ യഹോ​വയെ “സമാധാ​നം നൽകുന്ന ദൈവം” എന്നു വിളി​ക്കു​ന്നു. (റോമർ 15:33, NW) ദൈവം നൽകുന്ന സമാധാ​നം ഏതെങ്കി​ലും ഉടമ്പടി​ക​ളി​ലോ നിരോ​ധ​ന​ങ്ങ​ളി​ലോ അല്ലെങ്കിൽ സുസജ്ജ​മായ ഒരു ശത്രു​രാ​ഷ്‌ട്രം തിരി​ച്ച​ടി​ക്കു​മെന്ന ഭയത്തി​ലോ അടിസ്ഥാ​ന​പ്പെ​ട്ടതല്ല. മറിച്ച്‌, ആളുക​ളു​ടെ ചിന്താ​രീ​തി​യി​ലും സഹമനു​ഷ്യ​രോ​ടുള്ള മനോ​ഭാ​വ​ത്തി​ലു​മുള്ള ഒരു മാറ്റമാണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.

സൗമ്യ​ത​യു​ള്ള​വ​രെ യഹോവ തന്റെ സമാധാന വഴികൾ അഭ്യസി​പ്പി​ക്കും. (സങ്കീർത്തനം 25:9) ജീവി​ച്ചി​രി​ക്കു​ന്നവർ ‘എല്ലാവ​രും യഹോ​വ​യാൽ അഭ്യസി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​കുന്ന, അവരുടെ മക്കളുടെ സമാധാ​നം വലുതാ​യി​രി​ക്കുന്ന’ ഒരു സമയം വരു​മെന്ന്‌ അവന്റെ വചനമായ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. (യെശയ്യാ​വു 54:13, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാ​ന്തരം) ഒരളവു​വരെ ഇത്‌ ഇപ്പോൾത്തന്നെ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. തികച്ചും ഭിന്ന പശ്ചാത്ത​ല​ങ്ങ​ളിൽനിന്ന്‌ ഉള്ളവരു​ടെ ഇടയിൽപ്പോ​ലും സമാധാ​നം ഉന്നമി​പ്പി​ക്കു​ന്ന​വ​രെന്ന നിലയിൽ ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ അറിയ​പ്പെ​ടു​ന്നു. ബൈബി​ളി​ന്റെ ഉന്നത തത്ത്വങ്ങൾ പഠിക്കു​മ്പോൾ, ആളുകളെ ഭിന്നി​പ്പി​ക്കുന്ന ഘടകങ്ങൾ നിലനിൽക്കു​ന്നു​ണ്ടെ​ങ്കി​ലും ഐക്യ​ത്തിൽ കഴിയാൻ വ്യക്തികൾ കഠിന​ശ്രമം ചെയ്യുന്നു. ബൈബിൾ വിദ്യാ​ഭ്യാ​സം അവരുടെ മനോ​ഭാ​വ​ത്തി​നു സമൂല മാറ്റം വരുത്തു​ന്നു. അതേ, വിദ്വേ​ഷ​ത്തിൽ നിന്നു സ്‌നേ​ഹ​ത്തി​ലേ​ക്കുള്ള ഒരു മാറ്റം.—യോഹ​ന്നാൻ 13:34, 35; 1 കൊരി​ന്ത്യർ 13:4-8.

എന്നാൽ ആയുധ​നിർമാർജ​ന​ത്തിന്‌ ഈ വിദ്യാ​ഭ്യാ​സം മാത്രം മതിയാ​കു​ന്നില്ല. ആഗോള സഹകര​ണ​വും അതിന്‌ അത്യാ​വ​ശ്യ​മായ ഒരു ഘടകമാണ്‌ എന്നതു പണ്ടു മുതൽക്കേ അറിവു​ള്ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, കുഴി​ബോം​ബു ഭീഷണി ഉണ്ടാകു​ന്നതു തടയു​ന്ന​തി​നും ഉള്ള ഭീഷണി ഇല്ലാതാ​ക്കു​ന്ന​തി​നും വേണ്ടി സാർവ​ദേ​ശീ​യ​സ​മു​ദാ​യം ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്ക​ണ​മെന്നു റെഡ്‌​ക്രോ​സി​ന്റെ അന്താരാ​ഷ്‌ട്ര കമ്മിറ്റി ശുപാർശ ചെയ്യുന്നു.

എന്നാൽ അതി​നെ​ക്കാ​ളും വളരെ​യ​ധി​കം ചെയ്യു​മെന്നു യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. പ്രവാ​ച​ക​നായ ദാനീ​യേൽ ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞു: “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; . . . അതു [ഇപ്പോൾ നിലവി​ലുള്ള] ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.”—ദാനീ​യേൽ 2:44.

മനുഷ്യ​നു ചെയ്യാൻ സാധി​ക്കാ​ത്തതു ദൈവ​രാ​ജ്യം സാധി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 46:9-ൽ ഈ പ്രാവ​ച​നിക വാക്കുകൾ കാണാം: “അവൻ [യഹോവ] ഭൂമി​യു​ടെ അറ്റംവ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു; അവൻ വില്ലൊ​ടി​ച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടു​ക​ള​യു​ന്നു.” മനുഷ്യർക്കു തങ്ങളുടെ സ്രഷ്ടാ​വു​മാ​യും സഹമനു​ഷ്യ​രു​മാ​യും യഥാർഥ​ത്തിൽ സമാധാ​നം ആസ്വദി​ക്കാൻ കഴിയുന്ന ഒരു ചുറ്റു​പാ​ടാ​യി​രി​ക്കും ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ ഉണ്ടായി​രി​ക്കുക.—യെശയ്യാ​വു 2:4; സെഫന്യാ​വു 3:9; വെളി​പ്പാ​ടു 21:3-5; 22:2.

കഴിഞ്ഞ ലേഖന​ത്തി​ന്റെ മുഖവു​ര​യിൽ പരാമർശിച്ച ഔഗൂസ്റ്റൂ ബൈബി​ളി​ന്റെ ഈ സന്ദേശ​ത്തിൽ സാന്ത്വനം കണ്ടെത്തു​ന്നു. ബൈബി​ളി​ന്റെ അത്ഭുത​ക​ര​മായ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സം അർപ്പി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ അവന്റെ മാതാ​പി​താ​ക്കൾ അവനെ സഹായി​ക്കു​ന്നു. (മർക്കൊസ്‌ 3:1-5) തന്നെ വികലാം​ഗ​നാ​ക്കിയ ആ കുഴി​ബോം​ബു സ്‌ഫോ​ട​ന​ത്തി​ന്റെ വേദനാ​ജ​ന​ക​മായ ഫലങ്ങൾ സഹിക്കു​ക​യ​ല്ലാ​തെ അവനു വേറെ നിവൃ​ത്തി​യൊ​ന്നു​മില്ല എന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും പറുദീസ ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം യാഥാർഥ്യ​മാ​യി​ത്തീ​രുന്ന ദിവസ​ത്തി​നാ​യി ഔഗൂസ്റ്റൂ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ക​യാണ്‌. “അന്നു” യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നതു പോലെ, “കുരു​ട​ന്മാ​രു​ടെ കണ്ണു തുറന്നു​വ​രും; . . . മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും.”—യെശയ്യാ​വു 35:5, 6.

വരാൻപോ​കു​ന്ന ആ പറുദീ​സ​യിൽ കുഴി​ബോം​ബു​കൾ യാതൊ​രു ഭീഷണി​യും ഉയർത്തു​ക​യില്ല. മനുഷ്യർക്കു ഭൂമി​യി​ലെ​വി​ടെ​യും സുരക്ഷി​ത​മാ​യി വസിക്കാൻ കഴിയും. പ്രവാ​ച​ക​നായ മീഖാ ആ അവസ്ഥ വർണി​ക്കു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “അവർ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തിവൃ​ക്ഷ​ത്തി​ന്റെ കീഴി​ലും പാർക്കും; ആരും അവരെ ഭയപ്പെ​ടു​ത്തു​ക​യില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ വായ്‌ അതു അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.”—മീഖാ 4:4.

തന്റെ വചനമായ ബൈബി​ളിൽ വിവരി​ച്ചി​രി​ക്കുന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങളെ കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉചിത​മായ മേൽവി​ലാ​സ​ത്തിൽ എഴുതു​ക​യോ ചെയ്യുക.

[8, 9 പേജു​ക​ളി​ലെ ചിത്രം] ]

ദൈവരാജ്യത്തിൻ കീഴിൽ കുഴി​ബോം​ബു ഭീഷണി ഉണ്ടായി​രി​ക്കു​ക​യില്ല