വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

വിവാഹ ഇണയെ തിര​ഞ്ഞെ​ടു​ക്കൽ “ബൈബി​ളി​ന്റെ വീക്ഷണം: വിവാഹ ഇണയെ തിര​ഞ്ഞെ​ടു​ക്കേണ്ട വിധം” എന്ന ലേഖന​ത്തി​ലൂ​ടെ നിങ്ങൾ യുവജ​ന​ങ്ങ​ളായ ഞങ്ങളിൽ പ്രകട​മാ​ക്കിയ പിതൃ​നിർവി​ശേ​ഷ​മായ താത്‌പ​ര്യ​ത്തി​നു നന്ദി. (ഒക്‌ടോ​ബർ 8, 1999) അനുഭ​വ​പ​രി​ച​യ​മി​ല്ലായ്‌മ നിമിത്തം അനുരാ​ഗാ​വേ​ശത്തെ യഥാർഥ സ്‌നേ​ഹ​മാ​യി തെറ്റി​ദ്ധ​രി​ച്ചു​കൊണ്ട്‌ മിക്ക ചെറു​പ്പ​ക്കാ​രും വിവാ​ഹ​ത്തി​ലേക്ക്‌ എടുത്തു ചാടുന്നു. എനിക്കു ചേരാത്ത ഒരാളു​ടെ കൂടെ ആയിരി​ക്കു​ന്ന​തി​നെ​ക്കാൾ ഒറ്റയ്‌ക്കു കഴിയാ​നാണ്‌ ഞാൻ ഇഷ്ടപ്പെ​ടു​ന്നത്‌.

എസ്‌. ആർ. എം., ബ്രസീൽ

അവിവാ​ഹി​ത​യാ​യ 40-കാരി​യാണ്‌ ഞാൻ. ഒരു വിവാഹ ഇണയെ കണ്ടെത്തു​ന്നതു സംബന്ധി​ച്ചു ഞാൻ ദിവസ​വും യഹോ​വ​യോ​ടു പ്രാർഥി​ക്കാ​റുണ്ട്‌. മാത്രമല്ല, വിവാ​ഹ​ജീ​വി​തം വിജയി​പ്പി​ക്കാൻ ആവശ്യ​മായ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ഞാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു. ദൈവാ​ത്മാ​വി​ന്റെ ഫലങ്ങൾ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കുന്ന, നമ്മുടെ അതേ ലക്ഷ്യങ്ങൾ ഉള്ള, ആത്മീയ​മാ​യി ശക്തനായ ഒരാൾക്കു​വേണ്ടി നോക്കു​ന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ന്ന​തിൽ തുടരാ​നുള്ള എന്റെ തീരു​മാ​നത്തെ ശക്തീക​രി​ച്ച​തി​നു വളരെ നന്ദി.

ഇ. എഫ്‌., ഐക്യ​നാ​ടു​കൾ

ശരപ്പക്ഷി​കൾ യൂറോ​പ്യൻ ശരപ്പക്ഷി​കൾ കൂടു​ണ്ടാ​ക്കു​ന്നത്‌ വീടിന്റെ ബാൽക്ക​ണി​യിൽ നിന്ന്‌ ഞാൻ വർഷങ്ങ​ളാ​യി നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. മേയ്‌ മാസത്തി​ലാണ്‌ അവ എത്തി​ച്ചേ​രു​ന്നത്‌. ആഗസ്റ്റ്‌ മാസം ആകുന്ന​തോ​ടെ അപ്രത്യ​ക്ഷ​മാ​വു​ക​യും ചെയ്യും. “ശരം​പോ​ലെ പായുന്ന ശരപ്പക്ഷി​കൾ” (ഒക്‌ടോ​ബർ 8, 1999) എന്ന ലേഖന​ത്തി​നു നന്ദി. മനം കവരുന്ന ഈ ജീവി​ക​ളെ​ക്കു​റിച്ച്‌ എനിക്കി​പ്പോൾ മുമ്പ​ത്തേ​തി​ലും വളരെ​യേറെ കാര്യങ്ങൾ അറിയാം.

എ. ഡി., ജർമനി

ജീവി​തകഥ പത്തു വർഷത്തി​ല​ധി​ക​മാ​യി ഞാൻ ഒരു മുഴു​സമയ സുവി​ശേ​ഷ​ക​യാണ്‌. നിങ്ങളു​ടെ അതിവി​ശി​ഷ്ട​മായ ലേഖനങ്ങൾ വായി​ക്കു​മ്പോൾ നന്ദി പറയാ​നുള്ള അതിയായ ആഗ്രഹം എനിക്കു പലപ്പോ​ഴും തോന്നി​യി​ട്ടുണ്ട്‌. മിഷന​റി​മാ​രു​ടെ നല്ല അനുഭ​വ​ങ്ങ​ളാണ്‌ എനിക്ക്‌ ഏറ്റവും ആകർഷ​ക​മാ​യി​രു​ന്നി​ട്ടു​ള്ളത്‌. ഞാനും അവരെ​പ്പോ​ലെ ഒരാളാ​കാൻ എന്നും ആഗ്രഹി​ച്ചി​ട്ടുണ്ട്‌. വിദേ​ശ​വ​യ​ലിൽ സേവി​ക്കാ​നുള്ള എന്റെ ആഗ്രഹം നിലനി​റു​ത്താൻ വില്ലെം വാൻ സേയ്‌ലി​നെ​യും ച്രേ വാൻ സേയ്‌ലി​നെ​യും പോലു​ള്ള​വ​രു​ടെ അനുഭ​വങ്ങൾ (“യാഥാർഥ്യം എന്റെ പ്രതീ​ക്ഷ​കളെ കടത്തി​വെ​ട്ടി​യി​രി​ക്കു​ന്നു” ഒക്‌ടോ​ബർ 8, 1999) എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

പി. കെ., ഐക്യ​നാ​ടു​കൾ

വളരെ വിഷാദം അനുഭ​വ​പ്പെ​ട്ടി​രുന്ന ഒരു സമയത്താണ്‌ ഞാൻ ഈ ലേഖനം വായി​ച്ചത്‌. ഒരു കാലത്തും എന്റെ ആത്മീയ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ എനിക്കു കഴിയി​ല്ലെന്നു ചില​പ്പോ​ഴൊ​ക്കെ തോന്നാ​റുണ്ട്‌. ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​യെന്ന നിലയിൽ എന്റെ വേല സംബന്ധി​ച്ചു ക്രിയാ​ത്മ​ക​മായ ഒരു മനോ​ഭാ​വം നിലനി​റു​ത്തുക ബുദ്ധി​മു​ട്ടാ​യി​രുന്ന സാഹച​ര്യ​ങ്ങ​ളും ഞാൻ നേരി​ട്ടി​ട്ടുണ്ട്‌. പ്രതി​ബ​ന്ധ​ങ്ങ​ളിൻ മധ്യേ​യും വില്ലെ​മും ച്രേയും ശുഭാ​പ്‌തി വിശ്വാ​സ​ത്തോ​ടു​കൂ​ടിയ ഒരു വീക്ഷണം നിലനി​റു​ത്തി. യഹോവ അവരുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. വിശ്വാ​സത്തെ ശക്തമാക്കി നിറു​ത്തു​ന്നെ​ങ്കിൽ, എനിക്കും ആത്മീയ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ കഴിയു​മെന്ന എന്റെ ബോധ്യ​ത്തെ അതു ബലിഷ്‌ഠ​മാ​ക്കി.

കെ. സി., ഐക്യ​നാ​ടു​കൾ

മറ്റുള്ള​വ​രു​മാ​യി ഇടപഴകൽ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്ക്‌ മറ്റുള്ള​വ​രു​മാ​യി കൂടുതൽ ഇടപഴ​കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?” (ഒക്‌ടോ​ബർ 22, 1999) എന്ന നിങ്ങളു​ടെ ലേഖന​ത്തി​നു വളരെ നന്ദി. എനിക്ക്‌ 17 വയസ്സുണ്ട്‌. ഈ ലേഖനം വായി​ച്ച​പ്പോൾ അത്‌ എനിക്കു​വേണ്ടി എഴുതി​യ​താ​ണോ എന്നു തോന്നി​പ്പോ​യി. എന്റെ ഉള്ളിലെ വികാ​രങ്ങൾ അതേപടി ഈ ലേഖന​ത്തിൽ പകർത്തി​യ​തു​പോ​ലി​രു​ന്നു. ഞാൻ ഒരു അഹംഭാ​വി​യാ​ണെന്നു പലരും പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. എന്നാൽ, ഒരാൾ മറ്റുള്ള​വ​രു​ടെ അത്രയും സംസാ​രി​ക്കു​ന്നില്ല എന്നത്‌ അയാ​ളെ​ക്കു​റി​ച്ചു തെറ്റായ നിഗമ​ന​ത്തി​ലെ​ത്താ​നുള്ള ഒരു കാരണമല്ല.

ആർ. ആർ., ജർമനി

കുട്ടി​ക്കാ​ലത്ത്‌ എനിക്കു​ണ്ടായ ഗുരു​ത​ര​മായ ഒരു രോഗം, മറ്റുള്ള​വ​രിൽ നിന്ന്‌ ഒറ്റപ്പെ​ട്ട​വ​നാ​ണെന്ന തോന്നൽ എന്നിൽ ഉളവാ​ക്കി​യി​രി​ക്കു​ന്നു. നിങ്ങളു​ടെ ഈ ലേഖനം എന്റെ വികാ​ര​ങ്ങളെ അംഗീ​ക​രി​ക്കാ​നും ഈ സാഹച​ര്യ​ത്തെ തരണം ചെയ്യാ​നുള്ള ഒരു വഴി കണ്ടെത്താ​നും എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. ഇനി ഞാൻ സഭയിൽ സുഹൃ​ത്തു​ക്കളെ നേടി​യെ​ടു​ക്കാ​നുള്ള ശ്രമത്തിൽ ഏർപ്പെ​ടാൻ പോകു​ക​യാണ്‌.

ജെ. എഫ്‌. എഫ്‌., ബ്രസീൽ

തെറ്റായ സംഖ്യ! പൊതു​വെ കൃത്യ​ത​യുള്ള വിവരങ്ങൾ അടങ്ങിയ നിങ്ങളു​ടെ ലേഖന​ങ്ങ​ളെ​ല്ലാം വളരെ ആസ്വാ​ദ്യ​മാണ്‌. എന്നിരു​ന്നാ​ലും, “ലോകത്തെ വീക്ഷിക്കൽ” എന്നതിലെ “മോ​ട്ടോർവാ​ഹന ഭ്രമം” (സെപ്‌റ്റം​ബർ 8, 1999) എന്നതിൻ കീഴിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇപ്പോൾ നാലു കോടി​യോ​ളം വാഹനങ്ങൾ ഐക്യ​നാ​ടു​ക​ളിൽ ഉപയോ​ഗ​ത്തി​ലു​ള്ള​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.” എന്നാൽ യഥാർഥ എണ്ണം അതിലും വളരെ കൂടു​ത​ലാണ്‌.

ആർ. കെ., ഐക്യ​നാ​ടു​കൾ

പിശകു സംഭവി​ച്ച​തിൽ ഞങ്ങൾ ഖേദി​ക്കു​ന്നു. തെറ്റായ ഒരു സ്ഥിതി​വി​വ​ര​ക്ക​ണ​ക്കാ​ണു ഞങ്ങൾ ഉദ്ധരി​ച്ചത്‌. ഇപ്പോൾ 13 കോടി​യി​ല​ധി​കം കാറുകൾ ഐക്യ​നാ​ടു​ക​ളിൽ രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌.—പത്രാ​ധി​പർ.