വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

എഴുത​പ്പെട്ട പുസ്‌ത​ക​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ യശസ്സ്‌ കണക്കാ​ക്കി​യാൽ . . .

“ഒരു വ്യക്തി​യു​ടെ യശസ്സ്‌ കണക്കാ​ക്കു​ന്നത്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ എഴുത​പ്പെട്ട ഗ്രന്ഥങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണെ​ങ്കിൽ, . . . ആധുനിക ലോക​ത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വാണ്‌” എന്ന്‌ ബ്രിട്ടീഷ്‌ പത്രമായ ദ ഗാർഡി​യൻ പറയുന്നു. വാഷി​ങ്‌ടൺ ഡി.സി.-യിലുള്ള ലൈ​ബ്രറി ഓഫ്‌ കോൺഗ്ര​സ്സി​ലെ പുസ്‌ത​ക​ങ്ങ​ളിൽ നടത്തിയ ഗവേഷണം യേശു​വി​നെ​ക്കു​റിച്ച്‌ എഴുതി​യി​രി​ക്കുന്ന 17,239 പുസ്‌ത​കങ്ങൾ ഉണ്ടെന്നു വെളി​പ്പെ​ടു​ത്തി. വില്ല്യം ഷേക്‌സ്‌പി​യ​റെ​ക്കു​റിച്ച്‌ എഴുത​പ്പെ​ട്ടി​രി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ ഇരട്ടി​യോ​ള​മാ​യി​രു​ന്നു അത്‌. ഇക്കാര്യ​ത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ 9,801 പുസ്‌ത​കങ്ങൾ എഴുത​പ്പെ​ട്ടി​ട്ടുണ്ട്‌. വ്‌ളാ​ഡി​മിർ ലെനി​നാണ്‌ മൂന്നാ​മതു വരുന്നത്‌, 4,492 പുസ്‌ത​കങ്ങൾ. അടുത്ത​താ​യി എബ്രഹാം ലിങ്കൺ 4,378 പുസ്‌ത​കങ്ങൾ. 4,007 പുസ്‌ത​ക​ങ്ങ​ളിൽ പരാമർശി​ക്ക​പ്പെ​ടുന്ന നെപ്പോ​ളി​യൻ l-നാണ്‌ അടുത്ത സ്ഥാനം. യേശു​വി​ന്റെ അമ്മ, മറിയ, ഏഴാമത്‌ വരുന്നു, 3,595 പുസ്‌ത​കങ്ങൾ. ഏറ്റവും മുൻപ​ന്തി​യിൽ നിൽക്കുന്ന, ആദ്യത്തെ മുപ്പതു പേരിൽ സ്‌ത്രീ​യാ​യി ഉണ്ടായി​രു​ന്നത്‌ മറിയ മാത്ര​മാണ്‌. അതു കഴിഞ്ഞു​വ​രുന്ന അടുത്ത സ്‌ത്രീ ജോൻ ഒഫ്‌ ആർക്ക്‌ ആയിരു​ന്നു. 545 പുസ്‌ത​കങ്ങൾ. സംഗീത രചയി​താ​ക്കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, റിച്ചാർഡ്‌ വാഗ്നെർ ആണ്‌ ഒന്നാമതു വരുന്നത്‌, അടുത്തത്‌ മൊസാർട്ട്‌, ബീഥോ​വൻ, പിന്നെ ബാച്ച്‌. പെയി​ന്റർമാ​രു​ടെ കാര്യ​ത്തിൽ ഒന്നാമത്‌, പിക്കാ​സൊ​യാണ്‌. പിന്നെ ലിയൊ​ണാർഡോ ഡാവി​ഞ്ചി​യും മൈക്ക​ലാ​ഞ്ച​ലോ​യും. എന്നിരു​ന്നാ​ലും, ശാസ്‌ത്ര​ജ്ഞ​രു​ടെ​യും ഉപജ്ഞാ​താ​ക്ക​ളു​ടെ​യും കാര്യ​ത്തിൽ ലിയൊ​ണാർഡോ, ചാൾസ്‌ ഡാർവി​നെ​യും ആൽബർട്ട്‌ ഐൻസ്റ്റീ​നെ​യും ഗലീലി​യോ ഗലീലി​യെ​യും കടത്തി​വെ​ട്ടി​ക്കൊണ്ട്‌ ഒന്നാം സ്ഥാനത്തു വരുന്നു. “ഏറ്റവും മുൻപ​ന്തി​യി​ലുള്ള 30 പേരിൽ ഇന്നു ജീവ​നോ​ടി​രി​ക്കുന്ന ആരുമില്ല” എന്ന്‌ ദ ഗാർഡി​യൻ പറയുന്നു.

പറുദീസ നശിക്കു​ക​യാ​ണോ?

ഐക്യ​രാ​ഷ്‌ട്ര പൊതു​സ​ഭ​യു​ടെ ഒരു പ്രത്യേക യോഗ​ത്തിൽ, 43 ദ്വീപ​രാ​ഷ്‌ട്രങ്ങൾ പരിസ്ഥി​തി ഭീഷണി​ക​ളെ​ക്കു​റി​ച്ചു തങ്ങൾക്കുള്ള ഉത്‌ക​ണ്‌ഠകൾ വെളി​പ്പെ​ടു​ത്തി​യ​താ​യി ല മോൺട്‌ എന്ന ഫ്രഞ്ച്‌ ദിനപ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. പറുദീസ സമാന​മായ ഈ ദ്വീപു​കൾ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​നും വെള്ള​പ്പൊ​ക്ക​ത്തി​നും ജല ദൗർല​ഭ്യ​ത്തി​നും ഒക്കെ കൂടു​ത​ലാ​യി വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യുഎൻ-ന്റെ ഒരു വാർത്താ റിപ്പോർട്ട്‌ അനുസ​രിച്ച്‌, മിച്ച്‌ എന്ന ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ കരീബി​യ​നിൽ 11,000-ത്തോളം പേരുടെ ജീവൻ അപഹരി​ച്ച​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. സെയ്‌ഷെൽസും മൗറീ​ഷ്യ​സും കഴിഞ്ഞ രണ്ടു വർഷങ്ങ​ളിൽ കടുത്ത വരൾച്ച അനുഭ​വി​ച്ചി​രി​ക്കു​ന്നു. താപവർധ​ന​യും മലിനീ​ക​ര​ണ​വും പവിഴ​പ്പു​റ്റു​ക​ളി​ലുള്ള ആൽഗയെ നശിപ്പി​ക്കു​ന്നു, ഇത്‌ ജൈവ​വൈ​വി​ധ്യം ദുർബ​ല​മാ​കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു. ആഗോ​ള​ത​പ​ന​ത്തി​ന്റെ ഫലമായി സമു​ദ്ര​ജ​ല​നി​രപ്പ്‌ ഉയരു​ന്ന​തി​നെ​യും ദ്വീപ​വാ​സി​കൾ ഭയക്കുന്നു. മാലദ്വീ​പി​ലെ 80 ശതമാനം അറ്റോ​ളു​ക​ളും (ഉള്ളിൽ ഒരു തടാക​ത്തോ​ടു കൂടിയ വൃത്താ​കൃ​തി​യി​ലുള്ള പവിഴ​ദ്വീ​പു​കൾ) വെള്ളത്തി​ന​ടി​യി​ലാ​യേ​ക്കും എന്നു കണക്കുകൾ സൂചി​പ്പി​ക്കു​ന്നു.

മദ്യപ​ന്മാ​രായ ഡ്രൈ​വർമാ​രെ​യും ഉറക്കം​തൂ​ങ്ങി​ക​ളായ ഡ്രൈ​വർമാ​രെ​യും തമ്മിൽ താരത​മ്യം ചെയ്‌താൽ

ദ ന്യൂ​യോർക്ക്‌ ടൈംസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “വേണ്ടത്ര ഉറങ്ങാ​തി​രു​ന്നാൽ അത്‌ അമിത​മാ​യി മദ്യപി​ച്ച​തി​നു തുല്യ​മായ ഫലങ്ങൾ ഉളവാ​ക്കും.” സ്റ്റാൻഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി നടത്തിയ ഒരു പഠനത്തിൽ, സ്ലീപ്‌ ആപ്‌നിയ—രാത്രി​യി​ലെ ഉറക്കത്തെ തടസ്സ​പ്പെ​ടു​ത്തു​ക​യും പകൽസ​മ​യത്ത്‌ ഉറക്കം തൂങ്ങാൻ ഇടയാ​ക്കു​ക​യും ചെയ്യുന്ന അവസ്ഥ—ഉള്ള 113 ആളുക​ളു​ടെ പ്രതി​ക​ര​ണ​ക്ഷ​മ​തയെ മറ്റ്‌ 80 പേരു​ടേ​തു​മാ​യി താരത​മ്യം ചെയ്യു​ക​യു​ണ്ടാ​യി. ആ 80 പേരുടെ, സാധാരണ അവസ്ഥയിൽ ഉള്ള പ്രതി​ക​രണം നിശ്ചയ​പ്പെ​ടു​ത്തി​യ​തി​നു ശേഷം അവർക്ക്‌ 40 ശതമാനം ആൽക്ക​ഹോൾ അടങ്ങിയ മദ്യം നൽകി. “പ്രതി​ക​ര​ണ​ക്ഷമത അളക്കാ​നാ​യി നടത്തിയ ഏഴു പരി​ശോ​ധ​ന​ക​ളിൽ മൂന്നെ​ണ്ണ​ത്തി​ലും, രക്തത്തിൽ മദ്യത്തി​ന്റെ അളവ്‌ 0.8 ശതമാനം വരെ—ഇത്രയും മദ്യം രക്തത്തിൽ ഉണ്ടെങ്കിൽ ഐക്യ​നാ​ടു​ക​ളി​ലെ 16 സംസ്ഥാ​ന​ങ്ങ​ളിൽ വാഹനം ഓടി​ക്കാൻ അനുവ​ദി​ക്കില്ല—ഉണ്ടായി​രു​ന്ന​വ​രെ​ക്കാൾ കൂടുതൽ സമയം എടുത്താണ്‌ സ്ലീപ്‌ ആപ്‌നിയ ഉണ്ടായി​രു​ന്നവർ പ്രതി​ക​രി​ച്ചത്‌” എന്ന്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഗവേഷ​ണ​ത്തി​നു മേൽനോ​ട്ടം വഹിച്ച ഡോ. നെൽസൻ ബി. പൗവൽ പറയും​പ്ര​കാ​രം, ഈ കണ്ടെത്ത​ലു​കൾ ഉറക്കം​തൂ​ങ്ങി വണ്ടി ഓടി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളി​ലേക്കു വിരൽ ചൂണ്ടുന്നു.

ലോക​ജ​ന​സം​ഖ്യ​യു​ടെ മൂന്നിൽ ഒന്നോളം ക്ഷയരോഗ ബാക്ടീ​രിയ വാഹകർ

1997-ൽ ലോക​ജ​ന​സം​ഖ്യ​യു​ടെ ഏതാണ്ട്‌ മൂന്നി​ലൊ​ന്നും—186 കോടി ആളുകൾ—ക്ഷയരോഗ ബാക്ടീ​രിയ വാഹക​രാ​യി​രു​ന്നു എന്ന്‌ 40-ലേറെ രാജ്യ​ങ്ങ​ളിൽ നിന്നുള്ള 86 ആരോ​ഗ്യ​വി​ദ​ഗ്‌ധ​രു​ടെ ഒരു സംഘം പറയുന്നു. ഇതോ​ടൊ​പ്പം, ആ വർഷം ക്ഷയരോ​ഗം 18.7 ലക്ഷം ആളുക​ളു​ടെ ജീവൻ അപഹരി​ച്ചെ​ന്നും 79.6 ലക്ഷം ആളുക​ളിൽ പുതു​താ​യി അതിന്റെ ബാക്ടീ​രിയ കടന്നു​കൂ​ടി​യെ​ന്നും ലോകാ​രോ​ഗ്യ സംഘടന തിര​ഞ്ഞെ​ടുത്ത ഈ സംഘം കണക്കാ​ക്കു​ന്നു. ദ ജേർണൽ ഓഫ്‌ ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേ​ഷ​നിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട പ്രസ്‌തുത സംഘത്തി​ന്റെ പഠന റിപ്പോർട്ട്‌ ഇങ്ങനെ ചൂണ്ടി​ക്കാ​ട്ടി: “മൊത്തം ടിബി കേസു​ക​ളു​ടെ എൺപതു ശതമാ​ന​വും കണ്ടെത്തി​യത്‌ 22 രാജ്യ​ങ്ങ​ളി​ലാണ്‌, അതിൽ പകുതി​യി​ല​ധി​ക​വും തെക്കു​കി​ഴക്കൻ ഏഷ്യയി​ലെ അഞ്ചു രാജ്യ​ങ്ങ​ളി​ലാ​യി​രു​ന്നു.” ആ പഠനം കാണി​ക്കു​ന്നത്‌ അനുസ​രിച്ച്‌, “ടിബി നിരക്ക്‌ ഏറ്റവും കൂടു​ത​ലുള്ള പത്തു രാജ്യ​ങ്ങ​ളിൽ ഒൻപതും ആഫ്രി​ക്ക​യിൽ ആയിരു​ന്നു.” എച്ച്‌ഐവി ബാധയു​ടെ നിരക്ക്‌ കൂടു​ത​ലുള്ള ചില രാജ്യ​ങ്ങ​ളിൽ ക്ഷയരോ​ഗം നിമി​ത്ത​മുള്ള മരണനി​രക്ക്‌ 50 ശതമാനം കൂടു​ത​ലാ​യി​രു​ന്നു. “ഫലപ്ര​ദ​മാ​യി നിയ​ന്ത്രി​ക്കാ”ത്തതു​കൊണ്ട്‌ ആ രാജ്യ​ങ്ങ​ളിൽ ടിബി നിരക്ക്‌ ഉയർന്നു​ത​ന്നെ​യി​രി​ക്കു​ന്നു. ഈ വർഷം പുതു​താ​യി 84 ലക്ഷം പേർക്ക്‌ ക്ഷയരോഗ ബാക്ടീ​രിയ പിടി​പെ​ടു​മെന്ന്‌ പ്രസ്‌തുത പഠനം നടത്തി​യവർ പ്രവചി​ക്കു​ന്നു. അവരിൽ മിക്കവ​രും ഒരിക്ക​ലും ക്ഷയരോ​ഗി​കൾ ആയിത്തീ​ര​ണ​മെ​ന്നില്ല. എന്നാൽ, അവർക്ക്‌ വികല പോഷണം സംഭവി​ക്കു​മ്പോ​ഴോ രോഗ പ്രതി​രോധ വ്യവസ്ഥ ദുർബ​ല​മാ​കു​മ്പോ​ഴോ അവരുടെ ശരീര​ത്തി​നു​ള്ളിൽ നിഷ്‌ക്രി​യ​മാ​യി കഴിയുന്ന ബാക്ടീ​രിയ പ്രവർത്ത​ന​ക്ഷ​മ​മാ​യേ​ക്കാം എന്ന്‌ പഠനം നടത്തി​യവർ പറയുന്നു.

സിഗരറ്റ്‌ പുക ശ്വസി​ക്കുന്ന കുട്ടികൾ

“ലോക​ത്തി​ലെ പകുതി​യോ​ളം കുട്ടി​ക​ളും ഒരു പുകവ​ലി​ക്കാ​ര​നോ​ടൊ​പ്പ​മാ​ണു കഴിയു​ന്നത്‌” എന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ അടുത്ത കാലത്തെ ഒരു റിപ്പോർട്ടി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ കാലി​ഫോർണിയ ബെർക്ലി വെൽനസ്‌ ലെറ്റർ പറയുന്നു. “അതിൽ 70 കോടി​യി​ല​ധി​കം കുട്ടികൾ വരും.” അടുത്ത 20 വർഷം​കൊ​ണ്ടു പ്രായ​പൂർത്തി​യായ പുകവ​ലി​ക്കാ​രു​ടെ എണ്ണം 160 കോടി​യാ​യി വർധി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കു​ന്ന​തു​കൊണ്ട്‌, ഊതി​വി​ടുന്ന സിഗരറ്റു പുക ശ്വസി​ക്കേ​ണ്ടി​വ​രുന്ന കുട്ടി​ക​ളു​ടെ എണ്ണം ഇനിയും കൂടും. ഈ കുട്ടി​കൾക്ക്‌ ചെവി​യി​ലെ അണുബാധ, ശ്വാസ​കോശ സംബന്ധ​മായ രോഗങ്ങൾ എന്നിവ ഉണ്ടാകാ​നുള്ള സാധ്യത കൂടു​ത​ലാ​യി​രി​ക്കും.

ഏറ്റവു​മ​ധി​കം വിറ്റഴി​ക്ക​പ്പെ​ടുന്ന പുസ്‌തകം, വളരെ​ക്കു​റച്ചു വായന​ക്കാർ

“ഭൂമി​യു​ടെ ചരി​ത്ര​ത്തിൽ ഏറ്റവു​മ​ധി​കം വിറ്റഴി​ക്ക​പ്പെ​ട്ടി​ട്ടുള്ള പുസ്‌ത​ക​മാണ്‌ അത്‌,” ടെക്‌സാ​സി​ലുള്ള ഫോർട്ട്‌ വർത്തിലെ പത്രമായ സ്റ്റാർ-ടെല​ഗ്രാം ബൈബി​ളി​നെ കുറിച്ചു പറഞ്ഞത്‌ അങ്ങനെ​യാണ്‌. “സാംസ്‌കാ​രിക പൂജാ​വ​സ്‌തു​വും ആത്മീയ ഉരകല്ലും ആയ ബൈബി​ളി​നെ ശതകോ​ടി​ക്ക​ണ​ക്കി​നു വിശ്വാ​സി​ക​ളുള്ള ലോക​ത്തി​ലെ മൂന്നു പ്രമുഖ മതങ്ങൾ ആദരി​ക്കു​ന്നുണ്ട്‌. എന്നിട്ടും അത്‌, ഇത്ര കുറച്ച്‌ ആളുകൾ മാത്രം വായി​ക്കുന്ന ഒരു പുസ്‌ത​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നതു ജ്ഞാനി​യായ ശലോ​മോ​നു പോലും വിശദീ​ക​രി​ക്കാൻ കഴിയാത്ത ഒരു വിരോ​ധാ​ഭാ​സ​മാണ്‌.” എങ്കിലും ബൈബിൾ വിൽപ്പ​ന​യിൽ പുതിയ റെക്കോർഡു​കൾ സ്ഥാപി​ക്കു​ന്നുണ്ട്‌. അമേരി​ക്ക​ക്കാ​രിൽ മിക്കവ​രും—90 ശതമാ​ന​ത്തി​ല​ധി​കം പേരും—തങ്ങളുടെ പക്കൽ ബൈബി​ളി​ന്റെ ശരാശരി മൂന്നു വേർഷ​നു​കൾ ഉണ്ടെന്ന്‌ പറഞ്ഞതാ​യി ഇതു സംബന്ധി​ച്ചു ഗവേഷണം നടത്തിയ ഒരു സംഘം കണ്ടെത്തി. എന്നുവ​രി​കി​ലും, അവരിൽ മൂന്നിൽ രണ്ടു ഭാഗം ബൈബിൾ ക്രമമാ​യി വായി​ക്കു​ന്നി​ല്ലെന്ന്‌ ഒരു സർവേ വെളി​പ്പെ​ടു​ത്തി. മിക്കവർക്കും തന്നെ കേവലം നാലു സുവി​ശേ​ഷ​ങ്ങ​ളു​ടെ പേർ പറയാ​നോ പത്തു കൽപ്പന​യി​ലെ അഞ്ചെണ്ണ​മെ​ങ്കി​ലും പറയാ​നോ സാധി​ക്കു​ന്നില്ല. “ഭൂരി​പ​ക്ഷം​പേ​രും ബൈബി​ളി​നെ അപ്രസ​ക്ത​മായ ഒരു ഗ്രന്ഥമാ​യാ​ണു വീക്ഷി​ക്കു​ന്നത്‌” എന്ന്‌ ആ പത്രം കൂട്ടി​ച്ചേർക്കു​ന്നു.

സഹസ്രാ​ബ്ദ​ത്തി​നു വേണ്ടി​യുള്ള കീർത്ത​ന​ങ്ങൾ

ലണ്ടനിലെ ദ ടൈം​സിൽ വന്ന ഒരു റിപ്പോർട്ട്‌ അനുസ​രിച്ച്‌ പുതിയ സഹസ്രാ​ബ്ദ​ത്തി​നു വേണ്ടി​യുള്ള പാട്ടുകൾ (ഇംഗ്ലീഷ്‌) എന്ന പുതിയ ആരാധനാ പുസ്‌ത​ക​മാണ്‌ ബ്രിട്ട​നി​ലെ പള്ളിയിൽപോ​ക്കു​കാർ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ, അവർ “താമസി​യാ​തെ ആരാധനാ വേളയിൽ ആലപി​ക്കാൻ പോകു​ന്നത്‌ ഫുട്‌ബോൾ ഗാനങ്ങൾ ആയിരി​ക്കും.” ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടും മെഥഡിസ്റ്റ്‌ സഭയും സംയു​ക്ത​മാ​യി പ്രസി​ദ്ധീ​ക​രിച്ച ഈ പുതിയ പുസ്‌ത​ക​ത്തിൽ “പ്രിയ ദൈവ​മാ​താ”വിനെ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടുള്ള ചില കീർത്ത​നങ്ങൾ ഉണ്ട്‌. അത്തരം ഒരു കീർത്ത​ന​ത്തിൽ അവളുടെ “മാതൃ സ്‌നേഹ”ത്തിനായി യാചി​ക്കു​ക​യും അതിലു​ട​നീ​ളം ദൈവത്തെ സ്‌ത്രീ​യാ​യി പരാമർശി​ക്കു​ക​യും ചെയ്യുന്നു. മറ്റൊരു ഗീതത്തിൽ യേശു​വി​നെ ഒരു ഫുട്‌ബോൾ ടീമിന്റെ “പ്ലെയർ-മാനേ​ജരാ”യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു, അതിന്റെ കോറസ്‌ പ്രശസ്‌ത​മായ ഒരു ഫുട്‌ബോൾ ഗാനമാ​ണു​താ​നും. ചില ഗാനങ്ങൾ കുട്ടികൾ എഴുതി​യ​താണ്‌. എയ്‌ഡ്‌സ്‌ അനാഥ​രാ​ക്കിയ ഒരു കൂട്ടം കുട്ടി​ക​ളും ഈ ഗാനര​ച​യി​താ​ക്ക​ളിൽ ഉൾപ്പെ​ടു​ന്നു. ഇതിന്റെ സംഘാ​ട​ക​രിൽ ഒരാളായ ഡേവ്‌ ഹാർഡ്‌മാൻ ഇങ്ങനെ പറഞ്ഞു: “പാരമ്പ​ര്യ​ങ്ങ​ളെ​യെ​ല്ലാം ഒരു കുടക്കീ​ഴിൽ കൊണ്ടു​വ​രാൻ ഉതകുന്ന ഒരു പാട്ടു​പു​സ്‌ത​ക​മാണ്‌ ഇത്‌. ഗാനര​ച​യി​താ​ക്ക​ളെ​ക്കൊണ്ട്‌ വിശ്വാസ നേത്ര​ങ്ങ​ളി​ലൂ​ടെ ജീവി​ത​യാ​ഥാർഥ്യ​ങ്ങൾ കൈകാ​ര്യം ചെയ്യി​ക്കാൻ ഞങ്ങൾ ആഗ്രഹി​ച്ചു.”

ഒരുപാട്‌ മമ്മിക​ളോ?

ഈ പ്രശ്‌നം ഈജി​പ്‌തിൽ മാത്രമേ ഉള്ളൂ—എണ്ണമറ്റ പൗരാ​ണി​കാ​വ​ശി​ഷ്ടങ്ങൾ. പുതിയ കണ്ടെത്ത​ലു​ക​ളെ​ക്കു​റി​ച്ചുള്ള അറിയി​പ്പു​കൾ കേൾക്കാ​നേ അവിടെ നേരമു​ള്ളൂ: റ്റൂറ്റാ​ങ്‌ഖാ​മെന്റെ ആയയുടെ മനോ​ഹ​ര​മാ​യി അലങ്കരിച്ച സക്കാറ​യി​ലെ ശവകു​ടീ​ര​വും ദാഷു​രിൽ ഒരു പിരമി​ഡി​ന്റെ മേൽക്ക​ല്ലും എച്ച്‌മി​മി​ലെ വളരെ വലിയ ഒരു ക്ഷേത്രാ​ങ്ക​ണ​വും ലക്‌സോ​റിൽ 200-ലധികം അറകളുള്ള ബൃഹത്തായ ഒരു ഭൂഗർഭ സെമി​ത്തേ​രി​യും അലക്‌സാ​ണ്ട്രി​യ​യ്‌ക്ക്‌ അടുത്താ​യി കണ്ടെത്തിയ, കടലിൽ മുങ്ങി​പ്പോയ തുറമുഖ പട്ടണങ്ങ​ളിൽ നിന്നും കൊട്ടാ​ര​ങ്ങ​ളിൽ നിന്നു​മുള്ള ശിൽപ്പ​ങ്ങ​ളും കരകൗ​ശ​ല​വ​സ്‌തു​ക്ക​ളും ഒക്കെ ഏതാനും ചിലതു മാത്ര​മാണ്‌. കെയ്‌റോ​യി​ലെ ഈജി​പ്‌ഷ്യൻ മ്യൂസി​യ​ത്തിൽ 1,20,000-ത്തിലധി​കം പുരാ​വ​സ്‌തു​ക്കൾ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌, അതി​നെ​ക്കാൾ കൂടുതൽ ഭദ്രമാ​യി സൂക്ഷി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌. “ഓരോ ആഴ്‌ച​യും ആകാം​ക്ഷ​യു​ണർത്തുന്ന പുതിയ കണ്ടെത്ത​ലു​കൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു, അതുനി​മി​ത്തം ഇവ സൂക്ഷി​ച്ചു​വെ​ക്കാ​നുള്ള മുറി​ക​ളിൽ സ്ഥലം പോരാ​തെ വരിക​യാണ്‌. അതു​പോ​ലെ​തന്നെ, കരകൗ​ശ​ല​വ​സ്‌തു​ക്കൾ അപഗ്ര​ഥി​ക്കു​ന്ന​വ​രെ​യും അവയുടെ കേടു​പോ​ക്കു​ന്ന​വ​രെ​യും കാറ്റ​ലോ​ഗു തയ്യാറാ​ക്കു​ന്ന​വ​രെ​യും സംബന്ധി​ച്ചാ​ണെ​ങ്കിൽ സമയവും പണവും തികയാ​തെ വരുന്നു” എന്ന്‌ ദി ഇക്കണോ​മിസ്റ്റ്‌ പറയുന്നു. വിജന​മായ ഒരു സ്ഥലത്തു കണ്ടെത്തിയ, 10,000-ത്തോളം കുഴി​മാ​ടങ്ങൾ ഉണ്ടാ​യേ​ക്കാ​മെന്നു കരുത​പ്പെ​ടുന്ന, ഒരു സെമി​ത്തേ​രി​യു​ടെ കണ്ടെത്തൽ ഒരു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞനെ ഇപ്രകാ​രം പറയാൻ പ്രേരി​പ്പി​ച്ചു: “ഞങ്ങൾക്കി​നി മമ്മികളേ വേണ്ട.” എടുത്തു​പ​റ​യത്തക്ക സവി​ശേ​ഷ​ത​ക​ളുള്ള ഏതാനും ചിലതു മാത്രം പ്രദർശ​ന​ത്തി​നു വെക്കും, ബാക്കി​യെ​ല്ലാം കുഴി​ച്ചു​മൂ​ടും.

കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​വരെ ലക്ഷ്യം വെച്ചു​കൊ​ണ്ടുള്ള കുഴി​ബോം​ബു​കൾ

ലോക​ത്തിൽ ഏറ്റവു​മ​ധി​കം കുഴി​ബോം​ബു​കൾ വിതറി​യി​രി​ക്കുന്ന ഒരു രാജ്യ​മാണ്‌ അംഗോള. എന്നാൽ അവിടെ കുഴി​ബോം​ബു നീക്കം ചെയ്യു​ന്നവർ പുതിയ ഒരു പ്രശ്‌നം അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌, അവരെ ലക്ഷ്യം വെച്ചു​കൊ​ണ്ടുള്ള കുഴി​ബോം​ബു​കൾ. ലണ്ടനിലെ ദ സൺഡേ ടൈംസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “കുഴി​ബോം​ബു​ക​ളു​മാ​യി ബന്ധിപ്പി​ച്ചി​രുന്ന രണ്ടു തരത്തി​ലുള്ള സ്വിച്ചു​കൾ അവ നീക്കം ചെയ്യുന്ന വിദഗ്‌ധർ കണ്ടെത്തു​ക​യു​ണ്ടാ​യി. അതിൽ ഒന്ന്‌, പ്രകാ​ശ​മ​ടി​ക്കു​മ്പോൾ സ്‌ഫോ​ടനം ഉണ്ടാകാൻ പാകത്തി​നു രൂപകൽപ്പന ചെയ്‌ത​താ​യി​രു​ന്നു. അതിന്‌ ഊർജം നൽകു​ന്നത്‌ ഒരു വർഷ​ത്തോ​ളം പ്രവർത്തി​ക്കുന്ന ബാറ്ററി​ക​ളാണ്‌. മറ്റൊന്ന്‌, കുഴി​ബോംബ്‌ നീക്കം ചെയ്യുന്ന ഉപകര​ണ​ത്തി​ന്റെ—[അത്‌ 20 മീറ്ററി​ല​ധി​കം അകലത്തിൽ ആയിരു​ന്നാൽപ്പോ​ലും]—സാന്നി​ധ്യം തിരി​ച്ച​റി​യു​മ്പോൾ സ്‌ഫോ​ടനം നടക്കു​ന്ന​തി​നാ​യി രൂപകൽപ്പന ചെയ്‌ത കാന്തിക വലയമോ കോയി​ലോ ഉള്ളതാ​യി​രു​ന്നു. “മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ഇത്‌ കുഴി​ബോംബ്‌ നീക്കു​ന്ന​വരെ ലക്ഷ്യം വെച്ചു​കൊ​ണ്ടുള്ള കുഴി​ബോം​ബാണ്‌” എന്ന്‌ മൈൻസ്‌ അഡ്വൈ​സറി ഗ്രൂപ്പി​ലെ റ്റിം കാർസ്റ്റാർസ്‌ പറഞ്ഞു. “കുഴി​ബോം​ബു​കൾ നീക്കം ചെയ്‌തു​കൊണ്ട്‌ ആളുകളെ സഹായി​ക്കാൻ ശ്രമി​ക്കുന്ന ഞങ്ങളുടെ സ്വമേ​ധയാ പ്രവർത്ത​കരെ പോ​ലെ​യു​ള്ള​വരെ കൊല്ലാൻ വേണ്ടി​ത്തന്നെ നിർമി​ച്ച​വ​യാണ്‌ ഇവ.” അംഗോ​ള​യിൽ ഇപ്പോൾ കുഴി​ബോം​ബു സ്‌ഫോ​ട​ന​ത്തി​ന്റെ ഫലമായി അംഗവി​ച്ഛേ​ദി​ത​രാ​യി​ത്തീർന്ന 70,000 പേർ—ലോക​ത്തിൽ ഏറ്റവും കൂടുതൽ ഉള്ളത്‌ അവി​ടെ​യാണ്‌—ഉണ്ടെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ഓരോ മാസവും ഡോക്ടർമാർ അവിടെ ശരാശരി 35 അംഗവി​ച്ഛേ​ദ​നങ്ങൾ നടത്തുന്നു. അംഗോ​ള​യി​ലെ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ചേരികൾ കുഴി​ബോം​ബു​കൾ പാകി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന​തി​നാൽ, കർഷകർ കൃഷി​യി​ടങ്ങൾ ഉപേക്ഷി​ക്കു​ക​യും അങ്ങനെ നഗരങ്ങ​ളിൽ ഭക്ഷ്യവ​സ്‌തു​ക്കൾ കിട്ടാതെ വരുക​യും ചെയ്യുന്നു. യുഎൻ സെക്ര​ട്ടറി ജനറലായ കോഫി അന്നൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “അംഗോ​ള​യി​ലെ ലക്ഷക്കണ​ക്കി​നാ​ളു​കൾ കടുത്ത വികല​പോ​ഷ​ണ​ത്തെ​യും രോഗ​ത്തെ​യും മരണ​ത്തെ​യും അഭിമു​ഖീ​ക​രി​ക്കു​ക​യാണ്‌.”