വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെലിവിഷൻ കാണുന്നതിൽ ജാഗ്രത പുലർത്തുക

ടെലിവിഷൻ കാണുന്നതിൽ ജാഗ്രത പുലർത്തുക

ടെലി​വി​ഷൻ കാണു​ന്ന​തിൽ ജാഗ്രത പുലർത്തു​ക

ടെലി​വി​ഷൻ “മുഖ്യ കാഥി​ക​നും ശിശു​പാ​ല​ക​നും പൊതു​ജ​നാ​ഭി​പ്രായ രൂപകർത്താ​വു”മായി വർത്തി​ക്കു​ന്നു എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലുള്ള ഒരു മാധ്യമ നിരീക്ഷണ സംഘം സമാഹ​രിച്ച അമേരി​ക്ക​യി​ലെ പ്രാ​ദേ​ശിക ടെലി​വി​ഷൻ വാർത്ത—പൊതു​ജന താത്‌പ​ര്യ​ത്തെ മുൻനി​റു​ത്തി​യു​ള്ളതല്ല (ഇംഗ്ലീഷ്‌) എന്ന റിപ്പോർട്ട്‌ പറയുന്നു. “ടിവി നമുക്കു ചുറ്റും എല്ലായി​ട​ത്തു​മുണ്ട്‌ . . . ഊതി​വി​ടുന്ന സിഗരറ്റ്‌ പുക​പോ​ലെ അതു വായു​വി​ലുണ്ട്‌.” ഊതി​വി​ടുന്ന പുക ശ്വസി​ക്കു​ന്നതു പോ​ലെ​തന്നെ ഹാനി​ക​ര​മാണ്‌ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ക്കാത്ത ടിവി പരിപാ​ടി​കൾ മണിക്കൂ​റു​ക​ളോ​ളം വീക്ഷി​ക്കു​ന്ന​തും—വിശേ​ഷി​ച്ചും കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ.

ടിവി​യി​ലെ കുറ്റകൃ​ത്യ​ത്തെ​യും അക്രമ​ത്തെ​യും പരാമർശി​ച്ചു​കൊണ്ട്‌ ആ റിപ്പോർട്ട്‌ ഇങ്ങനെ തുടരു​ന്നു: “അക്രമാ​സക്ത രംഗങ്ങൾ വീക്ഷി​ക്കു​ന്നതു കുട്ടി​ക​ളു​ടെ പഠന​ത്തെ​യും സമാനു​ഭാ​വ​ത്തെ​യും ദോഷ​ക​ര​മാ​യി ബാധി​ക്കു​ന്നു​വെ​ന്നും അവരിൽ അക്രമ​വാ​സന ഉണർത്തു​ന്നു​വെ​ന്നും നൂറു​ക​ണ​ക്കി​നു ഗവേഷണ പഠനങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.” ദി അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേഷൻ 1992-ൽ പ്രസ്‌താ​വിച്ച പ്രകാരം, “യുവജ​ന​ങ്ങ​ളു​ടെ ആരോ​ഗ്യ​ത്തി​നു ഭീഷണി ഉയർത്തുന്ന ഒരു ഘടകമാണ്‌ ടെലി​വി​ഷ​നി​ലെ അക്രമം.”

ദ്രോ​ഹ​ക​ര​മാ​യ ടിവി പരിപാ​ടി​കൾക്കു കുട്ടി​ക​ളു​ടെ മേലുള്ള സ്വാധീ​നത്തെ നിങ്ങൾക്ക്‌ എങ്ങനെ നിയ​ന്ത്രി​ക്കാൻ കഴിയും? ടെലി​വി​ഷൻ കാണു​ന്ന​തിൽ എങ്ങനെ കൂടുതൽ ജാഗ്രത പുലർത്താ​നാ​കും എന്നതു സംബന്ധിച്ച്‌ അനേകം പൊതു​ജ​നാ​രോ​ഗ്യ സംഘട​ന​ക​ളിൽ നിന്നു ലഭിച്ച ഏതാനും ചില നിർദേ​ശ​ങ്ങളെ അധിക​രി​ച്ചു തയ്യാറാ​ക്കിയ ചില വിദഗ്‌ധാ​ഭി​പ്രാ​യങ്ങൾ മേൽപ്പറഞ്ഞ റിപ്പോർട്ടിൽ നൽകി​യി​ട്ടുണ്ട്‌. അവയിൽ ചിലതു താഴെ കൊടു​ത്തി​രി​ക്കു​ന്നു:

◼ കാണേണ്ട പരിപാ​ടി ഏതെന്ന്‌ മുൻകൂ​ട്ടി നിശ്ചയി​ക്കുക, കാണുന്ന സമയം വെട്ടി​ക്കു​റ​യ്‌ക്കുക. കുട്ടി​കൾക്ക്‌ എപ്പോൾ കാണാ​മെ​ന്നതു സംബന്ധി​ച്ചു പരിധി​കൾ വെക്കുക. കുട്ടി​ക​ളു​ടെ മുറി​യിൽ ടിവി വെക്കരുത്‌.

◼പരിപാടിയിൽ കാണുന്ന സ്ഥലങ്ങൾ കുട്ടി​കൾക്കു കണ്ടുപി​ടി​ക്കാൻവേണ്ടി ടിവിക്ക്‌ അടുത്താ​യി ഒരു ഭൂഗോ​ളം വെക്കുക.

◼യാഥാർഥ്യവും മിഥ്യ​യും തമ്മിലുള്ള വ്യത്യാ​സം പോലുള്ള കാര്യങ്ങൾ കുട്ടി​കൾക്കു പറഞ്ഞു​കൊ​ടു​ക്കാ​നാ​യി അവരോ​ടൊ​പ്പ​മി​രു​ന്നു ടിവി കാണുക. പത്തു വയസ്സിൽ താഴെ​യുള്ള മിക്ക കുട്ടി​കൾക്കും ആ വ്യത്യാ​സം അറിയില്ല.

◼ടിവി പെട്ടെന്ന്‌ ശ്രദ്ധി​ക്ക​പ്പെ​ടുന്ന സ്ഥലത്തു​നി​ന്നു മാറ്റി ഒരു കാബി​നെ​റ്റിൽ അടച്ചു വെക്കുക. അങ്ങനെ ചെയ്യു​ന്നത്‌ ടിവി ഓൺ ചെയ്യാ​നും കൂടെ​ക്കൂ​ടെ ചാനലു​കൾ മാറ്റാ​നു​മുള്ള പ്രവണത അൽപ്പം കുറയ്‌ക്കും.