വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തിന്റെ വിസ്‌മയ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കേണ്ടതിന്റെ കാരണം” എന്ന സൗജന്യ പരസ്യപ്രസംഗം കേൾക്കാൻ കൂടിവരുവിൻ

“ദൈവത്തിന്റെ വിസ്‌മയ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കേണ്ടതിന്റെ കാരണം” എന്ന സൗജന്യ പരസ്യപ്രസംഗം കേൾക്കാൻ കൂടിവരുവിൻ

“ദൈവ​ത്തി​ന്റെ വിസ്‌മയ പ്രവൃ​ത്തി​കൾക്കു ശ്രദ്ധ കൊടു​ക്കേ​ണ്ട​തി​ന്റെ കാരണം” എന്ന സൗജന്യ പരസ്യ​പ്ര​സം​ഗം കേൾക്കാൻ കൂടി​വ​രു​വിൻ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, “ദൈവ​വ​ച​നാ​നു​സൃ​തം പ്രവർത്തി​ക്കു​ന്നവർ” എന്ന ത്രിദിന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്റെ ഒരു സവി​ശേ​ഷ​ത​യാ​യി​രി​ക്കും മേൽപ്പറഞ്ഞ പ്രസംഗം. ഈ മാസം മുതൽ അമേരി​ക്കൻ ഭൂഖണ്ഡ​ത്തി​ലു​ട​നീ​ളം ഇത്തരം 181 കൺ​വെൻ​ഷ​നു​കൾ നടക്കു​ന്ന​താ​യി​രി​ക്കും. ഇവയിൽ 38 എണ്ണം സ്‌പാ​നീ​ഷി​ലാ​യി​രി​ക്കും നടത്ത​പ്പെ​ടുക. 17 എണ്ണം ഇംഗ്ലീഷ്‌ ഒഴി​കെ​യുള്ള മറ്റു 12 ഭാഷക​ളി​ലും. ലോക​മെ​മ്പാ​ടു​മുള്ള 150-ലധികം രാജ്യ​ങ്ങ​ളി​ലാ​യി നടത്ത​പ്പെ​ടുന്ന അത്തരം 2,000-ത്തിലധി​കം കൺ​വെൻ​ഷ​നു​ക​ളി​ലും ഈ വിഷയം അവതരി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും.

20-ാം നൂറ്റാ​ണ്ടിൽ മനുഷ്യർ വിസ്‌മ​യാ​വ​ഹ​മായ അനേകം നേട്ടങ്ങൾ കൈവ​രി​ച്ചി​ട്ടുണ്ട്‌, 21-ാം നൂറ്റാ​ണ്ടിൽ അതിൽക്കൂ​ടു​തൽ നേട്ടങ്ങൾ കൈവ​രി​ക്കു​മെ​ന്ന​തിൽ സംശയ​വു​മില്ല. എന്നാൽ അവയെ​ല്ലാം ദൈവം ചെയ്‌തി​രി​ക്കു​ന്ന​വ​യോ​ടുള്ള താരത​മ്യ​ത്തിൽ എത്രയോ നിസ്സാ​ര​മാണ്‌! പുരാ​ത​ന​കാ​ലത്തെ ജ്ഞാനി​യായ ഒരു മനുഷ്യൻ പിൻവ​രുന്ന പ്രകാരം ഉദ്‌ബോ​ധി​പ്പി​ച്ച​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല: “മിണ്ടാ​തി​രു​ന്നു ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങളെ ചിന്തി​ച്ചു​കൊൾക.”—ഇയ്യോബ്‌ 37:14.

വേലി​യേറ്റ-വേലി​യി​റ​ക്കങ്ങൾ, മഞ്ഞ്‌, മഴ, കാറ്റ്‌ എന്നിങ്ങനെ നമുക്കു ചുറ്റും കാണുന്ന സൃഷ്ടി​ക്രി​യ​ക​ളിൽനി​ന്നു നാം ഉൾക്കൊ​ള്ളേണ്ട പാഠം എന്താണ്‌? ഇവയു​ടെ​യെ​ല്ലാം കാരണ​ഭൂ​തൻ ഇന്നു നമ്മുടെ ജീവി​തത്തെ എങ്ങനെ സ്വാധീ​നി​ക്കണം? ഇവയ്‌ക്കും മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഈ പ്രസം​ഗ​ത്തിൽനി​ന്നു ലഭിക്കു​ന്ന​താ​യി​രി​ക്കും.

നിങ്ങൾക്ക്‌ ഏറ്റവും അടുത്തുള്ള കൺ​വെൻ​ഷൻ സ്ഥലം അറിയാ​നാ​യി പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കു​ക​യോ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക.