വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കുട്ടി​ക​ളും മതചട​ങ്ങു​ക​ളും

“കുട്ടികൾ മതചട​ങ്ങു​കൾക്കു ഹാജരാ​കു​ന്നു​ണ്ടോ?” കാനഡ​യു​ടെ സാമൂ​ഹിക പ്രവണ​തകൾ (ഇംഗ്ലീഷ്‌) എന്ന മാസി​ക​യു​ടെ അടുത്ത​കാ​ലത്തെ ഒരു പതിപ്പിൽ ഈ ചോദ്യം ചോദി​ക്കു​ക​യു​ണ്ടാ​യി. ‘സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ കാനഡ’യുടെ ഒരു പഠനത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി അത്‌ ഇങ്ങനെ ഉത്തരം നൽകുന്നു: “കാനഡ​യി​ലെ 12 വയസ്സിൽ താഴെ​യുള്ള കുട്ടി​ക​ളിൽ 36%—അതായത്‌ മൂന്നി​ലൊ​ന്നി​ലും കൂടുതൽ—മാസത്തിൽ ഒരിക്ക​ലെ​ങ്കി​ലും, മിക്കവ​രും ആഴ്‌ച​തോ​റും, മതചട​ങ്ങു​ക​ളിൽ പങ്കുപ​റ്റു​ന്നു. മറ്റൊരു 22%-ത്തിന്റെ ഹാജർ നിരക്ക്‌ അതിലും കുറവാ​യി​രു​ന്നെ​ങ്കി​ലും അവർ വർഷത്തിൽ ഒരിക്ക​ലെ​ങ്കി​ലും അത്തരം ചടങ്ങു​ക​ളിൽ സംബന്ധി​ക്കു​ന്നുണ്ട്‌.” ലേഖനം ചൂണ്ടി​ക്കാ​ട്ടി​യത്‌ അനുസ​രിച്ച്‌ “കുട്ടികൾ മതചട​ങ്ങു​കൾക്കു ക്രമമാ​യി പോകു​ന്നു​ണ്ടോ ഇല്ലയോ എന്നത്‌ അവർ ഏതു മതത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചാ​ണി​രു​ന്നത്‌. . . . മുഖ്യ​ധാ​രാ മതങ്ങളാ​യി മിക്കവ​രും വീക്ഷി​ക്കുന്ന ആംഗ്ലിക്കൻ സഭയി​ലും യു​ണൈ​റ്റഡ്‌ ചർച്ചി​ലും അംഗങ്ങ​ളായ കുട്ടി​ക​ളു​ടെ ഹാജർ നിരക്കാ​യി​രു​ന്നു ഏറ്റവും കുറവ്‌ (18%).” റോമൻ കത്തോ​ലി​ക്കാ കുട്ടികൾ കുറച്ചു കൂടെ ഭേദമാ​യി​രു​ന്നു. അവരിൽ 22 ശതമാനം വാരം​തോ​റും ഹാജരാ​യി​രു​ന്നു. മുസ്ലീം കുട്ടി​ക​ളിൽ 44 ശതമാനം എല്ലാ ആഴ്‌ച​യി​ലും മതചട​ങ്ങു​കൾക്ക്‌ എത്തിയി​രു​ന്നു. എന്നാൽ ഈ “സർവേ നടത്തി​യ​തി​ന്റെ തലേ വർഷം [മതചട​ങ്ങു​കൾക്കു] ഹാജരാ​കാ​തെ​യി​രുന്ന കുട്ടികൾ ഏറ്റവും അധികം ഉണ്ടായി​രു​ന്ന​തും (39%) അവരുടെ ഇടയിൽ തന്നെയാ​യി​രു​ന്നു.”

ബേബി വാക്കറു​കൾ—ഒരു മുന്നറി​യിപ്പ്‌

ബേബി വാക്കറു​ക​ളു​ടെ ഉപയോ​ഗം കുട്ടി​ക​ളു​ടെ ശാരീ​രി​ക​വും മാനസി​ക​വു​മായ വളർച്ചയെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കു​മെന്ന്‌ ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. മുൻഭാ​ഗത്തു വലിയ ട്രേ ഉള്ളതരം ബേബി വാക്കറു​കൾ ഉപയോ​ഗി​ക്കു​മ്പോൾ കുട്ടി​കൾക്ക്‌ തങ്ങളുടെ കാലുകൾ കാണാ​നോ ചുറ്റു​മുള്ള വസ്‌തു​ക്കൾ കൈ​യെ​ത്തിച്ച്‌ പിടി​ക്കാ​നോ കഴിയു​ന്നി​ല്ലെന്നു ന്യൂ​യോർക്ക്‌ സംസ്ഥാന സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ കണ്ടെത്തി. ബേബി വാക്കറു​കൾ ഉപയോ​ഗി​ക്കുന്ന കുട്ടികൾ അവ ഒരിക്ക​ലും ഉപയോ​ഗി​ച്ചി​ട്ടി​ല്ലാത്ത കുട്ടി​കളെ അപേക്ഷിച്ച്‌ അഞ്ച്‌ ആഴ്‌ച വൈകി​യാണ്‌ ഇരിക്കാ​നും മുട്ടി​ലി​ഴ​യാ​നും നടക്കാ​നു​മൊ​ക്കെ തുടങ്ങി​യ​തെന്ന്‌ നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. കൂടാതെ, ബേബി വാക്കറു​കൾ ഉപയോ​ഗി​ക്കുന്ന കുട്ടി​ക​ളിൽ അമ്പതു ശതമാ​ന​ത്തി​നും ഓരോ വർഷവും അപകടം പിണയു​ന്ന​താ​യി പഠനങ്ങൾ വെളി​പ്പെ​ടു​ത്തി. അവർ ഗോവ​ണി​പ്പ​ടി​യിൽനി​ന്നു വീഴു​ക​യോ വെറുതെ മറിഞ്ഞു വീഴു​ക​യോ തീയി​ലേക്കു മറിയു​ക​യോ ഒക്കെ ചെയ്യുന്നു. ബ്രിട്ട​നി​ലെ നോട്ടി​ങ്‌ഹാം യൂണി​വേ​ഴ്‌സി​റ്റി മെഡിക്കൽ സ്‌കൂ​ളി​ലെ ഡോ. ഡെനിസ്‌ കെൻഡ്രിക്‌ പറയുന്നു: “ബേബി വാക്കറു​കൾ സുരക്ഷി​തമല്ല. കുട്ടി​കളെ അടക്കി​നി​റു​ത്തു​ന്ന​തിന്‌ അതു മാതാ​പി​താ​ക്കളെ സഹായി​ച്ചേ​ക്കാം. എന്നാൽ കുട്ടി​കൾക്ക്‌ അത്‌ യാതൊ​രു പ്രയോ​ജ​ന​വും ചെയ്യു​ന്നില്ല.”

ബാക്ടീ​രി​യയെ ചെറു​ക്കാൻ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ

ലോക​ത്തി​ലെ ഏറ്റവും വലിയ ഭക്ഷ്യവി​ഷ​ബാധ ഉണ്ടായത്‌ 1996-ലാണ്‌. അതിന്റെ ഫലമായി ബ്രിട്ട​നിൽ അന്ന്‌ 18 പേർ മരിച്ചു. കേടായ ഇറച്ചി​യി​ലെ E. coli O157 എന്ന ബാക്ടീ​രിയ ആയിരു​ന്നു വില്ലൻ. പാസ്റ്ററീ​ക​രണം നടത്താത്ത ആപ്പിൾ ജ്യൂസിൽ കറുവാ​പ്പട്ട ചേർത്ത​പ്പോൾ മൂന്നു ദിവസം​കൊണ്ട്‌ 99.5 ശതമാനം ബാക്ടീ​രിയ നശിച്ചു പോയ​താ​യി ഗവേഷകർ അടുത്ത​കാ​ലത്ത്‌ കണ്ടെത്തി​യെന്നു ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു സന്ദർഭ​ത്തിൽ ശാസ്‌ത്രജ്ഞർ പച്ച മാട്ടി​റ​ച്ചി​യി​ലും സോ​സെ​ജി​ലും സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ചേർത്തു. കറുവാ​പ്പ​ട്ട​യും ഗ്രാമ്പു​വും വെളു​ത്തു​ള്ളി​യു​മാണ്‌ E. coli O157 ബാക്ടീ​രി​യയെ കൊല്ലു​ന്ന​തിൽ ഏറ്റവും ഫലപ്ര​ദ​മെന്ന്‌ അവർ കണ്ടെത്തി. സാൽമോ​ണെല്ല, കാം​പൈ​ലോ​ബാ​ക്‌ടർ എന്നിവ ഉൾപ്പെ​ടെ​യുള്ള മറ്റു ബാക്ടീ​രി​യ​കൾക്ക്‌ എതി​രെ​യും ഈ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ഫലപ്ര​ദ​മാ​യി​രി​ക്കു​മെ​ന്നാ​ണു ഗവേഷകർ കരുതു​ന്നത്‌.

ബ്രിട്ടീ​ഷു​കാ​രു​ടെ കടബാ​ധ്യ​ത

ബ്രിട്ടൻ ജനതയ്‌ക്കു 17,000 കോടി ഡോള​റി​ന്റെ കടബാ​ധ്യ​ത​യുണ്ട്‌. വായ്‌പകൾ വാങ്ങു​ക​യും തവണ വ്യവസ്ഥ​യിൽ സാധനങ്ങൾ വാങ്ങു​ക​യും ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ ഫലമാ​ണിത്‌. പലിശ​യി​ന​ത്തിൽ അവർ ഓരോ വർഷവും 550 കോടി ഡോളർ അടയ്‌ക്കേണ്ടി വരുന്നു. പീപ്പിൾസ്‌ ബാങ്ക്‌ വെളി​പ്പെ​ടു​ത്തിയ ഈ സ്ഥിതി​വി​വ​ര​ക്ക​ണക്ക്‌ ലണ്ടനിലെ ദ ടൈംസ്‌ പ്രസി​ദ്ധീ​ക​രി​ച്ച​താണ്‌. ബ്രിട്ടീഷ്‌ ജനതയു​ടെ മൂന്നി​ലൊ​രു ഭാഗത്തിൽ കൂടുതൽ, വസ്‌തു​ക്കൾ ഈടു​വെ​ക്കേ​ണ്ട​തി​ല്ലാത്ത തരത്തി​ലുള്ള കടബാ​ധ്യ​ത​യു​ടെ കീഴി​ലാണ്‌, ഓരോ വ്യക്തി​യും ശരാശരി 10,400 ഡോള​റാണ്‌ കടപ്പെ​ട്ടി​രി​ക്കു​ന്നത്‌. മൂന്നു വർഷം​കൊണ്ട്‌ ക്രെഡിറ്റ്‌ കാർഡു​ക​ളു​ടെ ഉപയോ​ഗം ഇരട്ടിച്ചു. അങ്ങനെ 1998 ആയപ്പോൾ ആ ഇനത്തിൽ അടച്ചു​തീർക്കേണ്ട തുക 11,500 കോടി ഡോളർ ആയി. എന്നാൽ 13 ശതമാ​ന​ത്തി​നു മാത്രമേ തങ്ങളുടെ കടങ്ങൾ കൈപ്പി​ടി​യിൽ ഒതുങ്ങാ​തെ പോ​യേ​ക്കു​മെന്ന ഭയം ഉള്ളൂ എന്ന്‌ ആ സർവേ വെളി​പ്പെ​ടു​ത്തി. “തങ്ങളുടെ ജീവി​ത​രീ​തി പഴയപടി തുടർന്നു​കൊ​ണ്ടു​പോ​കാ”നാണ്‌ പണം കടം വാങ്ങി​യത്‌ എന്ന്‌ അഞ്ചിൽ ഒരാൾ വീതം സമ്മതി​ച്ച​താ​യി പീപ്പിൾസ്‌ ബാങ്ക്‌ പറയുന്നു

ഇഷ്ടത്തിന്‌ എതിരാ​യി

ഒരു പഠനത്തി​നു വേണ്ടി 304 യുവതി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ നടത്തിയ ഒരു സർവേയെ കുറി​ച്ചുള്ള റിപ്പോർട്ട്‌ ജർമൻ മാസി​ക​യായ സ്യൂ​ച്ചോ​ളോ​ജി ഹോയ്‌റ്റെ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. തങ്ങളുടെ ഇഷ്ടത്തിന്‌ എതിരാ​യി ഏതെങ്കി​ലും തരത്തി​ലുള്ള ലൈം​ഗിക നടപടി​യിൽ ഏർപ്പെ​ടാ​നുള്ള സമ്മർദ​ത്തി​നു വഴങ്ങേണ്ടി വന്നിട്ടു​ള്ള​താ​യി ഈ യുവതി​ക​ളിൽ ഏകദേശം കാൽ ഭാഗവും സമ്മതിച്ചു. കൂടാതെ അതിലും കൂടുതൽ പേർ, തങ്ങളുടെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ടാൻ പ്രേരി​പ്പി​ക്കു​ന്ന​തിന്‌ പുരു​ഷ​ന്മാർ മദ്യവും മയക്കു​മ​രു​ന്നും നൽകാൻ ശ്രമി​ച്ച​താ​യി റിപ്പോർട്ടു ചെയ്‌തു. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “മാനസിക സമ്മർദം, മദ്യം, മയക്കു​മ​രുന്ന്‌ എന്നിവ​യി​ലൂ​ടെ സ്‌ത്രീ​ക​ളു​ടെ ചെറു​ത്തു​നിൽപ്പ്‌ ഇല്ലാതാ​ക്കാൻ യുവാക്കൾ നടത്തി​യി​ട്ടുള്ള ശ്രമങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ 17-നും 20-നും ഇടയ്‌ക്കു പ്രായ​മുള്ള ഒരു പെൺകു​ട്ടി അവളുടെ ഇഷ്ടത്തിന്‌ എതിരാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ടാ​നുള്ള സാധ്യത 50 ശതമാ​ന​ത്തി​ലും വളരെ കൂടു​ത​ലാണ്‌.”

ലോക​ത്തി​ലെ ആദ്യത്തെ നിശാ​ന​ഭസ്സ്‌ പാർക്ക

“നഗരങ്ങ​ളി​ലെ കണ്ണഞ്ചി​ക്കുന്ന നിയോൺ പ്രഭയ്‌ക്കും അന്തരീ​ക്ഷത്തെ ആവരണം ചെയ്യുന്ന പുകമ​റ​യ്‌ക്കും അപ്പുറത്ത്‌, പലരു​ടെ​യും ദൃഷ്ടി​യിൽപ്പെ​ടാ​തെ പോകുന്ന ഒരു കാഴ്‌ച​യുണ്ട്‌—കരിനീ​ല​ക്ക​മ്പളം പുതച്ച നിശാ​ന​ഭസ്സ്‌,” കാനഡ​യി​ലെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പറയുന്നു. “വളർന്ന്‌ പ്രായ​പൂർത്തി​യാ​കു​ന്നതു വരെ ഒരിക്കൽ പോലും നിശ്ശാ​ന​ഭ​സ്സി​ന്റെ സൗന്ദര്യം ആസ്വദി​ക്കാൻ കഴിയാ​തെ പോകു​ന്ന​വ​രുണ്ട്‌” എന്നു ജ്യോ​തി​ശ്ശാ​സ്‌ത്ര എഴുത്തു​കാ​ര​നായ ടെറൻസ്‌ ഡിക്കിൻസൺ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഭൂമി​കു​ലു​ക്കത്തെ തുടർന്ന്‌ കാലി​ഫോർണി​യ​യി​ലെ ചില ഭാഗങ്ങ​ളിൽ വൈദ്യു​തി പൂർണ​മാ​യി നിലച്ച​പ്പോൾ ആകാശത്തു കണ്ട “നക്ഷത്ര​ക്കൂ​ട്ട​ങ്ങ​ളു​ടെ അസാധാ​രണ ദൃശ്യത്തെ കുറി​ച്ചും അവ്യക്ത​മായ ഒരു വലയത്തെ കുറി​ച്ചും” റിപ്പോർട്ടു ചെയ്യാ​നാ​യി ചില സ്ഥലവാ​സി​കൾ പോലീ​സി​നു ഫോൺ ചെയ്യു​ക​യു​ണ്ടാ​യി. കൃത്രിമ വെളി​ച്ച​ത്തി​ന്റെ കാര്യ​മായ ശല്യമോ മറ്റു തടസ്സങ്ങ​ളോ ഇല്ലാതെ രാത്രി​യി​ലെ ആകാശത്തെ വ്യക്തമാ​യി കാണാൻ കഴി​യേ​ണ്ട​തിന്‌ ടൊറ​ന്റോ​യ്‌ക്കു വടക്കുള്ള മുസ്‌ക്കോ​ക്കൊ ലേക്ക്‌സ്‌ പ്രവി​ശ്യ​യിൽ 4,900 ഏക്കർ പൊതു​സ്ഥലം “നിശാ​ന​ഭസ്സ്‌ സംരക്ഷ​ണ​കേ​ന്ദ്രം” എന്ന പേരിൽ നീക്കി​വെ​ച്ചി​രി​ക്കു​ന്നു. ‘ടൊ​റെൻസ്‌ ബാറെൻസ്‌ കൺസർവേഷൻ റിസേർവ്‌’ എന്ന്‌ അറിയ​പ്പെ​ടുന്ന ഇത്‌ ലോക​ത്തി​ലെ ആദ്യത്തെ നിശാ​ന​ഭസ്സ്‌ പാർക്കാ​ണെന്നു കരുത​പ്പെ​ടു​ന്നു.

പിതൃ-പുത്രി ബന്ധം

2,500 കൗമാ​ര​പ്രാ​യ​ക്കാ​രെ ഉൾക്കൊ​ള്ളി​ച്ചു നടത്തിയ ഒരു സർവേയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി ഹെൽത്ത്‌ കാനഡ നടത്തിയ ഒരു പഠനം അച്ഛന്മാ​രും മക്കളും—പ്രത്യേ​കിച്ച്‌ പെൺമ​ക്ക​ളും—തമ്മിൽ നല്ലൊരു ആശയവി​നി​മയ ബന്ധം ഇല്ല എന്നു വെളി​പ്പെ​ടു​ത്തി​യ​താ​യി കാനഡ​യി​ലെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. 15, 16 വയസ്സു​കാ​രായ പെൺകു​ട്ടി​ക​ളിൽ, “തങ്ങളെ യഥാർഥ​ത്തിൽ അലട്ടുന്ന സംഗതി​കളെ കുറിച്ച്‌ അച്ഛനോട്‌ സംസാ​രി​ക്കാൻ ബുദ്ധി​മു​ട്ടില്ല അല്ലെങ്കിൽ യാതൊ​രു ബുദ്ധി​മു​ട്ടു​മില്ല” എന്നു പറഞ്ഞത്‌ വെറും 33 ശതമാ​ന​മാണ്‌. അതേസ​മയം ആൺകു​ട്ടി​ക​ളിൽ 51 ശതമാനം അങ്ങനെ പറയു​ക​യു​ണ്ടാ​യി. എന്നാൽ അപ്പോ​ഴും “പെൺകു​ട്ടി​കൾ തങ്ങളുടെ പിതാ​ക്ക​ന്മാർക്കു വളരെ​യ​ധി​കം വില കൽപ്പി​ക്കാൻ ചായ്‌വു കാട്ടു​ന്നു​വെ​ന്നും അവർക്ക്‌ അവരുടെ സഹായം ആവശ്യ​മാ​ണെ​ന്നും” റിപ്പോർട്ടു പറയുന്നു. “കൗമാരം മൊട്ടി​ടുന്ന ആ പ്രക്ഷുബ്ധ നാളു​ക​ളിൽ പിതാ​ക്ക​ന്മാർക്ക്‌ തങ്ങളുടെ കുട്ടി​ക​ളോട്‌ സംസാ​രി​ക്കാൻ പ്രത്യേ​കി​ച്ചും ബുദ്ധി​മു​ട്ടാ​യി​രി​ക്കും” എന്ന സംഗതി ക്വീൻസ്‌ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ അലൻ കിങ്‌ അംഗീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌ പല പിതാ​ക്ക​ന്മാ​രും ലൈം​ഗി​ക​ത​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടി​ക​ളു​മാ​യി ചർച്ച ചെയ്യാൻ മടിക്കു​ക​യും മക്കളിൽ കാണുന്ന അപകട​ക​ര​മായ പ്രവണ​ത​കളെ അവഗണി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ഈ വെല്ലു​വി​ളി​കൾ ഏറ്റെടു​ക്കാൻ അദ്ദേഹം പിതാ​ക്ക​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, വിശേ​ഷി​ച്ചും മിക്ക അമ്മമാർക്കും ഇപ്പോൾ തങ്ങളുടെ കുട്ടി​ക​ളോ​ടൊ​പ്പം പണ്ടത്തേ​തു​പോ​ലെ സമയം ചെലവ​ഴി​ക്കാൻ കഴിയാത്ത സ്ഥിതിക്ക്‌.

‘ടിവി ഇല്ലാതെ എന്തു ജീവിതം!’

ഒരു ഏകാന്ത ദ്വീപിൽ കുറച്ചു നാൾ ചെലവ​ഴി​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ നിങ്ങൾ എന്താണു കൂടെ കൊണ്ടു​പോ​കുക? ജർമനി​യി​ലെ 2,000 യുവാ​ക്ക​ളോട്‌ ഈ ചോദ്യം ചോദി​ക്കു​ക​യു​ണ്ടാ​യി. വെസ്റ്റ്‌ഫാ​ലി​ഷെ റുണ്ട്‌ഷൗ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ ഭൂരി​പ​ക്ഷ​ത്തെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും മുഖ്യ സംഗതി​കൾ ടിവി​യും റേഡി​യോ​യു​മാ​യി​രു​ന്നു, ഒപ്പം കാസെ​റ്റു​ക​ളും സിഡി​ക​ളും. ഭക്ഷണപാ​നീ​യ​ങ്ങൾക്ക്‌ രണ്ടാം സ്ഥാനമാ​യി​രു​ന്നു. വീട്ടു​കാർക്കും സുഹൃ​ത്തു​ക്കൾക്കു​മാ​കട്ടെ മൂന്നാം സ്ഥാനവും. ഒരു 13 വയസ്സു​കാ​രന്റെ അഭി​പ്രാ​യം ഇങ്ങനെ​യാ​യി​രു​ന്നു: “ടിവി ഇല്ലാതെ എനിക്ക്‌ ജീവി​ക്കാ​നാ​കില്ല.” അഭിമു​ഖ​ത്തിൽ പങ്കെടു​ത്ത​വ​രു​ടെ ഏകദേശം മൂന്നി​ലൊ​ന്നേ കത്തി, തൂമ്പ, ഈർച്ച​വാൾ എന്നിങ്ങ​നെ​യുള്ള ഉപയോ​ഗ​പ്ര​ദ​മായ ഉപകര​ണങ്ങൾ കൂടെ കരുതു​മെന്ന്‌ പറഞ്ഞുള്ളൂ. 0.3 ശതമാനം മാത്രം ബൈബിൾ കൂടെ കൊണ്ടു​പോ​കു​മെന്നു പറഞ്ഞു. സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ ഏറ്റവും പ്രായം കുറഞ്ഞ ഏഴു വയസ്സു​കാ​രി പറഞ്ഞു: “എനി​ക്കെന്റെ മമ്മിയെ മതി. മമ്മി കൂടെ​യു​ണ്ടെ​ങ്കിൽ പിന്നെ ഒരു കുഴപ്പ​വു​മില്ല.”

സൂപ്പർ സുമോ ഗുസ്‌തി​ക്കാർ

ശരീര വണ്ണത്തിന്റെ കാര്യ​ത്തിൽ ലോക​പ്ര​സി​ദ്ധ​രായ സുമോ ഗുസ്‌തി​ക്കാ​രു​ടെ ഭാരം സ്വന്തം കാലു​കൾക്കു താങ്ങാ​നാ​വാത്ത സ്ഥിതി വന്നിരി​ക്കു​ന്നു എന്ന്‌ ജപ്പാനി​ലെ ശരീര​ശാ​സ്‌ത്രജ്ഞർ പറയുന്നു. ന്യൂ സയന്റിസ്റ്റ്‌ മാസി​ക​യു​ടെ ഒരു റിപ്പോർട്ട്‌ അനുസ​രിച്ച്‌, സുമോ ഗുസ്‌തി​യി​ലെ ഏറ്റവും ഉയർന്ന രണ്ടു വിഭാ​ഗ​ങ്ങ​ളി​ലെ കളിക്കാർക്കി​ട​യി​ലെ പരിക്കു​ക​ളു​ടെ നിരക്ക്‌ കഴിഞ്ഞ അഞ്ചു വർഷത്തി​നി​ട​യിൽ ഇരട്ടി​ക്കു​ക​യു​ണ്ടാ​യി. അതേ തുടർന്ന്‌ ശരീര​ശാ​സ്‌ത്ര​ജ്ഞ​രു​ടെ ഒരു സമിതി 50 ഗുസ്‌തി​ക്കാ​രു​ടെ ശരീര​വ​ണ്ണ​വും കാലു​ക​ളു​ടെ ശക്തിയും താരത​മ്യ​പ്പെ​ടു​ത്തി നോക്കി. റിപ്പോർട്ട​നു​സ​രിച്ച്‌ “അവരിൽ കാൽഭാ​ഗ​ത്തി​ന്റെ​യും കാലു​ക​ളി​ലെ പേശി​കൾക്കു ശരീര ഭാരം താങ്ങു​ന്ന​തിന്‌ ആവശ്യ​മായ ബലം ഇല്ലായി​രു​ന്നു.” സുമോ ഗുസ്‌തി​യി​ലെ ഏറ്റവും ഉയർന്ന വിഭാ​ഗ​ങ്ങ​ളി​ലെ കളിക്കാ​രു​ടെ ശരാശരി തൂക്കം 1974-ൽ 126 കിലോ​ഗ്രാം ആയിരു​ന്നത്‌ 1999 ആയപ്പോ​ഴേ​ക്കും 156 കിലോ​ഗ്രാം ആയി വർധിച്ചു. “ജപ്പാനി​ലെ ജനങ്ങളു​ടെ ശരീര​വ​ലി​പ്പ​ത്തിൽ മൊത്ത​ത്തിൽ സംഭവി​ച്ചി​രി​ക്കുന്ന വർധന​വാണ്‌ ഇതിന്റെ ഭാഗി​ക​മായ കാരണം” എന്നു സുമോ കമന്റേ​റ്റ​റായ ഡൊറിൻ സിമ്മൺസ്‌ പറയുന്നു. എന്നാൽ ഭാരം കൂടി​യ​തു​കൊണ്ട്‌ പ്രകടനം മെച്ച​പ്പെ​ട​ണ​മെ​ന്നില്ല. “സുമോ ഗുസ്‌തി​ക്കാർക്ക്‌ പെയർ പഴത്തിന്റെ ആകൃതി ഉണ്ടായി​രി​ക്കു​ന്ന​താണ്‌ ഏറ്റവും അഭികാ​മ്യം. താഴ്‌ന്ന അരക്കെ​ട്ടും വലിയ തുടക​ളും ദൃഢമായ ചെറു​വ​ണ്ണ​ത്തു​ട​ക​ളും അവർക്ക്‌ ഉണ്ടായി​രി​ക്കണം,” സിമ്മൺസ്‌ പറയുന്നു.

കുട്ടികൾ അപകട​ത്തിൽ

അംഗോള, സിയെറാ ലിയോൺ, അഫ്‌ഗാ​നി​സ്ഥാൻ എന്നീ രാജ്യങ്ങൾ കുട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ലോക​ത്തി​ലെ ഏറ്റവും അപകട​ക​ര​മായ സ്ഥലങ്ങളാണ്‌. ഐക്യ​രാ​ഷ്ട്ര ശിശു​ക്ഷേമ നിധി​യു​ടെ ഒരു റിപ്പോർട്ടു പറയു​ന്ന​ത​നു​സ​രിച്ച്‌, ഇവിടെ കുട്ടികൾ 18 വയസ്സു​വരെ ജീവി​ച്ചി​രി​ക്കാ​നുള്ള സാധ്യത വളരെ കുറവാണ്‌.’ യുദ്ധങ്ങൾ, വിട്ടു​മാ​റാത്ത ദാരി​ദ്ര്യം, എച്ച്‌ഐ​വി​യു​ടെ പകർച്ച, അതിന്റെ ഫലമാ​യുള്ള എയ്‌ഡ്‌സ്‌ എന്നിവ നിമിത്തം ഒരു ദശകം മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ അപകട​ക​ര​മായ അവസ്ഥക​ളി​ലാ​ണു കുട്ടികൾ ജീവി​ക്കു​ന്നത്‌. 1 മുതൽ 100 വരെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു സ്‌കെ​യിൽ ഉപയോ​ഗിച്ച്‌ ‘കുട്ടി​ക​ളു​ടെ അപകട സാധ്യതാ നിരക്ക്‌’ അളന്നു​നോ​ക്കി​യാൽ അംഗോ​ള​യു​ടേത്‌ 96-ഉം സിയെറാ ലിയോ​ണി​ന്റേത്‌ 95-ഉം അഫ്‌ഗാ​നി​സ്ഥാ​ന്റേത്‌ 94-ഉം ആയിരി​ക്കു​മെന്ന്‌ യൂനി​സെഫ്‌ കണക്കാ​ക്കു​ന്നു. എന്നാൽ അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യൂറോ​പ്പി​ലെ കുട്ടി​ക​ളു​ടെ അപകട സാധ്യതാ നിരക്ക്‌ 6 ആണെന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.