വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെത്തന്നെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക

നിങ്ങളെത്തന്നെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക

നിങ്ങ​ളെ​ത്ത​ന്നെ​യും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രെ​യും സംരക്ഷി​ക്കു​ക

ഇന്റർനെറ്റ്‌ പ്രയോ​ജ​ന​ക​ര​മായ കാര്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കാൻ കഴിയും. എന്നാൽ മറ്റു മിക്ക സംഗതി​ക​ളെ​യും പോലെ തന്നെ അതു ദുരു​പ​യോ​ഗം ചെയ്യാ​നും സാധി​ക്കും. ഇന്റർനെ​റ്റി​ലെ അശ്ലീലം അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌.

ഒരു അശ്ലീല ദൃശ്യ​ത്തിന്‌ വളരെ​യ​ധി​കം സ്വാധീ​നം ചെലു​ത്താൻ കഴിയു​മെ​ന്ന​തു​കൊണ്ട്‌ കുട്ടികൾ ഇന്റർനെ​റ്റി​ലെ അനാശാ​സ്യ സൈറ്റു​കൾ സന്ദർശി​ക്കാ​തി​രി​ക്കാൻ ആവശ്യ​മായ എല്ലാ നടപടി​ക​ളും മാതാ​പി​താ​ക്കൾ കൈ​ക്കൊ​ള്ളേ​ണ്ട​താണ്‌. ഇൻഫർമേഷൻ ഹൈ​വേ​യിൽ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ സുരക്ഷി​ത​ത്വം എന്ന ഇംഗ്ലീഷ്‌ ചെറു​പു​സ്‌തകം പ്രസ്‌തുത വിഷയത്തെ സംബന്ധിച്ച്‌ സഹായ​ക​മായ വിവരങ്ങൾ പ്രദാനം ചെയ്യു​ന്നുണ്ട്‌. അത്‌ ഇപ്രകാ​രം പറയുന്നു: “വെബ്‌​സൈ​റ്റു​ക​ളു​ടെ ഉള്ളടക്കം വിലയി​രു​ത്താൻ സഹായി​ക്കുന്ന സേവന​ങ്ങ​ളും കുട്ടികൾ അനാശാ​സ്യ വെബ്‌​സൈ​റ്റു​കൾ സന്ദർശി​ക്കു​ന്നതു തടയാൻ മാതാ​പി​താ​ക്കളെ പ്രാപ്‌ത​രാ​ക്കുന്ന ഫിൽട്ട​റിങ്‌ പ്രോ​ഗ്രാ​മു​ക​ളും ബ്രൗസ​റു​ക​ളും [ബ്രൗസ​റു​കൾ വിവിധ ഇന്റർനെറ്റ്‌ സൈറ്റു​കൾ പരി​ശോ​ധി​ക്കാൻ ഉപയോ​ക്താ​വി​നെ സഹായി​ക്കു​ന്നു] ഇപ്പോൾ ലഭ്യമാണ്‌. ഈ പ്രോ​ഗ്രാ​മു​കൾ പ്രവർത്തി​ക്കു​ന്നത്‌ പല വിധങ്ങ​ളി​ലാണ്‌. ചിലത്‌ മോശ​മായ വിവരങ്ങൾ അടങ്ങി​യി​രി​ക്കുന്ന വെബ്‌​സൈ​റ്റു​ക​ളി​ലേ​ക്കുള്ള പ്രവേ​ശനം നിരോ​ധി​ക്കു​ന്നു. മറ്റു ചിലതാ​കട്ടെ, ഉപഭോ​ക്താ​ക്കളെ തങ്ങളുടെ പേരും മേൽവി​ലാ​സ​വും പോലുള്ള ചില പ്രത്യേക വിവരങ്ങൾ എന്റർ ചെയ്യു​ന്ന​തിൽനി​ന്നു തടയുന്നു. വേറെ ചിലതാ​ണെ​ങ്കിൽ, നിങ്ങളു​ടെ കുട്ടികൾ ചാറ്റ്‌ റൂമു​ക​ളിൽ പ്രവേ​ശി​ക്കു​ന്ന​തി​നെ തടയു​ക​യോ ഇ-മെയ്‌ലു​കൾ അയയ്‌ക്കു​ന്ന​തി​ലും വായി​ക്കു​ന്ന​തി​ലും നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തു​ക​യോ ചെയ്യുന്നു. സാധാ​ര​ണ​ഗ​തി​യിൽ ഈ പ്രോ​ഗ്രാ​മു​കൾ ഉപയോ​ഗിച്ച്‌ അഭികാ​മ്യ​മ​ല്ലാ​ത്ത​തെന്ന്‌ തങ്ങൾക്കു തോന്നുന്ന വെബ്‌​സൈ​റ്റു​കൾ തിര​ഞ്ഞെ​ടുത്ത്‌, കുട്ടികൾ അവ സന്ദർശി​ക്കു​ന്നതു തടയാൻ മാതാ​പി​താ​ക്കൾക്കു കഴിയും.”—“അശ്ലീല​ത്തിൽനിന്ന്‌ കുട്ടി​കളെ സംരക്ഷി​ക്കൽ” എന്ന ചതുര​വും കാണുക.

എന്നിരു​ന്നാ​ലും, അനഭി​ല​ഷ​ണീ​യ​മായ സൈറ്റു​ക​ളി​ലേ​ക്കുള്ള കുട്ടി​ക​ളു​ടെ സന്ദർശനം തടയു​ന്നതു സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിമി​തി​ക​ളുണ്ട്‌. സദാ കുട്ടി​കളെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അവർക്കു കഴിയില്ല. ഒരു കുട്ടിക്ക്‌ അല്ലെങ്കിൽ യുവ​പ്രാ​യ​ക്കാ​രന്‌ വീട്ടിൽവെച്ച്‌ അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കാൻ സാധി​ക്കു​ന്നി​ല്ലെ​ങ്കിൽ സ്‌കൂ​ളിൽവെ​ച്ചോ അല്ലെങ്കിൽ കൂട്ടു​കാ​രു​ടെ വീട്ടിൽവെ​ച്ചോ യഥേഷ്ടം അതു കാണാ​നുള്ള അവസരം അവന്‌ ഉണ്ടായി​രി​ക്കാം. അതു​കൊണ്ട്‌ കുട്ടികൾ അശ്ലീല കാര്യങ്ങൾ കാണു​ന്നതു തടയാ​നുള്ള നടപടി​കൾ കൈ​ക്കൊ​ള്ളു​ന്ന​തോ​ടൊ​പ്പം മറ്റാരും പറഞ്ഞു​കൊ​ടു​ക്കേ​ണ്ട​തി​ല്ലാ​തെ​തന്നെ സ്വയം അത്തരം സംഗതി​ക​ളിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാൻ പ്രേരി​പ്പി​ക്കുന്ന, നല്ല പ്രതി​ക​ര​ണ​ശേ​ഷി​യുള്ള ഒരു മനസ്സാക്ഷി വളർത്തി​യെ​ടു​ക്കാൻ മാതാ​പി​താ​ക്കൾ അവരെ സഹായി​ക്കേ​ണ്ട​തുണ്ട്‌.

കുട്ടികൾ അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കു​ന്നതു നല്ലത​ല്ലെ​ങ്കി​ലും മുതിർന്നവർ അതു ചെയ്യു​ന്ന​തിൽ കുഴപ്പ​മില്ല എന്ന ധാരണ തെറ്റാണ്‌. മുൻ ലേഖന​ത്തിൽ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ അശ്ലീലം കാണു​ന്നത്‌ ആർക്കും നല്ലതല്ല!

എന്നാൽ, നിങ്ങൾ കുറച്ചു നാളായി അശ്ലീല കാര്യങ്ങൾ വീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു കരുതുക. അത്‌ ദൈവ​ത്തിന്‌ ഇഷ്ടമുള്ള കാര്യ​മ​ല്ലെന്നു നിങ്ങൾക്ക​റി​യാം, ആ ശീലത്തിൽനിന്ന്‌ വിമുക്തി നേടാൻ നിങ്ങൾ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. ആ സ്ഥിതിക്ക്‌ അതു സാധ്യ​മല്ലേ? തീർച്ച​യാ​യും. ദിവസേന ആളുകൾ മോശ​മായ ശീലങ്ങ​ളിൽനിന്ന്‌ വിമുക്തി നേടു​ന്നുണ്ട്‌. അശ്ലീലം വീക്ഷി​ക്കുന്ന ശീലം ഉപേക്ഷി​ക്കാൻ നിങ്ങൾ യഥാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും അതിനു കഴിയും.

വിമു​ക്ത​നാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ

അശ്ലീല ദൃശ്യങ്ങൾ കാണു​ന്നതു നിറു​ത്തു​ക​യാണ്‌ ആദ്യപടി—അതും ഉടനടി! വൈകു​ന്തോ​റും അത്‌ ഏറെ ബുദ്ധി​മു​ട്ടാ​യി​ത്തീ​രും. എന്നിരു​ന്നാ​ലും ഈ ശീലം നിറു​ത്തുക എന്നത്‌ പറയു​ന്ന​തു​പോ​ലെ അത്ര എളുപ്പമല്ല. ബൈബിൾ പറയു​ന്ന​തു​പോ​ലെ, പാപത്തിന്‌ നൈമി​ഷിക സുഖം പ്രദാനം ചെയ്യാൻ കഴിയും എന്നതു ശരിതന്നെ. (എബ്രായർ 11:25, പി.ഒ.സി. ബൈബിൾ) എന്നാൽ പാപം മരണത്തി​ലേക്കു നയി​ച്ചേ​ക്കാം. (റോമർ 6:23) അശ്ലീലം ഒരു പ്രാവ​ശ്യം കൂടെ കാണാ​നാ​യി നിങ്ങൾ ഒരുപക്ഷേ മനസ്സിൽ പല ന്യായ​വാ​ദ​ങ്ങ​ളും നടത്തി​യേ​ക്കാം. എന്നാൽ ആ ന്യായ​വാ​ദ​ങ്ങൾക്കു മുമ്പിൽ അടിയ​റവു പറയരുത്‌! അത്‌ ഒന്നുകൂ​ടി കാണാ​നുള്ള പ്രലോ​ഭ​ന​ത്തി​നു വശംവ​ദ​നാ​കു​ക​യു​മ​രുത്‌!

കഴിഞ്ഞ ലേഖന​ത്തിൽ പ്രതി​പാ​ദി​ച്ച​തു​പോ​ലെ, അശ്ലീല ദൃശ്യങ്ങൾ കണ്ടു രസിക്കു​ന്നത്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ഗുണനി​ല​വാ​രത്തെ ഗുരു​ത​ര​മാ​യി ബാധി​ച്ചേ​ക്കാം. പ്രസ്‌തുത ശീലം കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടു​മുള്ള നിങ്ങളു​ടെ ബന്ധത്തെ എങ്ങനെ​യാ​ണു ബാധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്ന്‌ സത്യസ​ന്ധ​മാ​യി വിലയി​രു​ത്തുക. നിങ്ങൾ ഒരു ഭർത്താ​വും പിതാ​വു​മാ​ണോ? ഭാര്യ​യും മക്കളും നിങ്ങളു​ടെ സ്വഭാ​വ​ത്തിൽ ചില മാറ്റങ്ങൾ നിരീ​ക്ഷി​ച്ചി​രി​ക്കാൻ ഇടയുണ്ട്‌. ഈ ദുശ്ശീലം തുടങ്ങി​യ​തിൽപ്പി​ന്നെ നിങ്ങൾ, പെട്ടെന്ന്‌ വിധം​മാ​റുന്ന തരക്കാ​ര​നോ കൂടുതൽ വിഷണ്ണ​നോ നിഗൂഢ പ്രകൃ​ത​ക്കാ​ര​നോ അന്തർമു​ഖ​നോ ആയിത്തീർന്നി​രി​ക്കാൻ ഇടയുണ്ട്‌. ഒരുപക്ഷേ നിങ്ങൾ അതേക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യി​ട്ടു​പോ​ലു​മു​ണ്ടാ​വില്ല. ചില​പ്പോൾ നിങ്ങൾ വീട്ടി​ലു​ള്ള​വ​രോട്‌ അകാര​ണ​മാ​യി പൊട്ടി​ത്തെ​റി​ച്ചേ​ക്കാം. അങ്ങനെ, അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കുന്ന ശീലം നിങ്ങൾക്കു​ണ്ടെ​ങ്കിൽ സ്വഭാ​വ​ത്തിൽത്തന്നെ ചില മാറ്റങ്ങൾ പ്രകട​മാ​യി​രി​ക്കാം. നിങ്ങൾക്ക്‌ എന്തോ കുഴപ്പ​മു​ള്ള​താ​യി വീട്ടു​കാ​രും സുഹൃ​ത്തു​ക്ക​ളും നിരീ​ക്ഷി​ച്ചി​രി​ക്കും. അത്‌ എന്താ​ണെന്ന്‌ അവർക്കു പിടി​കി​ട്ടി​ക്കാ​ണി​ല്ലെന്നു മാത്രം.

അശ്ലീല കാര്യങ്ങൾ നിരീ​ക്ഷി​ക്കാൻ നിങ്ങൾക്ക്‌ കൂടെ​ക്കൂ​ടെ പ്രലോ​ഭനം തോന്നു​ന്നെ​ങ്കിൽ ആ പ്രവണ​തയെ തന്നെത്താൻ ചെറുത്തു തോൽപ്പി​ക്കാൻ ശ്രമി​ക്ക​രുത്‌. സഹായം തേടുക. അറിവും പക്വത​യുള്ള ഒരു സുഹൃ​ത്തി​നോ​ടു കാര്യങ്ങൾ തുറന്നു പറയുക. ഇങ്ങനെ​യൊ​രു ദുശ്ശീലം ഉണ്ടെന്ന കാര്യം സമ്മതി​ച്ചു​പ​റ​യു​ന്ന​തിന്‌ തീർച്ച​യാ​യും ധൈര്യം ആവശ്യ​മാണ്‌. എന്നാൽ ആ ശീലം ഉപേക്ഷി​ക്കു​ന്ന​തിന്‌ നിങ്ങൾതന്നെ മുൻകൈ എടുത്ത​തിൽ സുഹൃ​ത്തിന്‌ നിങ്ങ​ളോ​ടു മതിപ്പു തോന്നാ​നേ വഴിയു​ള്ളൂ.

ഈ ദുശ്ശീ​ലത്തെ ചെറുത്തു തോൽപ്പി​ക്കു​ന്ന​തി​നുള്ള ഏറ്റവും ശക്തമായ പ്രേരക ഘടകം ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നുള്ള അതിയായ ആഗ്രഹ​മാണ്‌. നാം ശരിയായ ഗതി പിൻപ​റ്റു​മ്പോൾ നാം അവന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 27:11) തെറ്റായ ഗതി പിൻപ​റ്റു​മ്പോൾ അത്‌ ‘അവന്റെ ഹൃദയത്തെ ദുഃഖി​പ്പി​ക്കും.’ (ഉല്‌പത്തി 6:6) നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി ആണെങ്കിൽ തീർച്ച​യാ​യും നിങ്ങൾ ദൈവ​ത്തി​ന്റെ വികാ​ര​ങ്ങളെ കുറിച്ചു ചിന്തയു​ള്ള​വ​നാ​യി​രി​ക്കും. ദൈവ​ത്തി​നു സമർപ്പി​ച്ചി​രി​ക്കുന്ന, അവന്റെ വിശുദ്ധ സേവന​ത്തി​നാ​യി ഉഴിഞ്ഞു​വെ​ച്ചി​രി​ക്കുന്ന നിങ്ങളു​ടെ മനസ്സും ഹൃദയ​വും ഉപയോ​ഗി​ക്കുന്ന വിധം സംബന്ധി​ച്ചും നിങ്ങൾ ചിന്തയു​ള്ള​വ​രാ​യി​രി​ക്കണം. (യെഹെ​സ്‌കേൽ 44:23) ‘ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല കന്മഷവും നീക്കി തങ്ങളെ​ത്തന്നെ വെടി​പ്പാ​ക്കി ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ തികെ​ച്ചു​കൊ​ള്ളാൻ’ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (2 കൊരി​ന്ത്യർ 7:1) അതേ, എല്ലാം കാണു​ന്ന​വ​നായ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലുള്ള ആരോ​ഗ്യാ​വ​ഹ​മായ ഭയം ഈ ദുശ്ശീ​ല​ത്തിൽനി​ന്നു മുക്തി നേടാൻ നിങ്ങളെ പ്രേരി​പ്പി​ക്കും.

എന്നാൽ, ഈ ശീലത്തിൽനി​ന്നു രക്ഷപ്പെ​ടാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കവെ, അശ്ലീല കാര്യങ്ങൾ വിശേ​ഷ​വ​ത്‌ക​രി​ക്കുന്ന ഒരു വെബ്‌​സൈറ്റ്‌ ആകസ്‌മി​ക​മാ​യി നിങ്ങൾ തുറക്കാൻ ഇടയായി എന്നിരി​ക്കട്ടെ. അപ്പോൾ എന്തു ചെയ്യണം? ഉടനടി ആ സൈറ്റ്‌ വിടുക! ആവശ്യ​മെ​ങ്കിൽ ഇന്റർനെറ്റ്‌ ബ്രൗസർ ഷട്ട്‌ഡൗൺ ചെയ്യുക! ആ സൈറ്റി​ലേക്കു തിരിച്ചു പോകാ​നുള്ള പ്രലോ​ഭനം ഉണ്ടാകു​ക​യാ​ണെ​ങ്കിൽ ആത്മാർഥ​മാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക, പ്രലോ​ഭ​നത്തെ ചെറു​ക്കാ​നുള്ള സഹായ​ത്തി​നു​വേണ്ടി യാചി​ക്കുക. ‘എല്ലാറ്റി​ലും നിങ്ങളു​ടെ ആവശ്യങ്ങൾ ദൈവ​ത്തോട്‌ അറിയി​ക്കുക’ എന്ന്‌ ബൈബിൾ പറയുന്നു. അനുചി​ത​മായ ചിന്തകൾ വേട്ടയാ​ടു​ന്ന​താ​യി തോന്നു​ന്നെ​ങ്കിൽ ആശ്വാസം ലഭിക്കു​ന്ന​തു​വരെ പ്രാർഥി​ക്കുക. അപ്പോൾ ‘സകലബു​ദ്ധി​യേ​യും [“സകല ചിന്തക​ളെ​യും,” NW] കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും കാക്കും.’ (ഫിലി​പ്പി​യർ 4:6, 7) അതോ​ടൊ​പ്പം, അനാ​രോ​ഗ്യ​ക​ര​മായ ചിന്തകളെ മാറ്റി അവയുടെ സ്ഥാനത്ത്‌ “സത്യമാ​യതു ഒക്കെയും ഘനമാ​യതു ഒക്കെയും നീതി​യാ​യതു ഒക്കെയും നിർമ്മ​ല​മാ​യതു ഒക്കെയും രമ്യമാ​യതു ഒക്കെയും സല്‌ക്കീർത്തി​യാ​യതു ഒക്കെയും” പ്രതി​ഷ്‌ഠി​ക്കുക.—ഫിലി​പ്പി​യർ 4:8.

പിൻവ​രു​ന്ന​തു പോലുള്ള ബൈബിൾ വാക്യങ്ങൾ മനഃപാ​ഠ​മാ​ക്കു​ന്ന​തും അവയെ കുറിച്ചു ധ്യാനി​ക്കു​ന്ന​തും സഹായ​ക​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

“യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, ദോഷത്തെ വെറു​പ്പിൻ”—സങ്കീർത്തനം 97:10.

“മററു​ള്ള​വ​രോ​ടു പ്രസം​ഗി​ച്ച​ശേഷം ഞാൻ തന്നേ കൊള്ള​രു​താ​ത്ത​വ​നാ​യി പോകാ​തി​രി​ക്കേ​ണ്ട​തി​ന്നു എന്റെ ശരീരത്തെ ദണ്ഡിപ്പി​ച്ചു അടിമ​യാ​ക്കു​ക​യ​ത്രേ ചെയ്യു​ന്നതു.”—1 കൊരി​ന്ത്യർ 9:27.

“ആകയാൽ ദുർന്ന​ടപ്പു, അശുദ്ധി, അതിരാ​ഗം [“ലൈം​ഗിക തൃഷ്‌ണ,” NW] . . . ഇങ്ങനെ ഭൂമി​യി​ലുള്ള നിങ്ങളു​ടെ അവയവ​ങ്ങളെ മരിപ്പി​പ്പിൻ.”—കൊ​ലൊ​സ്സ്യർ 3:5.

“ഓരോ​രു​ത്തൻ . . . കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ.”—1 തെസ്സ​ലൊ​നീ​ക്യർ 4:4, 5.

“സ്‌ത്രീ​യെ മോഹി​ക്കേ​ണ്ട​തി​ന്നു അവളെ നോക്കു​ന്നവൻ എല്ലാം ഹൃദയം​കൊ​ണ്ടു അവളോ​ടു വ്യഭി​ചാ​രം ചെയ്‌തു​പോ​യി.”—മത്തായി 5:28.

“അവ്വണ്ണം ഭർത്താ​ക്ക​ന്മാ​രും തങ്ങളുടെ ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്താൻ സ്‌നേ​ഹി​ക്കു​ന്നു”—എഫെസ്യർ 5:28.

അശ്ലീലം ഒഴിവാ​ക്കാൻ മതിയായ കാരണങ്ങൾ ഉണ്ട്‌. അത്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ഗുണ​മേ​ന്മയെ സാരമാ​യി ബാധി​ച്ചേ​ക്കാം, നിങ്ങളു​ടെ വിവേ​ചനാ പ്രാപ്‌തി​യെ വികല​മാ​ക്കി​യേ​ക്കാം, മറ്റുള്ള​വ​രു​മാ​യുള്ള ബന്ധത്തിന്‌ കോട്ടം തട്ടാൻ ഇടയാ​ക്കി​യേ​ക്കാം. സർവോ​പരി, അത്‌ ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ തകരാ​റി​ലാ​ക്കി​യേ​ക്കാം. അശ്ലീല കാര്യങ്ങൾ നിരീ​ക്ഷി​ക്കുന്ന ശീലമി​ല്ലെ​ങ്കിൽ അത്‌ തുടങ്ങ​രുത്‌. ഉണ്ടെങ്കി​ലോ, ഉടനടി അതു നിറു​ത്തുക! പുസ്‌ത​ക​ത്തി​ലെ​യോ മാസി​ക​യി​ലെ​യോ ഇന്റർനെ​റ്റി​ലെ​യോ ഏതി​ലെ​യും ആയി​ക്കൊ​ള്ളട്ടെ അശ്ലീലം ക്രിസ്‌ത്യാ​നി​കൾക്കു​ള്ളതല്ല. ഏതുവി​ധേ​ന​യും അത്‌ ഒഴിവാ​ക്കുക!

[9-ാം പേജിലെ ചതുരം/ചിത്രം]

അശ്ലീലത്തിൽനിന്ന്‌ കുട്ടി​കളെ സംരക്ഷി​ക്കൽ

ഇന്റർനെറ്റ്‌ അശ്ലീല​ത്തി​ന്റെ അപകട​ങ്ങ​ളിൽനിന്ന്‌ നിങ്ങളു​ടെ കുട്ടി​കളെ സംരക്ഷി​ക്കാൻ പിൻവ​രുന്ന നിർദേ​ശങ്ങൾ നിങ്ങളെ സഹായി​ച്ചേ​ക്കും.

● തന്റെ കിടപ്പു​മു​റി​യിൽ വെച്ച്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ കുട്ടിയെ അനുവ​ദി​ക്ക​രുത്‌. ഇന്റർനെറ്റ്‌ സൗകര്യ​മുള്ള ഏതൊരു കമ്പ്യൂ​ട്ട​റും വീട്ടിലെ എല്ലാവ​രു​ടെ​യും കണ്ണെത്തുന്ന ഒരു സ്ഥലത്താ​യി​രി​ക്കണം വെക്കേ​ണ്ടത്‌.

● നിങ്ങളു​ടെ കുട്ടി ഉപയോ​ഗി​ക്കുന്ന കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ ഏതൊ​ക്കെ​യെന്ന്‌ അറിഞ്ഞി​രി​ക്കുക.

● നിങ്ങളു​ടെ അറിവു​കൂ​ടാ​തെ അവൻ സ്വന്തമായ വെബ്‌​സൈറ്റ്‌ സൃഷ്ടി​ച്ചി​ട്ടു​ണ്ടോ എന്നു പരി​ശോ​ധി​ക്കുക. അതിനാ​യി, മുഴു ഇന്റർനെ​റ്റി​ലെ​യും രേഖകൾ പരി​ശോ​ധി​ക്കാൻ സഹായി​ക്കുന്ന വെബ്‌​സൈ​റ്റായ സെർച്ച്‌ എഞ്ചിനിൽ അവന്റെ പേരു​ണ്ടോ എന്നു നോക്കാ​വു​ന്ന​താണ്‌. അനുചി​ത​മായ സൈറ്റു​കൾ തുറക്കാ​തി​രി​ക്കാൻ അവന്റെ മുഴുവൻ പേരും ഉദ്ധരണി ചിഹ്നത്തിൽ എന്റർ ചെയ്യുക.

●നിങ്ങൾക്ക്‌ പരിച​യ​മി​ല്ലാത്ത ഒരു കമ്പ്യൂട്ടർ ഉപയോ​ക്താ​വു​മാ​യി നേരിൽക്കാ​ണു​ന്ന​തി​നുള്ള ക്രമീ​ക​രണം ചെയ്യാൻ കുട്ടിയെ അനുവ​ദി​ക്ക​രുത്‌.—“വെറു​മൊ​രു സല്ലാപ​വേ​ദി​യല്ല” എന്ന ചതുരം കാണുക.

● അശ്ലീല​ച്ചു​വ​യു​ള്ള​തോ സഭ്യമ​ല്ലാ​ത്ത​തോ ശത്രുത നിഴലി​ക്കു​ന്ന​തോ ഭീഷണി​യു​ടെ ധ്വനി​യു​ള്ള​തോ ആയ സന്ദേശ​ങ്ങൾക്കോ ബുള്ളറ്റിൻ ബോർഡി​ലെ വിവര​ങ്ങൾക്കോ ഒരിക്ക​ലും മറുപടി നൽകരുത്‌.

ഇന്റർനെ​റ്റി​ലെ അനുചി​ത​മായ സൈറ്റു​കൾ സന്ദർശി​ക്കു​ന്നതു സംബന്ധിച്ച്‌ കുട്ടി​കൾക്ക്‌ മുന്നറി​യി​പ്പു നൽകുക. നിങ്ങൾ അടുത്തി​ല്ലാ​ത്ത​പ്പോൾ സ്വയം നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്താൻ ആവശ്യ​മായ പരിശീ​ലനം അവർക്കു നൽകുക. സ്‌കൂ​ളി​ലോ കൂട്ടു​കാ​രു​ടെ വീട്ടി​ലോ ഉള്ള കമ്പ്യൂ​ട്ട​റു​ക​ളി​ലൂ​ടെ അവന്‌ അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കാൻ കഴിയും എന്ന്‌ ഓർമി​ക്കുക.

● വിവര​ങ്ങ​ളിൽ ചിലത്‌ ഇൻഫർമേഷൻ ഹൈ​വേ​യിൽ കുട്ടി​ക​ളു​ടെ സുരക്ഷി​ത​ത്വം എന്ന പുസ്‌ത​ക​ത്തിൽനി​ന്നും 1999 ജൂലൈ 5-ലെ ലോസ്‌ ആഞ്ചലസ്‌ ടൈം​സി​ലെ ഒരു ലേഖന​ത്തിൽനി​ന്നും എടുത്തി​ട്ടു​ള്ള​വ​യാണ്‌.

[10-ാം പേജിലെ ചതുരം/ചിത്രം]

വെറുമൊരു സല്ലാപ​വേ​ദി​യല്ല

കമ്പ്യൂട്ടർ ചാറ്റ്‌ റൂം അഥവാ സല്ലാപ​വേദി ഉപയോ​ഗി​ക്കു​മ്പോൾ അതീവ ജാഗ്രത പുലർത്തേ​ണ്ട​തുണ്ട്‌. പരസ്‌പരം ആശയവി​നി​മയം നടത്താൻ ഇന്റർനെറ്റ്‌ ഉപയോ​ക്താ​ക്കളെ പ്രാപ്‌ത​രാ​ക്കുന്ന വേദി​യാണ്‌ ചാറ്റ്‌ റൂം. പല ആളുക​ളും ഇ-മെയ്‌ൽ വഴി അടുത്ത സുഹൃ​ത്തു​ക്ക​ളു​മാ​യി ആശയവി​നി​മയം നടത്തുന്നു. കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ അകന്ന്‌ ദൂരെ സ്ഥലങ്ങളിൽ താമസി​ക്കുന്ന ചിലർക്ക്‌ ഇ-മെയ്‌ലി​ന്റെ സഹായ​ത്താൽ കുടും​ബ​വു​മാ​യി പതിവാ​യി ബന്ധം പുലർത്താൻ സാധി​ക്കു​ന്നു. എന്നാൽ നിങ്ങൾ അറിയുന്ന ഒരാൾക്ക്‌ ഇ-മെയ്‌ൽ അയയ്‌ക്കു​ന്ന​തും യാതൊ​രു പരിച​യ​വു​മി​ല്ലാത്ത ഒരാളു​മാ​യി ആശയവി​നി​മയം നടത്തു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. വെറു​തെ​യൊ​രു ടെലി​ഫോൺ നമ്പർ ഡയൽ ചെയ്‌തിട്ട്‌ മറുത​ല​യ്‌ക്കൽ ഫോൺ അറ്റൻഡ്‌ ചെയ്യുന്ന ആളുമാ​യി സൗഹൃ​ദ​ത്തി​ലാ​കാൻ നിങ്ങൾ ശ്രമി​ക്കു​മോ? തീർച്ച​യാ​യും ഇല്ല! അങ്ങനെ​യെ​ങ്കിൽ തികച്ചും അപരി​ചി​ത​നായ ഒരു വ്യക്തി​യു​മാ​യി ഇന്റർനെ​റ്റി​ലൂ​ടെ ഒരു ബന്ധം വളർത്തി​യെ​ടു​ക്കു​ന്നത്‌ എന്തിന്‌?

ഒരു അപരി​ചി​ത​നു​മാ​യി ആശയവി​നി​മയം നടത്തു​ന്ന​തു​കൊ​ണ്ടുള്ള ഒരു പ്രശ്‌നം അയാളു​ടെ തനിസ്വ​ഭാ​വം മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു കഴിയില്ല എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പതിയി​രി​ക്കുന്ന അപകടത്തെ കുറിച്ച്‌ അറിയാ​തെ ഇന്റർനെ​റ്റി​ലേക്കു പ്രവേ​ശി​ക്കുന്ന കുട്ടി​കളെ അല്ലെങ്കിൽ യുവ​പ്രാ​യ​ക്കാ​രെ മുത​ലെ​ടു​ക്കാൻ തക്കംപാർത്തി​രി​ക്കുന്ന ഒരു ബാലര​തി​പ്രി​യ​നാ​യി​രി​ക്കാം അയാൾ.

അത്തരത്തിൽ വഞ്ചിത​രാ​കുക വളരെ എളുപ്പ​മാ​ണെന്ന്‌, പതിവാ​യി ഇന്റർനെറ്റ്‌ കേസുകൾ കൈകാ​ര്യം ചെയ്യുന്ന ഒരു അഭിഭാ​ഷ​ക​യായ പാരി ആഫ്‌റ്റാബ്‌ വിവരി​ക്കു​ന്നു: “കുട്ടികൾ സാധാ​ര​ണ​ഗ​തി​യിൽ ചാറ്റ്‌ റൂമു​ക​ളി​ലേക്കു പ്രവേ​ശി​ക്കാ​റുണ്ട്‌. ഇത്‌ മണത്തറി​യുന്ന ബാലര​തി​പ്രി​യർ ചാറ്റ്‌ റൂമിലെ അവരുടെ ‘സംഭാ​ഷ​ണങ്ങൾ’ ശ്രദ്ധി​ക്കു​ക​യും ഏകാന്തത അനുഭ​വി​ക്കുന്ന കുട്ടി​കളെ നോട്ട​മി​ടു​ക​യും ചെയ്യുന്നു. ഒരു കുട്ടി ‘എന്റെ അച്ഛനും അമ്മയും ഡൈ​വോ​ഴ്‌സ്‌ ചെയ്യാൻ പോവു​ക​യാണ്‌ . . . എന്റെ അമ്മയെ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല, എനിക്ക്‌ ഇഷ്ടമുള്ള കമ്പ്യൂട്ടർ ഗെയിം അമ്മ ഒരിക്ക​ലും വാങ്ങി​ച്ചു​ത​രില്ല’ എന്നൊ​ക്കെ​യുള്ള സന്ദേശങ്ങൾ അയച്ചേ​ക്കാം. . . . അപ്പോൾ ബാലര​തി​പ്രി​യ​നായ വ്യക്തി മറുപടി പറയും ‘എന്റെ അച്ഛനും അമ്മയും ഡൈ​വോ​ഴ്‌സ്‌ ചെയ്യാൻ പോവു​ക​യാണ്‌ . . . എന്റെ അമ്മയെ എനിക്ക്‌ ഒട്ടും ഇഷ്ടമല്ല . . . എനിക്ക്‌ ഇഷ്ടമുള്ള ഗെയിം അമ്മ ഒരിക്ക​ലും വാങ്ങി​ച്ചു​ത​രില്ല. ടിമ്മി അങ്കിൾ ആണ്‌ എനിക്കത്‌ വാങ്ങി​ത്ത​രാറ്‌. . . . ഷോപ്പിങ്‌ കോം​പ്ല​ക്‌സിൽ ചെന്നാൽ ടിമ്മി അങ്കിളി​നെ കാണാം.’” ഈ “ടിമ്മി അങ്കിൾ” വാസ്‌ത​വ​ത്തിൽ ബാലര​തി​പ്രി​യ​നായ ആ വ്യക്തി​ത​ന്നെ​യാണ്‌.

അതു​കൊണ്ട്‌ മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളു​മാ​യി സ്‌നേ​ഹോ​ഷ്‌മ​ള​മായ ഒരു ബന്ധം നിലനി​റു​ത്തേ​ണ്ട​താണ്‌. കുട്ടികൾ വൈകാ​രിക പിന്തു​ണ​യ്‌ക്കാ​യി തെറ്റായ ഉറവു​ക​ളി​ലേക്കു തിരി​യാ​തി​രി​ക്കാൻ ആശയവി​നി​മ​യ​ത്തി​നുള്ള വാതിൽ തുറന്നി​ടുക.

മുതിർന്ന​വ​രും ഇക്കാര്യ​ത്തിൽ ജാഗരൂ​ക​രാ​യി​രി​ക്കണം. ഏകാന്തത അനുഭ​വി​ക്കു​ന്ന​വ​രോ വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തുഷ്ടി കണ്ടെത്താ​നാ​കാ​ത്ത​വ​രോ വൈകാ​രിക പിന്തു​ണ​യ്‌ക്കാ​യി ചാറ്റ്‌ റൂമു​ക​ളി​ലേക്കു തിരി​യ​രുത്‌. അപരി​ചി​തരെ ആശ്രയി​ക്കു​ന്നത്‌ അപകട​മാണ്‌. ചില വ്യക്തികൾ ഇണയെ ഉപേക്ഷിച്ച്‌ ഇന്റർനെ​റ്റിൽ “കണ്ടുമു​ട്ടിയ”വരുടെ കൂടെ പോയി​രി​ക്കു​ന്നു. a

[അടിക്കു​റിപ്പ്‌]

a കമ്പ്യൂട്ടർ ചാറ്റ്‌ റൂമുകൾ സംബന്ധിച്ച്‌ കൂടുതൽ വിവര​ങ്ങൾക്കാ​യി 2000 ജനുവരി 22 ലക്കം ഉണരുക!-യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഇന്റർനെറ്റ്‌—അപകടങ്ങൾ എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?” എന്ന ലേഖനം കാണുക.

[8-ാം പേജിലെ ചിത്രം]

പ്രലോഭനങ്ങളെ ചെറു​ക്കാൻ പ്രാർഥന നമ്മെ സഹായി​ക്കും