വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ വിദേശത്തു താമസമാക്കണമോ?

ഞാൻ വിദേശത്തു താമസമാക്കണമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ വിദേ​ശത്തു താമസ​മാ​ക്ക​ണ​മോ?

“മറ്റെവി​ടെ​യെ​ങ്കി​ലും പോയി ജീവി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി.”—സാം.

“പുതിയ പുതിയ കാര്യങ്ങൾ കാണാൻ എനിക്കു കൊതി​യാ​യി​രു​ന്നു, അത്രമാ​ത്രം.”—മറിൻ.

“കുറച്ചു​കാ​ലം വീട്ടിൽനി​ന്നു മാറി​ത്താ​മ​സി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​മെന്ന്‌ ഒരു അടുത്ത സുഹൃത്ത്‌ എന്നോടു പറഞ്ഞു.”—ആൻഡേ​ഴ്‌സ്‌.

“സാഹസി​കത എന്നും എനിക്ക്‌ ഒരു ഭ്രമമാ​യി​രു​ന്നു.”—ഹേഗൻ.

താത്‌കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും ഒരു വിദേശ രാജ്യത്ത്‌ പാർക്കു​ന്ന​തി​നെ കുറിച്ച്‌ നിങ്ങൾ എന്നെങ്കി​ലും സ്വപ്‌നം കണ്ടിട്ടു​ണ്ടോ? വർഷ​ന്തോ​റും ആയിര​ക്ക​ണ​ക്കി​നു യുവജ​ന​ങ്ങൾക്ക്‌ ആ സ്വപ്‌നം സാക്ഷാ​ത്‌ക​രി​ക്കാൻ കഴിയു​ന്നു. ഒരിക്കൽ വിദേ​ശത്തു പോകാൻ കഴിഞ്ഞ ആൻഡേ​ഴ്‌സ്‌ ഇങ്ങനെ പറയുന്നു: “ഇനിയും പോക​ണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം.”

പണം സമ്പാദി​ക്കാ​നോ വിദേശ ഭാഷ പഠിക്കാ​നോ ഒക്കെയാണ്‌ ചില യുവജ​നങ്ങൾ താത്‌കാ​ലി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും വിദേ​ശത്തു താമസ​മാ​ക്കു​ന്നത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, പല രാജ്യ​ങ്ങ​ളി​ലും ഓപെയർ പരിപാ​ടി വളരെ സാധാ​ര​ണ​മാണ്‌. ഈ പരിപാ​ടി​യ​നു​സ​രിച്ച്‌, വിദേ​ശത്ത്‌ എത്തുന്ന യുവജ​നങ്ങൾ ഒരു കുടും​ബ​ത്തി​ലെ വീട്ടു ജോലി​കൾ ചെയ്യുന്നു, പ്രതി​ഫ​ല​മാ​യി അവർക്ക്‌ അവിടെ താമസ​വും ഭക്ഷണവും ലഭിക്കു​ന്നു, കൂടാതെ മിച്ചമുള്ള സമയത്ത്‌ അവർക്ക്‌ പ്രാ​ദേ​ശിക ഭാഷ പഠിക്കാ​നും സാധി​ക്കു​ന്നു. വിദ്യാ​ഭ്യാ​സ​ത്തി​നാ​യി വിദേ​ശത്തു പോകുന്ന യുവജ​ന​ങ്ങ​ളു​മുണ്ട്‌. മറ്റു ചിലർ തങ്ങളുടെ കുടും​ബത്തെ സാമ്പത്തി​ക​മാ​യി സഹായി​ക്കു​ന്ന​തിന്‌ ജോലി കണ്ടെത്താ​നാണ്‌ വിദേ​ശ​ത്തേക്കു യാത്ര​യാ​കു​ന്നത്‌. ഇനിയും ചിലർ വിദേ​ശത്തു പോകു​ന്നത്‌, പഠനം കഴിഞ്ഞ്‌ എന്ത്‌ ചെയ്യണ​മെന്ന്‌ നിശ്ചയ​മി​ല്ലാ​ത്ത​തു​കൊ​ണ്ടും വിദേ​ശത്ത്‌ അൽപ്പകാ​ലം ചെലവ​ഴി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടു​മാണ്‌.

ചില ക്രിസ്‌തീയ യുവജ​ന​ങ്ങ​ളാ​ണെ​ങ്കിൽ, തങ്ങളുടെ ശുശ്രൂഷ വികസി​പ്പി​ക്കാ​നാ​യി സുവി​ശേഷ പ്രസം​ഗകർ വളരെ കുറവുള്ള രാജ്യ​ങ്ങ​ളി​ലേക്കു മാറി​പ്പാർത്തി​ട്ടുണ്ട്‌. ഉദ്ദേശ്യം എന്തുതന്നെ ആയിരു​ന്നാ​ലും ശരി, ഒരു വിദേശ രാജ്യത്തു ജീവി​ക്കു​ന്നത്‌ സ്വന്തം കാലിൽ നിൽക്കാൻ ഒരുവനെ പ്രാപ്‌ത​നാ​ക്കി​യേ​ക്കാം. അത്‌ വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങളെ കുറി​ച്ചുള്ള നിങ്ങളു​ടെ അറിവു വർധി​പ്പി​ക്കും. ഒരു വിദേശ ഭാഷയിൽ നൈപു​ണ്യം നേടാൻപോ​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. അത്‌ ഒരു തൊഴിൽ കണ്ടെത്തു​ന്നത്‌ എളുപ്പ​മാ​ക്കു​ക​യും ചെയ്യും.

എന്നിരു​ന്നാ​ലും, വിദേ​ശത്തു ജീവി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും ആസ്വാ​ദ്യ​മായ ഒരു അനുഭ​വമല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, എക്‌സ്‌ചേഞ്ച്‌ സ്റ്റുഡന്റാ​യി (തന്റെ രാജ്യത്തെ ഒരു സ്ഥാപന​ത്തി​ലേക്കു മറ്റൊരു രാജ്യ​ത്തു​നിന്ന്‌ ഒരു വിദ്യാർഥി വരു​മ്പോൾ പകരമാ​യി ആ രാജ്യത്തെ ഒരു സ്ഥാപന​ത്തി​ലേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥി) ഒരു വർഷം ചെലവ​ഴിച്ച സൂസന്ന പറയു​ന്നതു ശ്രദ്ധി​ക്കുക: “അത്‌ ആദി​യോ​ടന്തം നല്ലൊരു അനുഭ​വ​മാ​യി​രി​ക്കും എന്നാണ്‌ ഞാൻ വിചാ​രി​ച്ചത്‌. എന്നാൽ എന്റെ പ്രതീ​ക്ഷ​ക​ളൊ​ക്കെ തെറ്റി.” ചില ചെറു​പ്പ​ക്കാർ ചൂഷണം ചെയ്യ​പ്പെ​ടു​ക​യോ ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളിൽ ചെന്നു ചാടു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ വിദേശ യാത്ര​യ്‌ക്ക്‌ ഒരുങ്ങു​ന്ന​തി​നു മുമ്പ്‌ അതിന്റെ വരും​വ​രാ​യ്‌ക​കളെ കുറിച്ചു ചിന്തി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും.

നിങ്ങളു​ടെ ലക്ഷ്യം വിശക​ലനം ചെയ്യുക

വരും​വ​രാ​യ്‌ക​കളെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, വിദേ​ശത്തു പോകാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണം പരിചി​ന്തി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. ചിലർക്ക്‌ ആത്മീയ താത്‌പ​ര്യ​ങ്ങൾ പിന്തു​ട​രു​ന്ന​തോ കുടും​ബ​ത്തി​നാ​യി കരുതു​ന്ന​തോ പോലുള്ള ഉത്തമമായ ലക്ഷ്യങ്ങ​ളാണ്‌ ഉള്ളത്‌. എന്നാൽ, ആരംഭ​ത്തിൽ പരാമർശിച്ച യുവജ​ന​ങ്ങ​ളെ​പ്പോ​ലെ, സാഹസി​ക​ത​യോ കൂടു​ത​ലായ സ്വാത​ന്ത്ര്യ​മോ ഉല്ലാസ​മോ മാത്ര​മാണ്‌ ഭൂരി​പ​ക്ഷ​ത്തി​ന്റെ​യും ലക്ഷ്യം. അത്‌ അതിൽത്തന്നെ തെറ്റല്ല. “യൌവ​ന​ത്തിൽ സന്തോ​ഷിക്ക” എന്നാണ​ല്ലോ സഭാ​പ്ര​സം​ഗി 11:9 യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. എന്നാൽ അതോ​ടൊ​പ്പം 10-ാം വാക്യം ഈ മുന്നറി​യി​പ്പു നൽകുന്നു: “നിന്റെ ഹൃദയ​ത്തിൽനി​ന്നു വ്യസനം അകററി, നിന്റെ ദേഹത്തിൽനി​ന്നു തിന്മ നീക്കി​ക്കളക.”

മാതാ​പി​താ​ക്ക​ളു​ടെ നിയ​ന്ത്ര​ണ​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​കാ​നാ​ണു നിങ്ങൾ വിദേ​ശത്തു പോകു​ന്ന​തെ​ങ്കിൽ നിങ്ങൾ “വ്യസനം” ക്ഷണിച്ചു​വ​രു​ത്തു​ക​യാ​യി​രി​ക്കും. ധൂർത്ത​പു​ത്രനെ കുറി​ച്ചുള്ള യേശു​വി​ന്റെ ഉപമ നിങ്ങൾക്ക്‌ ഓർമ​യു​ണ്ടോ? ആ ചെറു​പ്പ​ക്കാ​രൻ വിദേ​ശ​ത്തേക്കു യാത്ര ചെയ്‌തത്‌ തെളി​വ​നു​സ​രി​ച്ചു കൂടുതൽ സ്വാത​ന്ത്ര്യ​ത്തി​നു വേണ്ടി​യാ​യി​രു​ന്നു. എന്നാൽ അധികം താമസി​യാ​തെ അയാൾ ആപത്തിൽ അകപ്പെട്ടു. അവൻ ഭക്ഷണമി​ല്ലാ​തെ വിശന്നു വലയു​ക​യും ആത്മീയ​മാ​യി ഒരു രോഗി​യാ​യി​ത്തീ​രു​ക​യും ചെയ്‌തു.—ലൂക്കൊസ്‌ 15:11-16.

വീട്ടിലെ പ്രശ്‌ന​ങ്ങ​ളിൽനി​ന്നു രക്ഷപ്പെ​ടാ​നാ​യി മാറി​പ്പാർക്കു​ന്ന​വ​രുണ്ട്‌. എന്താണ്‌ സംഭവി​ക്കു​ന്നത്‌ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഹൈക്ക ബെർഗ്‌ ഇങ്ങനെ എഴുതു​ന്നു: “സന്തുഷ്ട​ന​ല്ലെന്ന ഒറ്റ കാരണ​ത്താ​ലാ​ണു നിങ്ങൾ മാറി​പ്പാർക്കാൻ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ, . . . മറ്റെവി​ടെ​യെ​ങ്കി​ലും പോയാൽ കാര്യ​ങ്ങ​ളെ​ല്ലാം നേരെ​യാ​കു​മെ​ന്നാണ്‌ കരുതു​ന്ന​തെ​ങ്കിൽ—അതങ്ങു മറന്നേക്ക്‌!” നമുക്ക്‌ ഇഷ്ടമി​ല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ ഒളി​ച്ചോ​ടു​ന്ന​തു​കൊണ്ട്‌ ഒരു നേട്ടവു​മില്ല. മറിച്ച്‌, പ്രശ്‌ന​ങ്ങളെ നേരി​ടു​ന്ന​താണ്‌ മെച്ചം.

അത്യാ​ഗ്ര​ഹ​വും ഭൗതി​കാ​സ​ക്തി​യു​മാണ്‌ അപകട​ക​ര​മായ മറ്റു ലക്ഷ്യങ്ങൾ. പണസ്‌നേഹം നിമിത്തം അനേകം യുവജ​നങ്ങൾ വ്യവസാ​യ​വ​ത്‌കൃത രാജ്യ​ങ്ങ​ളി​ലെ ജീവി​തത്തെ കുറിച്ചു വലിയ വലിയ സ്വപ്‌നങ്ങൾ നെയ്‌തു​കൂ​ട്ടു​ന്നു. എല്ലാ പാശ്ചാ​ത്യ​രും ധനിക​രാ​ണെ​ന്നാ​ണു ചിലർ വിചാ​രി​ക്കു​ന്നത്‌. എന്നാൽ അതു തികച്ചും തെറ്റാണ്‌. മാറി​ത്താ​മ​സി​ച്ചു കഴിയു​മ്പോൾ അനേകം യുവജ​ന​ങ്ങൾക്കും ദാരി​ദ്ര്യ​വു​മാ​യി മല്ലി​ടേണ്ടി വരുന്നു, അതും തികച്ചും അപരി​ചി​ത​മായ ഒരു ദേശത്ത്‌. a ബൈബിൾ ഈ മുന്നറി​യി​പ്പു നൽകുന്നു: “ദ്രവ്യാ​ഗ്രഹം സകലവിധ ദോഷ​ത്തി​ന്നും മൂലമ​ല്ലോ. ഇതു ചിലർ കാംക്ഷി​ച്ചി​ട്ടു വിശ്വാ​സം വിട്ടു​ഴന്നു ബഹുദുഃ​ഖ​ങ്ങൾക്കു അധീന​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 6:10.

നിങ്ങൾ തയ്യാറാ​ണോ?

പരിചി​ന്തി​ക്കേണ്ട മറ്റൊരു ഘടകമുണ്ട്‌: വിദേ​ശത്ത്‌ ഉണ്ടാ​യേ​ക്കാ​വുന്ന ബുദ്ധി​മു​ട്ടു​ക​ളെ​യും പ്രശ്‌ന​ങ്ങ​ളെ​യും എതിർപ്പു​ക​ളെ​യും നേരി​ടാൻ തക്ക പക്വത നിങ്ങൾക്ക്‌ ഉണ്ടെന്നു​ള്ളതു തീർച്ച​യാ​ണോ? സാധ്യ​ത​യ​നു​സ​രിച്ച്‌, നിങ്ങൾക്ക്‌ മറ്റൊ​രാ​ളോ​ടോ മറ്റൊരു കുടും​ബ​ത്തോ​ടോ ഒപ്പം താമസി​ക്കു​ക​യും അവരുടെ രീതി​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ക​യും ചെയ്യേ​ണ്ടി​വ​രും. അതു​കൊണ്ട്‌, ഇപ്പോൾ നിങ്ങൾ വീട്ടിൽ എങ്ങനെ​യാ​ണു പെറു​മാ​റു​ന്നത്‌? നിങ്ങൾ പരിഗ​ണ​ന​യി​ല്ലാ​ത്ത​വ​നും സ്വന്തം കാര്യം മാത്രം നോക്കു​ന്ന​വ​നും ആണെന്ന്‌ മാതാ​പി​താ​ക്കൾ പരാതി പറയാ​റു​ണ്ടോ? ഭക്ഷണകാ​ര്യ​ങ്ങ​ളിൽ പിടി​വാ​ശി കാണി​ക്കുന്ന ആളാണോ നിങ്ങൾ? നിങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന വീട്ടു​ജോ​ലി​കൾ ചെയ്യാൻ നിങ്ങൾ എത്രമാ​ത്രം മനസ്സൊ​രു​ക്കം ഉള്ളവനാണ്‌? ഇവയൊ​ക്കെ നിങ്ങൾക്കി​പ്പോൾ ബുദ്ധി​മു​ട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ, ഒരു വിദേശ രാജ്യത്ത്‌ അവ നിങ്ങൾക്ക്‌ എത്രമാ​ത്രം പ്രശ്‌നം സൃഷ്ടി​ച്ചേ​ക്കാ​മെന്ന്‌ ഒന്നു ചിന്തിച്ചു നോക്കൂ!

നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി ആണെങ്കിൽ, ആത്മീയത നിലനിർത്താൻ നിങ്ങൾക്കു സ്വയം കഴിയു​മോ? അതോ, ബൈബിൾ പഠനവും ക്രിസ്‌തീയ യോഗ​ങ്ങ​ളും പ്രസം​ഗ​വേ​ല​യും അവഗണി​ക്ക​രു​തെന്നു മാതാ​പി​താ​ക്കൾ നിങ്ങളെ സദാ ഓർമി​പ്പി​ക്കേണ്ടി വരുമോ? മാതൃ​രാ​ജ്യ​ത്തു നിങ്ങൾ അഭിമു​ഖീ​ക​രി​ച്ചി​ട്ടി​ല്ലാത്ത തരം സമ്മർദ​ങ്ങ​ളെ​യും പ്രലോ​ഭ​ന​ങ്ങ​ളെ​യും ചെറു​ത്തു​നിൽക്കാൻ തക്ക ആത്മീയ കരുത്തു നിങ്ങൾക്കു​ണ്ടോ? എക്‌സ്‌ചേഞ്ച്‌ സ്റ്റുഡന്റ്‌ എന്ന നിലയിൽ വിദേശ രാജ്യത്തു പോയ ഒരു യുവ​ക്രി​സ്‌ത്യാ​നി​യോട്‌ സ്‌കൂ​ളിൽ ചെന്ന ആദ്യദി​വ​സം​തന്നെ സഹപാ​ഠി​കൾ പറഞ്ഞത്‌ മയക്കു​മ​രുന്ന്‌ എവിടെ കിട്ടു​മെ​ന്നാണ്‌. പിന്നീട്‌, പുറത്തു​പോ​യി ഒരുമി​ച്ചു സമയം ചെലവ​ഴി​ക്കാൻ സഹപാ​ഠി​യായ ഒരു പെൺകു​ട്ടി അവനെ ക്ഷണിച്ചു. അവന്റെ മാതൃ​രാ​ജ്യത്ത്‌ ഒരു പെൺകു​ട്ടി ഒരിക്ക​ലും അങ്ങനെ​യൊ​രു താത്‌പ​ര്യം, അതും ഇതു​പോ​ലെ നേരിട്ട്‌ പ്രകടി​പ്പി​ക്കു​മാ​യി​രു​ന്നില്ല. യൂറോ​പ്പി​ലേക്കു മാറി​ത്താ​മ​സിച്ച ഒരു യുവ ആഫ്രി​ക്ക​ക്കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “എന്റെ രാജ്യത്ത്‌ അധാർമിക ചിത്രങ്ങൾ ഒരിട​ത്തു​പോ​ലും പരസ്യ​മാ​യി പ്രദർശി​പ്പി​ക്കില്ല. എന്നാൽ ഇവി​ടെ​യാ​ണെ​ങ്കിൽ എങ്ങോട്ടു തിരി​ഞ്ഞാ​ലും അതേ കാണാ​നു​ള്ളൂ.” ഒരുവൻ ‘വിശ്വാ​സ​ത്തിൽ ഉറച്ചവൻ’ അല്ലെങ്കിൽ വിദേ​ശ​ത്തേക്കു താമസം മാറ്റു​ന്നത്‌ ആത്മീയ നാശത്തി​ലേക്കു നയി​ച്ചേ​ക്കാം.—1 പത്രൊസ്‌ 5:9, NW.

വസ്‌തു​തകൾ ശേഖരി​ക്കു​ക

വിദേ​ശ​ത്തേക്കു താമസം മാറു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എല്ലാ വസ്‌തു​ത​ക​ളും ശേഖരി​ക്കേ​ണ്ട​തുണ്ട്‌. ഒരിക്ക​ലും കേട്ടു​കേ​ഴ്‌വി​കളെ ആശ്രയി​ക്ക​രുത്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു എക്‌സ്‌ചേഞ്ച്‌ സ്റ്റുഡന്റ്‌ പരിപാ​ടി​യെ കുറി​ച്ചാണ്‌ നിങ്ങൾ ചിന്തി​ക്കു​ന്ന​തെ​ങ്കിൽ, അതിന്‌ എന്തുമാ​ത്രം ചെലവു വരും? മിക്ക​പ്പോ​ഴും ലക്ഷക്കണ​ക്കി​നു രൂപ ചെലവു​വ​രുന്ന പരിപാ​ടി​യാ​ണത്‌. വിദേ​ശത്തു നിങ്ങൾക്കു ലഭിക്കുന്ന വിദ്യാ​ഭ്യാ​സം മാതൃ​രാ​ജ്യത്ത്‌ അംഗീ​ക​രി​ക്ക​പ്പെ​ടു​മോ​യെ​ന്നും നിങ്ങൾ കണ്ടെത്തണം. കൂടാതെ, ആ രാജ്യത്തെ നിയമങ്ങൾ, സംസ്‌കാ​രം, ആചാരങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചു സാധി​ക്കു​ന്നത്ര വിവരങ്ങൾ ശേഖരി​ക്കുക. അവിടെ ജീവി​ക്കു​ന്നത്‌ എത്രമാ​ത്രം ചെലവുള്ള സംഗതി​യാണ്‌? എന്തെല്ലാം നികു​തി​കൾ അടയ്‌ക്കേ​ണ്ട​തുണ്ട്‌? പരിഗ​ണി​ക്കേ​ണ്ട​തായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടോ? അവിടെ ജീവി​ച്ചി​ട്ടുള്ള ആളുക​ളോ​ടു സംസാ​രി​ക്കു​ന്നതു ഫലപ്ര​ദ​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

അടുത്ത​താ​യി, താമസ​സൗ​ക​ര്യ​ത്തി​ന്റെ കാര്യം. എക്‌സ്‌ചേഞ്ച്‌ സ്റ്റുഡന്റി​ന്റെ ആതിഥേയ മാതാ​പി​താ​ക്കൾ സാധാ​ര​ണ​ഗ​തി​യിൽ ഭൗതി​ക​മാ​യി ഒന്നും പ്രതീ​ക്ഷി​ക്കാ​റില്ല. എന്നുവ​രി​കി​ലും, ബൈബിൾ തത്ത്വങ്ങളെ ആദരി​ക്കാത്ത ആളുക​ളോ​ടൊ​ത്തു താമസി​ക്കു​ന്നത്‌ വലിയ സമ്മർദ​ങ്ങൾക്കും ബുദ്ധി​മു​ട്ടു​കൾക്കും കാരണ​മാ​ക്കി​യേ​ക്കാം. ചിലർക്ക്‌ ഒരു പക്ഷേ സുഹൃ​ത്തു​ക്ക​ളോ​ടോ ബന്ധുക്ക​ളോ​ടോ ഒത്ത്‌ താമസി​ക്കാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ, നിർബ​ന്ധിച്ച്‌ ഒപ്പം താമസി​പ്പി​ച്ച​താ​ണെ​ങ്കിൽ പോലും അവർക്ക്‌ ഒരു ഭാരമാ​കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. അല്ലാത്ത​പക്ഷം അവരു​മാ​യുള്ള നിങ്ങളു​ടെ ബന്ധം വഷളാ​കു​ക​യോ നഷ്ടപ്പെ​ടുക പോലു​മോ ചെയ്‌തേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 25:17.

വിദേ​ശത്ത്‌ ആയിരി​ക്കെ പണം സമ്പാദി​ക്കാൻ നിങ്ങൾ ഉദ്ദേശി​ക്കു​ന്നെ​ങ്കിൽ, ലൗകിക അധികാ​രി​കളെ അനുസ​രി​ക്കാ​നുള്ള ക്രിസ്‌തീയ കടപ്പാട്‌ ഒരിക്ക​ലും വിസ്‌മ​രി​ക്ക​രുത്‌. (റോമർ 13:1-7) ആ രാജ്യത്തു ജോലി​ചെ​യ്യാൻ നിയമം നിങ്ങളെ അനുവ​ദി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ, ഏതു വ്യവസ്ഥ​ക​ളിൻ കീഴിൽ? നിയമ​വി​രു​ദ്ധ​മാ​യി ജോലി​ചെ​യ്യുന്ന പക്ഷം, സത്യസ​ന്ധ​നായ ഒരു ക്രിസ്‌ത്യാ​നി എന്ന നിങ്ങളു​ടെ നിലയെ നിങ്ങൾ അപകട​പ്പെ​ടു​ത്തു​ക​യാണ്‌. തന്നെയു​മല്ല, അപകട ഇൻഷ്വ​റൻസ്‌ പോലുള്ള അടിസ്ഥാന സംരക്ഷ​ണ​ങ്ങ​ളും നിങ്ങൾക്കു ലഭിക്കില്ല. അവിടെ ജോലി ചെയ്യു​ന്നത്‌ നിയമ​പ​ര​മാ​യിട്ട്‌ ആണെങ്കിൽ പോലും നിങ്ങൾ ജാഗ്ര​ത​യും വിവേ​ക​വും ഉള്ളവരാ​യി​രി​ക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 14:15) കാരണം, തത്ത്വദീ​ക്ഷ​യി​ല്ലാത്ത തൊഴി​ലു​ട​മകൾ മിക്ക​പ്പോ​ഴും വിദേ​ശി​കളെ ചൂഷണം ചെയ്യാ​റുണ്ട്‌.

ഒരു തീരു​മാ​നം എടുക്കൽ

അപ്പോൾ, ഒരു വിദേശ രാജ്യ​ത്തേക്കു താമസം മാറാൻ തീരു​മാ​നി​ക്കു​ന്നത്‌ ഗൗരവാ​വ​ഹ​മായ ഒരു സംഗതി​യാ​ണെന്നു വ്യക്തമാണ്‌. അതേ, അതു നിസ്സാ​ര​മാ​യി എടുക്കാ​വുന്ന ഒന്നല്ല. നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ഇരുന്ന്‌, ഉണ്ടാ​യേ​ക്കാ​വുന്ന പ്രയോ​ജ​ന​ങ്ങ​ളെ​യും അപകട​ങ്ങ​ളെ​യും കുറിച്ചു ശ്രദ്ധാ​പൂർവം വിചി​ന്തനം ചെയ്യുക. നിങ്ങളു​ടെ ആവേശം വിവേ​കത്തെ അടിമ​പ്പെ​ടു​ത്താ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. നിങ്ങളു​ടെ ലക്ഷ്യങ്ങൾ സത്യസ​ന്ധ​മാ​യി വിശക​ലനം ചെയ്യുക. മാതാ​പി​താ​ക്കൾ പറയു​ന്നതു ശ്രദ്ധാ​പൂർവം കേൾക്കുക. നിങ്ങൾ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ താമസ​മാ​ക്കി​യാ​ലും, നിങ്ങളു​ടെ കാര്യ​ത്തിൽ അപ്പോ​ഴും അവർക്ക്‌ ഉത്തരവാ​ദി​ത്വ​മു​ണ്ട​ല്ലോ. ജീവിതം മുന്നോ​ട്ടു കൊണ്ടു​പോ​കാൻ നിങ്ങൾക്ക്‌ അവരിൽനി​ന്നു സാമ്പത്തിക സഹായ​വും ആവശ്യ​മാ​യി വന്നേക്കാം.

എല്ലാ വസ്‌തു​ത​ക​ളും പരി​ശോ​ധി​ച്ചു കഴിയു​മ്പോൾ താമസം മാറു​ന്നത്‌, ഒരുപക്ഷേ ഇപ്പോ​ഴത്തെ അവസ്ഥയിൽ, ബുദ്ധി​ശൂ​ന്യ​മാ​ണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. അതു നിങ്ങളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ങ്കി​ലും, നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ആവേശ​ക​ര​മായ മറ്റ്‌ അനേകം സംഗതി​ക​ളുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, സ്വന്തം രാജ്യ​ത്തു​ത​ന്നെ​യുള്ള രസകര​മായ സ്ഥലങ്ങൾ സന്ദർശി​ക്കാ​നാ​കു​മോ​യെന്നു നിങ്ങൾ അന്വേ​ഷി​ച്ചി​ട്ടു​ണ്ടോ? അല്ലെങ്കിൽ, ഒരു വിദേശ ഭാഷ ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങ​രു​തോ? ഭാവി​യിൽ ഒരുപക്ഷേ ഒരു വിദേ​ശ​യാ​ത്ര നടത്താ​നുള്ള അവസരം ലഭി​ച്ചേ​ക്കാം.

എന്നാൽ, മാറി​ത്താ​മ​സി​ക്കാൻതന്നെ നിങ്ങൾ തീരു​മാ​നി​ക്കു​ന്നെ​ങ്കി​ലോ? വിദേ​ശ​രാ​ജ്യ​ത്തെ നിങ്ങളു​ടെ താമസം എങ്ങനെ ഒരു വിജയ​മാ​ക്കാൻ സാധി​ക്കു​മെന്ന്‌ അടു​ത്തൊ​രു ലക്കത്തിൽ ചർച്ച ചെയ്യും.

[അടിക്കു​റിപ്പ്‌]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 1991 ഏപ്രിൽ 1 ലക്കത്തിലെ “ഒരു സമ്പന്നരാ​ജ്യ​ത്തേക്കു മാറി​പ്പാർക്കു​ന്ന​തി​ന്റെ വില നിശ്ചയി​ക്കൽ” എന്ന ലേഖനം കാണുക.

[13-ാം പേജിലെ ചിത്രം]

ചില യുവജ​നങ്ങൾ രാജ്യ​പ്ര​സം​ഗ​വേ​ലയെ ഉന്നമി​പ്പി​ക്കാ​നാ​യി താമസം മാറുന്നു

[14-ാം പേജിലെ ചിത്രം]

താമസം മാറു​ന്ന​തി​ന്റെ വരും​വ​രാ​യ്‌ക​കളെ കുറിച്ച്‌ മാതാ​പി​താ​ക്ക​ളു​മാ​യി സംസാ​രി​ക്കു​ക