വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഷ്ടപ്പെട്ടത്‌ കണ്ടെത്തുന്നു

നഷ്ടപ്പെട്ടത്‌ കണ്ടെത്തുന്നു

നഷ്ടപ്പെ​ട്ടത്‌ കണ്ടെത്തു​ന്നു

കഴിഞ്ഞ വർഷം, യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഒരു ദമ്പതികൾ യു.എസ്‌.എ.യിലെ മേരി​ലാൻഡി​ലുള്ള ഒരു മനുഷ്യന്‌ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ കൊടു​ത്ത​പ്പോൾ നയപൂർവം അദ്ദേഹം അതു നിരസി​ച്ചു. അതേസ​മയം, കൂടെ​യു​ണ്ടാ​യി​രുന്ന ഇളയമകൾ താൻ അതു വാങ്ങി​ച്ചോ​ട്ടെ​യെന്ന്‌ ചോദി​ച്ചു, അദ്ദേഹം അതിനു സമ്മതിച്ചു. അപ്പനും മോളും കൂടെ അവരുടെ കാർ വൃത്തി​യാ​ക്കി ചപ്പുച​വ​റു​ക​ളൊ​ക്കെ കുപ്പ​ത്തൊ​ട്ടി​യിൽ നിക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. അതോ​ടൊ​പ്പം മാസി​ക​യും കളഞ്ഞേ​ക്കു​മെന്നു കരുതി പിന്നീട്‌ അവി​ടെ​പ്പോ​യി നോക്കാൻ മാസിക നൽകിയ ആ സാക്ഷികൾ തീരു​മാ​നി​ച്ചു.

എന്നാൽ മാസിക അതിലു​ണ്ടാ​യി​രു​ന്നില്ല. പക്ഷേ അതിൽനിന്ന്‌ ഒരു പേഴ്‌സും ഒരു ചെറിയ ബാഗും അവർക്കു കിട്ടി. ഉടൻതന്നെ ആ പേഴ്‌സിൽ കണ്ട മേൽവി​ലാ​സ​ത്തി​ലുള്ള വ്യക്തിയെ സന്ദർശി​ക്കാൻ അവർ തീരു​മാ​നി​ച്ചു. വീട്ടു​പ​ടി​ക്കൽ എത്തിയ സാക്ഷികൾ അവിടെ മധ്യവ​യ​സ്‌ക​യായ ഒരു സ്‌ത്രീ കുതി​രയെ അതിന്റെ ലായത്തി​ലേക്ക്‌ കൊണ്ടു​പോ​കു​ന്ന​തു​കണ്ടു. കൊണ്ടു​ചെന്ന സാധനങ്ങൾ അവർ ആ സ്‌ത്രീ​ക്കു കൊടു​ത്ത​പ്പോൾ സന്തോ​ഷ​പൂർവം അവർ ഇങ്ങനെ പറഞ്ഞു: “ഓ ദൈവമേ, വിലപി​ടി​പ്പുള്ള ഈ സാധന​ങ്ങ​ളെ​ല്ലാം തിരികെ കിട്ടി​യ​ല്ലോ, എന്റെ പാസ്‌പോർട്ടും, ചെക്ക്‌ ബുക്കും, ക്രെഡിറ്റ്‌ കാർഡു​ക​ളും കുതി​ര​കളെ കുറി​ച്ചുള്ള രേഖക​ളു​മെ​ല്ലാം.” തലേ രാത്രി​യിൽ ആരോ അവ മോഷ്ടി​ച്ച​താ​ണെന്ന്‌ അവർ പറഞ്ഞു. കുപ്പ​ത്തൊ​ട്ടി കാലി​യാ​ക്കു​ന്ന​തി​നു മുമ്പ്‌ ആ സാക്ഷികൾ അതു പരി​ശോ​ധി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ആ സ്‌ത്രീക്ക്‌ ഒരിക്ക​ലും തന്റെ സാധനങ്ങൾ തിരി​ച്ചു​കി​ട്ടി​ല്ലാ​യി​രു​ന്നു.

തന്റെ പേഴ്‌സും ബാഗും കൊണ്ടു​വന്ന ആ ദമ്പതി​കൾക്ക്‌ ആ സ്‌ത്രീ ഒരു പ്രതി​ഫലം കൊടു​ത്തു. എന്നാൽ അതു സ്വീക​രി​ക്കു​ന്ന​തി​നു​പ​കരം, ആ സ്‌ത്രീ​യു​ടെ സാധന​ങ്ങ​ളും ഒപ്പം, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​ക​യും ആ ദമ്പതികൾ അവർക്കു നൽകി. ലോക​വ്യാ​പക വിതര​ണത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നാ​യി ആ സ്‌ത്രീ ഒരു ചെക്ക്‌ എഴുതി അവർക്കു കൊടു​ത്തു. കൂടാതെ, അന്നു മുതൽ അവർ നല്ല താത്‌പ​ര്യ​ത്തോ​ടെ ബൈബിൾ പഠിക്കു​ക​യും ചെയ്യുന്നു.

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന 32 പേജുള്ള ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്ന​പക്ഷം, ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന വിലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ വിലാ​സ​ത്തി​ലോ അയയ്‌ക്കുക.

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അയച്ചു തരിക.

◻ സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌.