വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രചാരണത്തിന്‌ മാരകമായിരിക്കാൻ കഴിയും

പ്രചാരണത്തിന്‌ മാരകമായിരിക്കാൻ കഴിയും

പ്രചാ​ര​ണ​ത്തിന്‌ മാരക​മാ​യി​രി​ക്കാൻ കഴിയും

“സത്യം ഷൂസ്‌ ഇട്ടുതു​ട​ങ്ങു​മ്പോ​ഴേ​ക്കും അസത്യം ലോക​ത്തി​ന്റെ പകുതി​ദൂ​രം പിന്നി​ട്ടി​രി​ക്കും.”മാർക്ക്‌ ട്വെയ്‌ൻ നടത്തിയ പ്രസ്‌താ​വ​ന​യെന്നു കരുത​പ്പെ​ടു​ന്നു.

“കുരു​ത്തം​കെട്ട യഹൂദൻ!” ഏഴു വയസ്സു​കാ​ര​നായ വിദ്യാർഥി​യു​ടെ നേരെ ആ സ്‌കൂൾ അധ്യാ​പിക ആക്രോ​ശി​ച്ചു. എന്നാൽ അതിൽ നിറു​ത്താ​തെ അവനിട്ട്‌ നല്ലൊരു അടിയും വെച്ചു​കൊ​ടു​ത്തു. തുടർന്ന്‌, ആ ക്ലാസ്സിലെ എല്ലാ കുട്ടി​ക​ളോ​ടും വരിവ​രി​യാ​യി വന്ന്‌ അവന്റെ മുഖത്തു തുപ്പാൻ ആവശ്യ​പ്പെട്ടു.

ആ അധ്യാ​പി​ക​യ്‌ക്കും കുട്ടി​ക്കും—അധ്യാ​പി​ക​യു​ടെ മാതൃ​സ​ഹോ​ദ​രി​യു​ടെ പൗത്ര​നാ​യി​രു​ന്നു അവൻ—ഒരു കാര്യം വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. ആ കുട്ടി​യോ അവന്റെ മാതാ​പി​താ​ക്ക​ളോ യഹൂദ​വം​ശ​ജ​രാ​യി​രു​ന്നില്ല. അവർ യഹൂദ മതാനു​സാ​രി​ക​ളും ആയിരു​ന്നില്ല. മറിച്ച്‌, അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. എന്നാൽ യഹൂദ​ന്മാർക്ക്‌ എതിരെ അന്നു പരക്കെ ഉണ്ടായി​രുന്ന കടുത്ത മുൻവി​ധി​യു​ടെ മറപി​ടിച്ച്‌ തന്റെ വിദ്യാർഥി​ക്കെ​തി​രെ വിദ്വേ​ഷം ഊട്ടി​വ​ളർത്തുക എന്നതാ​യി​രു​ന്നു ആ അധ്യാ​പി​ക​യു​ടെ ലക്ഷ്യം. യഹോ​വ​യു​ടെ സാക്ഷികൾ തീരെ നികൃ​ഷ്ട​രായ ആളുക​ളാ​ണെന്ന പല്ലവി അവിടത്തെ പുരോ​ഹി​തൻ വർഷങ്ങ​ളാ​യി ആ അധ്യാ​പി​ക​യോ​ടും അവരുടെ വിദ്യാർഥി​ക​ളോ​ടും ആവർത്തി​ക്കു​ന്ന​താണ്‌. ആ കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളെ​യാ​ണെ​ങ്കിൽ, കമ്മ്യൂ​ണി​സ്റ്റു​കാ​രെ​ന്നും സിഐഎ (സെൻട്രൽ ഇന്റലി​ജൻസ്‌ ഏജൻസി) ഏജന്റു​മാ​രെ​ന്നു​മെ​ല്ലാം മുദ്ര​യ​ടി​ച്ചി​രു​ന്നു. അങ്ങനെ, അവന്റെ സഹപാ​ഠി​ക​ളെ​ല്ലാ​വ​രും വരിവ​രി​യാ​യി വന്നു, ഒരു “കുരു​ത്തം​കെട്ട യഹൂദന്റെ” മുഖത്തു തുപ്പാ​നുള്ള ആവേശ​ത്തോ​ടെ.

ആ കുട്ടിക്ക്‌ തന്റെ ജീവൻ നഷ്ടമാ​യില്ല. എന്നാൽ, ഏതാണ്ട്‌ 60 വർഷം മുമ്പ്‌ ജർമനി​യി​ലും സമീപ രാജ്യ​ങ്ങ​ളി​ലും താമസി​ച്ചി​രുന്ന അറുപ​തു​ലക്ഷം യഹൂദ​ന്മാ​രു​ടെ ഗതി അതായി​രു​ന്നില്ല. നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലും വിഷവാ​തക അറകളി​ലു​മാ​യി ആ ജീവി​തങ്ങൾ പൊലി​യാൻ ഇടയാ​ക്കു​ന്ന​തിൽ അവർക്കെ​തി​രെ അന്നു നിലവി​ലി​രുന്ന ദുഷ്‌പ്ര​ചാ​ര​ണങ്ങൾ ഒരു നിർണാ​യക പങ്കുവ​ഹി​ച്ചു. വിപുല വ്യാപ​ക​വും ആഴത്തിൽ വേരൂ​ന്നി​യ​തും അന്ധവും ദ്രോ​ഹ​ക​ര​വു​മായ യഹൂദ​വി​രുദ്ധ മനഃസ്ഥി​തി കാരണം അന്നുണ്ടാ​യി​രുന്ന മിക്കവ​രു​ടെ​യും കണ്ണുക​ളിൽ യഹൂദ​ന്മാർ ശത്രു​ക്ക​ളാ​യി മാറി. അവരെ ഉന്മൂലനം ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​ണെന്നു മാത്രമല്ല അത്‌ തികച്ചും നീതി​യാ​ണെ​ന്നു​പോ​ലും അവർ വിശ്വ​സി​ച്ചു. യഹൂദ​ന്മാ​രു​ടെ കാര്യ​ത്തിൽ അങ്ങനെ, പ്രചാ​രണം കൂട്ട​ക്കൊ​ല​യ്‌ക്കുള്ള ഒരു ആയുധ​മാ​യി​ത്തീർന്നു.

പ്രചാ​ര​ണം പല രീതി​യി​ലാ​കാം. സ്വസ്‌തിക പോലുള്ള വെറു​പ്പി​ന്റെ ചിഹ്നങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടു പരസ്യ​മാ​യോ മര്യാ​ദ​യി​ല്ലാത്ത ഒരു തമാശ പറഞ്ഞു​കൊണ്ട്‌ അൽപ്പം വളഞ്ഞവ​ഴി​ക്കോ ഒക്കെ അതു ചെയ്യാൻ കഴിയും. സ്വേച്ഛാ​ധി​പ​തി​കൾ, രാഷ്‌ട്രീയ പ്രവർത്തകർ, പുരോ​ഹി​ത​ന്മാർ, പരസ്യ​ലോ​കത്തു പ്രവർത്തി​ക്കു​ന്നവർ, വിപണ​ന​ക്കാർ, പത്ര​പ്ര​വർത്തകർ, റേഡി​യോ-ടിവി രംഗത്തെ പ്രശസ്‌തർ തുടങ്ങി ആളുക​ളു​ടെ ചിന്തക​ളെ​യും പെരു​മാ​റ്റ​ങ്ങ​ളെ​യു​മൊ​ക്കെ സ്വാധീ​നി​ക്കാൻ താത്‌പ​ര്യ​മുള്ള എല്ലാവ​രും പ്രചാ​ര​ണ​ത്തി​ന്റെ പ്രേര​ണാ​ത്മ​ക​മായ മാർഗങ്ങൾ പതിവാ​യി ഉപയോ​ഗി​ക്കാ​റുണ്ട്‌.

തികച്ചും സ്‌തു​ത്യർഹ​മായ സാമൂ​ഹിക ലക്ഷ്യങ്ങൾ നേടി​യെ​ടു​ക്കു​ന്ന​തിന്‌ പ്രചാ​ര​ണാ​ത്മ​ക​മായ സന്ദേശങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ കഴിയും എന്നതു ശരിതന്നെ. മദ്യപി​ച്ചു വാഹന​മോ​ടി​ക്കു​ന്ന​തിന്‌ എതി​രെ​യുള്ള പ്രചാ​രണം തന്നെ ഉദാഹ​രണം. എന്നാൽ മറുവ​ശത്ത്‌, വംശീ​യ​മോ മതപര​മോ ആയ ന്യൂന​പ​ക്ഷ​ങ്ങൾക്കെ​തി​രെ വിദ്വേ​ഷം ഇളക്കി​വി​ടു​ന്ന​തി​നോ സിഗര​റ്റു​കൾ വാങ്ങു​ന്ന​തിന്‌ ആളുകളെ പ്രലോ​ഭി​പ്പി​ക്കു​ന്ന​തി​നോ പ്രചാ​ര​ണം​കൊ​ണ്ടു സാധി​ക്കും. “പ്രേര​ണാ​ത്മ​ക​മായ സന്ദേശ​ങ്ങ​ളു​ടെ ഒരു പ്രളയ​ത്തെ​തന്നെ ദിവസ​വും നമുക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. ന്യായ​വാ​ദ​വും സംവാ​ദ​വും ആളുക​ളിൽ പ്രേരണ ചെലു​ത്തു​ന്നത്‌ പരസ്‌പ​ര​മുള്ള ആശയ​കൈ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണെ​ങ്കിൽ, ഈ സന്ദേശങ്ങൾ [സാംസ്‌കാ​രിക പ്രാധാ​ന്യ​മു​ള്ള​തും ആളുക​ളിൽ അനുകൂല പ്രതി​ക​രണം ഉളവാ​ക്കാൻ പര്യാ​പ്‌ത​വു​മായ] പ്രതീ​ക​ങ്ങ​ളെ​യും അതു​പോ​ലെ മനുഷ്യ​മ​ന​സ്സി​ലെ ഏറ്റവും അടിസ്ഥാന വികാ​ര​ങ്ങ​ളെ​യും വിദഗ്‌ധ​മാ​യി കരുവാ​ക്കി​യാണ്‌ നമ്മിൽ പ്രേരണ ചെലു​ത്തു​ന്നത്‌. നന്മയ്‌ക്കാ​യി​ട്ടാ​ണെ​ങ്കി​ലും തിന്മയ്‌ക്കാ​യി​ട്ടാ​ണെ​ങ്കി​ലും ശരി, നമ്മു​ടേത്‌ ഒരു പ്രചാ​ര​ണ​യു​ഗ​മാണ്‌,” ഗവേഷ​ക​രായ ആന്തൊണി പ്രാറ്റ്‌കാ​നി​സും എലിയട്ട്‌ ആരോൻസ​ണും ചൂണ്ടി​ക്കാ​ണി​ക്കു​ന്നു.

മനുഷ്യ​ന്റെ ചിന്തക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും സ്വാധീ​നി​ക്കു​ന്ന​തിന്‌ പ്രചാ​രണം നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌? അപകട​ക​ര​മായ പ്രചാ​ര​ണ​ത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ സ്വയം സംരക്ഷി​ക്കാൻ കഴിയും? ആശ്രയ​യോ​ഗ്യ​മായ വിവര​ങ്ങ​ളു​ടെ ഒരു സ്രോ​തസ്സ്‌ ഇന്നുണ്ടോ? തുടർന്നു​വ​രുന്ന ലേഖന​ങ്ങ​ളിൽ ഇവയും മറ്റു ചോദ്യ​ങ്ങ​ളും പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[3-ാം പേജിലെ ചിത്രം]

യഹൂദന്മാരുടെ കൂട്ട​ക്കൊ​ല​യിൽ പ്രചാ​രണം ഒരു മുഖ്യ പങ്കുവ​ഹി​ച്ചു