വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഭൂമി—ഒരു അതുല്യ ഗ്രഹം

പുതിയ പുതിയ ഗ്രഹങ്ങളെ തങ്ങൾ കണ്ടെത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ പറയുന്നു. നക്ഷത്ര​ങ്ങൾക്കു​ണ്ടാ​കുന്ന നേരിയ ചലനം അളന്നാണ്‌ അത്തരം ഗ്രഹങ്ങൾ സ്ഥിതി ചെയ്യു​ന്ന​താ​യി ശാസ്‌ത്രജ്ഞർ മനസ്സി​ലാ​ക്കു​ന്നത്‌. നക്ഷത്ര​ങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങ​ളു​ടെ ഗുരു​ത്വാ​കർഷണ ശക്തി നിമി​ത്ത​മാണ്‌ ഈ ദോലനം ഉണ്ടാകു​ന്നത്‌. 1999-ലെ കണക്കനു​സ​രിച്ച്‌, നമ്മുടെ സൗരയൂ​ഥ​ത്തി​നു വെളി​യിൽ അത്തരത്തി​ലുള്ള 28 ഗ്രഹങ്ങൾ സ്ഥിതി ചെയ്യു​ന്നുണ്ട്‌. പുതു​താ​യി കണ്ടെത്തിയ ഗ്രഹങ്ങൾക്ക്‌ ഭൂമി​യു​ടേ​തി​നെ​ക്കാൾ ഏതാണ്ട്‌ 318 മടങ്ങ്‌ ദ്രവ്യ​മാ​ന​മുള്ള വ്യാഴ​ത്തി​ന്റെ അത്രയു​മോ അതിൽ കൂടു​ത​ലോ വലുപ്പ​മു​ണ്ട​ത്രേ. വ്യാഴത്തെ പോ​ലെ​തന്നെ ഈ ഗ്രഹങ്ങൾ ഹീലി​യ​വും ഹൈ​ഡ്ര​ജ​നും കൊണ്ടു​ള്ള​വ​യാ​ണെന്നു കരുത​പ്പെ​ടു​ന്നു. ഈ ഗ്രഹങ്ങ​ളു​ടെ ഭ്രമണ​പ​ഥ​ത്തി​ന്റെ അകലം പരിഗ​ണി​ക്കു​മ്പോൾ ഭൂമി​യോ​ളം മാത്രം വലുപ്പ​മുള്ള അയൽ ഗ്രഹങ്ങൾ അവയ്‌ക്ക്‌ ഉണ്ടായി​രി​ക്കാ​നുള്ള സാധ്യത തീരെ കുറവാണ്‌. കൂടാതെ, ഭൂമി​യു​ടെ 150 ദശലക്ഷം കിലോ​മീ​റ്റർ വരുന്ന വൃത്താ​കാര ഭ്രമണ​പ​ഥ​ത്തിൽ നിന്നു വ്യത്യ​സ്‌ത​മാ​യി ഇവയുടെ ഭ്രമണ​പഥം അണ്ഡാകാ​ര​ത്തി​ലു​ള്ള​താണ്‌. ഇത്തരത്തി​ലുള്ള ഒരു ഭ്രമണ​പ​ഥ​ത്തി​ലാ​യി​രി​ക്കെ ഗ്രഹം അതിന്റെ നക്ഷത്ര​ത്തിൽനിന്ന്‌ 58 ദശലക്ഷം കിലോ​മീ​റ്റർ മുതൽ 344 ദശലക്ഷം കിലോ​മീ​റ്റർ വരെ അകലത്തി​ലാ​യി​രി​ക്കും. “നമ്മുടെ സൗരയൂ​ഥ​ത്തിൽ കാണ​പ്പെ​ടു​ന്ന​തു​പോ​ലെ കൃത്യ​മാ​യി ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വൃത്താ​കാര ഭ്രമണ​പ​ഥങ്ങൾ താരത​മ്യേന വിരള​മാ​ണെന്നു തോന്നു​ന്നു” എന്ന്‌ ഒരു ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞൻ പറയുന്നു.

ആശയവി​നി​മയം ചൂളമ​ടി​യി​ലൂ​ടെ

കാനറി ദ്വീപു​ക​ളി​ലൊ​ന്നായ ഗോ​മേ​റേ​യി​ലുള്ള സ്‌പാ​നീ​ഷു​കാ​രായ സ്‌കൂൾ കുട്ടി​ക​ളോട്‌, അവിടത്തെ ആട്ടിട​യ​ന്മാർ നൂറ്റാ​ണ്ടു​ക​ളോ​ളം ഉപയോ​ഗി​ച്ചി​രുന്ന ചൂളമടി ഭാഷ പഠിക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഗോ​മേ​റേ​യി​ലെ പർവത​പ്ര​ദേ​ശത്ത്‌ ആട്ടിട​യ​ന്മാർ പരസ്‌പരം ആശയവി​നി​മയം നടത്തി​യി​രു​ന്നത്‌ സിൽബോ അഥവാ ചൂളമടി വഴിയാണ്‌. ഒരു പദത്തിലെ അക്ഷരങ്ങളെ അനുക​രി​ക്കുന്ന ശബ്ദങ്ങൾ അവർ ചൂളമ​ടി​യിൽ ഉപയോ​ഗി​ച്ചി​രു​ന്നു. വിരലു​കൾ വായി​ലിട്ട്‌ കൈപ്പത്തി കുമ്പിൾ പോ​ലെ​യാ​ക്കി വ്യത്യസ്‌ത ഈണങ്ങ​ളി​ലാണ്‌ അവർ ചൂളമ​ടി​ച്ചി​രു​ന്നത്‌. ഈ രീതി​യിൽ ചൂളമ​ടി​ക്കു​മ്പോൾ മൂന്നു കിലോ​മീ​റ്റർ അകലെ വരെ ശബ്ദം എത്തുമാ​യി​രു​ന്നു. 1960-കളിൽ ഏതാണ്ട്‌ അപ്രത്യ​ക്ഷ​മായ സിൽബോ വീണ്ടും പ്രചാ​ര​ത്തിൽ വന്നിരി​ക്കു​ന്നു. ഗോ​മേ​റേ​യിൽ ഇപ്പോൾ ഒരു വാർഷിക ചൂളമടി ദിനം പോലും ആചരി​ക്കു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും ഈ ഭാഷയ്‌ക്ക്‌ ചില പരിമി​തി​ക​ളുണ്ട്‌. “ഈ ഭാഷ ഉപയോ​ഗിച്ച്‌ നിങ്ങൾക്കു സംഭാ​ഷണം നടത്താൻ കഴിയു​മെ​ന്നതു ശരിതന്നെ, പക്ഷേ വളരെ കുറച്ചു കാര്യ​ങ്ങളെ സംസാ​രി​ക്കാൻ സാധിക്കൂ” എന്ന്‌ അവിടത്തെ ഒരു വിദ്യാ​ഭ്യാ​സ ഡയറക്‌ട​റായ ച്‌വാൻ ഇവാറി​സ്റ്റോ പറയുന്നു.

കുട്ടി​ക​ളും ഉറക്കവും

“കുട്ടികൾ എത്ര നേരം ഉറങ്ങണ​മെ​ന്നതു സംബന്ധി​ച്ചു മാത്രമല്ല ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പ്‌ അവർക്ക്‌ എന്തൊക്കെ ചെയ്യാം എന്നതു സംബന്ധി​ച്ചും മാതാ​പി​താ​ക്കൾ നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തേ​ണ്ട​താണ്‌,” പേരന്റ്‌സ്‌ എന്ന മാസിക പറയുന്നു. “ടിവി കാണു​ന്ന​തും കമ്പ്യൂട്ടർ-വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്ന​തും ഇന്റർനെ​റ്റി​ലൂ​ടെ സർഫ്‌ ചെയ്യു​ന്ന​തു​മൊ​ക്കെ കുട്ടി​ക​ളു​ടെ മനസ്സിനെ ദീർഘ​നേരം പ്രവർത്ത​ന​നി​ര​ത​മാ​ക്കുന്ന സംഗതി​ക​ളാണ്‌. മാത്രമല്ല സ്‌കൂൾ സമയം കഴിഞ്ഞ്‌ അനേകം പാഠ്യേ​തര പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നതു നിമിത്തം ഗൃഹപാ​ഠങ്ങൾ ചെയ്‌തു​തീർക്കാൻ കഴിയാ​തെ വരുന്നു.” ഉറക്കക്കു​റവ്‌ മിക്ക​പ്പോ​ഴും കുട്ടി​കളെ ബാധി​ക്കു​ന്നത്‌ മുതിർന്ന​വരെ ബാധി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരു രീതി​യി​ലാണ്‌ എന്ന്‌ ഗവേഷ​ണ​ഫ​ലങ്ങൾ പ്രകട​മാ​ക്കു​ന്നു. മുതിർന്നവർ ഉറക്കം​തൂ​ങ്ങി​ക​ളും ഉന്മേഷ​മി​ല്ലാ​ത്ത​വ​രും ആയിത്തീ​രു​മ്പോൾ കുട്ടികൾ അമിത ചുറു​ചു​റു​ക്കു​ള്ള​വ​രും നിയ​ന്ത്ര​ണാ​തീ​ത​രും ആയി മാറുന്നു. തത്‌ഫ​ല​മാ​യി, വേണ്ടത്ര ഉറക്കം കിട്ടാത്ത കുട്ടി​കൾക്ക്‌ ക്ലാസ്സിൽ ശ്രദ്ധി​ക്കാ​നും പഠിച്ച കാര്യങ്ങൾ ഓർമി​ക്കാ​നും കണക്കു ചെയ്യാ​നു​മൊ​ക്കെ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു. കുട്ടി​കൾക്ക്‌ ഉറങ്ങാൻ മാതാ​പി​താ​ക്കൾ ഒരു കൃത്യ സമയം വെക്കണ​മെ​ന്നും മറ്റൊ​ന്നും ചെയ്യാ​നി​ല്ലാ​ത്ത​പ്പോ​ഴോ ക്ഷീണിച്ചു തളരു​മ്പോ​ഴോ ചെയ്യേണ്ട ഒരു സംഗതി​യാ​യി ഉറക്കത്തെ കാണാതെ അതിന്‌ മുൻഗണന നൽകണ​മെ​ന്നും വിദഗ്‌ധർ പറയുന്നു.

എയ്‌ഡ്‌സ്‌ ഒരു ആഗോള പ്രശ്‌നം

ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ഒരു പുതിയ റിപ്പോർട്ട​നു​സ​രിച്ച്‌, ലോക​വ്യാ​പ​ക​മാ​യി “5 കോടി​യി​ല​ധി​കം ആളുകളെ—ഇതു യു​ണൈ​റ്റഡ്‌ കിങ്‌ഡ​ത്തി​ന്റെ ജനസം​ഖ്യ​ക്കു തുല്യ​മാണ്‌—എച്ച്‌ഐവി-എയ്‌ഡ്‌സ്‌ ബാധി​ച്ചി​രി​ക്കു​ന്നു. മാത്രമല്ല എയ്‌ഡ്‌സ്‌ ബാധിച്ച്‌ ഇപ്പോൾത്തന്നെ 1 കോടി 60 ലക്ഷം പേർ മരിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്നു കാനഡ​യു​ടെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പറയുന്നു. “ഒമ്പത്‌ ആഫ്രിക്കൻ രാജ്യ​ങ്ങ​ളിൽ നടത്തിയ പഠനങ്ങൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌, രോഗ​ബാ​ധി​ത​രായ സ്‌ത്രീ​ക​ളു​ടെ എണ്ണം രോഗ​ബാ​ധി​ത​രായ പുരു​ഷ​ന്മാ​രു​ടെ എണ്ണത്തെ​ക്കാൾ 20 ശതമാനം കൂടു​ത​ലാണ്‌.” അതു​പോ​ലെ “കൗമാ​ര​പ്രാ​യ​ക്കാ​രായ ആൺകു​ട്ടി​ക​ളെ​ക്കാൾ ആ പ്രായ​ത്തി​ലുള്ള പെൺകു​ട്ടി​കൾക്ക്‌ എച്ച്‌ഐവി-എയ്‌ഡ്‌സ്‌ പിടി​പെ​ടാ​നുള്ള സാധ്യത ഏതാണ്ട്‌ അഞ്ചിര​ട്ടി​യാണ്‌” എന്നും തെളിഞ്ഞു. എച്ച്‌ഐവി/എയ്‌ഡ്‌സ്‌ സംയുക്ത ഐക്യ​രാ​ഷ്‌ട്ര പദ്ധതി​യു​ടെ എക്‌സി​ക്യൂ​ട്ടീവ്‌ ഡയറക്ട​റായ പീറ്റർ പ്യോ പൂർവ യൂറോ​പ്പി​ലെ സ്ഥിതി​വി​ശേ​ഷത്തെ “സ്‌ഫോ​ട​നാ​ത്മകം” എന്നാണു വിശേ​ഷി​പ്പി​ക്കു​ന്നത്‌. “മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ എച്ചഐവി ബാധി​ത​രു​ടെ എണ്ണം കഴിഞ്ഞ രണ്ടു വർഷം​കൊണ്ട്‌ ഇരട്ടി​യി​ല​ധി​ക​മാ​യെ​ന്നും ഇതു​പോ​ലൊ​രു വർധനവ്‌ ലോക​ത്തെ​ങ്ങും ഇതുവ​രെ​യും ഉണ്ടായി​ട്ടി​ല്ലെ​ന്നും” റിപ്പോർട്ടു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. മയക്കു​മ​രു​ന്നു കുത്തി​വെ​ക്കു​ന്ന​തിൽ ഉണ്ടായ വർധന​വാണ്‌ ഇതിനു കാരണ​മെന്നു വിദഗ്‌ധർ പറയുന്നു. ലോക​വ്യാ​പ​ക​മാ​യി, എച്ച്‌ഐവി-എയ്‌ഡ്‌സ്‌ ബാധി​ക്കു​ന്ന​വ​രിൽ പകുതി​യി​ല​ധി​ക​വും “25-ാം വയസ്സോ​ടെ രോഗ​ത്തിന്‌ അടിമ​യാ​കു​ക​യും സാധാ​ര​ണ​ഗ​തി​യിൽ 35-ാം പിറന്നാ​ളി​നു മുമ്പെ മരിക്കു​ക​യും ചെയ്യുന്നു.”

സൺസ്‌ക്രീൻ ലോഷ​നു​ക​ളും അർബു​ദ​വും

“സൂര്യ​പ്ര​കാ​ശ​ത്തിൽനിന്ന്‌ വർധിച്ച സംരക്ഷണം വാഗ്‌ദാ​നം ചെയ്യുന്ന (ഉയർന്ന സൺ പ്രൊ​ട്ടക്ഷൻ ഫാക്‌ടർ ഉള്ള) സൺസ്‌ക്രീൻ ലോഷ​നു​കൾ ഉപയോ​ഗി​ക്കു​ന്ന​വരെ ഒരു വ്യാജ സുരക്ഷി​ത​ത്വ​ബോ​ധം പിടി​കൂ​ടു​ന്നു. ഇത്തരം ലോഷ​നു​കൾ ഉപയോ​ഗി​ക്കു​ന്നവർ വെയി​ലത്തു കൂടുതൽ സമയം ചെലവ​ഴി​ക്കാൻ പ്രവണത കാട്ടുന്നു. ഇങ്ങനെ കൂടുതൽ നേരം സൂര്യ​കി​ര​ണങ്ങൾ ഏൽക്കു​ന്ന​തി​ന്റെ ഫലമായി അവർക്കു ചർമാർബു​ദം പിടി​പെ​ടാ​നുള്ള സാധ്യത വർധി​ക്കു​ന്നു” എന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഫാക്‌ടർ 30 സൺസ്‌ക്രീൻ ലോഷ​നു​കൾ ഉപയോ​ഗി​ക്കു​ന്നവർ ഫാക്‌ടർ 10 ലോഷ​നു​കൾ ഉപയോ​ഗി​ക്കു​ന്ന​വ​രെ​ക്കാൾ 25 ശതമാനം കൂടുതൽ സമയം വെയി​ലത്തു ചെലവ​ഴി​ക്കു​ന്ന​താ​യി ഇറ്റലി​യി​ലെ മിലാ​നി​ലുള്ള അർബു​ദ​ശാ​സ്‌ത്ര​പഠന യൂറോ​പ്യൻ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ഗവേഷകർ കണ്ടെത്തി. ഈ ഗവേഷ​ണ​ത്തി​നു തുടക്ക​മിട്ട ഫിലീപ്‌ ഒട്ട്യേ ഇങ്ങനെ പറയുന്നു: “ചർമാർബു​ദം, പ്രത്യേ​കിച്ച്‌ മെലാ​നോമ, തടയു​ന്ന​തിൽ സൺസ്‌ക്രീൻ ലോഷ​നു​കൾ എത്ര ഫലപ്ര​ദ​മാ​ണെ​ന്നു​ള്ളതു തെളി​യി​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നാൽ വിനോ​ദ​ങ്ങ​ളി​ലും മറ്റും ഏർപ്പെ​ട്ടു​കൊണ്ട്‌ അധിക​സ​മയം വെയി​ലേൽക്കു​ന്ന​തും ചർമാർബു​ദ​വും തമ്മിൽ വളരെ അടുത്ത ബന്ധമു​ണ്ടെ​ന്നു​ള്ള​തി​നു ശക്തമായ തെളി​വു​കൾ ഉണ്ട്‌.” സൺസ്‌ക്രീൻ ലോഷ​നു​കൾ എത്രമാ​ത്രം സംരക്ഷണം പ്രദാനം ചെയ്‌താ​ലും കൂടുതൽ സമയം വെയി​ലേൽക്കു​ന്ന​തി​നെ​തി​രെ ജാഗ്രത പുലർത്താൻ ആരോഗ്യ വിദഗ്‌ധർ ഇപ്പോൾ ഉപദേ​ശി​ക്കു​ന്നു. ബ്രിട്ടീഷ്‌ ആരോഗ്യ വിദ്യാ​ഭ്യാ​സ വിഭാ​ഗ​ത്തി​ലെ കാൻസർ വിരുദ്ധ പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ മാനേ​ജ​റായ ക്രി​സ്റ്റോ​ഫർ ന്യൂ പറയുന്നു: “സൺസ്‌ക്രീൻ ലോഷ​നു​കൾ ഉപയോ​ഗി​ക്കു​ന്നതു നിറു​ത്തേണ്ട, എന്നാൽ അവ ഉപയോ​ഗി​ക്കു​ന്നു​വെന്നു കരുതി കൂടുതൽ സമയം വെയി​ലത്തു ചെലവ​ഴി​ക്ക​രുത്‌.”

അത്യുത്തമ ഗതാഗത മാർഗ​മോ?

പതിറ്റാ​ണ്ടു​ക​ളാ​യി ഇന്ത്യയിൽ സൈക്കിൾ റിക്ഷ ഉപയോ​ഗ​ത്തി​ലി​രി​ക്കു​ന്നു. എന്നുവ​രി​കി​ലും അതിന്റെ രൂപഘ​ട​ന​യ്‌ക്കു കാര്യ​മായ മാറ്റ​മൊ​ന്നും വന്നിട്ടി​ല്ലെന്ന്‌ ഔട്ട്‌ലുക്ക്‌ മാസിക പറയുന്നു. അതിന്‌ ഇപ്പോ​ഴും “ഗിയർ സംവി​ധാ​നം ഇല്ല. കൂടാതെ ഫ്രെയിം പച്ചിരു​മ്പു​കൊ​ണ്ടും യാത്ര​ക്കാർ ഇരിക്കുന്ന ഭാഗം ഭാരമുള്ള തടി​കൊ​ണ്ടു​മാ​ണു നിർമി​ക്കു​ന്നത്‌. മുമ്പോട്ട്‌ അൽപ്പം ചെരി​ഞ്ഞി​രി​ക്കുന്ന അതിന്റെ സീറ്റു​ക​ളും ഇപ്പോ​ഴും അങ്ങനെ​ത​ന്നെ​യാണ്‌.” ഇത്തരം റിക്ഷകൾ ഓടി​ക്കു​ന്നത്‌ വളരെ ആയാസ​ക​ര​മായ ഒരു സംഗതി​യാണ്‌, ഒട്ടും ആരോ​ഗ്യ​മി​ല്ലാത്ത വൃദ്ധരാണ്‌ മിക്ക​പ്പോ​ഴും അവ ഓടി​ക്കു​ന്ന​തും. അതു​കൊണ്ട്‌ അവയുടെ ഉപയോ​ഗ​ത്തി​നെ​തി​രാ​യി സമീപ വർഷങ്ങ​ളിൽ വലിയ ഒച്ചപ്പാ​ടു​ണ്ടാ​യി​ട്ടുണ്ട്‌. എന്നാൽ ഇന്ത്യയി​ലെ വായു​മ​ലി​നീ​ക​രണം ഇപ്പോൾ വളരെ അപകട​ക​ര​മായ നിലയിൽ എത്തിയി​രി​ക്കു​ന്ന​തി​നാൽ സൈക്കിൾ റിക്ഷയ്‌ക്ക്‌ ആയുസ്സ്‌ നീട്ടി​ക്കി​ട്ടി​യി​രി​ക്കു​ക​യാണ്‌. ഡൽഹി ആസ്ഥാന​മാ​ക്കി പ്രവർത്തി​ക്കുന്ന ഒരു കമ്പനി ഇപ്പോൾ ഭാരം​കു​റഞ്ഞ, കൂടുതൽ ഒതുക്ക​മുള്ള ഒരു മോഡ​ലു​മാ​യി രംഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ഈ രൂപഘടന കാറ്റിന്റെ പ്രതി​രോ​ധം കുറയ്‌ക്കു​ന്നു. കൂടാതെ സൈക്കിൾ ചവിട്ടു​ന്നതു വളരെ എളുപ്പ​മാ​ക്കി​ത്തീർക്കുന്ന ഒരു ഗിയർ സംവി​ധാ​ന​വും, ഓടി​ക്കു​ന്ന​യാൾക്ക്‌ സുഖക​ര​മാ​യി ഇരിക്കു​ന്ന​തി​നുള്ള സൗകര്യ​വും, കൈക്കു​ഴ​യു​ടെ ആയാസം കുറയ്‌ക്കുന്ന തരത്തി​ലുള്ള പിടി​യും, യാത്ര​ക്കാർക്കു സൗകര്യ​പ്ര​ദ​മായ ഇരിപ്പി​ട​ങ്ങ​ളും, കൂടുതൽ സ്ഥലവും ഇതിനുണ്ട്‌. ഈ സംരം​ഭ​ത്തി​നു നേതൃ​ത്വം നൽകിയ ടി. വിനീത്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “മനുഷ്യാ​വ​കാ​ശ​ങ്ങൾക്കും മലിനീ​കരണ വിമുക്ത പരിസ്ഥി​തി​ക്കും വളരെ പ്രാധാ​ന്യം നൽകുന്ന ഇന്നത്തെ രാഷ്‌ട്രീയ-സാമൂ​ഹിക പരിത​സ്ഥി​തി​ക്കു വളരെ യോജി​ച്ച​താണ്‌ ഇത്‌.” ഔട്ട്‌ലുക്ക്‌ പറയുന്നു: “നിസ്സാ​ര​നെന്നു തോന്നി​ക്കുന്ന നമ്മുടെ ഈ റിക്ഷ 21-ാം നൂറ്റാ​ണ്ടി​ലെ അത്യുത്തമ ഗതാഗത മാർഗം ആയിത്തീർന്നേ​ക്കാം.”

കത്തി​നോ​ടു കിടപി​ടി​ക്കാൻ ഒന്നുമില്ല

“ഒരു കത്തി​നോ​ടു കിടപി​ടി​ക്കാൻ [ഇന്നേവരെ] ഒരു സാങ്കേ​തി​ക​വി​ദ്യ​ക്കും കഴിഞ്ഞി​ട്ടില്ല” എന്ന്‌ ല ഫിഗാ​റോ എന്ന വർത്തമാ​ന​പ്പ​ത്രം പ്രസ്‌താ​വി​ക്കു​ന്നു. 1999-ൽ ഫ്രാൻസി​ലെ തപാൽ വിഭാഗം 2,500 കോടി കത്തുക​ളാ​ണു വിതരണം ചെയ്‌തത്‌, അത്‌ ഒരു റെക്കോർഡാണ്‌. ഇവയിൽ 90 ശതമാ​ന​വും ബിസി​നസ്‌ കത്തുക​ളാ​യി​രു​ന്നു, വ്യക്തി​പ​ര​മായ കത്തുകൾ 10 ശതമാനം മാത്രം. തപാൽ ഉരുപ്പ​ടി​യിൽ ഏതാണ്ടു പകുതി​യോ​ള​വും ഏതെങ്കി​ലും തരത്തി​ലുള്ള പരസ്യങ്ങൾ അടങ്ങു​ന്ന​വ​യാ​യി​രു​ന്നു. അങ്ങനെ​യുള്ള കത്തുകൾ കിട്ടി​യ​വർക്കി​ട​യിൽ നടത്തിയ സർവേ​യിൽ 98 ശതമാ​ന​വും അവ വളരെ ശ്രദ്ധാ​പൂർവം വായി​ച്ച​താ​യി പറയു​ക​യു​ണ്ടാ​യി. ഫ്രാൻസി​ലെ തപാൽ ഉരുപ്പ​ടി​കൾ വിതരണം ചെയ്യുന്ന 90,000 പേർ—അവരിൽ 40 ശതമാനം സ്‌ത്രീ​ക​ളാണ്‌—ദിവസ​വും ലഭിക്കുന്ന 6 കോടി കത്തുകൾ വിതരണം ചെയ്യു​ന്ന​തി​നാ​യി 72,000 റൗണ്ടുകൾ വെക്കുന്നു.

ഇൻഷ്വ​റൻസ്‌ കമ്പനികൾ ഉത്‌ക​ണ്‌ഠ​യിൽ

1999 “ഇൻഷ്വ​റൻസ്‌ കമ്പനി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ശപിക്ക​പ്പെട്ട ഒരു വർഷമാ​യി​രു​ന്നു” എന്ന്‌ ഫ്രഞ്ച്‌ വർത്തമാ​ന​പ്പ​ത്ര​മായ ലെ മോൺട്‌ റിപ്പോർട്ടു ചെയ്യുന്നു. 1998-ൽ പ്രകൃ​തി​വി​പ​ത്തു​കൾ മൂലം 9,000 കോടി ഡോള​റി​ന്റെ നഷ്ടംവന്നു. അതിൽ 1,500 കോടി ഡോളർ ഇൻഷ്വ​റൻസ്‌ കമ്പനികൾ തിരിച്ചു നൽകി. ടർക്കി​യി​ലും തായ്‌വാ​നി​ലും ഭൂകമ്പങ്ങൾ, ജപ്പാനിൽ ചുഴലി​ക്കാറ്റ്‌, ഇന്ത്യയി​ലും വിയറ്റ്‌നാ​മി​ലും വെള്ള​പ്പൊ​ക്കം എന്നിങ്ങനെ വളരെ​യേറെ ദുരന്തങ്ങൾ ഉണ്ടായ 1999-ൽ ഇൻഷ്വ​റൻസു​കാർക്ക്‌ മുൻവർഷ​ത്തെ​ക്കാൾ വലിയ നഷ്ടം സംഭവി​ച്ചി​ട്ടു​ണ്ടാ​കണം. ജനങ്ങൾ തിങ്ങി​പ്പാർക്കു​ന്നി​ട​ങ്ങ​ളിൽ വലിയ വിപത്തു​ക​ളു​ണ്ടാ​കാ​നുള്ള സാധ്യത വർധി​ക്കു​ന്നത്‌ ഇൻഷ്വ​റൻസു​കാ​രെ ഉത്‌ക​ണ്‌ഠാ​കു​ല​രാ​ക്കു​ന്നു. ആഗോ​ള​ത​പ​ന​ത്തി​ന്റെ “വിനാ​ശ​ക​ര​മായ ഫലങ്ങളെ” കുറി​ച്ചും “മനുഷ്യ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ കാലാ​വ​സ്ഥ​യി​ന്മേ​ലുള്ള പ്രത്യാ​ഘാ​ത​ങ്ങളെ” കുറി​ച്ചും ലോക​ത്തി​ലെ ഏറ്റവും പേരു​കേട്ട ഇൻഷ്വ​റൻസ്‌ സ്ഥാപനം മുന്നറി​യി​പ്പു നൽകുന്നു.

എവറസ്റ്റ്‌ കൊടു​മു​ടി​യു​ടെ ഉയരം കൂടുന്നു

“ലോക​ത്തി​ലെ ഏറ്റവും ഉയരം കൂടിയ പർവത​മായ എവറസ്റ്റിന്‌ ശാസ്‌ത്രജ്ഞർ മുമ്പ്‌ വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാൾ ഉയരമുണ്ട്‌, അതിന്റെ ഉയരം കൂടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്നു റോയി​റ്റേ​ഴ്‌സ്‌ വാർത്താ ഏജൻസി​യു​ടെ ഒരു പുതിയ റിപ്പോർട്ട്‌ പറയുന്നു. “1954-ലെ ഔദ്യോ​ഗിക കണക്കിൻപ്ര​കാ​രം എവറസ്റ്റി​ന്റെ ഉയരം 8,848 മീറ്ററാ​ണെന്നു നിശ്ചയി​ച്ചി​രു​ന്നു. എന്നാൽ അതിസ​ങ്കീർണ ഉപഗ്ര​ഹ​സം​വി​ധാ​ന​ങ്ങ​ളു​ടെ സഹായ​ത്താൽ, ഇപ്പോൾ ഈ കൊടു​മു​ടി​യു​ടെ ഉയരം 8,850 മീറ്റർ അതായത്‌ ഏകദേശം 8.9 കിലോ​മീ​റ്റർ ആണെന്നു പർവതാ​രോ​ഹകർ കണക്കാ​ക്കു​ന്നു. . . . ഇത്‌ മുമ്പ​ത്തെ​ക്കാൾ 2 മീറ്റർ കൂടു​ത​ലാണ്‌.” മഞ്ഞുമൂ​ടി​ക്കി​ട​ക്കുന്ന കൊടു​മു​ടി​യു​ടെ ഉയരമാണ്‌ ഇത്‌. മഞ്ഞു മാറ്റി​യാൽ പർവത​ത്തിന്‌ എന്തുമാ​ത്രം ഉയരം ഉണ്ടായി​രി​ക്കും എന്നുള്ളത്‌ ഇപ്പോ​ഴും അജ്ഞാത​മാണ്‌. നാഷണൽ ജിയോ​ഗ്ര​ഫിക്‌ സൊ​സൈറ്റി അതിന്റെ ഭൂപട​ങ്ങ​ളിൽ ഈ പുതിയ കണക്കു സ്വീക​രി​ച്ചി​രി​ക്കു​ന്നു. ഉയരം കൂടു​ന്ന​തി​നു പുറമേ കൊടു​മു​ടി—ശരിക്കും പറഞ്ഞാൽ മുഴു ഹിമാ​ല​യ​ഗി​രി​നി​ര​യും—എല്ലാ വർഷവും വടക്കു​കി​ഴക്കൻ ദിശയിൽ, ചൈന​യു​ടെ ഭാഗ​ത്തേക്ക്‌ 1.5 മുതൽ 6 വരെ മില്ലി​മീ​റ്റർ നീങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌.