വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങൾ സമർഥമായി ഉപയോഗിക്കൽ

വിവരങ്ങൾ സമർഥമായി ഉപയോഗിക്കൽ

വിവരങ്ങൾ സമർഥ​മാ​യി ഉപയോ​ഗി​ക്കൽ

വളരെ സമർഥ​മായ രീതി​യിൽ തുടർച്ച​യാ​യി പ്രചാ​രണം നടത്തി​യാൽ സ്വർഗം​പോ​ലും നരകമാ​ണെന്ന്‌ ആളുകളെ വിശ്വ​സി​പ്പി​ക്കാൻ കഴിയും. തിരിച്ച്‌, നരകതു​ല്യ​മായ ജീവിതം സ്വർഗീയ സുന്ദര​മാ​ണെ​ന്നും.”—അഡോൾഫ്‌ ഹിറ്റ്‌ലർ, മൈൻ കാംപ്‌ഫ്‌

.

ആശയവി​നി​മ​യ​ത്തി​നുള്ള ഉപാധി​കൾ വർധി​ച്ച​തോ​ടെ—അച്ചടി​യിൽ തുടങ്ങി അത്‌ ടെലി​ഫോൺ, റേഡി​യോ, ടെലി​വി​ഷൻ, ഇന്റർനെറ്റ്‌ എന്നിവ​യിൽ എത്തിനിൽക്കു​ന്നു—പ്രേര​ണാ​ത്മക സന്ദേശ​ങ്ങ​ളു​ടെ കാര്യ​ത്തിൽ വിസ്‌മ​യാ​വ​ഹ​മായ ഒരു വർധന​വാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌. ആശയവി​നി​മയ രംഗത്തെ ഈ വിപ്ലവം വിജ്ഞാ​ന​പ്പെ​രു​പ്പ​ത്തി​നു കളമൊ​രു​ക്കി​യി​രി​ക്കു​ന്നു. നാലു​പാ​ടു​നി​ന്നും എത്തുന്ന സന്ദേശ​ങ്ങ​ളു​ടെ കുത്തൊ​ഴു​ക്കിൽ അകപ്പെ​ട്ടു​പോ​യി​രി​ക്കു​ക​യാണ്‌ ഇന്നത്തെ ആളുകൾ. ഈ സാഹച​ര്യ​ത്തോ​ടു പലരും പ്രതി​ക​രി​ക്കു​ന്നത്‌ കേൾക്കുന്ന കാര്യ​ങ്ങളെ കുറിച്ചു കൂടു​ത​ലൊ​ന്നും അന്വേ​ഷി​ക്കാ​തെ, അവയെ​ക്കു​റി​ച്ചു വിശക​ലനം ചെയ്യാതെ തിടു​ക്ക​ത്തിൽ അവ വിശ്വ​സി​ക്കാൻ ചായ്‌വു​കാ​ട്ടി​ക്കൊ​ണ്ടാണ്‌.

പ്രചാ​ര​ണ​ത്തി​നു ചുക്കാൻപി​ടി​ക്കുന്ന തന്ത്രശാ​ലി​കൾക്കു വേണ്ടു​ന്ന​തും അതുത​ന്നെ​യാണ്‌. പ്രത്യേ​കി​ച്ചും, ആളുകൾ യുക്തി​പ​ര​മാ​യി ചിന്തി​ക്കാ​തി​രു​ന്നാൽ അവർക്കു ബഹുസ​ന്തോ​ഷ​മാണ്‌. അവർ ഇതിനെ എങ്ങനെ​യാണ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌? വികാ​ര​ങ്ങളെ ഇളക്കി​മ​റി​ച്ചും ന്യൂനപക്ഷ വിഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​ര​ഹി​ത​മായ ഭയങ്ങളെ ചൂഷണം ചെയ്‌തും ഭാഷാ​പ​ര​മായ അവ്യക്തത മുത​ലെ​ടു​ത്തും യുക്തിയെ കോട്ടി​മാ​ട്ടി​യു​മെ​ല്ലാം. ചരി​ത്ര​ത്തി​ന്റെ ഏടുകൾ പരി​ശോ​ധി​ച്ചാൽ ഈ തന്ത്രങ്ങൾ എത്രമാ​ത്രം ഫലപ്ര​ദ​മാ​ണെന്നു മനസ്സി​ലാ​ക്കാൻ കഴിയും.

അൽപ്പം ചരിത്രം

ഇന്ന്‌ “പ്രചാ​രണം” എന്ന വാക്കു കേൾക്കു​മ്പോൾ മിക്കവ​രു​ടെ​യും മനസ്സിൽ ഒരു മോശ​മായ ചിത്ര​മാണ്‌ തെളി​ഞ്ഞു​വ​രു​ന്നത്‌. കുടി​ല​മായ തന്ത്രങ്ങ​ളൊ​ക്കെ ഉൾപ്പെ​ടുന്ന എന്തോ ഒന്ന്‌ എന്ന അർഥമാണ്‌ അവർ അതിനു കൽപ്പി​ക്കു​ന്നത്‌. തുടക്ക​ത്തിൽ പക്ഷേ അങ്ങനെ​യൊ​രു അർഥമാ​യി​രു​ന്നില്ല അതിന്‌ ഉദ്ദേശി​ച്ചി​രു​ന്നത്‌. പ്രചാ​രണം എന്നതിന്റെ ഇംഗ്ലീഷ്‌ വാക്കായ പ്രോ​പ​ഗാൻഡാ സാധ്യ​ത​യ​നു​സ​രിച്ച്‌, ഒരു സംഘം റോമൻ കത്തോ​ലി​ക്കാ കർദി​നാൾമാർക്കു നൽകിയ കോൺഗ്രി​ഗേ​റ്റി​യോ ദേ പ്രോ​പ​ഗാൻഡാ ഫീദ (വിശ്വാസ പ്രചാരക സഭ) എന്ന ലാറ്റിൻ പേരിൽനി​ന്നാണ്‌ ഉത്ഭവി​ച്ചത്‌. പ്രോ​പ​ഗാൻഡാ എന്ന ചുരു​ക്ക​പ്പേ​രിൽ അറിയ​പ്പെ​ട്ടി​രുന്ന ഈ സമിതി, മിഷന​റി​മാ​രു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നു​വേണ്ടി 1622-ൽ ഗ്രിഗറി XV-ാമൻ പാപ്പാ സ്ഥാപി​ച്ച​താണ്‌. കാല​ക്ര​മ​ത്തിൽ, ഏതെങ്കി​ലും ഒരു വിശ്വാ​സം പരത്തു​ന്ന​തി​നോ​ടു ബന്ധപ്പെട്ട ശ്രമങ്ങളെ കുറി​ക്കാൻ പ്രോ​പ​ഗാൻഡാ എന്ന പദം ഉപയോ​ഗി​ക്കാൻ തുടങ്ങി.

ഇതൊ​ക്കെ​യാ​ണെ​ങ്കി​ലും, പ്രചാ​രണം എന്ന ആശയം ഉടലെ​ടു​ത്തത്‌ 17-ാം നൂറ്റാ​ണ്ടിൽ ആയിരു​ന്നില്ല. പ്രാചീ​ന​കാ​ലം മുതൽതന്നെ, തങ്ങളുടെ ആശയസം​ഹി​തകൾ പ്രചരി​പ്പി​ക്കു​ന്ന​തി​നോ പേരും​പെ​രു​മ​യും അധികാ​ര​വു​മൊ​ക്കെ കൂടുതൽ ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നോ വേണ്ടി ലഭ്യമായ എല്ലാ മാധ്യ​മ​ങ്ങ​ളും മനുഷ്യർ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഈജി​പ്‌തി​ലെ ഫറവോ​ന്മാ​രു​ടെ കാലം മുതൽ പ്രചാ​ര​ണ​പ​ര​മായ ഉദ്ദേശ്യ​ങ്ങൾക്കാ​യി കലാവി​രുത്‌ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. തങ്ങൾ പ്രതാ​പ​ശാ​ലി​ക​ളാ​ണെന്ന ധാരണ സൃഷ്ടി​ക്കു​ന്ന​തി​നാ​യി ഈ രാജാ​ക്ക​ന്മാർ സ്വന്തം പിരമി​ഡു​കൾ പണിതു​യർത്തി. റോമാ​ക്കാ​രു​ടെ വാസ്‌തു​വി​ദ്യ​യാ​ണെ​ങ്കിൽ രാഷ്‌ട്രീ​യ​പ​ര​മായ ഒരു ലക്ഷ്യം നിവർത്തിച്ചിരുന്നു—രാഷ്‌ട്രത്തെ മഹത്ത്വീ​ക​രി​ക്കുക. എന്നാൽ, “പ്രചാ​രണം” എന്ന വാക്കിന്‌ പൊതു​വെ മോശ​മായ ഒരു പ്രതി​ച്ഛായ ഉണ്ടാകാൻ തുടങ്ങി​യത്‌ ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്താണ്‌. മാധ്യ​മങ്ങൾ പുറത്തു​വി​ടേണ്ട യുദ്ധവാർത്തകൾ തയ്യാറാ​ക്കു​ന്ന​തിൽ ഗവൺമെ​ന്റു​കൾ സജീവ​മാ​യി ഉൾപ്പെ​ടാൻ തുടങ്ങി​യ​തോ​ടെ​യാ​യി​രു​ന്നു അത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌, അഡോൾഫ്‌ ഹിറ്റ്‌ല​റും യോസഫ്‌ ഗൊ​ബെൽസും പ്രചാ​ര​ണ​രം​ഗത്തെ കിരീടം വെക്കാത്ത രാജാ​ക്ക​ന്മാ​രാ​ണെന്നു തെളിഞ്ഞു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ത്തു​ടർന്ന്‌, ദേശീയ നയം ഉന്നമി​പ്പി​ക്കു​ന്ന​തി​നുള്ള ഒരു മുഖ്യ ഉപാധി​യാ​യി പ്രചാ​ര​ണത്തെ കൂടു​തൽക്കൂ​ടു​തൽ ഉപയോ​ഗ​പ്പെ​ടു​ത്താൻ തുടങ്ങി. ഒരു പക്ഷത്തും ഉൾപ്പെ​ടാ​തെ നിൽക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുകളെ ഏതുവി​ധേ​ന​യും തങ്ങളുടെ പക്ഷത്താ​ക്കു​ന്ന​തിന്‌ പശ്ചിമ-പൂർവ ചേരികൾ അരയും തലയും മുറുക്കി പ്രചാ​ര​ണ​ത്തി​നി​റങ്ങി. ശത്രു​ചേ​രി​യെ തരംതാ​ഴ്‌ത്തി കാണി​ക്കു​ന്ന​തിന്‌ ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷ​നും മറ്റു മാധ്യ​മ​ങ്ങ​ളു​മെ​ല്ലാം ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. സമീപ​വർഷ​ങ്ങ​ളിൽ, കൂടു​തൽക്കൂ​ടു​തൽ വികസി​ത​വും സങ്കീർണ​വു​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന പ്രചാ​ര​ണ​മാർഗ​ങ്ങ​ളാണ്‌ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അതു​പോ​ലെ സിഗരറ്റ്‌ കമ്പനി​ക​ളു​ടെ പരസ്യ​ങ്ങൾക്കു​മാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നത്‌. പുകവലി യഥാർഥ​ത്തിൽ പൊതു​ജ​നാ​രോ​ഗ്യ​ത്തിന്‌ ഒരു ഭീഷണി​യാ​യി​രി​ക്കെ, അത്‌ ആരോ​ഗ്യ​ത്തി​നു കുഴപ്പ​മൊ​ന്നു​മു​ണ്ടാ​ക്കില്ല എന്നും പുകവ​ലി​ക്കു​ന്നത്‌ ഗ്ലാമറുള്ള കാര്യ​മാ​ണെ​ന്നും ഒക്കെ ചിത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വിദഗ്‌ധരെ’യും മറ്റു നേതാ​ക്ക​ന്മാ​രെ​യും നിയോ​ഗി​ച്ചി​രി​ക്കു​ക​യാണ്‌ ഇന്ന്‌.

കല്ലുവെച്ച നുണകൾ!

പ്രചാ​രണം നടത്തു​ന്ന​വർക്ക്‌ ഉപയോ​ഗി​ക്കാൻ ഏറ്റവും എളുപ്പ​മുള്ള തന്ത്രം, കണ്ണുമ​ടച്ച്‌ നുണകൾ പറയുക എന്നതു​ത​ന്നെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യൂറോ​പ്പി​ലുള്ള യഹൂദ​ന്മാ​രെ​ക്കു​റിച്ച്‌ 1543-ൽ മാർട്ടിൻ ലൂഥർ എഴുതി​പ്പി​ടി​പ്പിച്ച നുണകൾ തന്നെ​യെ​ടു​ക്കുക: “അവർ കിണറു​ക​ളിൽ വിഷം കലക്കി, കൊല​പാ​ത​കങ്ങൾ നടത്തി, കുട്ടി​കളെ തട്ടി​ക്കൊ​ണ്ടു​പോ​യി . . . അവരുടെ ഉള്ളിൽനി​റ​ച്ചും വിഷമാണ്‌, പ്രതി​കാ​ര​ദാ​ഹി​ക​ളായ ശത്രു​ക്ക​ളാ​ണവർ, തന്ത്രശാ​ലി​ക​ളായ സർപ്പങ്ങൾ, ഘാതകർ, മറ്റുള്ള​വരെ ഉപദ്ര​വി​ക്കുന്ന, ദംശി​ക്കുന്ന, ചെകു​ത്താ​ന്റെ മക്കളാണ്‌ അവർ.” ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​രോട്‌ അദ്ദേഹ​ത്തിന്‌ പറയാ​നു​ണ്ടാ​യി​രു​ന്നത്‌ എന്തായി​രു​ന്നു? “അവരുടെ സിന​ഗോ​ഗു​ക​ളോ സ്‌കൂ​ളു​ക​ളോ കണ്ടാൽ അഗ്നിക്കി​ര​യാ​ക്കുക . . . അവരുടെ വീടു​ക​ളും ഇടിച്ചു​നി​ര​പ്പാ​ക്കി നശിപ്പി​ക്കുക.”

ആ കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചു പഠനം നടത്തിയ, ഒരു ഭരണതന്ത്ര-സാമൂ​ഹ്യ​പാഠ പ്രൊ​ഫസർ പറയുന്നു: “യഹൂദ​വി​രുദ്ധ മനഃസ്ഥി​തിക്ക്‌ യഹൂദ​ന്മാ​രു​ടെ പ്രവർത്ത​ന​ങ്ങ​ളു​മാ​യി അടിസ്ഥാ​ന​പ​ര​മാ​യി യാതൊ​രു ബന്ധവു​മില്ല. അതു​കൊണ്ട്‌, യഹൂദ​ന്മാ​രു​ടെ യഥാർഥ സ്വഭാവം അറിയാ​തെ​യാണ്‌ വാസ്‌ത​വ​ത്തിൽ വിരോ​ധി​കൾ അവരോ​ടു വെറുപ്പു വെച്ചു​പു​ലർത്തു​ന്നത്‌.” അദ്ദേഹം തുടരു​ന്നു: “യഹൂദൻ എന്ന പദം സർവവിധ കുടി​ല​ത​യു​ടെ​യും പര്യാ​യ​മാ​യി​ത്തീർന്നി​രു​ന്നു. അതു​കൊണ്ട്‌, പ്രകൃ​തി​വി​പ​ത്തു​കൾ ഉണ്ടാകു​ക​യോ സമൂഹ​ത്തിൽ എന്തെങ്കി​ലും അരുതാ​ത്തതു സംഭവി​ക്കു​ക​യോ ചെയ്‌താൽ പിന്നെ ആളുകൾ മറ്റൊ​ന്നും ആലോ​ചി​ക്കാ​തെ അതു യഹൂദ​ന്മാ​രു​ടെ തലയിൽ കെട്ടി​വെ​ക്കു​മാ​യി​രു​ന്നു.”

തൂത്തട​ച്ചുള്ള പ്രസ്‌താ​വ​ന​കൾ

പ്രചാ​ര​ണ​ത്തിന്‌ ഉപയോ​ഗി​ക്കുന്ന, വളരെ വിജയ​ക​ര​മെന്നു തെളി​ഞ്ഞി​ട്ടുള്ള മറ്റൊരു തന്ത്രമാണ്‌ തൂത്തട​ച്ചുള്ള പ്രസ്‌താ​വ​നകൾ. ഉൾപ്പെ​ട്ടി​രി​ക്കുന്ന യഥാർഥ സംഗതി​ക​ളെ​ക്കു​റി​ച്ചുള്ള സുപ്ര​ധാന വസ്‌തു​തകൾ മൂടി​പ്പോ​കു​ക​യാണ്‌ മിക്ക​പ്പോ​ഴും ഇതു​കൊ​ണ്ടു​ണ്ടാ​കുക. മാത്രമല്ല, ഒരു കൂട്ടം ആളുകളെ ഒന്നടങ്കം കരി​തേ​ച്ചു​കാ​ണി​ക്കാ​നാ​ണു പലപ്പോ​ഴും ഇത്‌ ഉപയോ​ഗി​ക്കു​ന്ന​തും. ഉദാഹ​ര​ണ​ത്തിന്‌, “ജിപ്‌സി​കൾ [അല്ലെങ്കിൽ കുടി​യേ​റ്റ​ക്കാർ] കള്ളന്മാ​രാണ്‌” എന്നത്‌ യൂറോ​പ്പി​ലെ ചില രാജ്യ​ങ്ങ​ളിൽ കൂടെ​ക്കൂ​ടെ കേൾക്കാ​റുള്ള ഒരു പ്രയോ​ഗ​മാണ്‌. എന്നാൽ അതിൽ എന്തെങ്കി​ലും കഴമ്പു​ണ്ടോ?

കോള​മെ​ഴു​ത്തു​കാ​ര​നായ റിച്ചാർഡോസ്‌ സോ​മെ​റി​റ്റിസ്‌ പറയു​ന്നതു കേൾക്കൂ. ഒരു രാജ്യത്തെ ആളുകൾ ഇത്തരം സന്ദേശ​ങ്ങ​ളു​മാ​യി പതിവാ​യി സമ്പർക്ക​ത്തിൽ വന്നതു​കൊണ്ട്‌ “വിദേ​ശി​ക​ളോട്‌ ഒരുതരം ഭയവും വെറു​പ്പും ഒട്ടുമി​ക്ക​പ്പോ​ഴും വർഗീയ ഭ്രാന്തും” വെച്ചു​പു​ലർത്തു​ന്ന​തി​നു കാരണ​മാ​യി​ത്തീർന്നു. എന്നാൽ, ദുഷ്‌കൃ​ത്യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ അന്നാട്ടു​കാർ വിദേ​ശി​ക​ളെ​ക്കാൾ ഒട്ടും​മോ​ശമല്ല എന്നു തെളിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, സർവേകൾ തെളി​യി​ച്ചത്‌ ഗ്രീസിൽ “100-ൽ 96 കുറ്റകൃ​ത്യ​വും ചെയ്യു​ന്നത്‌ [ഗ്രീക്കു​കാർ] തന്നെയാണ്‌” എന്നാണ്‌. “കുറ്റകൃ​ത്യ​ത്തി​നു കാരണ​മാ​കു​ന്നത്‌ സാമ്പത്തി​ക​വും സാമൂ​ഹി​ക​വു​മായ പ്രശ്‌ന​ങ്ങ​ളാണ്‌ അല്ലാതെ ‘വർഗീയ’മല്ല,” അദ്ദേഹം പറയുന്നു. കുറ്റകൃ​ത്യ​ങ്ങളെ കുറി​ച്ചുള്ള വളച്ചൊ​ടിച്ച റിപ്പോർട്ടു​ക​ളി​ലൂ​ടെ വാർത്താ മാധ്യ​മങ്ങൾ, “വിദേ​ശി​ക​ളോ​ടുള്ള ഭയവും വെറു​പ്പും അതു​പോ​ലെ വർഗീ​യ​ത​യും കരുതി​ക്കൂ​ട്ടി ഊട്ടി​വ​ളർത്തു”ന്നതായി അദ്ദേഹം കുറ്റ​പ്പെ​ടു​ത്തി.

അപകീർത്തി​പ്പെ​ടു​ത്തുന്ന പേരുകൾ

ആരെങ്കി​ലും തങ്ങളുടെ ആശയങ്ങ​ളോ​ടു യോജി​ക്കു​ന്നി​ല്ലെ​ങ്കിൽ അതിന്റെ കാരണം എന്താ​ണെന്നു പരി​ശോ​ധി​ക്കു​ന്ന​തിന്‌ പകരം അവരുടെ സ്വഭാ​വ​ത്തെ​യും ഉദ്ദേശ്യ​ശു​ദ്ധി​യെ​യും ചോദ്യം​ചെ​യ്‌ത്‌ അവരെ അപമാ​നി​ക്കു​ക​യാ​ണു ചിലർ ചെയ്യുക. ആ ലക്ഷ്യത്തിൽ അവർ ചെയ്യുന്ന ഒരു സംഗതി, ഒരു വ്യക്തി​ക്കോ സംഘത്തി​നോ ആശയത്തി​നോ അപകീർത്തി​പ്പെ​ടു​ത്തുന്ന തരം പേര്‌ ഇടുക എന്നതാണ്‌. ആ പേര്‌ ശരിക്കും പതിഞ്ഞു​പോ​ക​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം. വസ്‌തു​തകൾ സ്വയം വിലയി​രു​ത്തു​ന്ന​തി​നു പകരം ആ പേരിന്റെ അടിസ്ഥാ​ന​ത്തിൽ ആളുകൾ ആ വ്യക്തി​യെ​യോ ആശയ​ത്തെ​യോ തിരസ്‌ക​രി​ക്കാൻ തുടങ്ങി​യാൽ അവരുടെ തന്ത്രം ജയിച്ചു എന്നർഥം.

ഉദാഹ​ര​ണ​ത്തിന്‌, സമീപ​വർഷ​ങ്ങ​ളി​ലാ​യി യൂറോ​പ്പി​ലെ പല രാജ്യ​ങ്ങ​ളി​ലും അതു​പോ​ലെ മറ്റു സ്ഥലങ്ങളി​ലും വ്യവസ്ഥാ​പിത മതങ്ങളിൽ നിന്നു വിട്ടു​മാ​റിയ മതവി​ഭാ​ഗ​ങ്ങൾക്കെ​തി​രെ ശക്തമായ വികാ​രങ്ങൾ അലയടി​ക്കു​ന്നുണ്ട്‌. ആളുക​ളു​ടെ വികാ​ര​ങ്ങളെ ഇളക്കി​മ​റി​ക്കു​ന്ന​തി​ലും അവരുടെ മനസ്സു​ക​ളിൽ ഒരു ശത്രു​വി​ന്റെ പ്രതി​ച്ഛായ പതിപ്പി​ക്കു​ന്ന​തി​ലും മത ന്യൂന​പ​ക്ഷ​ങ്ങൾക്കെ​തി​രെ നിലവി​ലു​ണ്ടാ​യി​രുന്ന മുൻവി​ധി​കൾക്ക്‌ ഒന്നുകൂ​ടി ആക്കംകൂ​ട്ടു​ന്ന​തി​ലു​മാണ്‌ ഇതു​കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്നത്‌. വ്യവസ്ഥാ​പിത മതത്തോ​ടു കടുത്ത​വി​രോ​ധം വെച്ചു​പു​ലർത്തുന്ന ഒരു മതവി​ഭാ​ഗം എന്ന അർഥം ധ്വനി​പ്പി​ക്കുന്ന രീതി​യിൽ ഉള്ള പേരുകൾ പല മതവി​ഭാ​ഗ​ങ്ങൾക്കും ലഭിക്കാ​റുണ്ട്‌. അത്തരത്തിൽ ഉള്ള ഒരു പേരി​നെ​ക്കു​റിച്ച്‌ 1993-ൽ ജർമൻ പ്രൊ​ഫ​സ​റായ മാർട്ടിൻ ക്രീലെ ഇങ്ങനെ​യെ​ഴു​തി: ‘ഇംഗ്ലീ​ഷിൽ സെക്‌റ്റ്‌ എന്നു പറയുന്ന അത്തരത്തി​ലുള്ള ഒരു പേരിന്‌ ഒരു പാഷണ്ഡി​യെ (വ്യവസ്ഥാ​പിത മതത്തോ​ടു കടുത്ത വിരോ​ധം വെച്ചു​പു​ലർത്തുന്ന ഒരു വ്യക്തി) സൂചി​പ്പി​ക്കാൻ കഴിയും. ജർമനി​യിൽ ഇന്നൊരു പാഷണ്ഡി​യെ, പണ്ടത്തെ​പ്പോ​ലെ തീവെച്ചു കൊല്ലാൻ വിധി​ക്കി​ല്ലെ​ങ്കി​ലും . . . സ്വഭാ​വ​ഹത്യ ചെയ്‌തും ഒറ്റപ്പെ​ടു​ത്തി​യും സാമ്പത്തി​ക​മാ​യി തകർത്തും അയാളെ കൊല്ലാ​ക്കൊല ചെയ്യും.’

“ചീത്ത​പ്പേ​രു​വി​ളി​കൾ ഈ ലോക​ത്തി​ന്റെ ചരി​ത്ര​ത്തി​ലും നമ്മുടെ വ്യക്തിത്വ വികാ​സ​ത്തി​ലും വളരെ പ്രബല​മായ ഒരു പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌. അവ സത്‌പേ​രു​കളെ കളങ്ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, . . . [ആളുകളെ] കാരാ​ഗൃ​ഹ​ത്തി​ന്റെ ഇരുട്ടി​ലേക്ക്‌ തള്ളിയി​ട്ടി​രി​ക്കു​ന്നു, പടവെ​ട്ടാ​നും സഹജീ​വി​കളെ നിഷ്‌ക​രു​ണം കൊ​ന്നൊ​ടു​ക്കാ​നും പോന്ന​വി​ധ​ത്തിൽ അവ ആളുക​ളു​ടെ ഉള്ളിൽ കോപ​ത്തി​ന്റെ തീ ആളിക്ക​ത്തി​ച്ചി​രി​ക്കു​ന്നു” എന്ന്‌ പ്രചാരണ വിശകലന ഇൻസ്റ്റി​റ്റ്യൂട്ട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

വികാ​ര​ങ്ങളെ പിടി​ച്ചു​ല​ച്ചു​കൊണ്ട്‌

യുക്തി​യും വസ്‌തു​ത​ക​ളും അവതരി​പ്പി​ക്കുന്ന ഒരു ന്യായ​വാ​ദ​ത്തി​ന്റെ കാര്യ​ത്തിൽ, വികാ​ര​ങ്ങൾക്കു വലിയ സ്ഥാന​മൊ​ന്നും ഇല്ലായി​രി​ക്കാം. എന്നാലും, പ്രേര​ണ​ക​ല​യിൽ അവ അതിനിർണാ​യ​ക​മായ ഒരു പങ്കുവ​ഹി​ക്കു​ന്നുണ്ട്‌. വികാ​ര​ങ്ങളെ ഉണർത്താ​നുള്ള ശ്രമങ്ങ​ളു​ടെ​യെ​ല്ലാം പിന്നിൽ ആ രംഗത്തു വളരെ​യ​ധി​കം അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രാ​ണു​ള്ളത്‌. നിപു​ണ​നായ ഒരു വൈണി​കൻ വീണയു​ടെ തന്ത്രി​കളെ തൊട്ടു​ണർത്തുന്ന വൈദ​ഗ്‌ധ്യ​ത്തോ​ടെ​യാണ്‌ അവർ ആളുക​ളു​ടെ ഹൃദയ​ത​ന്ത്രി​കളെ തൊട്ടു​ണർത്തു​ന്നത്‌.

ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ന്യായ​ബോ​ധ​മെ​ല്ലാം മങ്ങി​പ്പോ​കാൻ ഇടയാ​ക്കുന്ന ഒരു വികാ​ര​മാണ്‌ യം. അസൂയ​യെ​പോ​ലെ​തന്നെ, ആളുക​ളു​ടെ ഭയത്തെ​യും മുത​ലെ​ടു​ക്കാൻ കഴിയും. കാനഡ​യി​ലെ വർത്തമാ​ന​പ​ത്ര​മായ ദ ഗ്ലോബ്‌ ആൻഡ്‌ മെയി​ലി​ന്റെ 1999 ഫെബ്രു​വരി 15-ലെ പതിപ്പ്‌ മോസ്‌കോ​യിൽ സംഭവിച്ച ഒരു കാര്യം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മോസ്‌കോ​യിൽ കഴിഞ്ഞ​യാഴ്‌ച മൂന്നു പെൺകു​ട്ടി​കൾ ആത്മഹത്യ ചെയ്‌ത​പ്പോൾ, റഷ്യയി​ലെ വാർത്താ​മാ​ധ്യ​മങ്ങൾ, ഈ പെൺകു​ട്ടി​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതഭ്രാ​ന്ത​രായ അനുയാ​യി​ക​ളാ​ണെന്ന്‌ ഉടനടി റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി.” “മതഭ്രാ​ന്ത​രായ” എന്ന വാക്കു ശ്രദ്ധി​ക്കുക. സ്വാഭാ​വി​ക​മാ​യും, തങ്ങളുടെ ഇടയിലെ യുവജ​ന​ങ്ങളെ ആത്മഹത്യ ചെയ്യാൻ പ്രേരി​പ്പി​ക്കു​ന്നു​വെന്ന്‌ വിശ്വ​സി​ക്ക​പ്പെ​ടുന്ന മതഭ്രാ​ന്തു​പി​ടിച്ച ഒരു മതസം​ഘ​ട​നയെ ആളുകൾ ഭയപ്പാ​ടോ​ടെയെ വീക്ഷിക്കൂ. എന്നാൽ, വാസ്‌ത​വ​ത്തിൽ ഈ പെൺകു​ട്ടി​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടാ​യി​രു​ന്നോ?

ഗ്ലോബ്‌ ഇങ്ങനെ തുടർന്നു: “[യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി] ആ പെൺകു​ട്ടി​കൾക്കു യാതൊ​രു ബന്ധവു​മു​ണ്ടാ​യി​രു​ന്നില്ല എന്ന്‌ പൊലീസ്‌ പിന്നീട്‌ സമ്മതിച്ചു. എന്നാൽ, ആ സമയമാ​യ​പ്പോ​ഴേ​ക്കും ഒരു മോസ്‌കോ ടെലി​വി​ഷൻ ചാനൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ പുതിയ ഒരു ആരോ​പ​ണ​വു​മാ​യി എത്തിക്ക​ഴി​ഞ്ഞി​രു​ന്നു: നാസി ജർമനി​യിൽ, യഹോ​വ​യു​ടെ സാക്ഷികൾ അഡോൾഫ്‌ ഹിറ്റ്‌ല​റു​മാ​യി കൈ​കോർത്തു പ്രവർത്തി​ച്ചി​രു​ന്നു എന്ന്‌. അവരുടെ ആയിര​ക്ക​ണ​ക്കിന്‌ അംഗങ്ങൾക്കു നാസി​പ്പാ​ള​യ​ങ്ങ​ളിൽ ജീവൻ നഷ്ടമാ​യി​ട്ടുണ്ട്‌ എന്നതിന്‌ ചരി​ത്ര​പ​ര​മായ തെളി​വു​കൾ ഉണ്ടായി​രി​ക്കെ ആണിത്‌.” തെറ്റായ വിവരം ലഭിച്ച, സാധ്യ​ത​യ​നു​സ​രിച്ച്‌ ഭയഗ്ര​സ്‌ത​രായ പൊതു​ജ​ന​ങ്ങ​ളു​ടെ മനസ്സിൽ, യഹോ​വ​യു​ടെ സാക്ഷികൾ ഒരു ആത്മഹത്യാ പ്രസ്ഥാ​ന​മോ നാസി സഹകാ​രി​ക​ളോ ആയിമാ​റി!

പ്രചാ​ര​ണം നടത്തു​ന്നവർ മുത​ലെ​ടു​ക്കാ​റുള്ള ഒരു ശക്തമായ വികാ​ര​മാണ്‌ വെറുപ്പ്‌. ഗൂഢാർഥ​മുള്ള പ്രയോ​ഗങ്ങൾ അതിനു തിരി​കൊ​ളു​ത്തു​ന്ന​തിൽ പ്രത്യേ​കി​ച്ചും ഫലപ്ര​ദ​മാണ്‌. ഒരു പ്രത്യേക വർഗത്തി​നോ വംശത്തി​നോ മതവി​ഭാ​ഗ​ത്തി​നോ എതിരെ വെറുപ്പ്‌ ഊട്ടി​വ​ളർത്തു​ക​യും അതിനെ മുത​ലെ​ടു​ക്കു​ക​യും ചെയ്യുന്ന മോശ​മായ വാക്കു​കൾക്ക്‌ ഒരു അവസാ​ന​വു​മി​ല്ലേ എന്ന്‌ ആരും ന്യായ​മാ​യും സംശയി​ച്ചു​പോ​കുന്ന അവസ്ഥയാ​യി​രി​ക്കു​ന്നു ഇന്ന്‌.

ഇനി, മറ്റു ചിലർ മുത​ലെ​ടു​ക്കുക അഭിമാനത്തെയാണ്‌. ഉള്ളിൽ ഉറങ്ങി​ക്കി​ട​ക്കുന്ന അഭിമാ​നത്തെ ഉണർത്തുക എന്നതാ​ണോ ലക്ഷ്യ​മെന്ന്‌ അറിയാൻ അതിലെ ഏതാനും ചില പ്രയോ​ഗങ്ങൾ ശ്രദ്ധി​ച്ചാൽ മതിയാ​കും. “ബുദ്ധി​യുള്ള ഏതൊ​രാൾക്കും . . . അറിയാം”, “നിങ്ങളു​ടെ അത്രയും വിദ്യാ​ഭ്യാ​സ​മുള്ള ഒരാൾക്ക്‌ . . . അംഗീ​ക​രി​ക്കാ​തി​രി​ക്കാൻ പറ്റില്ല” തുടങ്ങി​യവ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. അഭിമാ​നത്തെ ഉണർത്താ​നുള്ള മറ്റൊരു മാർഗം, മറ്റുള്ള​വ​രു​ടെ മുന്നിൽ ഒരു വിഡ്‌ഢി​യാ​യി കാണ​പ്പെ​ടു​മോ എന്ന ഭയത്തെ മുത​ലെ​ടു​ക്കു​ക​യാണ്‌. ഇക്കാര്യം പ്രേര​ണ​ക​ല​യിൽ വിദഗ്‌ധ​രാ​യ​വർക്ക്‌ ശരിക്കും അറിയാം താനും.

മുദ്രാ​വാ​ക്യ​ങ്ങ​ളും പ്രതീ​ക​ങ്ങ​ളും

ഒരു പ്രത്യേക ലക്ഷ്യമോ ഏതെങ്കി​ലും കാര്യ​ത്തിൽ അവലം​ബി​ക്കുന്ന നിലപാ​ടോ വ്യക്തമാ​ക്കു​ന്ന​തി​നു വേണ്ടി ഉപയോ​ഗി​ക്കുന്ന അവ്യക്ത​മായ പ്രസ്‌താ​വ​ന​ക​ളാ​ണു മുദ്രാ​വാ​ക്യ​ങ്ങൾ. അവ്യക്ത​മാ​യ​തു​കൊ​ണ്ടു​തന്നെ, അവയോ​ടു യോജി​ക്കാൻ വലിയ ബുദ്ധി​മു​ട്ടു​ണ്ടാ​കാ​റില്ല.

ഉദാഹ​ര​ണ​ത്തിന്‌, രാഷ്‌ട്രീയ പ്രതി​സ​ന്ധി​ക​ളോ സംഘട്ട​ന​ങ്ങ​ളോ ഒക്കെ ഉണ്ടാകു​മ്പോൾ ജനനാ​യകർ ഒരുപക്ഷേ പിൻവ​രു​ന്ന​വ​പോ​ലുള്ള മുദ്രാ​വാ​ക്യ​ങ്ങൾ ഉപയോ​ഗി​ച്ചേ​ക്കാം. “എന്റെ രാജ്യം, അതു ശരിയാ​യാ​ലും കൊള്ളാം തെറ്റാ​യാ​ലും കൊള്ളാം,” “പിതൃ​രാ​ജ്യം, മതം, കുടും​ബം,” അല്ലെങ്കിൽ “ഒന്നുകിൽ സ്വാത​ന്ത്ര്യം അല്ലെങ്കിൽ മരണം.” എന്നാൽ, ആ പ്രതി​സ​ന്ധി​യിൽ അല്ലെങ്കിൽ സംഘട്ട​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന യഥാർഥ വസ്‌തു​തകൾ എന്തെല്ലാ​മാണ്‌ എന്ന്‌ മിക്കവ​രും ശ്രദ്ധാ​പൂർവം വിശക​ലനം ചെയ്യാ​റു​ണ്ടോ? അതോ, കേൾക്കുന്ന കാര്യങ്ങൾ അവർ വെറുതെ കണ്ണുമ​ടച്ചു സ്വീക​രി​ക്കു​ക​യാ​ണോ?

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ക്കു​റിച്ച്‌ എഴുതവെ വിൻസ്റ്റൻ ചർച്ചിൽ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “കൈവി​ര​ലൊ​ന്നു ഞൊടി​ക്കു​കയേ വേണ്ടൂ, സമാധാ​ന​ത്തിൽ കഴിയുന്ന, ഒട്ടനവ​ധി​വ​രുന്ന ഈ കർഷക​രും തൊഴി​ലാ​ളി​ക​ളും പരസ്‌പരം കടിച്ചു​കീ​റുന്ന അതിശ​ക്ത​മായ ഒരു പടയാ​യി​മാ​റാൻ.” എന്താണു ചെയ്യേ​ണ്ട​തെന്നു പറഞ്ഞ​പ്പോൾ മുന്നും​പി​ന്നും നോക്കാ​തെ ഒരു കളിപ്പാ​വ​യെ​പോ​ലെ അനുസ​രി​ക്കുക മാത്ര​മാ​ണു മിക്കവ​രും ചെയ്‌തത്‌ എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു.

പ്രചാ​ര​കന്‌ തന്റെ ആവനാ​ഴി​യിൽ ഇനിയും അസ്‌ത്രങ്ങൾ ബാക്കി​യുണ്ട്‌. അവ ഏതെല്ലാ​മാ​ണെ​ന്നല്ലെ? വൈവി​ധ്യ​മാർന്ന​തരം അടയാ​ള​ങ്ങ​ളും ആളുക​ളിൽ അനുകൂല പ്രതി​ക​രണം ഉളവാ​ക്കാൻ കഴിവുള്ള പ്രതീ​ക​ങ്ങ​ളും. 21 തോക്കു​കൾ ഉപയോ​ഗി​ച്ചുള്ള ആചാര​വെടി, സൈനിക സല്യൂട്ട്‌, പതാക തുടങ്ങി​യ​വ​യൊ​ക്കെ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. മാതാ​പി​താ​ക്ക​ളോ​ടുള്ള സ്‌നേ​ഹ​വും ചൂഷണം ചെയ്യ​പ്പെ​ട്ടേ​ക്കാം. അങ്ങനെ, പിതൃ​ദേശം, മാതൃ​ഭൂ​മി തുടങ്ങി ആളുക​ളു​ടെ വികാ​രങ്ങൾ ഉണർത്താൻ പര്യാ​പ്‌ത​മായ പ്രതീ​ക​പ്ര​യോ​ഗങ്ങൾ തന്ത്രശാ​ലി​യായ പ്രചാ​ര​കന്റെ കയ്യിൽ വിലപ്പെട്ട ആയുധ​ങ്ങ​ളാ​യി മാറുന്നു.

ചുരു​ക്ക​ത്തിൽ, ആളുക​ളു​ടെ ചിന്താ​പ്രാ​പ്‌തി​യെ മരവി​പ്പി​ക്കാ​നും വ്യക്തമാ​യി ചിന്തി​ക്കു​ന്ന​തിൽ നിന്നും വിവേ​ചനം ഉപയോ​ഗി​ക്കു​ന്ന​തിൽ നിന്നും ആളുകളെ തടയാ​നും ആളുകളെ ഒറ്റക്കെ​ട്ടാ​യി ഏതെങ്കി​ലും ഒരു കാര്യ​ത്തിന്‌ ഇളക്കി​വി​ടാൻ പാകത്തി​നു പരുവ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും പ്രചാ​രണം എന്ന കൗശല​പൂർണ​മായ കലയ്‌ക്കു കഴിയും. നിങ്ങൾക്ക്‌ നിങ്ങ​ളെ​ത്തന്നെ എങ്ങനെ​യാ​ണു സംരക്ഷി​ക്കാൻ കഴിയുക?

[8-ാം പേജിലെ ആകർഷക വാക്യം]

ചിന്താപ്രാപ്‌തിയെ മരവി​പ്പി​ക്കാ​നും വ്യക്തമാ​യി ചിന്തി​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ തടയാ​നും പ്രചാ​രണം എന്ന കൗശല​പൂർണ​മായ കലയ്‌ക്കു കഴിയും

[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

യഹോവയുടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം പ്രചാ​ര​ണാ​ത്മ​ക​മാ​ണോ?

യഹോവയുടെ സാക്ഷി​കളെ എതിർക്കു​ന്ന​വ​രിൽ ചിലർ, അവർ സൈ​യോ​ണി​സം പ്രചരി​പ്പി​ക്കു​ന്ന​വ​രാണ്‌ എന്നു കുറ്റ​പ്പെ​ടു​ത്താ​റുണ്ട്‌. മറ്റുചി​ല​രാ​ണെ​ങ്കിൽ, അവരുടെ പ്രവർത്തനം കമ്മ്യൂ​ണി​സത്തെ ഉന്നമി​പ്പി​ക്കുന്ന വിധത്തി​ലു​ള്ള​താ​ണെന്ന്‌ ആരോ​പി​ക്കു​ന്നു. ഇനിയും ചിലർ പറയു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല “അമേരി​ക്കൻ സാമ്രാ​ജ്യ​ത്വ​ശ​ക്തി​യു​ടെ” താത്‌പ​ര്യ​ങ്ങ​ളെ​യും ആദർശ​ങ്ങ​ളെ​യും ഉയർത്തി​ക്കാ​ട്ടു​ന്ന​വ​യാണ്‌ എന്നാണ്‌. ഇതും​കൂ​ടാ​തെ, നിലവി​ലുള്ള സാമൂ​ഹി​ക​വും സാമ്പത്തി​ക​വും രാഷ്‌ട്രീ​യ​പ​ര​വും നിയമ​പ​ര​വു​മായ വ്യവസ്ഥയെ മാറ്റുക എന്ന ലക്ഷ്യത്തിൽ സമൂഹ​ത്തിൽ ക്രമരാ​ഹി​ത്യം ഇളക്കി​വി​ടുന്ന അരാജ​ക​ത്വ​വാ​ദി​ക​ളാണ്‌ അവർ എന്ന്‌ തറപ്പി​ച്ചു​പ​റ​യു​ന്ന​വ​രും ഉണ്ട്‌. ഈ ആരോ​പ​ണ​ങ്ങ​ളെ​ല്ലാം പരസ്‌പ​ര​വി​രു​ദ്ധ​ങ്ങ​ളായ സ്ഥിതിക്ക്‌ അവ എല്ലാം​കൂ​ടെ ശരിയാ​യി​രി​ക്കാൻ സാധി​ക്കു​ക​യില്ല.

ഈ ആരോ​പ​ണ​ങ്ങ​ളിൽ ഒന്നും സത്യമല്ല എന്നതാണു വാസ്‌തവം. “നിങ്ങൾ . . . ഭൂമി​യു​ടെ അറ്റത്തോ​ള​വും എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു​ക്രി​സ്‌തു തന്റെ ശിഷ്യ​ന്മാർക്കു നൽകിയ കൽപ്പന​യോ​ടുള്ള വിശ്വ​സ്‌ത​മായ അനുസ​ര​ണ​ത്തി​ന്റെ ഭാഗമാ​യാണ്‌ അവരുടെ വേല നടപ്പാ​ക്ക​പ്പെ​ടു​ന്നത്‌. (പ്രവൃ​ത്തി​കൾ 1:8) മുഴു​ഭൂ​മി​യി​ലും സമാധാ​നം ആനയി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മായ സ്വർഗീയ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്തയെ മാത്രം കേന്ദ്രീ​ക​രി​ച്ചു​ള്ള​താണ്‌ അവരുടെ വേല.—മത്തായി 6:10; 24:14.

യഹോ​വ​യു​ടെ സാക്ഷി​കളെ നിരീ​ക്ഷി​ച്ചി​ട്ടു​ള്ള​വർക്ക്‌ ആ ക്രിസ്‌തീയ സമുദാ​യം ഏതെങ്കി​ലും ഒരു രാജ്യ​ത്തി​ന്റെ ക്രമസ​മാ​ധാ​ന​ത്തിന്‌ എന്നെങ്കി​ലും ഭീഷണി​യാ​യി​രു​ന്നി​ട്ടുണ്ട്‌ എന്നുള്ള​തി​നു തെളി​വു​ക​ളൊ​ന്നും കണ്ടെത്താൻ സാധി​ച്ചി​ട്ടില്ല.

തങ്ങൾ ജീവി​ക്കുന്ന സമുദാ​യ​ത്തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്‌തി​ട്ടുള്ള നന്മക​ളെ​ക്കു​റിച്ച്‌ പത്ര​പ്ര​വർത്ത​ക​രും ജഡ്‌ജി​മാ​രും മറ്റും പുകഴ്‌ത്തി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ച​ശേഷം, തെക്കൻ യൂറോ​പ്പിൽ നിന്നെ​ത്തിയ ഒരു റിപ്പോർട്ടർ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “ശക്തമായ കുടും​ബ​ബ​ന്ധങ്ങൾ ഉള്ളവരാണ്‌ ഇവർ. സ്‌നേ​ഹി​ക്കാ​നും തങ്ങളുടെ മനഃസാ​ക്ഷി​ക്ക​നു​സ​രിച്ച്‌ ജീവി​ക്കാ​നും അവർ പഠിപ്പി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ മറ്റുള്ള​വരെ ദ്രോ​ഹി​ക്കു​ന്ന​തിൽ നിന്നു വിട്ടു​നിൽക്കാൻ അവർ പ്രേരി​പ്പി​ക്ക​പ്പെ​ടു​ന്നു.”

സാക്ഷി​ക​ളെ​ക്കു​റിച്ച്‌ മുമ്പ്‌ മോശ​മായ അഭി​പ്രാ​യം വെച്ചു​പു​ലർത്തി​യി​രുന്ന മറ്റൊരു പത്ര​പ്ര​വർത്തകൻ ഇങ്ങനെ പറഞ്ഞു: “അവർ തികച്ചും മാതൃ​കാ​യോ​ഗ്യ​മായ ജീവിതം നയിക്കു​ന്ന​വ​രാണ്‌, ധാർമിക നിലവാ​ര​ങ്ങ​ളിൽ ഒട്ടും വിട്ടു​വീഴ്‌ച വരുത്താ​ത്ത​വ​രും.” ഒരു രാഷ്‌ട്ര​തന്ത്ര ശാസ്‌ത്ര​ജ്ഞ​നും സാക്ഷി​ക​ളെ​ക്കു​റിച്ച്‌ സമാന​മായ അഭി​പ്രാ​യ​പ്ര​ക​ടനം നടത്തു​ക​യു​ണ്ടാ​യി: “അങ്ങേയറ്റം ദയയോ​ടും സ്‌നേ​ഹ​ത്തോ​ടും സൗമ്യ​ത​യോ​ടും കൂടെ​യാണ്‌ അവർ മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്നത്‌.”

അധികാ​ര​ത്തി​നു കീഴ്‌പെ​ടേ​ണ്ട​തി​ന്റെ ഔചി​ത്യം സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ പഠിപ്പി​ക്കു​ന്നു. നിയമം അനുസ​രി​ക്കുന്ന പൗരന്മാ​രെന്ന നിലയിൽ, അവർ സത്യസ​ന്ധ​ത​യും വിശ്വ​സ്‌ത​ത​യും ശുചി​ത്വ​വും സംബന്ധിച്ച ബൈബിൾ നിലവാ​രങ്ങൾ പിൻപ​റ്റു​ന്നു. കുടും​ബ​വൃ​ത്ത​ത്തി​നു​ള്ളിൽ നല്ല ധാർമിക നിലവാ​രങ്ങൾ പിന്തു​ട​രുന്ന അവർ അതു​ചെ​യ്യാൻ മറ്റുള്ള​വ​രെ​യും സഹായി​ക്കു​ന്നു. ക്രമസ​മാ​ധാ​നം ഭഞ്‌ജി​ക്കുന്ന തരത്തി​ലുള്ള പ്രകട​ന​ങ്ങ​ളി​ലോ രാഷ്‌ട്രീയ വിപ്ലവ​ങ്ങ​ളി​ലോ അവർ ഉൾപ്പെ​ടില്ല എന്നുമാ​ത്രമല്ല, എല്ലാ മനുഷ്യ​രു​മാ​യും സമാധാ​ന​ത്തിൽ കഴിയു​ക​യും ചെയ്യുന്നു. ഈ ഭൂമി​യിൽ നീതി​നി​ഷ്‌ഠ​മായ ഗവൺമെ​ന്റും സമ്പൂർണ സമാധാ​ന​വും പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​വേണ്ടി ഏറ്റവും ഉയർന്ന അധികാ​രി​ക്കാ​യി, പരമാ​ധി​കാര കർത്താ​വായ യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കു​മ്പോൾത്തന്നെ, മാനു​ഷിക ശ്രേഷ്‌ഠാ​ധി​കാ​രി​ക​ളു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ നല്ല മാതൃക വെക്കാ​നും അവർ ശ്രദ്ധി​ക്കു​ന്നു.

അതേസ​മ​യം​ത​ന്നെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല വിദ്യാ​ഭ്യാ​സ​പ​ര​വു​മാണ്‌. ബൈബിൾ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായ​യു​ക്ത​മാ​യി ചിന്തി​ക്കാ​നും അങ്ങനെ പെരു​മാ​റ്റ​വും ധാർമിക വിശ്വ​സ്‌ത​ത​യും സംബന്ധിച്ച്‌ ഉചിത​മായ നിലവാ​രം രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും അവർ ലോക​മെ​മ്പാ​ടു​മുള്ള ആളുകളെ പഠിപ്പി​ക്കു​ന്നു. കുടും​ബ​ജീ​വി​തത്തെ മെച്ച​പ്പെ​ടു​ത്തുന്ന മൂല്യങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം യുവജ​ന​ങ്ങളെ അവർക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രുന്ന പ്രത്യേക വെല്ലു​വി​ളി​കളെ തരണം​ചെ​യ്യാൻ സഹായി​ക്കു​ക​യും ചെയ്യുന്നു. തങ്ങൾക്കുള്ള ചീത്തശീ​ലങ്ങൾ ഉപേക്ഷി​ക്കു​ന്ന​തി​നു​വേണ്ട ധാർമി​ക​ശക്തി സംഭരി​ക്കാ​നും അതു​പോ​ലെ മറ്റുള്ള​വ​രു​മാ​യി യോജി​ച്ചു​പോ​കാ​നുള്ള കഴിവു വളർത്തി​യെ​ടു​ക്കാ​നും അവർ ആളുകളെ സഹായി​ക്കു​ന്നു. ഇത്തരം ഒരു വേലയെ എങ്ങനെ​യാണ്‌ “പ്രചാരണ”ത്തിന്റെ ഗണത്തിൽ പെടു​ത്താൻ കഴിയുക? ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയു​ന്ന​തു​പോ​ലെ, ആശയങ്ങൾ സ്വത​ന്ത്ര​മാ​യി കൈമാ​റ്റം ചെയ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കിൽ, “അതു വിദ്യാ​ഭ്യാ​സ​മാണ്‌, പ്രചാ​ര​ണമല്ല.”

[ചിത്രങ്ങൾ]

കുടുംബ മൂല്യ​ങ്ങ​ളെ​യും ഉയർന്ന ധാർമിക നിലവാ​ര​ങ്ങ​ളെ​യും ഉന്നമി​പ്പി​ക്കു​ന്ന​വ​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ

[5-ാം പേജിലെ ചിത്രം]

യുദ്ധം, പുകവലി എന്നിവയെ ഉന്നമി​പ്പി​ക്കുന്ന തരം പ്രചാ​രണം അനേക​രു​ടെ മരണത്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു