വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യ ജീവനു വിലയില്ലാതാകുകയാണോ?

മനുഷ്യ ജീവനു വിലയില്ലാതാകുകയാണോ?

മനുഷ്യ ജീവനു വിലയി​ല്ലാ​താ​കു​ക​യാ​ണോ?

“മനുഷ്യ ജീവന്‌ വലിയ വില​യൊ​ന്നു​മി​ല്ലാത്ത ഒരു ലോക​മാണ്‌ ഇത്‌. ഏതാനും പൗണ്ട്‌ (നൂറിന്റെ) കൊടു​ത്താൽ മതി, ഒരാളു​ടെ കഥ കഴിക്കാൻ. ആ സേവന​ത്തിന്‌ തയ്യാറു​ള്ളവർ എത്ര വേണ​മെ​ങ്കി​ലും ഉണ്ടുതാ​നും.”—ദ സ്‌കോ​ട്ട്‌സ്‌മാൻ.

യിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത്‌ ഏപ്രി​ലിൽ, ലോകത്തെ ഞെട്ടി​ച്ചു​കളഞ്ഞ ഒരു സംഭവം നടന്നു. അക്രമാ​സ​ക്ത​രായ രണ്ട്‌ കൗമാ​ര​പ്രാ​യ​ക്കാർ കൊള​മ്പൈൻ ഹൈസ്‌കൂ​ളി​ന്റെ നിയ​ന്ത്രണം തങ്ങളുടെ വരുതി​യി​ലാ​ക്കി. ഐക്യ​നാ​ടു​ക​ളി​ലെ കൊ​ളൊ​റാ​ഡോ​യിൽ ഉള്ള ലിറ്റിൽടൺ പട്ടണത്തിൽ സ്ഥിതി​ചെ​യ്യുന്ന ഈ സ്‌കൂ​ളിൽ നടന്ന ക്രൂര​മായ ആക്രമ​ണ​ത്തിൽ മൊത്തം 15 പേർക്ക്‌ ജീവൻ നഷ്ടമായി. അക്രമി​ക​ളിൽ ഒരാൾ തന്റെ വെബ്‌ പേജിൽ ഇങ്ങനെ എഴുതി​യി​രു​ന്ന​താ​യി അന്വേ​ഷ​ണ​ത്തിൽ തെളിഞ്ഞു: “മരിച്ചവർ വാദി​ക്കില്ല!” അക്രമി​കൾ രണ്ടു​പേ​രും ആ ദുരന്ത​ത്തിൽ മരിച്ചു.

കൊല​പാ​ത​കങ്ങൾ ലോക​ത്തെ​ല്ലാ​യി​ട​ത്തും നടക്കുന്നു. ഓരോ ദിവസ​വും ക്രൂര​മാ​യി കൊല്ല​പ്പെ​ടു​ന്ന​വ​രു​ടെ എണ്ണം കണക്കാ​ക്കാൻകൂ​ടി വയ്യാത്തത്ര കൂടു​ത​ലാണ്‌. 1995-ൽ കൊല​പാ​ത​ക​ങ്ങ​ളു​ടെ കാര്യ​ത്തിൽ ലോകത്ത്‌ ഒന്നാമതു നിന്നി​രു​ന്നത്‌ ദക്ഷിണാ​ഫ്രിക്ക ആയിരു​ന്നു. 1,00,000 പേർക്ക്‌ 75 എന്നതാ​യി​രു​ന്നു അവിടത്തെ കൊല​പാ​ത​ക​നി​രക്ക്‌. തെക്കേ അമേരി​ക്ക​യിൽ, ജീവന്‌ ഒട്ടും വില കൽപ്പി​ക്കാത്ത ഒരു രാജ്യ​മുണ്ട്‌. 1997-ൽ മാത്രം 6,000-ത്തിലധി​കം രാഷ്‌ട്രീയ കൊല​പാ​ത​ക​ങ്ങ​ളാണ്‌ അവിടെ നടന്നത്‌. കൊല​പാ​തകം നടത്തു​ന്ന​തിന്‌ വാടക​ക്കൊ​ല​യാ​ളി​കളെ ഉപയോ​ഗി​ക്കു​ന്നത്‌ അവിടെ സാധാ​രണം മാത്രം. അതേ രാജ്യത്തെ കുറി​ച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “കുട്ടി​കളെ കൊല​പ്പെ​ടു​ത്തു​ന്ന​തും ക്രമാ​തീ​ത​മാ​യി വർധി​ച്ചി​രി​ക്കു​ക​യാണ്‌ എന്നുള്ളത്‌ ഞെട്ടി​ക്കുന്ന കാര്യ​മാണ്‌. 1996-ൽ, 4,322 കുട്ടി​ക​ളാ​ണു കൊല്ല​പ്പെ​ട്ടത്‌. വെറും രണ്ടുവർഷം​കൊണ്ട്‌ 40 ശതമാനം വർധനവ്‌ ഉണ്ടായി​രി​ക്കു​ന്നു.” എന്നാൽ, ഇപ്പോൾ കുട്ടി​ക​ളും ഘാതക​രു​ടെ വേഷം അണിഞ്ഞു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. സ്വന്തം മാതാ​പി​താ​ക്ക​ളും മറ്റു കുട്ടി​ക​ളു​മൊ​ക്കെ​യാണ്‌ അവരുടെ ഇരകൾ. അതേ, മനുഷ്യ ജീവനു വിലയി​ല്ലാ​താ​യി​രി​ക്കു​ന്നു.

“മരണ സംസ്‌കാര”ത്തിന്റെ പിന്നിൽ

മുകളിൽ പരാമർശിച്ച വസ്‌തു​ത​ക​ളും കണക്കു​ക​ളും എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ആളുകൾക്ക്‌ ജീവ​നോ​ടുള്ള ആദരവ്‌ നഷ്ടപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്ന്‌. അധികാ​ര​മോ​ഹി​ക​ളും പണസ്‌നേ​ഹി​ക​ളു​മായ മനുഷ്യർ യാതൊ​രു മനഃസാ​ക്ഷി​ക്കു​ത്തു​മി​ല്ലാ​തെ ആളുകളെ കൊ​ന്നൊ​ടു​ക്കു​ന്നു. മയക്കു​മ​രു​ന്നു രാജാ​ക്ക​ന്മാർ, കുടും​ബ​ങ്ങളെ ഒന്നടങ്കം വകവരു​ത്താ​നാ​ണു പിണയാ​ളി​കൾക്കു നിർദേശം നൽകു​ന്നത്‌. “തട്ടിക്ക​ള​യുക,” “ഇടപാടു തീർക്കുക,” “കഥ കഴിക്കുക,” എന്നിങ്ങ​നെ​യുള്ള പദങ്ങളാണ്‌ അവർ ഉപയോ​ഗി​ക്കു​ന്നത്‌. ഇതിനു​പു​റമേ, വംശഹ​ത്യ​യും ‘വംശീയ ശുദ്ധീ​കരണ’വും മനുഷ്യ ജീവന്റെ വില കുത്തനെ ഇടിയാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അതിന്റെ ഫലമായി, കൊല​പാ​ത​കങ്ങൾ ലോക​മെ​മ്പാ​ടു​മുള്ള ടെലി​വി​ഷൻ വാർത്ത​ക​ളിൽ നിത്യേന സ്ഥാനം​പി​ടി​ച്ചി​രി​ക്കു​ന്നു.

അക്രമ​ത്തെ​യും അംഗഭം​ഗം വരുത്ത​ലി​നെ​യും മറ്റും പുകഴ്‌ത്തുന്ന രീതി​യി​ലുള്ള ടെലി​വി​ഷൻ പരിപാ​ടി​ക​ളെ​യും സിനി​മ​ക​ളെ​യും​കൂ​ടെ ഈ പട്ടിക​യി​ലേക്കു ചേർക്കേ​ണ്ട​തുണ്ട്‌. അങ്ങനെ, മരണത്തെ കേന്ദ്രീ​ക​രി​ച്ചുള്ള അനാ​രോ​ഗ്യ​ക​ര​മായ ഒരു സംസ്‌കാ​രം നമ്മുടെ സമൂഹത്തെ ആവരണം ചെയ്‌തി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഇതേക്കു​റിച്ച്‌ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക ഇങ്ങനെ പറയുന്നു: “വിചി​ത്ര​മെന്നു പറയട്ടെ, 20-ാം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പകുതി​യിൽ മരണം ഏറെ പ്രചാരം നേടിയ ഒരു വിഷയ​മാ​യി​ത്തീർന്നു. ഒരുപക്ഷേ അതിശയം തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതിനു​മുമ്പ്‌ ശാസ്‌ത്രീ​യ​മോ തത്ത്വശാ​സ്‌ത്ര​പ​ര​മോ ആയ സംവാ​ദ​ങ്ങ​ളി​ലെ ഒരു വിഷയ​മെന്ന നിലയിൽപ്പോ​ലും അതിനു പ്രചാരം ലഭിച്ചി​രു​ന്നില്ല. കാറ്റ​ലോ​ണി​യ​യി​ലെ സാംസ്‌കാ​രിക നരവം​ശ​ശാ​സ്‌ത്ര പ്രൊ​ഫ​സ​റായ ചോ​സെപ്പ്‌ ഫെറി​ക്‌ഗ്ലാ പറയുന്നു: “വിലക്ക​പ്പെട്ട ഒരു വിഷയ​മാണ്‌ മരണം എന്ന ധാരണ​യൊ​ക്കെ നമ്മുടെ സമൂഹ​ങ്ങ​ളിൽനിന്ന്‌ പൊയ്‌പോ​യി​രി​ക്കു​ന്നു. ഇന്ന്‌, ആളുകളെ സ്വാധീ​നി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ആശയ സംഹി​ത​ക​ളിൽ ഒന്ന്‌ മരണത്തെ ചുറ്റി​പ്പ​റ്റി​യു​ള്ള​താണ്‌.”

അധികാ​ര​വും മേധാ​വി​ത്വ​വും പണവും ഉല്ലാസ​വും ഒക്കെ മനുഷ്യ ജീവ​നെ​ക്കാ​ളും ധാർമിക മൂല്യ​ങ്ങ​ളെ​ക്കാ​ളും ഏറെ വലുതാ​ണെന്ന പരക്കെ​യുള്ള ധാരണ​യാ​യി​രി​ക്കാം ഒരുപക്ഷേ ഈ “മരണ സംസ്‌കാര”ത്തിന്റെ ഏറ്റവും പ്രമു​ഖ​മായ സവി​ശേഷത.

ഈ “മരണ സംസ്‌കാ​രം” പടർന്നു​പ​ന്ത​ലി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? തങ്ങൾക്കു ചുറ്റു​മുള്ള, തങ്ങളുടെ കുട്ടി​കളെ മോശ​മാ​യി ബാധി​ക്കുന്ന, ഈ ദുഷിച്ച സ്വാധീ​നത്തെ ചെറു​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എന്താണു ചെയ്യാൻ കഴിയുക? തുടർന്നു​വ​രുന്ന ലേഖന​ങ്ങ​ളിൽ ഇതു​പോ​ലെ​യുള്ള ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[4-ാം പേജിലെ ചതുരം/ചിത്രം]

ഒരു മനുഷ്യ ജീവന്‌ എന്തു വിലയുണ്ട്‌?

◼“[ഇന്ത്യയി​ലെ മും​ബൈ​യിൽ ഉള്ള] ഗുണ്ടാ​സം​ഘ​ങ്ങ​ളി​ലെ ചെറു​പ്പ​ക്കാർ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയി​ല്ലാ​ത്ത​വ​രാണ്‌, വെറും 5,000 രൂപയ്‌ക്ക്‌ [$115] ഒരാളെ കൊല്ലാൻ അവർ തയ്യാറാ​കും.”—വിദൂ​ര​പൂർവ​ദേശ സാമ്പത്തിക പുനര​വ​ലോ​കനം (ഇംഗ്ലീഷ്‌).

◼“സിഗരറ്റ്‌ ചോദി​ച്ചി​ട്ടു കൊടു​ക്കാ​ഞ്ഞ​തിന്‌ വഴി​പോ​ക്കനെ കൊല​പ്പെ​ടു​ത്തി.”—ചിലി​യി​ലുള്ള സാന്റി​യാ​ഗോ​യി​ലെ ലാ ടെർസെ​റാ​യു​ടെ തലക്കെട്ട്‌.

റഷ്യയിൽ [1995-ൽ] ഒരു സാധാരണ വാടക​ക്കൊ​ല​യാ​ളി​യെ ഏർപ്പാ​ടാ​ക്കാൻ ഏകദേശം 7,000 ഡോളർ ചെലവു​വ​രും . . . കമ്മ്യൂ​ണി​സ​ത്തി​ന്റെ പതനത്തി​നു​ശേഷം, സമ്പദ്‌രം​ഗ​ത്തു​ണ്ടായ മുന്നേ​റ്റ​ത്തോ​ടെ വാടക​ക്കൊ​ല​യാ​ളി​കളെ ഉപയോ​ഗി​ച്ചുള്ള കൊല​പാ​ത​ക​ങ്ങ​ളു​ടെ നിരക്ക്‌ കുതി​ച്ചു​യർന്നി​രി​ക്കു​ന്നു.”—മാസ്‌കോ ന്യൂസിൽ വന്ന ഒരു റിപ്പോർട്ടി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി റോയി​റ്റേ​ഴ്‌സ്‌ റിപ്പോർട്ടു ചെയ്‌തത്‌.

◼“ഗർഭി​ണി​യായ ഭാര്യ​യെ​യും അവരുടെ അമ്മയെ​യും കൊല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒരു കൗമാ​ര​പ്രാ​യ​ക്കാ​രനെ ഏർപ്പാ​ടാ​ക്കു​ക​യും അവനു​മാ​യി പറഞ്ഞൊത്ത 1500 ഡോള​റി​ന്റെ ഒരു ഭാഗം അവന്‌ കൊടു​ക്കു​ക​യും ചെയ്‌ത​തി​ന്റെ പേരിൽ ബ്രുക്ലി​നി​ലെ ഒരു വസ്‌തു ഇടപാ​ടു​കാ​രൻ അറസ്റ്റി​ലാ​യി.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌.

ഇംഗ്ലണ്ടിൽ, കൊല​പാ​ത​ക​ത്തി​ന്റെ ചാർജ്‌ കുറഞ്ഞു​വ​രി​ക​യാണ്‌. അഞ്ചുവർഷം മുമ്പ്‌ ഒരാളെ കൊല്ലു​ന്ന​തിന്‌ 30,000 പൗണ്ട്‌ ആയിരു​ന്നത്‌ ഇപ്പോൾ 5,000-ത്തിനും 10,000-ത്തിനും ഇടയ്‌ക്കാ​യി​രി​ക്കു​ന്നു.’—ദ ഗാർഡി​യൻ.

◼‘ബാൾക്കൻ ഗുണ്ടാ​സം​ഘ​ങ്ങ​ളു​ടെ മുന്നിൽ മാഫിയ ഒന്നുമല്ല എന്ന സ്ഥിതി​യാണ്‌. പുതിയ നിയമ​ങ്ങ​ളും പുതിയ ആയുധ​ങ്ങ​ളും കൈവ​ശ​മുള്ള പുതി​യൊ​രു തരം കുറ്റവാ​ളി​ക​ളാണ്‌ അവർ. സ്‌ഫോ​ട​ന​വ​സ്‌തു​ക്ക​ളും മെഷീൻഗ​ണ്ണു​ക​ളും ഉള്ള അവർ അവ ഉപയോ​ഗി​ക്കാൻ മടികാ​ണി​ക്കു​ന്നില്ല.’ദ ഗാർഡി​യൻ വീക്ക്‌ലി.