വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എം സി എസ്‌—ദുർഗ്രഹമായ ഒരു ആരോഗ്യപ്രശ്‌നം

എം സി എസ്‌—ദുർഗ്രഹമായ ഒരു ആരോഗ്യപ്രശ്‌നം

എം സി എസ്‌ദുർഗ്ര​ഹ​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌നം

പാമിന്റെ വീടിനു ചുറ്റും പരുത്തി​ത്തോ​ട്ട​ങ്ങ​ളാണ്‌. തോട്ട​ങ്ങ​ളിൽ കളനാ​ശി​നി​ക​ളും കീടനാ​ശി​നി​ക​ളും തളിക്കാ​നാ​യി നിത്യേ​ന​യെ​ന്നോ​ണം വിമാ​നങ്ങൾ എത്താറുണ്ട്‌. കാറ്റ്‌ മിക്ക​പ്പോ​ഴും ഈ രാസവ​സ്‌തു​ക്ക​ളു​ടെ അംശങ്ങൾ പാമി​ന്റേ​തുൾപ്പെടെ സമീപ​ത്തുള്ള വീടു​ക​ളി​ലേ​ക്കെ​ല്ലാം വഹിച്ചു​കൊ​ണ്ടു​പോ​കും.

പാമിന്‌ കടുത്ത തലവേ​ദ​ന​യും മനംപി​ര​ട്ട​ലും തുടങ്ങി. അവളുടെ ആരോ​ഗ്യം ദിനം​പ്രതി ക്ഷയിച്ചു​വന്നു. കാലാ​ന്ത​ര​ത്തിൽ പെർഫ്യൂ​മു​കൾ, ഡിയോ​ഡ​റ​ന്റു​കൾ, ബോഡി ലോഷ​നു​കൾ, ശുചീ​കരണ വസ്‌തു​ക്കൾ, പെയിന്റ്‌, പുതിയ കാർപ്പെറ്റ്‌, സിഗരറ്റ്‌ പുക, റൂം ഫ്രഷ്‌നർ തുടങ്ങി കീടനാ​ശി​നി​ക​ളു​മാ​യി ബന്ധമി​ല്ലെന്നു തോന്നി​യേ​ക്കാ​വുന്ന വസ്‌തു​ക്ക​ളോ​ടും അവൾക്ക്‌ അലർജി​യു​ണ്ടാ​യി. മൾട്ടി​പ്പിൾ കെമിക്കൽ സെൻസി​റ്റി​വി​റ്റി അഥവാ എം സി എസ്‌ (ബഹു രാസവ​സ്‌തു സംവേ​ദ​ക​ത്വം) എന്ന പേരിൽ അറിയ​പ്പെ​ടുന്ന ആരോ​ഗ്യ​പ്ര​ശ്‌നം ഉള്ളവരി​ലാണ്‌ സാധാ​ര​ണ​മാ​യി ഈ ലക്ഷണങ്ങൾ കണ്ടുവ​രു​ന്നത്‌. a

“രാസവ​സ്‌തു​ക്കൾ അടങ്ങി​യി​ട്ടുള്ള നിത്യോ​പ​യോഗ സാധന​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരു​മ്പോൾ എനിക്ക്‌ വല്ലാത്ത ക്ഷീണം തോന്നും, സ്ഥലകാ​ല​ബോ​ധം നഷ്ടമാ​കും. കൂടാതെ, തലകറ​ക്ക​വും മനംപി​ര​ട്ട​ലും ഉണ്ടാകും” എന്ന്‌ പാം ഉണരുക!-യോടു പറയു​ക​യു​ണ്ടാ​യി. “എന്റെ ശരീരം ചീർക്കും. ചില​പ്പോൾ ശ്വാസ​ത​ടസ്സം അനുഭ​വ​പ്പെ​ടാ​റുണ്ട്‌. കൂടാതെ വിഭ്രാ​ന്തി ഉണ്ടാകും. അപ്പോൾ ഞാൻ പൊട്ടി​ക്ക​ര​യും, എന്റെ ഹൃദയ​മി​ടി​പ്പും നാഡി​മി​ടി​പ്പും വർധി​ക്കും. ചില​പ്പോ​ഴൊ​ക്കെ ശ്വാസ​കോ​ശ​ങ്ങ​ളിൽ നീർക്കെട്ട്‌ ഉണ്ടാകു​ക​യും പിന്നീ​ടത്‌ ന്യൂ​മോ​ണി​യ​യാ​യി മാറു​ക​യും ചെയ്‌തി​ട്ടുണ്ട്‌.”

എം സി എസ്‌-ന്റെ ലക്ഷണങ്ങൾ ഓരോ​രു​ത്ത​രി​ലും വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മെ​ങ്കി​ലും തലവേദന, കടുത്ത ക്ഷീണം, പേശി​ക​ളി​ലും സന്ധിക​ളി​ലും വേദന, വരട്ടു​ചൊ​റി, തടിപ്പ്‌, ഫ്‌ളൂ​വി​ന്റേതു പോലുള്ള ലക്ഷണങ്ങൾ, ആസ്‌ത്‌മ, സൈനസ്‌ സംബന്ധ​മായ പ്രശ്‌നങ്ങൾ, ഉത്‌കണ്‌ഠ, വിഷാദം, ഓർമ​ശ​ക്തി​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​ലുള്ള ബുദ്ധി​മുട്ട്‌, ഉറക്കമി​ല്ലായ്‌മ, താളം തെറ്റിയ ഹൃദയ​മി​ടിപ്പ്‌, ശരീരം ചീർക്കൽ, മനംപി​രട്ടൽ, ഛർദി, കുടൽ സംബന്ധ​മായ പ്രശ്‌നങ്ങൾ, ഫിറ്റ്‌സ്‌ എന്നിവ​യാണ്‌ പൊതു​വെ കണ്ടുവ​രുന്ന ലക്ഷണങ്ങൾ. ഇവയിൽ പലതും മറ്റ്‌ രോഗങ്ങൾ മൂലവും ഉണ്ടാ​യേ​ക്കാം.

എം സി എസ്‌—വർധി​ച്ചു​വ​രുന്ന ഒരു പ്രശ്‌നം

ഐക്യ​നാ​ടു​ക​ളിൽ 15 മുതൽ 37 വരെ ശതമാനം ആളുകൾ തങ്ങൾക്ക്‌ രാസഗ​ന്ധ​ങ്ങ​ളോ​ടും വാഹന​ങ്ങ​ളിൽനി​ന്നുള്ള പുക, ഉണങ്ങാത്ത പെയിന്റ്‌, പുതിയ കാർപ്പെറ്റ്‌, പെർഫ്യൂ​മു​കൾ, പുകയില ധൂമം എന്നിവ​യിൽ അടങ്ങി​യി​ട്ടുള്ള രാസവ​സ്‌തു​ക്ക​ളോ​ടും അലർജി​യു​ണ്ടെന്നു കരുതു​ന്ന​താ​യി സർവേകൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എങ്കിലും, (സർവേ​യിൽ പങ്കെടു​ത്ത​വ​രു​ടെ പ്രായ​പ​രി​ധി അനുസ​രിച്ച്‌) 5-ഓ അതിൽ താഴെ​യോ ശതമാനം മാത്രമേ തങ്ങൾക്ക്‌ എം സി എസ്‌ ആണെന്നു വൈദ്യ​ശാ​സ്‌ത്ര​പ​ര​മാ​യി നിർണ​യി​ക്ക​പ്പെ​ട്ട​താ​യി പറഞ്ഞുള്ളൂ. ഇതിൽ നാലിൽ മൂന്നു ഭാഗം സ്‌ത്രീ​ക​ളാ​യി​രു​ന്നു.

എം സി എസ്‌ ഉള്ള പലരും കീടനാ​ശി​നി​ക​ളും ലായക​ങ്ങ​ളു​മാണ്‌ തങ്ങൾക്ക്‌ രോഗം വരുത്തി​യത്‌ എന്നു പറയുന്നു. ഈ രണ്ട്‌ ഉത്‌പ​ന്ന​ങ്ങ​ളും, വിശേ​ഷിച്ച്‌ ലായകങ്ങൾ, നമ്മുടെ പരിസ്ഥി​തി​യി​ലെ​ങ്ങും വളരെ സാധാ​ര​ണ​മാണ്‌. മറ്റു വസ്‌തു​ക്കളെ ലയിപ്പി​ക്കുന്ന അത്യധി​കം ബാഷ്‌പ​ശീ​ല​മുള്ള വസ്‌തു​ക്ക​ളാണ്‌ ലായകങ്ങൾ. പെയിന്റ്‌, വാർണിഷ്‌, പശകൾ, കീടനാ​ശി​നി​കൾ, ശുചീ​കരണ ലായനി​കൾ എന്നിവ​യി​ലൊ​ക്കെ അവ അടങ്ങി​യി​ട്ടുണ്ട്‌.

അടുത്ത ലേഖന​ങ്ങ​ളിൽ നാം എം സി എസ്‌-നെ കുറിച്ച്‌ കുറേ​ക്കൂ​ടെ വിശദ​മാ​യി പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. എം സി എസ്‌ ഉള്ളവർക്ക്‌ എന്തു സഹായ​മാ​ണു ലഭ്യമാ​യി​രി​ക്കു​ന്നത്‌ എന്നും അവരുടെ ജീവിതം സന്തോ​ഷ​പ്ര​ദ​മാ​ക്കാൻ അവർക്കും മറ്റുള്ള​വർക്കും എങ്ങനെ സഹകരി​ച്ചു പ്രവർത്തി​ക്കാ​മെ​ന്നു​മാണ്‌ അവയിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നത്‌.

[അടിക്കു​റിപ്പ്‌]

a “എൻവയൺമെന്റൽ ഡിസീസ്‌,” “കെമിക്കൽ ഹൈപ്പർസെൻസി​റ്റി​വി​റ്റി സിൻ​ഡ്രോം” തുടങ്ങിയ പേരു​ക​ളും ഇതിനുണ്ട്‌. എന്നാൽ, പ്രചാ​ര​ത്തി​ലു​ള്ളത്‌ “മൾട്ടി​പ്പിൾ കെമിക്കൽ സെൻസി​റ്റി​വി​റ്റി” എന്നതാ​യ​തു​കൊണ്ട്‌ ലേഖന​ത്തിൽ ആ പേരാണ്‌ ഞങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മിക്ക ആളുക​ളെ​യും ബാധി​ക്കാ​ത്തത്ര കുറഞ്ഞ അളവി​ലുള്ള രാസവ​സ്‌തു​ക്കൾ പോലും ചിലരിൽ പ്രശ്‌ന​മു​ണ്ടാ​ക്കു​ന്ന​തി​നെ​യാണ്‌ ഇവിടെ “സെൻസി​റ്റി​വി​റ്റി” അഥവാ “സംവേ​ദ​ക​ത്വം” എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌.