വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഈ വിഷയത്തെ കുറിച്ച്‌ ഇത്രയും നല്ലൊരു പുസ്‌തകം ഞാൻ വായിച്ചിട്ടില്ല’

‘ഈ വിഷയത്തെ കുറിച്ച്‌ ഇത്രയും നല്ലൊരു പുസ്‌തകം ഞാൻ വായിച്ചിട്ടില്ല’

‘ഈ വിഷയത്തെ കുറിച്ച്‌ ഇത്രയും നല്ലൊരു പുസ്‌തകം ഞാൻ വായി​ച്ചി​ട്ടില്ല’

ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തെ​പ്പറ്റി ലൂഥറൻ സഭക്കാ​ര​നായ ഒരു അധ്യാ​പകൻ പറഞ്ഞത്‌ അങ്ങനെ​യാണ്‌. യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലുള്ള സാൻ ഡിയാ​ഗോ​വിൽ താമസി​ക്കുന്ന ആ അധ്യാ​പകൻ നന്ദി രേഖ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ പിൻവ​രുന്ന പ്രകാരം എഴുതി:

“നാം ജീവി​ക്കുന്ന ക്രമം​കെട്ട ഈ ലോകത്തെ കുറി​ച്ചുള്ള നിങ്ങളു​ടെ വീക്ഷണം ഞാനു​മാ​യി പങ്കു​വെ​ക്കു​ന്ന​തിന്‌ നിങ്ങൾ നടത്തിയ ശ്രമത്തി​നും അതു​പോ​ലെ​തന്നെ എനിക്കാ​യി ചെലവ​ഴിച്ച സമയത്തി​നും നന്ദി. ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം എന്ന പുസ്‌തകം ഞാൻ രണ്ടാവർത്തി വായി​ച്ചു​ക​ഴി​ഞ്ഞു. ഈ വിഷയത്തെ കുറിച്ച്‌ ഇത്രയും നല്ലൊരു പുസ്‌തകം ഞാൻ വായി​ച്ചി​ട്ടില്ല. ഞാൻ ശരിക്ക്‌ അന്വേ​ഷി​ക്കാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം, ലൂഥറൻ സഭയിൽ ഇതു​പോ​ലൊ​രു പ്രസി​ദ്ധീ​ക​രണം ഞാൻ കണ്ടിട്ടില്ല. എങ്കിലും യഹോ​വ​യു​ടെ സാക്ഷി​ക​ളായ നിങ്ങളു​ടെ ഈ പ്രസി​ദ്ധീ​ക​രണം ഞാൻ വായി​ച്ചി​ട്ടുള്ള ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ക്കാ​ളൊ​ക്കെ വളരെ മികച്ച​താണ്‌. എന്റെ ആത്മീയ ക്ഷേമത്തിൽ നിങ്ങൾ തുടർച്ച​യാ​യി പ്രകടി​പ്പി​ക്കുന്ന താത്‌പ​ര്യ​ത്തി​നാ​യി നന്ദി പറയുന്നു.”

ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം എന്ന പുസ്‌ത​ക​ത്തിൽ പുരാണം, മന്ത്രവാ​ദം, ആത്മവിദ്യ എന്നിവ​യ്‌ക്കു പുറമേ ഹൈന്ദവ മതം, ബുദ്ധമതം, താവോ മതം, കൺഫ്യൂ​ഷ്യസ്‌ മതം, ഷിന്റോ മതം, യഹൂദ​മതം, ക്രൈ​സ്‌ത​വ​മതം, ഇസ്ലാം മതം എന്നിവയെ കുറി​ച്ചു​മുള്ള അധ്യാ​യ​ങ്ങ​ളുണ്ട്‌. ദൈവത്തെ അവനു സ്വീകാ​ര്യ​മായ വിധത്തിൽ ആരാധി​ക്കു​ന്നതു സംബന്ധിച്ച നിർദേ​ശ​ങ്ങ​ളും അതിലുണ്ട്‌. 384 പേജുള്ള ഈ പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന ഉചിത​മായ വിലാ​സ​ത്തി​ലോ അയയ്‌ക്കുക.

□ ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അയച്ചു തരിക.

□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌. എന്റെ വിലാസം: