വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിയാൻ സഹായം

കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിയാൻ സഹായം

കുറ്റകൃ​ത്യ​ങ്ങ​ളിൽനി​ന്നു പിന്തി​രി​യാൻ സഹായം

ഫ്രാൻസിലെ ഉണരുക! ലേഖകൻ

ഫ്രാൻസി​ലെ സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന പല നഗര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക്രമസ​മാ​ധാന നില പരി​ഭ്രാ​ന്തി​യു​ള​വാ​ക്കും​വി​ധം തകർന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ അടുത്ത​കാ​ല​ത്തു​ണ്ടായ ചില സംഭവങ്ങൾ വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു. ലെക്‌സ്‌പ്രസ്‌ എന്ന ഫ്രഞ്ച്‌ മാസിക പറയുന്ന പ്രകാരം “ആറു വർഷം​കൊണ്ട്‌ [ഫ്രാൻസി​ലെ] നഗര​പ്ര​ദേ​ശ​ങ്ങ​ളിൽ അക്രമ​പ്ര​വർത്ത​നങ്ങൾ ഏതാണ്ട്‌ അഞ്ചു മടങ്ങ്‌ വർധി​ച്ചി​രി​ക്കു​ന്നു.” അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടുന്ന കുട്ടി​ക​ളു​ടെ എണ്ണം ശ്രദ്ധേ​യ​മാം വിധം വർധി​ച്ചി​രി​ക്കു​ന്നു എന്നതാണ്‌ ഏറ്റവും ഉത്‌ക​ണ്‌ഠാ​ജ​ന​ക​മായ സംഗതി.

നശീകരണ പ്രവർത്ത​നങ്ങൾ, മയക്കു​മ​രുന്ന്‌ ഇടപാ​ടു​കൾ, പിടി​ച്ചു​പറി, കൊള്ളി​വെ​യ്‌പ്‌, മോഷണം എന്നിവ​യിൽ ഏർപ്പെ​ടു​ന്ന​തി​നു പുറമേ കുറ്റവാ​ളി​കൾ ഗവൺമെ​ന്റി​ന്റെ പ്രതി​നി​ധി​കൾക്ക്‌ എതിരെ നേരിട്ട്‌ ആക്രമ​ണങ്ങൾ അഴിച്ചു​വി​ട്ടി​രി​ക്കു​ന്നു. പൊലീ​സു​കാർ, അഗ്നിശമന ഉദ്യോ​ഗസ്ഥർ, പൊതു​ഗ​താ​ഗത ജീവന​ക്കാർ തുടങ്ങി​യവർ നിരന്തരം അക്രമാ​സ​ക്ത​മായ പെരു​മാ​റ്റ​ങ്ങൾക്ക്‌ ഇരകളാ​കു​ന്നു.

അക്രമ​പ്ര​വർത്ത​നങ്ങൾ ഇത്രയ​ധി​കം വർധി​ക്കാൻ കാരണ​മെ​ന്താണ്‌? “കുടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ തകർച്ച​യും ഗവൺമെന്റ്‌ പ്രതി​നി​ധീ​ക​രി​ക്കുന്ന എന്തിനും എതി​രെ​യുള്ള മത്സരമ​നോ​ഭാ​വ​വും ആണ്‌ അതിനു പിന്നിൽ” എന്ന്‌ രണ്ട്‌ സാമൂ​ഹ്യ​ശാ​സ്‌ത്രജ്ഞർ വിശദ​മാ​ക്കു​ന്നു. കൂടാതെ, “[യുവജ​ന​ങ്ങൾക്ക്‌] അധികാ​രി​കൾ തങ്ങളെ തഴഞ്ഞി​രി​ക്കു​ന്നു​വെന്ന തോന്നൽ” ഉണ്ടെന്നും “അർഥവ​ത്തായ ഒരു ഭാവി​പ്ര​തീക്ഷ” ഇല്ലെന്നും അവർ ചൂണ്ടി​ക്കാ​ട്ടു​ന്നു.

കുറ്റകൃ​ത്യ​ങ്ങൾ അരങ്ങു വാഴുന്ന പ്രദേ​ശ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യാ​ശ​യേ​കുന്ന ബൈബിൾ സന്ദേശം നിരന്തരം പ്രസം​ഗി​ക്കു​ന്നു. അടുത്ത​യി​ടെ ഒരു ഫ്രഞ്ച്‌ ടെലി​വി​ഷൻ പരിപാ​ടി​യിൽ ഒരു പത്ര​പ്ര​വർത്തകൻ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “[ഫ്രാൻസ്‌] നഗരത്തി​ന്റെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും സാമൂ​ഹ്യ​പ്ര​വർത്ത​ക​രും പൊലീ​സു​കാ​രും ഗവൺമെ​ന്റും അവഗണി​ച്ചി​ട്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടുന്ന, സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന മേഖല​ക​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ ഉത്സാഹ​പൂർവം പ്രവർത്തി​ക്കു​ന്നു. അവിടത്തെ തെരു​വു​ക​ളി​ലും കെട്ടി​ട​ങ്ങ​ളി​ലും കണ്ടുമു​ട്ടുന്ന ആളുക​ളോട്‌ അവർ സംസാ​രി​ക്കു​ന്നു, ആളുകൾ ശ്രദ്ധി​ക്കു​ക​യും ചെയ്യുന്നു.” ഉണരുക!-യുടെ ഒരു യുവവാ​യ​ന​ക്കാ​രൻ എഴുതിയ പിൻവ​രുന്ന കത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ അവരുടെ പ്രവർത്തനം ആളുകളെ വളരെ നല്ല രീതി​യിൽ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു.

“പതിനാ​റു വയസ്സുള്ള ഞാൻ ഒരു മുസ്ലീം കുടും​ബ​ത്തി​ലാ​ണു ജനിച്ചത്‌. നിങ്ങളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കാ​യി അതിരറ്റ കൃതജ്ഞത രേഖ​പ്പെ​ടു​ത്താൻ ഞാൻ ആഗ്രഹി​ക്കു​ന്നു. നിങ്ങൾ എന്നെ വ്യക്തി​പ​ര​മാ​യി വളരെ​യ​ധി​കം സഹായി​ച്ചി​രി​ക്കു​ന്നു​വെന്നു മാത്രമല്ല നിങ്ങളു​ടെ സഹായ​ത്താൽ എന്റെ മാതാ​പി​താ​ക്ക​ളു​മാ​യുള്ള ബന്ധം മെച്ച​പ്പെ​ടു​ത്താ​നും എനിക്കു സാധി​ച്ചി​രി​ക്കു​ന്നു.

“കുറ്റകൃ​ത്യ വാസന​യിൽനിന്ന്‌ എന്നെ പിന്തി​രി​പ്പി​ക്കു​ന്ന​തിൽ നിങ്ങൾ വിജയി​ച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഞാൻ ഇപ്പോൾ എന്റെ മതം കൂടുതൽ അടുത്തു പിൻപ​റ്റു​ന്നു. അതോ​ടൊ​പ്പം ഞാൻ ബൈബിൾ വായി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. ഞാൻ ഇപ്പോൾ വീണ്ടും സ്‌കൂ​ളിൽ പോകാൻ തുടങ്ങി​യി​രി​ക്കു​ന്നു. ഇനി, പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യം കൂടെ ഞാൻ പറയട്ടെ. ഞങ്ങളുടെ ചുറ്റു​വ​ട്ട​ത്തുള്ള നിരവധി ആളുകളെ കുറ്റകൃ​ത്യ വാസന​യിൽനി​ന്നു പിന്തി​രി​പ്പി​ക്കാൻ നിങ്ങളു​ടെ മാസി​ക​കൾക്കു കഴിഞ്ഞി​രി​ക്കു​ന്നു. എങ്ങനെ​യെ​ന്നല്ലേ? ഓരോ മാസവും നിങ്ങളു​ടെ മാസി​കകൾ ഞാൻ അവർക്കു വായി​ക്കാൻ കൊടു​ക്കാ​റുണ്ട്‌. എനിക്ക്‌ നിങ്ങ​ളോട്‌ വളരെ നന്ദിയുണ്ട്‌, എല്ലാറ്റി​നും ഞാൻ നിങ്ങ​ളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു.”