വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ നേത്രങ്ങൾ കാണുന്നതിലും അധികം നിങ്ങൾ കാണുന്നുവോ?

നിങ്ങളുടെ നേത്രങ്ങൾ കാണുന്നതിലും അധികം നിങ്ങൾ കാണുന്നുവോ?

നിങ്ങളു​ടെ നേത്രങ്ങൾ കാണു​ന്ന​തി​ലും അധികം നിങ്ങൾ കാണു​ന്നു​വോ?

കാർ ഡ്രൈ​വർമാർക്ക്‌ ചില വളവുകൾ തിരി​യു​മ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. എന്നാൽ വളവിൽ ഒരു കണ്ണാടി വെക്കു​ക​യാ​ണെ​ങ്കിൽ വളവി​ന​പ്പു​റ​ത്തു​നിന്ന്‌ വാഹനങ്ങൾ വരുന്നു​ണ്ടെന്ന്‌ അറിയാ​നും അപകടങ്ങൾ ഒഴിവാ​ക്കാ​നും അവർക്കു കഴിയും. സമാന​മാ​യി, മനുഷ്യന്‌ അദൃശ്യ​നായ ഒരു സ്രഷ്ടാ​വി​നെ നേരിൽ കാണാൻ കഴിയില്ല. എന്നാൽ അങ്ങനെ​യൊ​രു​വൻ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്ന്‌ അറിയാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ?

കാണാൻ കഴിയാ​ത്തത്‌ നമുക്ക്‌ എങ്ങനെ അറിയാൻ കഴിയും എന്നതിനെ കുറിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു എഴുത്തു​കാ​രൻ ഇങ്ങനെ പറഞ്ഞു: “[ദൈവ​ത്തി​ന്റെ] നിത്യ​ശ​ക്തി​യും ദിവ്യ​ത്വ​വു​മാ​യി അവന്റെ അദൃശ്യ​ല​ക്ഷ​ണങ്ങൾ ലോക​സൃ​ഷ്ടി​മു​തൽ അവന്റെ പ്രവൃ​ത്തി​ക​ളാൽ ബുദ്ധി​ക്കു​തെ​ളി​വാ​യി വെളി​പ്പെ​ട്ടു​വ​രു​ന്നു; അവർക്കു പ്രതി​വാ​ദ​മി​ല്ലാ​തി​രി​ക്കേ​ണ്ട​തി​ന്നു തന്നേ.”—റോമർ 1:20.

അതേക്കു​റി​ച്ചു ചിന്തി​ക്കുക. മനുഷ്യ​നു സൃഷ്ടി​ക്കാൻ കഴിയാ​ത്ത​താ​യി നമുക്കു ചുറ്റു​മുള്ള സംഗതി​ക​ളിൽ ബുദ്ധി​ശ​ക്തി​യു​ടെ തെളിവു നിങ്ങൾക്കു കാണാൻ കഴിയു​ന്നു​ണ്ടോ? മനുഷ്യ​നെ​ക്കാൾ വലിയ ഒരുവൻ ഉണ്ട്‌ എന്ന്‌ നിങ്ങളു​ടെ “ഉൾക്കാഴ്‌ച മിഴികൾ”കൊണ്ടു കാണാൻ അത്തരം സംഗതി​കൾ നിങ്ങളെ സഹായി​ക്കു​ന്നു​വോ? ചില ഉദാഹ​ര​ണങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.—എഫെസ്യർ 1:18, ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം.

സൃഷ്ടി​യിൽനി​ന്നു പഠിക്കൽ

നിലാ​വി​ല്ലാത്ത ഒരു രാത്രി​യിൽ സുന്ദര​മായ താരനി​ബിഡ ആകാശ​ത്തി​ലേക്കു നോക്കി നിങ്ങൾ അത്ഭുതം​കൂ​റി​യി​ട്ടു​ണ്ടോ? മഹാനായ ഒരു സ്രഷ്ടാ​വുണ്ട്‌ എന്നതിന്റെ തെളിവു നിങ്ങൾക്ക്‌ അതിൽ കാണാൻ കഴിഞ്ഞോ? “ആകാശം ദൈവ​ത്തി​ന്റെ മഹത്വത്തെ വർണ്ണി​ക്കു​ന്നു; ആകാശ​വി​താ​നം അവന്റെ കൈ​വേ​ലയെ പ്രസി​ദ്ധ​മാ​ക്കു​ന്നു” എന്ന്‌ ഒരു പുരാതന നിരീ​ക്ഷകൻ വിസ്‌മ​യ​പൂർവം ഉദ്‌ഘോ​ഷി​ച്ചു. അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “നിന്റെ വിരലു​ക​ളു​ടെ പണിയായ ആകാശ​ത്തെ​യും നീ ഉണ്ടാക്കിയ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും നോക്കു​മ്പോൾ, മർത്യനെ നീ ഓർക്കേ​ണ്ട​തി​ന്നു അവൻ എന്തു? മനുഷ്യ​പു​ത്രനെ സന്ദർശി​ക്കേ​ണ്ട​തി​ന്നു അവൻ എന്തുമാ​ത്രം?”—സങ്കീർത്തനം 8:3, 4; 19:1.

അനുക​രി​ക്കാൻ കഴിയാ​ത്തത്ര ശ്രേഷ്‌ഠ​മായ സൃഷ്ടി​ക്രി​യകൾ കാണു​മ്പോൾ നാം അതിശ​യി​ച്ചു​പോ​കു​ന്നതു സ്വാഭാ​വി​കം മാത്ര​മാണ്‌. പ്രശസ്‌ത​മായ ഒരു കവിത​യിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഒരു വൃക്ഷം സൃഷ്ടി​ക്കാൻ ദൈവ​ത്തി​നു​മാ​ത്രമേ കഴിയൂ.” എന്നാൽ ഒരു വൃക്ഷത്തി​ന്റെ സൃഷ്ടി​യെ​ക്കാൾ എത്രയോ അത്ഭുത​ക​ര​മാണ്‌ മാതാ​പി​താ​ക്ക​ളു​ടെ ഭാഗത്തു​നിന്ന്‌ സൃഷ്ടി​പ​ര​മായ മാർഗ​നിർദേ​ശ​ങ്ങ​ളൊ​ന്നും കൂടാ​തെ​യുള്ള ഒരു ശിശു​വി​ന്റെ ജനനം. പിതാ​വി​ന്റെ ബീജം മാതാ​വി​ന്റെ ഒരു അണ്ഡകോ​ശ​വു​മാ​യി സംയോ​ജി​ക്കു​മ്പോൾ പെട്ടെ​ന്നു​തന്നെ പുതു​താ​യി ഉണ്ടായ കോശ​ത്തി​ന്റെ ഡിഎൻഎ-യിൽ ഒരു കുട്ടിയെ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ പ്ലാനുകൾ തയ്യാറാ​ക്ക​പ്പെ​ടു​ന്നു. ഡിഎൻഎ-യ്‌ക്കു​ള്ളി​ലെ നിർദേ​ശ​ങ്ങ​ളെ​ല്ലാം “എഴുതി​യാൽ, 600 പേജുള്ള ആയിരം പുസ്‌ത​കങ്ങൾ നിറയു”മത്രേ.

എന്നാൽ അതു തുടക്കം മാത്ര​മാണ്‌. ആ ആദ്യ കോശം രണ്ട്‌, നാല്‌, എട്ട്‌ എന്നിങ്ങനെ വിഭജി​ക്കാൻ തുടങ്ങു​ന്നു. ഏകദേശം 270 ദിവസം കഴിയു​മ്പോൾ 200-ലധികം വ്യത്യസ്‌ത തരങ്ങളി​ലുള്ള ശതകോ​ടി​ക്ക​ണ​ക്കി​നു ജീവ​കോ​ശ​ങ്ങ​ളാൽ നിർമി​ത​മായ ഒരു ശിശു ജനിക്കു​ന്നു. ആ ആദ്യത്തെ കോശ​ത്തിൽ വ്യത്യ​സ്‌ത​മായ ഈ കോശ​ങ്ങ​ളെ​ല്ലാം ഉത്‌പാ​ദി​പ്പി​ക്കാൻ, അതും കൃത്യ​സ​മ​യ​ത്തു​തന്നെ ഉത്‌പാ​ദി​പ്പി​ക്കാൻ ആവശ്യ​മായ വിവരങ്ങൾ അടങ്ങി​യി​രു​ന്നു എന്നത്‌ അതിശ​യം​തന്നെ! നമ്മുടെ സ്രഷ്ടാ​വി​നെ സ്‌തു​തി​ക്കാൻ ഇതു നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ? സങ്കീർത്ത​ന​ക്കാ​രൻ പിൻവ​രു​ന്ന​പ്ര​കാ​രം എഴുതി​ക്കൊ​ണ്ടു സ്രഷ്ടാ​വി​നെ സ്‌തു​തി​ച്ചു: “നീയല്ലോ എന്റെ അന്തരം​ഗ​ങ്ങളെ നിർമ്മി​ച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു.”—സങ്കീർത്തനം 139:13-16.

ഈ “അത്ഭുത​ങ്ങളെ” കുറിച്ചു പഠിച്ചി​ട്ടു​ള്ള​വർക്ക്‌ ഭയാദ​രവ്‌ തോന്നു​ന്നു. ‘ചിക്കാ​ഗോ, ഇല്ലി​നോ​യ്‌സ്‌ സംസ്ഥാന മെഡിക്കൽ സമിതി​ക​ളു​ടെ’ പ്രസി​ഡ​ന്റാ​യി​രുന്ന ഡോ. ജെയിംസ്‌ എച്ച്‌. ഹട്ടൻ, “പുതിയ കോശ​ങ്ങ​ളിൽ ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കുന്ന വിവരങ്ങൾ അവയി​ലേക്ക്‌ കൈമാ​റാ​നുള്ള [കോശ​ത്തി​ലെ ജീനു​ക​ളു​ടെ​യും ക്രോ​മ​സോ​മു​ക​ളു​ടെ​യും] അത്ഭുത​പ്രാ​പ്‌തി” തന്നെ വിസ്‌മ​യ​ഭ​രി​ത​നാ​ക്കു​ന്നു എന്നു പറഞ്ഞു. നമ്മുടെ ഗവേഷക ശാസ്‌ത്ര​ജ്ഞർക്ക്‌ ഈ സംഗതി​കളെ കുറിച്ച്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു എന്നത്‌ ഒരു വലിയ കാര്യം തന്നെയാണ്‌. എന്നാൽ തീർച്ച​യാ​യും ഈ പ്രക്രിയ ഒരു ദിവ്യ​മ​നസ്സ്‌ രൂപസം​വി​ധാ​നം ചെയ്‌ത​താ​യി​രി​ക്കണം.”

ഡോ. ഹട്ടൻ തുടർന്നു പറഞ്ഞു: “അന്തഃ​സ്രാവ ഗ്രന്ഥി​ക​ളു​ടെ പ്രവർത്ത​ന​ത്തെ​യും അവയുടെ തകരാ​റു​ക​ളെ​യും കുറി​ച്ചുള്ള പഠനം ഈ സുപ്ര​ധാന ഘടനക​ളു​ടെ വിസ്‌മ​യ​ക​ര​മായ സങ്കീർണ​ത​യ്‌ക്കും പ്രവർത്ത​ന​ത്തി​നും പിന്നിൽ ഒരു ദിവ്യ​ശക്തി പ്രവർത്തി​ച്ചി​രി​ക്ക​ണ​മെന്ന ഉറപ്പിനെ ബലിഷ്‌ഠ​മാ​ക്കു​ന്നു എന്ന്‌ ഒരു അന്തഃ​സ്രാ​വ​വി​ജ്ഞാ​നി​യായ എനിക്കു പറയാൻ കഴിയും.” അദ്ദേഹം ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “ഈ അത്ഭുതങ്ങൾ പ്രപഞ്ചം രൂപസം​വി​ധാ​നം ചെയ്‌ത്‌ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കിയ അതിന്റെ മേൽനോ​ട്ടം വഹിക്കുന്ന സർവശ​ക്തി​യു​ടെ​യും സർവജ്ഞാ​ന​ത്തി​ന്റെ​യും ഒരു സ്രോ​തസ്സ്‌ ഉണ്ടെന്നു വിശ്വ​സി​ക്കു​ന്ന​തി​നുള്ള ഈടുറ്റ കാരണം നൽകു​ന്ന​താ​യി എനിക്കു തോന്നു​ന്നു.”

ഇങ്ങനെ​യെ​ല്ലാം പ്രസ്‌താ​വി​ച്ച​തി​നു​ശേഷം ഡോ. ഹട്ടൻ ഇപ്രകാ​രം ചോദി​ച്ചു: “ഓരോ കുരി​കി​ലും നിലത്തു വീഴു​മ്പോൾ അറിയുന്ന വ്യക്തി​ഗു​ണ​മുള്ള ഒരു ദൈവ​മാ​ണോ അവൻ?” ആ ചോദ്യ​ത്തി​നുള്ള അദ്ദേഹ​ത്തി​ന്റെ ഉത്തരം ഇപ്രകാ​ര​മാ​യി​രു​ന്നു: “എന്തു​കൊ​ണ്ടോ, അത്‌ വിശ്വ​സി​ക്കാൻ എനിക്കു കഴിയു​ന്നില്ല. താരത​മ്യേന അപ്രധാ​ന​മായ എന്റെ ദൈനം​ദിന പ്രവർത്ത​ന​ങ്ങൾക്ക്‌ അവൻ എന്തെങ്കി​ലും പ്രത്യേക ശ്രദ്ധ നൽകു​ന്നു​ണ്ടെ​ന്നും എനിക്കു തോന്നു​ന്നില്ല.”

സൃഷ്ടി​യി​ലെ “അത്ഭുതങ്ങൾ” അവയ്‌ക്കു പിന്നിൽ ബുദ്ധി​ശക്തി പ്രവർത്തി​ച്ചി​രു​ന്നു എന്നതിനു തെളിവു നൽകു​ന്ന​താ​യി സമ്മതി​ക്കു​മ്പോൾത്തന്നെ മനുഷ്യ​വർഗ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കുന്ന വ്യക്തി​ഗു​ണ​മുള്ള ഒരു ദൈവ​ത്തി​ന്റെ അസ്‌തി​ത്വം പലരും ചോദ്യം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?

ദൈവം ഉണ്ടായി​രു​ന്നെ​ങ്കിൽ മനുഷ്യർ ഇത്രയ​ധി​കം കഷ്ടത അനുഭ​വി​ക്കാൻ അവൻ ഒരിക്ക​ലും അനുവ​ദി​ക്കി​ല്ലാ​യി​രു​ന്നു എന്ന്‌ പലരും ന്യായ​വാ​ദം ചെയ്യുന്നു. ചിലർ ചോദി​ക്കാ​റുള്ള ഒരു ചോദ്യ​മാണ്‌ “ഞങ്ങൾക്ക്‌ ദൈവത്തെ ആവശ്യ​മാ​യി​രു​ന്ന​പ്പോൾ അവൻ എവിടെ ആയിരു​ന്നു?” എന്നത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ നാസികൾ നടത്തിയ ലക്ഷങ്ങളു​ടെ കൂട്ട​ക്കൊ​ലയെ അതിജീ​വിച്ച ഒരാൾ അത്യന്തം രോഷാ​കു​ല​നാ​യി ഇപ്രകാ​രം പറഞ്ഞു: “നിങ്ങൾക്ക്‌ എന്റെ ഹൃദയം നക്കാൻ കഴിയു​മെ​ങ്കിൽ അത്‌ നിങ്ങളെ വിഷലി​പ്‌ത​മാ​ക്കും.”

അതു​കൊണ്ട്‌ പലരും ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌. നേരത്തേ പരാമർശിച്ച പുരാതന നിരീ​ക്ഷകൻ പറഞ്ഞതു​പോ​ലെ വസ്‌തു​ക്ക​ളു​ടെ വിസ്‌മ​യ​ക​ര​മായ രൂപകൽപ്പ​ന​യും ക്രമവും പരി​ശോ​ധി​ക്കു​മ്പോൾ ഒരു സ്രഷ്ടാ​വുണ്ട്‌ എന്നുള്ളതു വ്യക്തമാണ്‌. എന്നിരു​ന്നാ​ലും നമ്മെ സംബന്ധി​ച്ചു കരുത​ലുള്ള ഒരു ദൈവ​മാണ്‌ അവനെ​ങ്കിൽ ഇത്രയും ഭയങ്കര​മായ കഷ്ടപ്പാ​ടു​കൾക്കു നേരെ കണ്ണടയ്‌ക്കാൻ അവന്‌ എങ്ങനെ കഴിയു​ന്നു? ദൈവത്തെ ശരിയായ വിധത്തിൽ മനസ്സി​ലാ​ക്കാ​നും ആരാധി​ക്കാ​നും നമുക്കു കഴിയ​ണ​മെ​ങ്കിൽ പ്രധാ​ന​പ്പെട്ട ആ ചോദ്യ​ത്തി​നു തൃപ്‌തി​ക​ര​മായ ഒരു ഉത്തരം കിട്ടേ​ണ്ട​തുണ്ട്‌. അത്‌ നമുക്ക്‌ എവി​ടെ​നി​ന്നു കിട്ടും?

ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രി​ക​യു​ടെ ഒരു പ്രതി സ്വീക​രി​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. അതു ലഭിക്കാൻ എന്തു ചെയ്യണ​മെന്ന്‌ അറിയാൻ ഈ ഉണരുക!യുടെ 32-ാം പേജു പരി​ശോ​ധി​ക്കുക. “ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം” “മത്സരത്തി​ന്റെ ഫലം എന്തായി​ത്തീർന്നി​രി​ക്കു​ന്നു?” എന്നീ ഭാഗങ്ങ​ളു​ടെ ഒരു സൂക്ഷ്‌മ പരി​ശോ​ധന നിങ്ങളു​ടെ ചോദ്യ​ങ്ങൾക്ക്‌ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ നൽകു​മെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.

[10-ാം പേജിലെ ചിത്രങ്ങൾ]

ഇവയി​ലെ​ല്ലാം ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന​തി​ന്റെ തെളിവു നിങ്ങൾ കാണു​ന്നു​ണ്ടോ?