വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്റെ ജീവിതത്തെ കുറിച്ചാണ്‌ നിങ്ങൾ എഴുതിയത്‌!”

“എന്റെ ജീവിതത്തെ കുറിച്ചാണ്‌ നിങ്ങൾ എഴുതിയത്‌!”

“എന്റെ ജീവി​തത്തെ കുറി​ച്ചാണ്‌ നിങ്ങൾ എഴുതി​യത്‌!”

വർഷങ്ങ​ളാ​യി ഉണരുക! വിവിധ രോഗ​ങ്ങളെ കുറി​ച്ചുള്ള ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. ഉണരുക! ഒരു ആരോഗ്യ മാസിക അല്ല, അതു​കൊ​ണ്ടു​തന്നെ ഏതെങ്കി​ലും ഒരു പ്രത്യേക ചികി​ത്സാ​വി​ധി​യെ അതു പിന്താ​ങ്ങു​ന്നു​മില്ല. എങ്കിലും ഒരു രോഗത്തെ കുറിച്ച്‌ എഴുതു​മ്പോൾ അതിനെ സംബന്ധിച്ച്‌ നല്ല ഒരു വിശദീ​ക​രണം നൽകാ​നും ആ രോഗം ഉണ്ടാകാ​നുള്ള കാരണ​ങ്ങളെ തിരി​ച്ച​റി​യി​ക്കാ​നും രോഗി​ക്കും രോഗി​യെ പരിച​രി​ക്കു​ന്ന​വർക്കും വേണ്ട തിരു​വെ​ഴു​ത്തു​പ​ര​വും പ്രാ​യോ​ഗി​ക​വു​മായ ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകാ​നും ഉണരുക! ശ്രമി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, 1998 ജൂൺ 8 ലക്കത്തിലെ “ഫൈ​ബ്രോ​മ​യാൾജി​യയെ മനസ്സി​ലാ​ക്ക​ലും പൊരു​ത്ത​പ്പെട്ടു ജീവി​ക്ക​ലും” എന്ന ലേഖന​ത്തി​ന്റെ കാര്യം​തന്നെ എടുക്കുക. ആ ലേഖന​ത്തിന്‌ ലോക​മെ​മ്പാ​ടു​നി​ന്നും നല്ല പ്രതി​ക​ര​ണങ്ങൾ ലഭിക്കു​ക​യു​ണ്ടാ​യി. ലേഖനം പ്രസി​ദ്ധീ​ക​രിച്ച്‌ മാസങ്ങൾക്കു ശേഷം പോലും വിലമ​തി​പ്പി​ന്റേ​തായ കത്തുകൾ ലഭിച്ചു. “എനിക്ക്‌ എന്തെന്നി​ല്ലാത്ത ആശ്വാസം തോന്നി,” ഒരു സ്‌ത്രീ എഴുതി. “എന്റെ ജീവി​തത്തെ കുറി​ച്ചാണ്‌ നിങ്ങൾ എഴുതി​യത്‌ എന്ന്‌ എനിക്കു തോന്നി!” മറ്റൊരു സ്‌ത്രീ കത്തിലൂ​ടെ പറഞ്ഞു. “ഈ രോഗ​വു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ടാ​മെന്ന്‌ എനിക്ക്‌ ഇപ്പോൾ അറിയാം” അവർ കൂട്ടി​ച്ചേർത്തു.

വൈദ്യ​ശാ​സ്‌ത്ര മേഖല​യി​ലെ വിദഗ്‌ധ​രിൽ ചിലരും പ്രസ്‌തുത ലേഖന​ത്തോ​ടു വിലമ​തി​പ്പു പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഐക്യ​നാ​ടു​ക​ളി​ലെ ആർ​ത്രൈ​റ്റിസ്‌ ഫൗണ്ടേ​ഷന്റെ മെഡിക്കൽ അഫയേ​ഴ്‌സ്‌ സീനിയർ വൈസ്‌ പ്രസി​ഡന്റ്‌ ഇപ്രകാ​രം എഴുതി: “ഫൈ​ബ്രോ​മ​യാൾജി​യയെ കുറി​ച്ചുള്ള ലേഖനം സന്തുലി​ത​വും സമ്പൂർണ​വും തികച്ചും നല്ലതു​മാ​യി​രു​ന്നു. പ്രസ്‌തുത ലേഖന​ത്തിൽ നിങ്ങൾ ബൈബിൾ ഉദ്ധരണി​കൾ നൽകി​യ​തി​നെ ഞാൻ വിലമ​തി​ക്കു​ന്നു. ആരോഗ്യ സംബന്ധ​മായ ഏതു പ്രശ്‌നത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോ​ഴും വിശ്വാ​സം ഉണ്ടായി​രി​ക്കേ​ണ്ടതു പ്രധാ​ന​മാ​ണെന്നു തിരി​ച്ച​റി​യാ​നും അത്‌ എന്നെ സഹായി​ച്ചു.”

മറ്റനേകം കത്തുക​ളും ലഭിച്ചി​രു​ന്നു. അവയിൽനി​ന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ ഇതാ:

“പ്രസ്‌തുത വിഷയത്തെ കുറിച്ച്‌ സാധി​ക്കു​ന്നത്ര വിവരങ്ങൾ വായിച്ചു മനസ്സി​ലാ​ക്കാൻ ഡോക്ടർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഞാൻ വായി​ച്ച​തിൽ ഏറ്റവും നല്ലത്‌ നിങ്ങളു​ടെ ലേഖന​മാ​യി​രു​ന്നു.”—എൽ. ആർ.

‘എന്റെ രോഗത്തെ സംബന്ധിച്ച കാര്യങ്ങൾ പലരും എന്നോടു ചോദി​ച്ചി​ട്ടുണ്ട്‌. അപ്പോ​ഴൊ​ക്കെ ഞാൻ അതേക്കു​റി​ച്ചുള്ള ഒരു ലഘുലേഖ അവർക്കു കൊടു​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ എനിക്ക്‌ ഉണരുക!-യുടെ ഈ പ്രത്യേക ലക്കം കൊടു​ക്കാം. ഇത്രയും ആശ്വാ​സ​ദാ​യ​ക​മായ വിവരങ്ങൾ മറ്റൊ​രി​ട​ത്തു​നി​ന്നും ലഭിക്കു​ക​യില്ല!’—കെ. കെ.

‘ഞാൻ ഒന്നിനും കൊള്ളാത്ത ഒരു വ്യക്തി​യ​ല്ലെ​ന്നും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഇപ്പോ​ഴും വില​പ്പെ​ട്ട​വ​ളാ​ണെ​ന്നും ആ ലേഖനം എന്നെ ബോധ്യ​പ്പെ​ടു​ത്തി.’—ഡി. സി.

“ഞാൻ അനുഭ​വി​ക്കുന്ന ദുരി​തത്തെ കുറിച്ച്‌ നിങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി.”—സി. എച്ച്‌.

‘നമ്മുടെ കഷ്ടപ്പാ​ടു​ക​ളിൽ നാം തനിച്ച​ല്ലെന്ന്‌ അറിയു​ന്നത്‌ ആശ്വാ​സ​ക​ര​മാണ്‌.’—സി. എ.

‘മുമ്പ്‌ ചെയ്യാൻ കഴിഞ്ഞി​രുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കഴിയാ​തെ വരു​മ്പോൾ എനിക്ക്‌ വല്ലാത്ത നിരാശ തോന്നാ​റുണ്ട്‌. ഈ ലേഖനം ഞാൻ എന്റെ കട്ടിലി​ന​ടു​ത്തു തന്നെ വെക്കും. അങ്ങനെ​യാ​കു​മ്പോൾ നിരാശ തോന്നു​മ്പോ​ഴൊ​ക്കെ എനിക്ക്‌ അതെടു​ത്തു വായി​ക്കാ​മ​ല്ലോ.’—കെ. ബി.

‘എന്റെ വേദന അവഗണി​ക്കാൻ ഞാൻ പരമാ​വധി ശ്രമിച്ചു, ചെയ്യാ​വു​ന്ന​തൊ​ക്കെ ചെയ്‌തു. എങ്കിലും എനിക്കു വിജയി​ക്കാ​നാ​യില്ല. നിങ്ങൾ നൽകിയ ആ നിർദേ​ശങ്ങൾ വളരെ നല്ലതാ​ണെന്നു തോന്നു​ന്നു.’—എം. സി.

“12 വയസ്സു​ള്ള​പ്പോൾ എനിക്ക്‌ ഫൈ​ബ്രോ​മ​യാൾജിയ ഉള്ളതായി പരി​ശോ​ധ​ന​യിൽ തെളിഞ്ഞു. ഇപ്പോൾ എനിക്ക്‌ 14 വയസ്സുണ്ട്‌. യഹോവ നമുക്കാ​യി കരുതു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ആ ലേഖനം എന്നെ സഹായി​ച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു​പോ​യി. ഇത്തരത്തി​ലുള്ള പ്രോ​ത്സാ​ഹ​ജ​ന​ക​മായ ലേഖനങ്ങൾ തുടർന്നും എഴുത​ണ​മെന്ന്‌ അഭ്യർഥി​ക്കു​ന്നു.”—കെ. എ. എം.