വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജിറാഫ്‌ മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരൻ

ജിറാഫ്‌ മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരൻ

ജിറാഫ്‌ മൃഗങ്ങ​ളു​ടെ കൂട്ടത്തി​ലെ പൊക്ക​ക്കാ​രൻ

കെനിയയിലെ ഉണരുക! ലേഖകൻ

സൂര്യൻഉ​ദി​ച്ചു വരുന്ന നേരം. വെളു​പ്പാൻ കാലത്തെ തണു​പ്പേറ്റ്‌ ഈറന​ണി​ഞ്ഞു നിൽക്കുന്ന പാറക്കൂ​ട്ടങ്ങൾ. ആവി പറക്കുന്ന ഒരു കപ്പു ചായയു​മാ​യി താഴെ​യുള്ള പുൽപ്ര​ദേ​ശ​ത്തേക്ക്‌ കണ്ണിമ​യ്‌ക്കാ​തെ നോക്കി​ക്കൊണ്ട്‌ ആ പാറകൾക്കി​ട​യിൽ ഞങ്ങൾ ഇരുന്നു. a ഏതായാ​ലും ഞങ്ങളുടെ കാത്തി​രിപ്പ്‌ വെറു​തെ​യാ​യില്ല. ഉദയസൂ​ര്യ​ന്റെ ഇളം രശ്‌മി​ക​ളേറ്റു കിടക്കുന്ന ആ ആഫ്രിക്കൻ പുൽപ്ര​ദേ​ശ​ത്തി​നു കുറുകെ ഒരു പറ്റം ജിറാ​ഫു​കൾ—മൃഗങ്ങ​ളു​ടെ കൂട്ടത്തി​ലെ പൊക്ക​ക്കാർ—അലസ ഭാവത്തിൽ നടന്നു​നീ​ങ്ങി. ‘പൊയ്‌ക്കാ​ലു​കൾ’ പോലുള്ള കാലുകൾ എടുത്തു​വെച്ച്‌, നീണ്ടു വളഞ്ഞ കഴുത്തു​കൾ ആട്ടിയുള്ള ആ സുന്ദര​മായ നടപ്പ്‌ കണ്ടപ്പോൾ സ്ലോ മോഷ​നി​ലുള്ള ഒരു ചിത്രീ​ക​ര​ണ​മാ​ണോ എന്നു തോന്നി​പ്പോ​യി. അവയുടെ ആ നീണ്ടു വളഞ്ഞ കഴുത്തു​കൾ കാറ്റത്ത്‌ ആടുന്ന പായ്‌മ​ര​ത്തെ​യാണ്‌ അനുസ്‌മ​രി​പ്പി​ച്ചത്‌. നയനസ​ദ്യ​യൊ​രു​ക്കുന്ന ആ ഗംഭീര ദൃശ്യം ഞങ്ങൾ കൺനി​റയെ കണ്ടു.

ഞങ്ങളെ കണ്ട ഭാവം പോലു​മി​ല്ലാ​തെ ആ ജിറാ​ഫു​കൾ തഴച്ചു വളർന്നു​നിൽക്കുന്ന ഒരു അക്കേഷ്യ മരക്കൂ​ട്ട​ത്തി​ന​ടു​ത്തേക്ക്‌ നടന്നു​നീ​ങ്ങി. എന്നിട്ട്‌ തലയെ​ത്തിച്ച്‌, മുള്ളു​പൊ​തിഞ്ഞ മരച്ചി​ല്ല​ക​ളി​ലെ കുഞ്ഞി​ലകൾ നീളൻ നാവു​കൊണ്ട്‌ സശ്രദ്ധം—മരങ്ങളെ തെല്ലും നോവി​ക്കാ​തെ, മെല്ലെ—വലിച്ചു വായി​ലാ​ക്കി. ശാപ്പാ​ടി​നി​ട​യിൽ അവ ആ മരങ്ങളിൽ കൂടു​കൂ​ട്ടി​യി​രുന്ന നെയ്‌ത്തു​കാ​രൻ പക്ഷിക​ളു​ടെ താവള​ത്തി​ലേക്ക്‌ തലനീ​ട്ടി​ക്കൊ​ണ്ടു ചെന്നു, പിന്നെ യാതൊ​രു കൂസലു​മി​ല്ലാ​തെ അവിടു​ന്നും ഇവിടു​ന്നു​മാ​യി ഇലകൾ പറിച്ച്‌ നുണഞ്ഞു. നെയ്‌ത്തു​കാ​രൻ പക്ഷികൾക്ക്‌ അത്‌ തീരെ രസിച്ചി​ല്ലെന്നു തോന്നു​ന്നു. തങ്ങളുടെ താവള​ത്തി​ലേക്ക്‌ വലിഞ്ഞു​ക​യറി ചെന്നതിന്‌ അവർ ഈ ശല്യക്കാ​രെ ഉച്ചത്തിൽ വഴക്കു പറഞ്ഞു. ഈ ശകാര​വർഷം കേട്ട്‌ ഞെട്ടി​പ്പോയ ജിറാ​ഫു​കൾ നിശ്ശബ്ദ​മാ​യി, എന്നാൽ അന്തസ്സോ​ടെ മറ്റു മരങ്ങളെ ലക്ഷ്യമാ​ക്കി നീങ്ങി.

വേഗവും ചാരു​ത​യും

ജിറാ​ഫു​കൾ, കഴുത്തു പുറ​ത്തേക്കു നീട്ടി മൃഗശാ​ല​യി​ലെ വളപ്പി​നു​ള്ളിൽ നിൽക്കു​ന്നതു മാത്രം കണ്ടിട്ടു​ള്ള​വർക്ക്‌ പ്രകൃ​തി​യു​ടെ മടിത്ത​ട്ടി​ലൂ​ടെ—ആഫ്രി​ക്ക​യി​ലെ കാടു​ക​ളി​ലൂ​ടെ—അവ സ്വച്ഛമാ​യും സ്വത​ന്ത്ര​മാ​യും വിഹരി​ക്കു​മ്പോ​ഴുള്ള ആ യഥാർഥ സൗന്ദര്യം ഭാവന​യിൽ കാണാൻ കഴി​ഞ്ഞെന്നു വരില്ല. അഴകാർന്ന രീതി​യിൽ, ഒഴുകി​നീ​ങ്ങു​ന്നതു പോ​ലെ​യാണ്‌ ജിറാ​ഫി​ന്റെ പോക്ക്‌

. നീണ്ടു കൊലു​ന്ന​നെ​യുള്ള ശരീര​വും വലിച്ചു​കൊണ്ട്‌ വിശാ​ല​മായ പുൽപ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ അവ കുതി​ച്ചോ​ടു​ന്നതു കണ്ടാൽ ഒരു ചെറിയ കല്ലിൽ തട്ടിയാൽപോ​ലും ഉരുണ്ടു​വീ​ഴും എന്നു തോന്നി​പ്പോ​കും. പക്ഷേ അങ്ങനെ വിചാ​രി​ച്ചെ​ങ്കിൽ തെറ്റി. ലക്ഷ്യം പിഴയ്‌ക്കാത്ത കാലു​ക​ളാണ്‌ ജിറാ​ഫി​ന്റേത്‌. ഒന്നാന്തരം ഓട്ടക്കാർ കൂടെ​യാണ്‌ ജിറാ​ഫു​കൾ. 1300 കിലോ​ഗ്രാം വരെ തൂക്കം വരുന്ന ഒരു വലിയ ആൺ ജിറാ​ഫിന്‌ മണിക്കൂ​റിൽ ഏതാണ്ട്‌ 60 കിലോ​മീ​റ്റർ വേഗത്തിൽ ഓടാൻ കഴിയും.

ഈ രസികൻ മൃഗം പക്ഷേ ആഫ്രി​ക്ക​യു​ടെ മാത്രം സ്വന്തമാണ്‌. ശാന്തത​യും സൗമ്യ​ത​യും ഒത്തിണ​ങ്ങിയ അതിന്റെ പ്രകൃതം ആരെയും ആകർഷി​ക്കാൻ പോന്ന​താണ്‌. ജിറാ​ഫി​ന്റെ മുഖം മറ്റെല്ലാ മൃഗങ്ങ​ളു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​ണെന്നു മാത്രമല്ല കാഴ്‌ച​യ്‌ക്കു സുന്ദര​വു​മാണ്‌. നീണ്ടു മെലിഞ്ഞ ചെവി​ക​ളും കറുത്ത രോമ​ങ്ങൾകൊ​ണ്ടുള്ള മൃദു​ല​മായ അലങ്കാ​ര​പ്പൊ​ടി​പ്പു​കൾ അണിഞ്ഞ രണ്ടു കുഞ്ഞു കൊമ്പു​ക​ളും പിന്നെ, നീണ്ടു​വളഞ്ഞ കൺപീ​ലി​കൾ കാവൽ നിൽക്കുന്ന വലിയ കരിമി​ഴി​ക​ളും ആ മുഖത്തി​ന്റെ സവി​ശേ​ഷ​ത​ക​ളാണ്‌. തലയും ഉയർത്തി​പ്പി​ടിച്ച്‌ ദൂരേക്കു നോക്കി​നിൽക്കുന്ന ജിറാ​ഫി​ന്റെ മുഖത്ത്‌ ജിജ്ഞാ​സ​യും നിഷ്‌ക​ള​ങ്ക​ത​യും പ്രതി​ഫ​ലി​ച്ചു കാണാം.

ഈ മൃഗങ്ങ​ളു​ടെ അഴകും നാണം​കു​ണു​ങ്ങിയ പെരു​മാ​റ്റ​വും അക്രമ​വാ​സന തീരെ​യി​ല്ലാത്ത ശാന്ത​പ്ര​കൃ​ത​വും നിമിത്തം പുരാതന കാലത്തെ ആളുകൾ അവയ്‌ക്ക്‌ അങ്ങേയറ്റം മൂല്യം കൽപ്പി​ച്ചി​രു​ന്നു. രാജ്യങ്ങൾ തമ്മിലുള്ള സമാധാ​ന​മൈ​ത്രി​യു​ടെ പ്രതീ​ക​മാ​യി കുട്ടി ജിറാ​ഫു​കളെ രാജാ​ക്ക​ന്മാർക്കും ഭരണാ​ധി​കാ​രി​കൾക്കും കാഴ്‌ച​വെ​ക്കുക പതിവാ​യി​രു​ന്നു. പുരാതന ആഫ്രിക്കൻ ശിലാ​ചി​ത്ര​ങ്ങ​ളിൽ ജിറാ​ഫു​ക​ളു​ടെ രൂപങ്ങൾ കാണാൻ കഴിയും, കാലത്തി​ന്റെ വിരലു​കൾ അവയെ കുറ​ച്ചൊ​ന്നു മായി​ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ടെന്നു മാത്രം.

എന്തൊരു ഉയരം!

ജന്തു​ലോ​ക​ത്തിൽ പൊക്ക​ത്തി​ന്റെ കാര്യ​ത്തിൽ ഒന്നാം സ്ഥാനം ജിറാ​ഫി​നാണ്‌. പ്രായ​പൂർത്തി​യെ​ത്തിയ ആൺ ജിറാ​ഫു​കൾക്ക്‌ 5.5 മീറ്ററി​ലേറെ പൊക്കം വരാം. കുളമ്പു മുതൽ കൊമ്പു വരെയുള്ള ഉയരമാ​ണിത്‌. പുരാതന ഈജി​പ്‌ഷ്യൻ ചിത്ര​ലി​പി​ക​ളിൽ “പ്രവചി​ക്കുക” അല്ലെങ്കിൽ “മുൻകൂ​ട്ടി​പ്പ​റ​യുക” എന്ന ക്രിയയെ പ്രതി​നി​ധാ​നം ചെയ്യാൻ ഉപയോ​ഗി​ച്ചി​രു​ന്നത്‌ ജിറാ​ഫി​ന്റെ ചിത്ര​മാ​യി​രു​ന്നു. ജിറാ​ഫു​ക​ളു​ടെ അസാമാ​ന്യ വലിപ്പ​ത്തെ​യും ദീർഘ​വീ​ക്ഷ​ണ​ത്തെ​യും ആണ്‌ ഇതു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌.

വരയൻകു​തി​ര​ക​ളു​ടെ​യും ഒട്ടകപ്പ​ക്ഷി​ക​ളു​ടെ​യും ഇംപാ​ല​ക​ളു​ടെ​യും ആഫ്രിക്കൻ സമതല​ങ്ങ​ളി​ലെ മറ്റു ജന്തുക്ക​ളു​ടെ​യും ഒക്കെ കൂട്ടത്തിൽ നിൽക്കുന്ന ജിറാഫ്‌ ഒരു കാവൽഗോ​പു​രം പോ​ലെ​യാണ്‌ വർത്തി​ക്കു​ന്നത്‌. നല്ല ഉയരവും അപാര​മായ കാഴ്‌ച​ശ​ക്തി​യും ഉള്ളതു​കൊണ്ട്‌ അതിന്‌ ദൂരെ​യുള്ള വസ്‌തു​ക്കൾ കാണാ​നും അപകട​ഭീ​ഷണി മുൻകൂ​ട്ടി മനസ്സി​ലാ​ക്കാ​നും സാധി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ നീളക്കാ​രന്റെ സാന്നി​ധ്യം മറ്റു ജന്തുക്കൾക്ക്‌ ഒരളവു​വരെ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യും എന്നതിനു സംശയ​മില്ല.

രൂപകൽപ്പ​ന​യി​ലെ അത്ഭുതം

ആന ഒഴി​കെ​യുള്ള മറ്റു മൃഗങ്ങൾക്ക്‌ പൊക്ക​മുള്ള മരങ്ങളു​ടെ ഏറ്റവും തലപ്പത്തുള്ള കൊമ്പു​ക​ളി​ലേക്ക്‌ കൊതി​യൂ​റും കണ്ണുക​ളോ​ടെ നോക്കി​നിൽക്കാൻ മാത്രം കഴിയു​മ്പോൾ ജിറാ​ഫു​കൾക്ക്‌ അത്രയും ഉയരത്തിൽനി​ന്നു പോലും ഇലകളും പഴങ്ങളു​മൊ​ക്കെ പറിച്ചു​തി​ന്നാൻ സാധി​ക്കും. അത്രയ്‌ക്ക്‌ അത്ഭുത​ക​ര​മാണ്‌ അതിന്റെ രൂപകൽപ്പന. ഇലകളും മറ്റും ചുറ്റി​പ്പി​ടി​ക്കാൻ കഴിവുള്ള മേൽച്ചു​ണ്ടി​ന്റെ​യും വഴക്കമുള്ള നാവി​ന്റെ​യും സഹായ​ത്താൽ സൂചി​പോ​ലെ കൂർത്ത മുള്ളുകൾ തിങ്ങിയ വൃക്ഷ ശിഖര​ങ്ങ​ളിൽനി​ന്നു പോലും ഇലകൾ പറി​ച്ചെ​ടു​ക്കാൻ ജിറാ​ഫി​നു സാധി​ക്കും.

ജിറാ​ഫു​കൾ ഒരു ദിവസം ഏതാണ്ട്‌ 34 കിലോ​ഗ്രാം സസ്യാ​ഹാ​രം അകത്താ​ക്കി​യേ​ക്കാം. പല തരത്തി​ലുള്ള സസ്യങ്ങൾ അവയ്‌ക്ക്‌ ഭക്ഷിക്കാ​നാ​കു​മെ​ങ്കി​ലും ആഫ്രിക്കൻ സമതല​ങ്ങ​ളിൽ ഉടനീളം കാണ​പ്പെ​ടുന്ന മുള്ളു നിറഞ്ഞ അക്കേഷ്യ മരങ്ങ​ളോ​ടാണ്‌ അവയ്‌ക്കു പ്രിയം. ശാപ്പാ​ടി​നു സമയമാ​വു​മ്പോൾ ചുരു​ട്ടി​വെച്ച നാവ്‌ ഈ വിദ്വാൻ പുറ​ത്തെ​ടു​ക്കും. അപ്പോൾ അതിന്‌ എത്ര നീളമു​ണ്ടാ​കു​മെ​ന്നോ? 42 സെന്റി​മീ​റ്റർ. ജിറാ​ഫി​ന്റെ കഴുത്തിന്‌ അസാധാ​ര​ണ​മായ വഴക്കമുണ്ട്‌. മരങ്ങളു​ടെ തലപ്പത്തുള്ള ശാഖക​ളിൽ തീറ്റ​തേ​ടു​മ്പോൾ നീണ്ട തല ഇഷ്ടമുള്ള കോണു​ക​ളി​ലെ​ല്ലാം വളയ്‌ക്കാ​നും ചെരി​ക്കാ​നും സഹായി​ക്കു​ന്നത്‌ ഈ കഴുത്താണ്‌.

ജിറാ​ഫിന്‌ നീളം ഒരു ശല്യമാ​വു​ന്നത്‌ വെള്ളം കുടി​ക്കു​മ്പോ​ഴാണ്‌. വെള്ളത്തി​ന​ടുത്ത്‌ എത്തു​മ്പോൾ, ജിറാ​ഫിന്‌ മുൻകാ​ലു​കൾ പതുക്കെ അകത്തി​യിട്ട്‌ മുട്ടുകൾ രണ്ടും വളയ്‌ക്കേണ്ടി വരുന്നു. കാണാൻ ഒരു ചന്തവു​മി​ല്ലാത്ത ഈ നിൽപ്പു നിന്നു​കൊണ്ട്‌ നീണ്ട കഴുത്തു പരമാ​വധി നീട്ടു​ക​യും കൂടി ചെയ്‌താ​ലേ അതിന്റെ തല താഴെ വെള്ളത്തി​ലെ​ത്തു​ക​യു​ള്ളൂ. കൂടെ​ക്കൂ​ടെ വെള്ളം കുടി​ക്കേണ്ടി വരാത്തത്‌ ഏതായാ​ലും ജിറാ​ഫിന്‌ ഒരു അനു​ഗ്ര​ഹ​മാ​യി. ആവശ്യ​ത്തി​നുള്ള വെള്ളം മിക്ക​പ്പോ​ഴും കഴിക്കുന്ന ആഹാര​ത്തിൽ നിന്നു​തന്നെ കിട്ടു​ന്നുണ്ട്‌ എന്നുള്ള​താണ്‌ കാരണം, നല്ല നീരുള്ള ഇലകളാ​ണ​ല്ലോ അതിന്റെ ആഹാരം.

ജിറാ​ഫി​ന്റെ കഴുത്തി​ലും പാർശ്വ​ങ്ങ​ളി​ലും വെള്ളനി​റ​ത്തി​ലുള്ള മനോ​ഹ​ര​മായ നേർത്ത വരകൾ ചേർന്ന്‌ ഇലയു​ടേ​തു​പോ​ലുള്ള രൂപമാ​തൃ​കകൾ ഉണ്ടായി​രി​ക്കു​ന്നു. ശരീര​ത്തി​ലെ പുള്ളി​കൾക്ക്‌ തങ്കനിറം കലർന്ന തവിട്ടോ ചുവപ്പു​ക​ലർന്ന തവിട്ടോ കറുപ്പോ പോലുള്ള വ്യത്യസ്‌ത നിറങ്ങ​ളാ​യി​രി​ക്കാം ഉള്ളത്‌. പ്രായ​മാ​കു​ന്ന​ത​നു​സ​രിച്ച്‌ ഈ നിറങ്ങൾ ഇരുണ്ടി​രു​ണ്ടു വരും.

കുടും​ബ​ജീ​വി​തം

ജിറാ​ഫു​കൾ സാമൂ​ഹിക ജീവി​ക​ളാണ്‌. പറ്റങ്ങളാ​യാണ്‌ അവ നീങ്ങു​ന്നത്‌. ഒരു പറ്റത്തിൽ 2 മുതൽ 50 വരെ അംഗങ്ങൾ ഉണ്ടായി​രി​ക്കും. പറ്റങ്ങളാ​യി നീങ്ങു​മ്പോ​ഴും അകലം പാലി​ക്കാ​നാണ്‌ അവയ്‌ക്കി​ഷ്ടം. ജിറാ​ഫു​ക​ളു​ടെ ഗർഭകാ​ലം 420 മുതൽ 468 വരെ ദിവസ​ങ്ങ​ളാണ്‌. പിറന്നു വീഴുന്ന കുഞ്ഞിന്‌ 2 മീറ്റർ ഉയരം കാണും. പിറന്നു വീഴുന്ന സമയത്ത്‌, കുഞ്ഞ്‌ 2 മീറ്ററി​ലേറെ ഉയരത്തിൽനിന്ന്‌ നില​ത്തേക്ക്‌ അക്ഷരാർഥ​ത്തിൽ തലകുത്തി വീഴു​ക​യാ​ണു ചെയ്യു​ന്നത്‌! എന്നാൽ അതിനു പരി​ക്കൊ​ന്നും പറ്റുന്നില്ല. വെറും 15 മിനി​റ്റി​നു​ള്ളിൽ അത്‌ വേച്ചു​വേച്ച്‌ എഴു​ന്നേറ്റു നിൽക്കും. അമ്മയുടെ പാൽ നുണയാൻ കുഞ്ഞിതാ റെഡി​യാ​യി കഴിഞ്ഞു! രണ്ടോ മൂന്നോ ആഴ്‌ച കഴിയു​മ്പോ​ഴേ​ക്കും അത്‌ സഹജവാ​സ​ന​യാൽ അക്കേഷ്യ മരച്ചി​ല്ല​ക​ളു​ടെ തുമ്പത്തുള്ള കിളു​ന്നി​ലകൾ അൽപ്പാൽപ്പ​മാ​യി തിന്നു തുടങ്ങും. അധികം താമസി​യാ​തെ അത്‌ അമ്മയുടെ നീണ്ട കാൽവ​യ്‌പു​കൾക്കൊ​പ്പം നീങ്ങാ​നുള്ള കരുത്തു പ്രാപി​ക്കു​ന്നു.

മാതാ​പി​താ​ക്ക​ളു​ടെ ഒന്നാന്ത​ര​മൊ​രു കൊച്ചു പതിപ്പാണ്‌ കുട്ടി ജിറാഫ്‌. മുതിർന്ന ഒരു ജിറാ​ഫി​നോ​ടുള്ള താരത​മ്യ​ത്തിൽ അത്‌ ഒരു ഇത്തിരി​ക്കു​ഞ്ഞ​നാ​ണെ​ങ്കി​ലും മിക്ക മനുഷ്യ​രെ​ക്കാ​ളും ഉയരമുണ്ട്‌ അതിന്‌. അമ്മയുടെ മറപറ്റി നിർഭ​യ​മാ​യി ജിജ്ഞാസ തുടി​ക്കുന്ന കണ്ണുക​ളു​മാ​യി നിൽക്കുന്ന കുട്ടി ജിറാ​ഫി​നെ കാണാൻ എന്തൊരു ചന്തമാ​ണെ​ന്നോ.

കുട്ടി ജിറാ​ഫു​കൾ കൂട്ടം കൂടി, നേഴ്‌സറി കുട്ടി​കളെ പോലെ കളിച്ചും ഉണ്ണിയു​റക്കം ഉറങ്ങി​യും ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ കണ്ടു രസിച്ചും ദിവസം ചെലവ​ഴി​ക്കു​ന്നു. അവ എത്ര പെട്ടെ​ന്നാ​ണെ​ന്നോ വളരു​ന്നത്‌! ആറു മാസം കൊണ്ട്‌ ഒരു കുട്ടി ജിറാഫ്‌ 1 മീറ്റർ വരെ പൊക്കം വെക്കും. ഒരു വർഷം​കൊണ്ട്‌ അതിന്റെ ഉയരം ഇരട്ടി​യാ​കും. ഒരാഴ്‌ച​കൊണ്ട്‌ അത്‌ എത്രമാ​ത്രം വളരു​മെ​ന്നല്ലേ? 23 സെന്റി​മീ​റ്റർ! അമ്മ ജിറാഫ്‌ തന്റെ കുഞ്ഞിനെ പൊന്നു​പോ​ലെ​യാണ്‌ നോക്കു​ന്നത്‌. തന്റെ അടുത്തു​നിന്ന്‌ കുറെ​യൊ​ക്കെ ദൂരം മാറി​പ്പോ​യി കളിക്കാൻ അവൾ കുഞ്ഞിനെ അനുവ​ദി​ച്ചേ​ക്കാ​മെ​ങ്കി​ലും അപാര​മായ കാഴ്‌ച​ശക്തി കുഞ്ഞിന്റെ മേലൊ​രു കണ്ണുണ്ടാ​യി​രി​ക്കാൻ അവളെ സഹായി​ക്കു​ന്നു.

ഗംഭീര വലിപ്പ​വും അപാര​മായ കാഴ്‌ച​ശ​ക്തി​യും വേഗവും പെട്ടെന്നു പ്രവർത്തി​ക്കാ​നുള്ള കഴിവും ഒക്കെയുള്ള ജിറാ​ഫിന്‌ വന്യ ചുറ്റു​പാ​ടിൽ സിംഹത്തെ കൂടാതെ മറ്റു ശത്രുക്കൾ ഇല്ലെന്നു​തന്നെ പറയാം. എങ്കിലും മനുഷ്യൻ ഈ സുന്ദര മൃഗത്തെ വൻ തോതിൽ വേട്ടയാ​ടി​യി​രി​ക്കു​ന്നു. മനോ​ഹ​ര​മായ തോലി​നും സ്വാദി​ഷ്‌ഠ​മായ മാംസ​ത്തി​നും നീണ്ടു കറുത്ത വാൽ രോമ​ങ്ങൾക്കും വേണ്ടി—ഇതിന്‌ നിഗൂഢ ശക്തിയു​ണ്ടെ​ന്നാണ്‌ ചിലരു​ടെ വിശ്വാ​സം—നിർദയം വേട്ടയാ​ട​പ്പെ​ടുന്ന ഈ സാധു മൃഗത്തി​ന്റെ ഭാവി ഇപ്പോൾ അനിശ്ചി​താ​വ​സ്ഥ​യി​ലാണ്‌. ആഫ്രി​ക്ക​യു​ടെ പല ഭാഗങ്ങ​ളി​ലും ജിറാ​ഫു​ക​ളു​ടെ വലിയ വലിയ കൂട്ടങ്ങൾ സ്വത​ന്ത്ര​മാ​യി വിഹരി​ച്ചി​രുന്ന ഒരു കാലം ഉണ്ടായി​രു​ന്നു. എന്നാൽ ഇപ്പോൾ വന്യജീ​വി പാർക്കു​ക​ളു​ടെ​യും സംരക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വളപ്പു​കൾക്കു​ള്ളിൽ മാത്രമേ അവ സുരക്ഷി​ത​മാ​യി​രി​ക്കു​ന്നു​ള്ളൂ.

ആഫ്രി​ക്ക​യി​ലെ സഫാരി പാർക്കി​ലൂ​ടെ (സന്ദർശ​കർക്ക്‌ വാഹന​ത്തി​ലി​രുന്ന്‌ കാണാ​നാ​യി വന്യമൃ​ഗ​ങ്ങളെ തുറന്നു വിട്ടി​ട്ടുള്ള മൃഗസ​ങ്കേതം) വിനോ​ദ​യാ​ത്ര നടത്തു​ന്ന​വർക്ക്‌ ജിറാ​ഫു​കൾ നീളൻ കഴുത്തും ആട്ടി​ക്കൊണ്ട്‌ പുല്ലു​നി​റഞ്ഞ വിശാ​ല​മായ സമതല​ങ്ങ​ളി​ലൂ​ടെ സ്വത​ന്ത്ര​മാ​യി ഓടുന്ന പുളകം​കൊ​ള്ളി​ക്കുന്ന കാഴ്‌ച ഇന്നും കാണാ​നാ​കും. ജിറാ​ഫു​കൾ മുള്ളു​കൊ​ണ്ടുള്ള പടച്ചട്ട​യ​ണിഞ്ഞ അക്കേഷ്യ മരങ്ങളു​ടെ തലപ്പത്തുള്ള ഇലകൾ നുണയു​ന്ന​തും ജിറാ​ഫി​ന്റെ തനതായ ശൈലി​യിൽ ദൂരേക്ക്‌ കണ്ണും നട്ട്‌ നിൽക്കു​ന്ന​തും ആകാം അവരെ വരവേൽക്കുന്ന മറ്റു ചില കാഴ്‌ചകൾ. വിചി​ത്ര​മെ​ങ്കി​ലും സുന്ദര​മായ ആകാര​വും സൗമ്യ പ്രകൃ​ത​വു​മുള്ള ഈ അത്ഭുത ജീവി സർവശ​ക്ത​നാം ദൈവ​മായ യഹോ​വ​യു​ടെ സർഗ​പ്ര​തി​ഭ​യു​ടെ​യും അതുല്യ​മായ വ്യക്തി​ത്വ​ത്തി​ന്റെ​യും മറ്റൊരു തെളി​വാണ്‌.—സങ്കീർത്തനം 104:24.

[അടിക്കു​റിപ്പ്‌]

a വിശാലമായ ആഫ്രിക്കൻ സമതല​ങ്ങ​ളിൽ വ്യാപ​ക​മാ​യി കാണ​പ്പെ​ടുന്ന പാറകൾ നിറഞ്ഞ ചെറു​കു​ന്നു​കളെ കോപ്പി​കൾ എന്നാണു വിളി​ക്കു​ന്നത്‌.

[18-ാം പേജിലെ ചതുരം/ചിത്രം]

അത്ഭുതം എന്നല്ലാതെ എന്തു പറയാൻ

ജിറാ​ഫി​ന്റെ വിചി​ത്ര​മായ ഈ ശരീര​വും അസാമാ​ന്യ വലിപ്പ​വും അതിന്‌ എന്തെങ്കി​ലും പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ന്നു​ണ്ടാ​യി​രി​ക്കു​മോ? ഒരുപക്ഷേ നാം അങ്ങനെ ചിന്തി​ച്ചു​പോ​യേ​ക്കാം. അസാധാ​രണ ഉയരവും നീണ്ട കഴുത്തും ഉള്ളതു​കൊണ്ട്‌ ജിറാ​ഫി​ന്റെ ശരീര​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലേ​ക്കും ഉള്ള രക്തത്തിന്റെ ഒഴുക്ക്‌ നിയ​ന്ത്രി​ക്കുക അസാധ്യ​മാ​ണെന്നു തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ജിറാഫ്‌ തല കുനി​ക്കു​മ്പോൾ ഗുരു​ത്വാ​കർഷണ ശക്തി നിമിത്തം രക്തം തലയി​ലേക്ക്‌ കുതി​ച്ചൊ​ഴു​കു​ക​യും തലച്ചോ​റിൽ അമിത​മായ അളവിൽ രക്തം ചെന്നെ​ത്തു​ക​യും ചെയ്യില്ലേ? ജിറാഫ്‌ തലയു​യർത്തു​മ്പോൾ തലയിൽനിന്ന്‌ രക്തം ഹൃദയ​ത്തി​ലേക്ക്‌ കുത്തി​യൊ​ഴു​കു​ക​യും തത്‌ഫ​ല​മാ​യി അതിന്റെ ബോധം മറയു​ക​യും ചെയ്യില്ലേ? എന്നാൽ ഇതൊ​ന്നും സംഭവി​ക്കു​ന്നില്ല. അത്‌ എന്തു​കൊ​ണ്ടാണ്‌?

ജിറാ​ഫി​ന്റെ രക്തപര്യ​യന വ്യവസ്ഥ രൂപകൽപ്പ​ന​യി​ലെ ഒരു അത്ഭുതം​ത​ന്നെ​യാണ്‌. ജിറാ​ഫി​ന്റെ പ്രത്യേക ആകൃതി​ക്കും വലിപ്പ​ത്തി​നും അനു​യോ​ജ്യ​മായ വിധത്തിൽ വിദഗ്‌ധ​മാ​യാണ്‌ അത്‌ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അതിന്റെ ഹൃദയ​ത്തിന്‌ സാധാ​ര​ണ​യിൽ കവിഞ്ഞ വലിപ്പ​മുണ്ട്‌. ഹൃദയ​ത്തിൽനിന്ന്‌ മൂന്നര മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലച്ചോ​റി​ലേക്ക്‌ രക്തം എത്തണ​മെ​ങ്കിൽ ഹൃദയം ശക്തിയാ​യി രക്തം പമ്പു ചെയ്യേ​ണ്ട​തുണ്ട്‌. ഓരോ മിനി​ട്ടി​ലും 170 തവണ വരെ സ്‌പന്ദി​ക്കുന്ന പേശീ​നിർമി​ത​മായ ആ ഹൃദയ​ത്തി​ന്റെ 7 സെന്റി​മീ​റ്റർ കനമുള്ള ഭിത്തികൾ ഉത്‌പാ​ദി​പ്പി​ക്കുന്ന സിസ്റ്റോ​ളിക്‌ മർദം (ഹൃദയം സങ്കോ​ചി​ക്കു​മ്പോൾ രക്തക്കു​ഴ​ലു​ക​ളു​ടെ ഭിത്തി​യിൽ രക്തം ചെലു​ത്തുന്ന സമ്മർദം) മനുഷ്യ​രു​ടേ​തി​നെ​ക്കാൾ ഏതാണ്ട്‌ മൂന്നി​രട്ടി വരും. അത്രയും മർദത്തെ സുരക്ഷി​ത​മാ​യി കൈകാ​ര്യം ചെയ്യണ​മെ​ങ്കിൽ തലച്ചോ​റി​ലേക്കു രക്തമെ​ത്തി​ക്കുന്ന കരോ​റ്റിഡ്‌ ധമനി​ക്കും (ഗ്രീവ ധമനി) ഹൃദയ​ത്തി​ലേക്ക്‌ രക്തം തിരികെ കൊണ്ടു​വ​രുന്ന ജുഗ്യു​ലർ സിരയ്‌ക്കും (ഗ്രീവ സിര) നല്ല വലുപ്പം ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ഈ രക്തക്കു​ഴ​ലു​ക​ളു​ടെ വ്യാസം എത്രയാ​ണെ​ന്നോ? 2.5 സെന്റി​മീ​റ്റ​റി​ലും അധികം. കൂടാതെ വഴക്കവും കരുത്തും ഉണ്ടായി​രി​ക്കു​ന്ന​തി​നു വേണ്ടി ഈ രക്തക്കു​ഴ​ലു​കളെ ഇലാസ്‌തി​ക​ത​യും ദൃഢത​യും ഉള്ള കലകൾകൊണ്ട്‌ ബലപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ജിറാഫ്‌ തല കുനി​ക്കു​മ്പോൾ ജുഗ്യു​ലർ സിരയി​ലെ വാൽവു​കൾ രക്തം തലച്ചോ​റി​ലേക്ക്‌ ശക്തിയാ​യി തിരി​ച്ചൊ​ഴു​കു​ന്നതു തടയുന്നു. തലച്ചോ​റി​ന്റെ ചുവട്ടി​ലെ​ത്തു​മ്പോൾ, വലിയ കരോ​റ്റിഡ്‌ ധമനി ‘അസാധാ​രണ ശൃംഖല’ എന്ന്‌ അറിയ​പ്പെ​ടുന്ന അത്ഭുത​ക​ര​മാ​യി രൂപകൽപ്പന ചെയ്യപ്പെട്ട മറ്റൊരു സംവി​ധാ​ന​ത്തി​ലേക്കു തുറക്കു​ന്നു. തല കുനി​ക്കു​മ്പോൾ രക്തം കരോ​റ്റിഡ്‌ ധമനി​യി​ലൂ​ടെ തലച്ചോ​റി​ലേക്ക്‌ കുതി​ച്ചൊ​ഴു​കി​വ​രു​മെ​ങ്കി​ലും തീരെ ചെറിയ രക്തക്കു​ഴ​ലു​ക​ളു​ടെ ഈ പ്രത്യേക ശൃംഖ​ല​യിൽ പ്രവേ​ശി​ക്കു​ന്ന​തോ​ടെ രക്തത്തിന്റെ ഒഴുക്ക്‌ മന്ദഗതി​യി​ലാ​കു​ക​യും രക്തസമ്മർദം ക്രമീ​ക​രി​ക്ക​പ്പെ​ടു​ക​യും അങ്ങനെ ശക്തമായ രക്തപ്ര​വാ​ഹ​ത്തിൽനിന്ന്‌ തലച്ചോറ്‌ സംരക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. ജിറാഫ്‌ തല കുനി​ക്കു​മ്പോൾ ഈ അസാധാ​രണ ശൃംഖല വികസി​ക്കു​ക​യും തല ഉയർത്തു​മ്പോൾ സങ്കോ​ചി​ക്കു​ക​യും ചെയ്യുന്നു. രക്തക്കു​ഴ​ലു​ക​ളു​ടെ ആ ശൃംഖല ഇങ്ങനെ സങ്കോ​ചി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ തലയി​ലുള്ള രക്തം ഹൃദയ​ത്തി​ലേക്ക്‌ കുത്തി​യൊ​ഴു​കു​ക​യും തത്‌ഫ​ല​മാ​യി തലച്ചോ​റിന്‌ ആവശ്യ​മായ രക്തം ലഭിക്കാ​തെ ജിറാ​ഫി​ന്റെ ബോധം മറയു​ക​യും ചെയ്യു​മാ​യി​രു​ന്നു.

ജിറാ​ഫി​ന്റെ കഴുത്തും രൂപകൽപ്പ​ന​യി​ലെ മറ്റൊരു അത്ഭുത​മാണ്‌. അപാര നീളമുള്ള ജിറാ​ഫി​ന്റെ കഴുത്തിൽ എലിയു​ടെ​യും മറ്റു മിക്ക സസ്‌ത​നി​ക​ളു​ടെ​യും കഴുത്തി​ലു​ള്ളത്ര കശേരു​ക്കളേ ഉള്ളു എന്നു കണ്ടെത്തി​യ​പ്പോൾ ശാസ്‌ത്രജ്ഞർ അത്ഭുത​പ്പെ​ട്ടു​പോ​യി! എന്നിരു​ന്നാ​ലും മറ്റു മിക്ക സസ്‌ത​നി​ക​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, അസാധാ​രണ വഴക്കം പ്രദാനം ചെയ്യത്ത​ക്ക​വി​ധം പ്രത്യേക ബോൾ-ആൻഡ്‌-സോക്കറ്റ്‌ മാതൃ​ക​യിൽ രൂപകൽപ്പന ചെയ്യപ്പെട്ട നീണ്ട കശേരു​ക്ക​ളാണ്‌ ജിറാ​ഫി​നു​ള്ളത്‌. അങ്ങനെ, ജിറാ​ഫിന്‌ കഴുത്ത്‌ ഇഷ്ടം​പോ​ലെ വളച്ചും തിരി​ച്ചും ശരീര​ത്തി​ന്റെ എല്ലാ ഭാഗവും നക്കി മിനു​ക്കാ​നും മരത്തിന്റെ തലപ്പത്തുള്ള കൊമ്പു​ക​ളിൽനി​ന്നു​പോ​ലും അനായാ​സം ഇലകളും മറ്റും പറി​ച്ചെ​ടു​ക്കാ​നും കഴിയു​ന്നു.