“നിങ്ങൾക്ക് ഏവർക്കും എന്റെ അനുമോദനങ്ങൾ”
“നിങ്ങൾക്ക് ഏവർക്കും എന്റെ അനുമോദനങ്ങൾ”
യു.എസ്.എ.-യിലെ അലബാമയിലെ ഫെയർഹോപ്പിലുള്ള ഒരു കത്തോലിക്കാ മതഭക്തൻ, യഹോവയുടെ സാക്ഷികളുടെ സാഹിത്യത്തെയും അവ അദ്ദേഹത്തിനു നൽകിയ വ്യക്തികളെയും കുറിച്ച് എഴുതിയതായിരുന്നു ആ വാക്കുകൾ.
“വീക്ഷാഗോപുരത്തിലെയും ഉണരുക!-യിലെയും ലേഖനങ്ങളുടെ ഉള്ളടക്കവും ശൈലിയും ഒന്നാന്തരമാണ്,” അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ആളുകൾ അവയുടെ പ്രതികൾ കൊണ്ടുവരുമ്പോഴെല്ലാം എനിക്ക് എന്ത് സന്തോഷമാണെന്നോ. രണ്ടു മാസികകളും ഞാൻ വായിക്കാറുണ്ട്.
“നിങ്ങളുടെ ആളുകൾ വളരെ നല്ലവരും മര്യാദയുള്ളവരുമാണ്. ആളുകൾ പുഞ്ചിരിയോടെ ദൈവത്തിന്റെ (യഹോവയുടെ) വേലയിൽ ഏർപ്പെട്ടിരിക്കുന്നതു കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. അടുത്തയിടെ, രണ്ടു കൊച്ചുകുട്ടികൾ എന്റെ വീട്ടിൽ വന്നു. തങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം അവർ എനിക്ക് ഈ മാസികകൾ തന്നു. ഞാൻ അവരോടു നന്ദി പറഞ്ഞു. കുഴപ്പക്കാരായിരിക്കാതെ കൊച്ചുകുട്ടികൾ ഇത്തരത്തിലുള്ള നല്ല വേലയിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ എനിക്ക് എത്ര സന്തോഷം തോന്നിയെന്നോ!
“ഞാൻ ഒരു കത്തോലിക്കാ മതഭക്തനാണ് . . . , എന്നാൽ നിങ്ങളുടെ സംഘടനയും ആളുകളും ചെയ്യുന്ന ശ്രേഷ്ഠമായ ഈ വേലയെ ഞാൻ വിലമതിക്കുന്നു. ആത്മാർഥമായും ഞാൻ പറയുന്നു, എനിക്ക് നിങ്ങളുടെ മാസികകൾ വലിയ ഇഷ്ടമാണ്. പുഞ്ചിരി തൂകുന്ന മുഖമുള്ള, നല്ലവരായ നിങ്ങളുടെ ആളുകളെയും ഞാൻ വിലമതിക്കുന്നു. . . . നിങ്ങൾക്ക് ഏവർക്കും എന്റെ അനുമോദനങ്ങൾ. നിങ്ങൾ ചെയ്യുന്ന ഈ മഹത്തായ വേല ഇനിയും തുടരുക.”
പ്രത്യേക ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ട പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികൾ പ്രദാനം ചെയ്യുന്നുണ്ട്. അവയിലൊന്ന് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന പേരോടു കൂടിയ 32 പേജുള്ള ഒരു ലഘുപത്രികയാണ്. 16 പാഠങ്ങളിലായി ആ ലഘുപത്രിക ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളും ദൈവാംഗീകാരം ലഭിക്കാൻ നാം ചെയ്യേണ്ടതായി ബൈബിൾ പറയുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നു. ഈ ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ അയയ്‌ക്കുക.
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് താത്പര്യമുണ്ട്