വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

വികലാം​ഗ​നായ സുവി​ശേഷ പ്രവർത്തകൻ “പ്രതി​സ​ന്ധി​യി​ലും പ്രസന്നത കൈവി​ടാ​തെ” (ഫെബ്രു​വരി 22, 2000) എന്ന കൊൺസ്റ്റൻട്യീൻ മറൊ​സോ​ഫി​ന്റെ ജീവി​തകഥ വായി​ച്ച​പ്പോൾ എനിക്കു കരച്ചിൽ അടക്കാ​നാ​യില്ല. രണ്ടു കുട്ടി​കളെ ഒറ്റയ്‌ക്കു വളർത്തി​ക്കൊ​ണ്ടു​വ​രുന്ന ഒരു അമ്മയാണു ഞാൻ. അത്‌ അത്ര എളുപ്പമല്ല. എന്റെ പ്രശ്‌നങ്ങൾ ഒരിക്ക​ലും അവസാ​നി​ക്കു​ക​യി​ല്ലെന്ന്‌ ചില​പ്പോ​ഴൊ​ക്കെ എനിക്കു തോന്നാ​റുണ്ട്‌. എങ്കിലും, കൊൺസ്റ്റൻട്യീ​നി​ന്റെ പ്രശ്‌ന​ങ്ങ​ളു​മാ​യി തട്ടിച്ചു നോക്കു​മ്പോൾ എന്റേത്‌ ഒന്നുമല്ല!

ഐ., റഷ്യ

ഞാൻ ഒരു മുഴു​സമയ സുവി​ശേ​ഷ​ക​യാണ്‌. നേത്ര​പ​ട​ല​ത്തി​ന്റെ തകരാറു നിമിത്തം എനിക്കു വായി​ക്കാൻ വലിയ ബുദ്ധി​മു​ട്ടാണ്‌. ഒരുപാ​ടു വായി​ക്കുന്ന പ്രകൃ​ത​മാ​യി​രു​ന്നു എന്റേത്‌. എന്നാൽ, ഇപ്പോൾ അതിനു സാധി​ക്കാ​ത്ത​തി​നാൽ എനിക്കു ചില​പ്പോ​ഴൊ​ക്കെ നിരാ​ശ​യും വിഷാ​ദ​വും അനുഭ​വ​പ്പെ​ടാ​റുണ്ട്‌. എന്നാൽ കൊൺസ്റ്റൻട്യീ​നി​ന്റെ അനുഭവം വെച്ചു​നോ​ക്കു​മ്പോൾ എനിക്കു പരാതി​പ്പെ​ടാൻ യാതൊ​രു കാരണ​വും ഇല്ല. പർവത​സ​മാന പ്രശ്‌നങ്ങൾ തരണം ചെയ്‌താണ്‌ അദ്ദേഹം മുഴു​സമയ സുവി​ശേ​ഷ​ക​നാ​യി സേവി​ക്കു​ന്നത്‌. യഹോവ പ്രദാനം ചെയ്യുന്ന ശക്തി അപാരം​തന്നെ!

ഡബ്ല്യു. ഡബ്ല്യു., ഇന്ത്യ

പതിനാ​റാ​മത്തെ വയസ്സിൽ എന്റെ അരയ്‌ക്കു കീഴ്‌പോ​ട്ടു തളർന്നു​പോ​യി. കൊൺസ്റ്റൻട്യീ​നി​നെ പോലെ ഞാനും ദിവസേന പല ബുദ്ധി​മു​ട്ടു​ക​ളും അനുഭ​വി​ക്കു​ന്നുണ്ട്‌. എന്നാൽ വികലാം​ഗ​നായ ഒരു വ്യക്തി​ക്കും സമൂഹ​ത്തിൽ സ്ഥാനമു​ണ്ടാ​യി​രി​ക്കാ​നും ദൈവ​സേ​വ​ന​ത്തിൽ പങ്കുണ്ടാ​യി​രി​ക്കാ​നും കഴിയു​മെന്നു തിരി​ച്ച​റി​യാൻ ലേഖനം എന്നെ സഹായി​ച്ചു. കാഴ്‌ച​യ്‌ക്കും കേൾവി​ക്കും പ്രശ്‌ന​മു​ണ്ടെ​ങ്കി​ലും തെരു​വിൽ ഒരു ചുവരി​നോ​ടു ചേർത്തു വെച്ച ഒരു സ്റ്റൂളിൽ ഇരുന്ന്‌ ഞാൻ ഒറ്റയ്‌ക്കു പ്രസംഗ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടാ​റുണ്ട്‌. കൊൺസ്റ്റൻട്യീ​നി​ന്റെ അർപ്പണ​ബോ​ധ​ത്തെ​യും തീക്ഷ്‌ണ​ത​യെ​യും ഞാൻ അഭിന​ന്ദി​ക്കു​ന്നു.

ഡി. എഫ്‌., ഐവറി കോസ്റ്റ്‌

ആധുനിക അടിമത്തം പതിനാ​റു വയസ്സുള്ള ഒരു പെൺകു​ട്ടി​യാ​ണു ഞാൻ. നിങ്ങളു​ടെ ലേഖനം എന്നെ വളരെ​യ​ധി​കം സ്‌പർശി​ച്ചു. ആധുനിക അടിമ​ത്ത​ത്തി​ന്റെ ഇരകളായ ചില കൊച്ചു പെൺകു​ട്ടി​കളെ എനിക്ക​റി​യാം. തങ്ങൾ താമസി​ക്കുന്ന വീടു​ക​ളിൽ എല്ലുമു​റി​യെ പണി ചെയ്യേണ്ടി വരുന്ന അവർക്കു വിദ്യാ​ഭ്യാ​സ​മോ സ്‌നേ​ഹ​മോ ലഭിക്കു​ന്നില്ല. യഹോവ പെട്ടെ​ന്നു​തന്നെ പീഡി​തരെ വിടു​വി​ക്കും എന്നു ബൈബി​ളിൽനി​ന്നു വായി​ക്കാൻ കഴിഞ്ഞതു വളരെ ആശ്വാ​സ​പ്ര​ദ​മാ​യി​രു​ന്നു.

എ. ഒ., ബുർക്കി​നാ ഫാസോ

ആത്മഹത്യ “ആത്മഹത്യ—ആരാണു മുൻപ​ന്തി​യിൽ? വൃദ്ധരോ യുവജ​ന​ങ്ങ​ളോ?” (ഫെബ്രു​വരി 22, 2000) എന്ന ലേഖന​പ​രമ്പര വളരെ സമയോ​ചി​ത​മാ​യി​രു​ന്നു. എട്ടു മാസം മുമ്പ്‌ പെട്ടെന്ന്‌ എന്റെ അമ്മ മരിച്ചു. അച്ഛൻ അപ്പോൾ സ്ഥലത്തി​ല്ലാ​യി​രു​ന്നു. അമ്മ മരിക്കു​മ്പോൾ അടുത്തി​ല്ലാ​യി​രു​ന്ന​ല്ലോ എന്നോർക്കു​മ്പോൾ അച്ഛനു വലിയ കുറ്റ​ബോ​ധ​മാണ്‌. തനിക്കി​നി ജീവിക്കണ്ട എന്ന്‌ അദ്ദേഹം ഇടയ്‌ക്കി​ടെ പറയാ​റുണ്ട്‌. അതു​കൊണ്ട്‌ ഞങ്ങൾക്ക്‌ ആ ലേഖനങ്ങൾ വളരെ പ്രയോ​ജ​ന​പ്ര​ദ​മാ​യി.

ആർ. ഇസെഡ്‌., ജർമനി

രണ്ടു വർഷം മുമ്പ്‌ എന്റെ മുത്തച്ഛൻ ആത്മഹത്യ ചെയ്‌തു. ഇണയുടെ മരണത്തി​നു ശേഷം മുത്തച്ഛൻ മാനസി​ക​മാ​യി ആകെ തളർന്നി​രു​ന്നു. സ്വയം ജീവ​നൊ​ടു​ക്കാൻ മുത്തച്ഛനെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളു​ടെ ലേഖനങ്ങൾ എന്നെ സഹായി​ച്ചു.

എ. എം., ഐക്യ​നാ​ടു​കൾ

48 വയസ്സു​ണ്ടാ​യി​രുന്ന എന്റെ ജ്യേഷ്‌ഠൻ കഴിഞ്ഞ ജനുവ​രി​യിൽ ആത്മഹത്യ ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ സ്‌മാ​ര​ക​ശു​ശ്രൂ​ഷ​യു​ടെ പിറ്റേന്ന്‌ അച്ഛന്‌—അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളല്ല—ഉണരുക!യുടെ ഈ ലക്കം തപാലിൽ കിട്ടി. നിറക​ണ്ണു​ക​ളോ​ടെ അതു ഞങ്ങളെ കാണി​ക്കവെ അദ്ദേഹ​ത്തിന്‌ വാക്കുകൾ തൊണ്ട​യിൽ കുരുങ്ങി. ഞങ്ങളുടെ മുഴു കുടും​ബ​ത്തി​നും സാന്ത്വ​ന​മേ​കിയ ഈ ലേഖന​പ​ര​മ്പ​ര​യെ​പ്രതി ഞങ്ങൾ അകമഴിഞ്ഞ നന്ദി പ്രകാ​ശി​പ്പി​ക്കു​ന്നു.

ബി. ജെ., ഐക്യ​നാ​ടു​കൾ

ഞങ്ങളുടെ വിദ്യാ​ഭ്യാ​സ ജില്ലയിൽ കഴിഞ്ഞ വർഷം ആറു കുട്ടികൾ ആത്മഹത്യ ചെയ്‌തു. ആത്മഹത്യ ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മാ​യി​ത്തീർന്നി​രി​ക്കു​ന്ന​തി​നാൽ ഇതു സംബന്ധിച്ച്‌ നിതാന്ത ജാഗ്രത പുലർത്താൻ വിദ്യാ​ഭ്യാ​സ ജില്ലയി​ലെ ഓരോ സ്‌കൂ​ളി​നും നിർദേശം ലഭിക്കു​ക​യു​ണ്ടാ​യി. സാധാ​ര​ണ​ഗ​തി​യിൽ നമ്മുടെ സന്ദേശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാത്ത പ്രദേ​ശ​ങ്ങ​ളിൽ ഈ മാസിക ഉപയോ​ഗി​ച്ചു ഞങ്ങൾ പ്രവർത്തി​ച്ചു. അതിശ​യ​മെന്നു പറയട്ടെ, ചിലയി​ട​ങ്ങ​ളിൽ ഞങ്ങൾക്കു അവതരണം പൂർത്തി​യാ​ക്കാൻ കഴിയു​ന്ന​തി​നു മുമ്പു​തന്നെ ആളുകൾ മാസി​കകൾ ഞങ്ങളുടെ കൈയിൽനി​ന്നു വാങ്ങി!

സി. സി., ഐക്യ​നാ​ടു​കൾ

കൗമാ​ര​പ്രാ​യ​ക്കാ​രി​യാ​യി​രുന്ന ഞാൻ എന്റെ പിതാ​വി​ന്റെ മരണ​ശേഷം രണ്ടുവട്ടം ആത്മഹത്യ​യ്‌ക്കു ശ്രമിച്ചു. “ആത്മഹത്യ” എന്ന വാക്ക്‌ ഉച്ചരി​ക്കാൻ പോലും പാടി​ല്ലാത്ത ഒന്നാ​ണെ​ന്നാ​ണു പലരും കരുതു​ന്നത്‌. എന്നാൽ ഉണരുക!യുടെ പുറം​താ​ളിൽത്തന്നെ അത്‌ എഴുതി​യ​തിന്‌ നിങ്ങൾക്കു നന്ദി. വളരെ സമാനു​ഭാ​വ​ത്തോ​ടും യാഥാർഥ്യ​ബോ​ധ​ത്തോ​ടും കൂടി തയ്യാറാ​ക്കിയ സത്യസ​ന്ധ​മായ ലേഖന​ങ്ങ​ളാ​യി​രു​ന്നു അവ.

എം. ജി., ഫ്രാൻസ്‌

സുഹൃ​ദ്‌ബ​ന്ധ​ത്തി​ലെ പ്രശ്‌നങ്ങൾ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എന്റെ സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനി​പ്പി​ച്ചത്‌?” (ഫെബ്രു​വരി 22, 2000) എന്ന ലേഖനം വളരെ സഹായ​ക​മാ​യി​രു​ന്നു. ആറര വർഷം എന്റെ ഉറ്റ സുഹൃ​ത്താ​യി​രുന്ന വ്യക്തി എന്നെ വല്ലാതെ വേദനി​പ്പി​ച്ചു. നിങ്ങളു​ടെ ലേഖന​ത്തി​ലെ നിർദേ​ശങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ കാര്യങ്ങൾ ശാന്തമാ​യും സമാധാ​ന​പ​ര​മാ​യും പറഞ്ഞു​തീർക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇപ്പോൾ ഞങ്ങളുടെ ബന്ധം മുമ്പെ​ന്ന​ത്തേ​തി​ലും ശക്തമാണ്‌.

എം. എൽ., ഐക്യ​നാ​ടു​കൾ