വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങൾ സകലരെയും സ്‌നേഹിക്കുന്നു’

‘നിങ്ങൾ സകലരെയും സ്‌നേഹിക്കുന്നു’

‘നിങ്ങൾ സകല​രെ​യും സ്‌നേ​ഹി​ക്കു​ന്നു’

വ്യത്യസ്‌ത വംശജർ തമ്മിൽ നൂറ്റാ​ണ്ടു​ക​ളാ​യി പോരാ​ട്ട​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന യൂഗോ​സ്ലാ​വി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​നു ലഭിച്ച ഒരു കത്തിൽ ഉണ്ടായി​രുന്ന അഭിനന്ദന വാക്കു​ക​ളാണ്‌ അവ. കത്ത്‌ ഇങ്ങനെ വായി​ക്കു​ന്നു:

“പ്രിയ​പ്പെട്ട സർ,

“എന്റെ ജന്മനാ​ടായ സാര​യെ​വോ​യിൽ വെച്ച്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ചു വളരെ​യ​ധി​കം കേട്ടി​ട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ വേനൽക്കാ​ലത്ത്‌ ജർമനി​യി​ലെ നിങ്ങളു​ടെ ഒരു കൺ​വെൻ​ഷനു ഹാജരാ​കു​ന്ന​തു​വരെ നിങ്ങളു​ടെ പഠിപ്പി​ക്ക​ലിൽ എനിക്ക്‌ ഒട്ടും താത്‌പ​ര്യം ഇല്ലായി​രു​ന്നു. അവിടെ ക്രൊ​യേഷ്യ, യൂഗോ​സ്ലാ​വിയ, ബോസ്‌നിയ എന്നിവി​ട​ങ്ങ​ളിൽ നിന്നു​ള്ളവർ സമാധാ​ന​പ​ര​മാ​യി ഒന്നിച്ചി​രി​ക്കു​ന്ന​തും പരസ്‌പരം സഹോ​ദരാ, സഹോ​ദരീ എന്നു വിളി​ക്കു​ന്ന​തും എന്നെ അത്ഭുത​സ്‌ത​ബ്ധ​നാ​ക്കി! ഇതു​പോ​ലൊന്ന്‌ ഇതിനു​മുമ്പ്‌ ഞാൻ കണ്ടി​ട്ടേ​യില്ല! ഒരു രാഷ്‌ട്രീയ ഘടകത്തി​നും നിങ്ങളെ തമ്മിൽ ഭിന്നി​പ്പി​ക്കാൻ കഴിയില്ല എന്നതിന്റെ ശക്തമായ തെളി​വാണ്‌ നിങ്ങൾക്കി​ട​യി​ലെ സ്‌നേഹം. സകല​രോ​ടും നിങ്ങൾ പ്രകടി​പ്പി​ക്കുന്ന സ്‌നേ​ഹ​ത്തിന്‌ ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ!”

ദീർഘ​കാ​ല​മാ​യി വിദ്വേ​ഷം നിലവി​ലി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ നിന്നുള്ള ഇത്തരം റിപ്പോർട്ടു​കൾ ഒരു ചോദ്യം ഉന്നയി​ക്കു​ന്നു: ‘യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ?’ ഇതേ ശീർഷ​ക​ത്തോ​ടു​കൂ​ടിയ 32 പേജുള്ള ഒരു ലഘുപ​ത്രിക അത്തര​മൊ​രു ലോകം തീർച്ച​യാ​യും വരും എന്നതിന്‌ ഈടുറ്റ തെളിവു നൽകുന്നു. എന്നാൽ എപ്പോൾ, എങ്ങനെ ആയിരി​ക്കും അതു സംഭവി​ക്കുക?

ഈ ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന ഉചിത​മായ വിലാ​സ​ത്തി​ലോ അയയ്‌ക്കുക.

□ യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അയച്ചു തരിക.

□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മുണ്ട്‌.