വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും നല്ല വിദ്യാഭ്യാസം എവിടെനിന്നു ലഭിക്കും?

ഏറ്റവും നല്ല വിദ്യാഭ്യാസം എവിടെനിന്നു ലഭിക്കും?

ഏറ്റവും നല്ല വിദ്യാ​ഭ്യാ​സം എവി​ടെ​നി​ന്നു ലഭിക്കും?

“ശിൽപ്പ​വി​ദ്യ​യി​ലൂ​ടെ വെണ്ണക്ക​ല്ലിൽനിന്ന്‌ ഒരു ശിൽപ്പം വാർത്തെ​ടു​ക്കാ​നാ​കു​ന്ന​തു​പോ​ലെ വിദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഒരു വ്യക്തിയെ വാർത്തെ​ടു​ക്കാൻ കഴിയും.”—ജോസഫ്‌ അഡിസ്സൺ, 1711.

നിങ്ങൾ സ്‌കൂ​ളിൽ പോയി​ട്ടു​ണ്ടോ? മിക്കവ​രും ആ ചോദ്യ​ത്തിന്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറയും. എന്നാൽ എല്ലാവർക്കും അങ്ങനെ പറയാൻ കഴിയില്ല. ഈ 21-ാം നൂറ്റാ​ണ്ടി​ലും സ്‌കൂൾ വിദ്യാ​ഭ്യാ​സം ലഭിക്കാത്ത ദശലക്ഷ​ക്ക​ണ​ക്കി​നു കുട്ടി​ക​ളുണ്ട്‌. വളരെ കാലങ്ങ​ളാ​യി തുടർന്നു​വ​രുന്ന ഈ സ്ഥിതി​വി​ശേ​ഷ​ത്തി​ന്റെ ഫലമായി ഇന്ന്‌ പ്രായ​പൂർത്തി​യാ​യ​വ​രിൽ 100 കോടി​യോ​ളം പേർ നിരക്ഷ​ര​രാണ്‌.

എന്നിരു​ന്നാ​ലും നല്ല വിദ്യാ​ഭ്യാ​സം എന്നത്‌ മനുഷ്യ​രു​ടെ ഒരു അടിസ്ഥാന ആവശ്യ​മാണ്‌. അതിനെ നേടി​യെ​ടു​ക്കാ​നാ​വാത്ത ഒരു ആഡംബ​ര​മാ​യല്ല, മറിച്ച്‌ കുട്ടി​ക​ളു​ടെ​യും മുതിർന്ന​വ​രു​ടെ​യും അവകാ​ശ​മാ​യാണ്‌ ഇന്ന്‌ അനേക​രും വീക്ഷി​ക്കു​ന്നത്‌. എന്നാൽ നല്ല വിദ്യാ​ഭ്യാ​സം സാധ്യ​മാ​ക​ണ​മെ​ങ്കിൽ അതിനാ​വ​ശ്യ​മായ എല്ലാ ഘടകങ്ങ​ളും ഉണ്ടായി​രി​ക്കേണ്ടേ? ആവശ്യ​ത്തി​നു പുസ്‌ത​ക​ങ്ങ​ളും യോഗ്യ​ത​യുള്ള അധ്യാ​പ​ക​രും സ്‌കൂ​ളു​ക​ളും ഇല്ലെങ്കി​ലോ?

വ്യക്തി​ക​ളു​ടെ പങ്കുപ​റ്റ​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചുറ്റു​മുള്ള ലോകത്തെ സംബന്ധിച്ച ഒരുവന്റെ അറിവ്‌ വർധി​പ്പി​ക്കു​ക​യും ചെയ്യുന്ന, ജീവി​ത​ത്തി​നു മാറ്റം വരുത്താൻ കഴിവുള്ള ആത്മീയ മൂല്യങ്ങൾ പ്രദാനം ചെയ്യുന്ന ഗുണ​മേ​ന്മ​യുള്ള വിദ്യാ​ഭ്യാ​സം വാസ്‌ത​വ​ത്തിൽ ആളുകൾക്ക്‌ എവിടെ നിന്നാണു ലഭിക്കുക? ഉന്നത ധാർമിക മൂല്യ​ങ്ങൾക്ക്‌ ഊന്നൽ നൽകു​ക​യും ജീവിതം മെച്ച​പ്പെ​ടു​ത്തു​ക​യും ഭാവി സംബന്ധിച്ച്‌ ഉറപ്പുള്ള ഒരു പ്രത്യാശ നൽകു​ക​യും ചെയ്യുന്ന വിദ്യാ​ഭ്യാ​സം ഏതാണ്‌? വാസ്‌ത​വ​ത്തിൽ അങ്ങനെ​യൊ​രു വിദ്യാ​ഭ്യാ​സം എല്ലാവർക്കും ലഭ്യമാ​ണോ?

ഏറ്റവും നല്ല വിദ്യാ​ഭ്യാ​സ​ത്തി​നുള്ള അടിസ്ഥാ​നം

വിശ്വ​സി​ക്കാൻ പ്രയാ​സ​മാ​യി തോന്നി​യേ​ക്കാം എങ്കിലും ഗുണ​മേ​ന്മ​യുള്ള വിദ്യാ​ഭ്യാ​സം എല്ലാവർക്കും ലഭ്യമാണ്‌ എന്നതാണു വസ്‌തുത. കാരണം അത്തര​മൊ​രു വിദ്യാ​ഭ്യാ​സ​ത്തിന്‌ അടിസ്ഥാ​ന​മാ​യി വർത്തി​ക്കാൻ കഴിയുന്ന ശക്തമായ ഒരു പഠനോ​പ​ക​രണം ഇന്നു ലഭ്യമാണ്‌. കാലമാ​കുന്ന ഉരകല്ലിൽ മാറ്റു​തെ​ളി​യി​ച്ചി​ട്ടുള്ള ഒരു “പാഠപു​സ്‌തകം” ആണത്‌. അത്‌ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഇന്ന്‌ 2,200-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. ലോക​ത്തി​ലുള്ള എല്ലാവർക്കും​തന്നെ തങ്ങൾക്ക്‌ അറിയാ​വുന്ന ഒരു ഭാഷയിൽ അതു വായിച്ചു മനസ്സി​ലാ​ക്കാൻ കഴിയും. ഏതാണ്‌ ആ പുസ്‌തകം?

എഴുത​പ്പെ​ട്ടി​ട്ടു​ള്ള​തി​ലേ​ക്കും വിശി​ഷ്ട​മായ പുസ്‌തകം എന്ന്‌ അനേക​രും പ്രകീർത്തി​ച്ചി​ട്ടുള്ള ബൈബി​ളാണ്‌ അത്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ ജീവി​ച്ചി​രുന്ന പണ്ഡിത​നായ വില്യം ലൈ​യോൺ ഫെൽപ്‌സ്‌ ഇങ്ങനെ എഴുതി: “ബൈബി​ളി​നെ കുറിച്ചു സൂക്ഷ്‌മ പരിജ്ഞാ​ന​മുള്ള ഏതൊരു വ്യക്തി​യും വിദ്യാ​സ​മ്പ​ന്ന​നാണ്‌ എന്നു വാസ്‌ത​വ​മാ​യും പറയാം. മറ്റേ​തൊ​രു പഠനവും സംസ്‌കാ​ര​വും, അത്‌ എത്രതന്നെ സമഗ്ര​വും ഉത്‌കൃ​ഷ്ട​വും ആയിരു​ന്നാ​ലും . . . [ബൈബി​ളി​നു] പകരമാ​വില്ല.”

ഏകദേശം 1,600 വർഷം​കൊണ്ട്‌ എഴുത​പ്പെട്ട പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു ശേഖര​മാ​ണു ബൈബിൾ. ഈ വിലപ്പെട്ട പുസ്‌തക ശേഖരത്തെ കുറിച്ച്‌ ഫെൽപ്‌സ്‌ കൂടു​ത​ലാ​യി ഇങ്ങനെ പറഞ്ഞു: “നമ്മുടെ ആശയങ്ങൾ, അറിവ്‌, തത്ത്വജ്ഞാ​നം, സാഹി​ത്യം, കല, ആദർശങ്ങൾ എന്നിവ​യ്‌ക്കെ​ല്ലാം ബൈബിൾ നൽകി​യി​രി​ക്കുന്ന സംഭാവന ലോക​ത്തി​ലുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളെ​ല്ലാം മൊത്ത​ത്തിൽ നൽകി​യി​രി​ക്കുന്ന സംഭാ​വ​ന​യെ​ക്കാൾ അധിക​മാണ്‌. . . . ബൈബിൾ പരിജ്ഞാ​നം കൂടാ​തെ​യുള്ള കോ​ളെജ്‌ വിദ്യാ​ഭ്യാ​സ​ത്തെ​ക്കാൾ വളരെ മൂല്യ​മു​ള്ള​താണ്‌ കോ​ളെജ്‌ വിദ്യാ​ഭ്യാ​സം കൂടാ​തെ​യുള്ള ബൈബിൾ പരിജ്ഞാ​നം എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു.”

യഹോ​വ​യു​ടെ സാക്ഷികൾ എന്ന ക്രിസ്‌തീയ സമൂഹം ഇന്ന്‌ ശ്രദ്ധേ​യ​മായ ഒരു ബൈബി​ള​ധി​ഷ്‌ഠിത വിദ്യാ​ഭ്യാ​സ വേല ലോക​വ്യാ​പ​ക​മാ​യി നടത്തി​വ​രി​ക​യാണ്‌. കേവലം എഴുത്തും വായന​യും പഠിക്കു​ന്ന​തി​ലു​മ​ധി​കം ആ വിദ്യാ​ഭ്യാ​സ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. മാനസി​ക​വും ധാർമി​ക​വു​മായ പുരോ​ഗ​തി​യി​ലേക്കു നയിക്കുന്ന ഒന്നാണ്‌ അത്‌. ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ വളരെ ശോഭ​ന​മാ​യി​രി​ക്കും ഭാവി ജീവിതം എന്നു വിശ്വ​സി​ക്കു​ന്ന​തി​നുള്ള ശക്തമായ കാരണങ്ങൾ നൽകി​ക്കൊണ്ട്‌ ജീവി​തത്തെ കുറിച്ച്‌ ഒരു ക്രിയാ​ത്മക വീക്ഷണം വെച്ചു​പു​ലർത്താൻ അത്‌ ആളുകളെ സഹായി​ക്കു​ന്നു.

മെച്ചപ്പെട്ട ജീവൻ സാധ്യ​മാ​ക്കുന്ന ഈ വിദ്യാ​ഭ്യാ​സ പരിപാ​ടി​യെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടോ? ദയവായി അടുത്ത ലേഖനം വായി​ക്കുക.

(g00 12/22)