വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാമത്തേത്‌ ഒരു നൂറ്റാണ്ടു മുമ്പ്‌

ഒന്നാമത്തേത്‌ ഒരു നൂറ്റാണ്ടു മുമ്പ്‌

ഒന്നാമ​ത്തേത്‌ ഒരു നൂറ്റാണ്ടു മുമ്പ്‌

ഐക്യനാടുകളിലെ പെൻസിൽവേ​നി​യ​യിൽ വെച്ച്‌ 1884 ഡിസംബർ 15-നാണ്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ നിയമ ചാർട്ടർ ഔദ്യോ​ഗി​ക​മാ​യി രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടത്‌. a അവിടെ സൊ​സൈ​റ്റി​യു​ടെ ആസ്ഥാനം സ്ഥാപി​ത​മാ​യി. പിന്നീട്‌, 1900 ഏപ്രിൽ 23-ന്‌ ഇംഗ്ലണ്ടി​ലെ ലണ്ടനിൽ, സൊ​സൈ​റ്റി​യു​ടെ ആദ്യത്തെ ബ്രാഞ്ച്‌ ഓഫീ​സി​നു വേണ്ടി​യുള്ള വസ്‌തു വാങ്ങി. ലണ്ടന്റെ കിഴക്കു ഭാഗത്തുള്ള ഫോറസ്റ്റ്‌ ഗേറ്റിലെ 131 ജിപ്‌സി ലെയ്‌നി​ലാ​യി​രു​ന്നു അത്‌.—ഇവിടെ കൊടു​ത്തി​രി​ക്കുന്ന ചിത്രം കാണുക.

നൂറു വർഷം മുമ്പ്‌ ആദ്യത്തെ ആ ബ്രാഞ്ച്‌ സ്ഥാപി​ക്ക​പ്പെ​ട്ട​പ്പോൾ ഇംഗ്ലണ്ടിൽ ആകെയു​ണ്ടാ​യി​രുന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ ആ പേരി​ലാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—എണ്ണം 138 ആയിരു​ന്നു. രണ്ടു വർഷം കഴിഞ്ഞ്‌, 1902-ൽ രണ്ടാമത്തെ ബ്രാഞ്ച്‌ ജർമനി​യിൽ സ്ഥാപി​ക്ക​പ്പെട്ടു. 1904 ആയപ്പോ​ഴേ​ക്കും ഓസ്‌​ട്രേ​ലി​യ​യി​ലും സ്വിറ്റ്‌സർലൻഡി​ലും ബ്രാഞ്ചു​കൾ സ്ഥാപി​ത​മാ​യി കഴിഞ്ഞി​രു​ന്നു.

ഒന്നാം ലോക​മ​ഹാ​യു​ദ്ധം അവസാ​നിച്ച വർഷമായ 1918-ൽ ലോക​വ്യാ​പ​ക​മാ​യി 3,868 ബൈബിൾ വിദ്യാർഥി​കൾ പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. പിറ്റേ വർഷം, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അഞ്ചാമത്തെ ബ്രാഞ്ച്‌ കാനഡ​യിൽ സ്ഥാപി​ത​മാ​യി. തുടർന്ന്‌, ബൈബിൾ സന്ദേശ​ത്തി​ന്റെ ഘോഷണം ഊർജി​ത​പ്പെ​ടാൻ തുടങ്ങി​യ​തോ​ടെ മറ്റു പല രാജ്യ​ങ്ങ​ളി​ലും പുതിയ ബ്രാഞ്ചു​കൾ സ്ഥാപി​ത​മാ​യി. 1921-ൽത്തന്നെ ആറെണ്ണം സ്ഥാപി​ക്ക​പ്പെട്ടു.

ബൈബിൾ വിദ്യാർഥി​കൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന ബൈബി​ള​ധി​ഷ്‌ഠിത നാമം സ്വീക​രിച്ച 1931-ഓടു​കൂ​ടി ലോക​മെ​മ്പാ​ടു​മുള്ള ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ എണ്ണം 40 ആയിത്തീർന്നു. (യെശയ്യാ​വു 43:10-12) അടുത്ത മൂന്നു വർഷം കൊണ്ട്‌ അത്‌ 49 ആയി വർധിച്ചു! 1938-ൽ 52 രാജ്യ​ങ്ങ​ളി​ലാ​യി 59,047 സാക്ഷി​ക​ളു​ടെ ഒരു അത്യുച്ചം റിപ്പോർട്ടു ചെയ്യ​പ്പെട്ടു. എന്നാൽ ആ സമയമാ​യ​പ്പോ​ഴേ​ക്കും പല സ്ഥലങ്ങളി​ലും അവരുടെ ക്രിസ്‌തീയ പ്രവർത്ത​ന​ത്തിന്‌ എതിരെ ഉഗ്രമായ എതിർപ്പ്‌ ഉയർന്നു​വ​രാൻ തുടങ്ങി​യി​രു​ന്നു.

ഏകകക്ഷി മേധാ​വി​ത്വ​വും സ്വേച്ഛാ​ധി​പ​ത്യ​വും പല രാജ്യ​ങ്ങ​ളി​ലും നിലവിൽ വന്നു. 1939 സെപ്‌റ്റം​ബ​റിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ക​കൂ​ടി ചെയ്‌ത​തോ​ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​കൾ ഒന്നിനു പുറകെ ഒന്നായി അടച്ചു​പൂ​ട്ടാൻ തുടങ്ങി. 1942 ആയപ്പോൾ 25 ബ്രാഞ്ചു​കൾ മാത്രമേ പ്രവർത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​ള്ളൂ. എന്നാൽ വിസ്‌മ​യാ​വ​ഹ​മെന്നു പറയട്ടെ, മനുഷ്യ ചരി​ത്ര​ത്തി​ലെ ഏറ്റവും വിനാ​ശ​ക​മായ യുദ്ധം തേർവാഴ്‌ച നടത്തിയ ആ സമയത്തും യഹോ​വ​യു​ടെ സാക്ഷികൾ ലോക​വ്യാ​പ​ക​മാ​യി സജീവ​രാ​യി നില​കൊ​ണ്ടു. വാസ്‌ത​വ​ത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനിക ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ പുരോ​ഗതി രേഖ​പ്പെ​ടു​ത്ത​പ്പെട്ട കാലഘ​ട്ട​ങ്ങ​ളിൽ ഒന്നാണത്‌.

1945-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ചു​കൊ​ണ്ടി​രി​ക്കെ, സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ പ്രവർത്തനം പുനരാ​രം​ഭി​ക്കു​ക​യും പുതിയവ സ്ഥാപി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഇതൊക്കെ സംഭവി​ച്ചത്‌ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളും യുദ്ധത്താൽ പിച്ചി​ച്ചീ​ന്ത​പ്പെട്ടു കിടക്കു​മ്പോ​ഴാ​ണെ​ന്നോർക്കണം. 1946 ആയപ്പോ​ഴേ​ക്കും ലോക​വ്യാ​പ​ക​മാ​യി 57 ബ്രാഞ്ച്‌ ഓഫീ​സു​കൾ ഉണ്ടായി​രു​ന്നു. സജീവ​രായ സാക്ഷി​ക​ളു​ടെ എണ്ണമോ? 1,76,456! അതൊരു അത്യു​ച്ച​മാ​യി​രു​ന്നു. 1938-ൽ ഉണ്ടായി​രു​ന്ന​തി​ന്റെ ഏതാണ്ട്‌ മൂന്നി​രട്ടി!

ആദ്യ ബ്രാഞ്ചു​കൾ വികാസം പ്രാപിച്ച വിധം

1911-ൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ലണ്ടൻ ബ്രാഞ്ചി​ന്റെ—സൊ​സൈ​റ്റി​യു​ടെ ആദ്യത്തെ ബ്രാഞ്ച്‌—സ്ഥാനം 34 ക്രാവെൻ ടെറെ​സി​ലേക്കു മാറ്റി. അവിടെ കൂടുതൽ സ്ഥലസൗ​ക​ര്യം ഉണ്ടായി​രു​ന്നു. പിന്നീട്‌, ലണ്ടനിലെ മിൽഹി​ല്ലിൽ ഒരു പുതിയ ബ്രാഞ്ച്‌ പണിതു. 1959 ഏപ്രിൽ 26-ന്‌ അതിന്റെ സമർപ്പണം നടന്നു. കുറെ നാൾ കഴിഞ്ഞ്‌ അവിടത്തെ താമസ​സൗ​ക​ര്യ​ങ്ങൾ വിശാ​ല​മാ​ക്കി. ഒടുവിൽ (1993-ൽ), വാച്ച്‌ ടവർ ഹൗസിന്‌ അടുത്തു​ത​ന്നെ​യാ​യി പണിത 18,500 ചതുരശ്ര മീറ്റർ വിസ്‌തീർണ​മുള്ള അച്ചടി​ശാ​ല​യു​ടെ​യും കാര്യ​നിർവഹണ സമുച്ച​യ​ത്തി​ന്റെ​യും സമർപ്പണം നടന്നു. ഇവിടെ ഓരോ വർഷവും വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ 9 കോടി​യി​ല​ധി​കം പ്രതികൾ 23 ഭാഷക​ളി​ലാ​യി അച്ചടി​ക്ക​പ്പെ​ടു​ന്നുണ്ട്‌.

സൊ​സൈ​റ്റി​യു​ടെ രണ്ടാമത്തെ ബ്രാഞ്ചി​ന്റെ വികസനം ഏറെ ശ്രദ്ധേ​യ​മാ​യി​രു​ന്നു. 1923-ൽ ജർമനി ബ്രാഞ്ചി​ന്റെ സ്ഥാനം മാഗ്‌ഡെ​ബർഗി​ലേക്കു മാറ്റി. അവിടെ സൊ​സൈ​റ്റി​യു​ടെ അച്ചടി​യ​ന്ത്ര​ത്തിൽനിന്ന്‌ ആദ്യമാ​യി പുറത്തി​റ​ങ്ങിയ പ്രസി​ദ്ധീ​ക​രണം 1923 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​മാ​യി​രു​ന്നു. തുടർന്നു വന്ന ഏതാനും വർഷങ്ങ​ളിൽ അവിടെ പല വികസ​ന​ങ്ങ​ളും നടന്നു. തൊട്ടു​ചേർന്നു കിടന്ന സ്ഥലം വാങ്ങി അതിൽ പുതിയ കെട്ടി​ടങ്ങൾ പണിതു. ബയൻഡ്‌ ചെയ്യു​ന്ന​തി​നുള്ള ഉപകര​ണ​ങ്ങ​ളും കൂടു​ത​ലായ അച്ചടി യന്ത്രങ്ങ​ളും സ്വന്തമാ​ക്കി. എന്നാൽ, 1933-ൽ നാസികൾ ബ്രാഞ്ച്‌ കണ്ടു​കെ​ട്ടു​ക​യും സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ക്കു​ക​യും ചെയ്‌തു. ജർമനി​യി​ലെ സാക്ഷി​ക​ളിൽ രണ്ടായി​രം പേരെ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലാ​ക്കി.

1945-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​പ്പോൾ മാഗ്‌ഡെ​ബർഗി​ലെ—അന്ന്‌ അത്‌ പൂർവ ജർമനി​യു​ടെ ഭാഗമാ​യി​രു​ന്നു—വസ്‌തു സൊ​സൈ​റ്റി​ക്കു തിരി​കെ​ക്കി​ട്ടി. അങ്ങനെ ബ്രാഞ്ചി​ന്റെ പ്രവർത്തനം പുനരാ​രം​ഭി​ച്ചു. എന്നാൽ, 1950 ആഗസ്റ്റ്‌ 30-ന്‌ കമ്മ്യൂ​ണിസ്റ്റ്‌ പൊലീസ്‌, ബ്രാഞ്ചി​ലേക്ക്‌ ഇരച്ചു​ക​യ​റു​ക​യും അവിടെ ജോലി ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വരെ അറസ്റ്റു ചെയ്യു​ക​യും ചെയ്‌തു. പൂർവ ജർമനി​യിൽ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ക്ക​പ്പെട്ടു. എന്നുവ​രി​കി​ലും, 1947-ൽ പശ്ചിമ ജർമനി​യി​ലെ വീസ്‌ബാ​ഡ​നിൽ ബ്രാഞ്ചി​നു വേണ്ടി കുറെ സ്ഥലം വാങ്ങി​യി​രു​ന്നു. തുടർന്നു വന്ന ദശകങ്ങ​ളിൽ സാഹി​ത്യ​ങ്ങൾക്കുള്ള ആവശ്യം വർധി​ച്ച​തോ​ടെ അവിടെ പണിതു​യർത്തിയ കെട്ടി​ടങ്ങൾ പല തവണ വലുതാ​ക്കി പണി​യേണ്ടി വന്നു.

വീസ്‌ബാ​ഡ​നിൽ കൂടു​ത​ലായ വികസ​ന​ത്തിന്‌ ഇടം പോരാ​താ​യ​പ്പോൾ 1979-ൽ സെൽറ്റേ​ഴ്‌സി​ന​ടുത്ത്‌ 75 ഏക്കറോ​ളം സ്ഥലം വാങ്ങി. ഏതാണ്ട്‌ അഞ്ചു വർഷം നീണ്ടു​നിന്ന നിർമാണ പ്രവർത്ത​ന​ങ്ങൾക്കു ശേഷം 1984 ഏപ്രിൽ 21-ന്‌ പുതിയ ബ്രാഞ്ചി​ന്റെ സമർപ്പണം നടന്നു. അതൊരു വലിയ ബ്രാഞ്ച്‌ ആയിരു​ന്നു. അന്നു മുതൽ അത്‌ പല തവണ വികസി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇപ്പോൾ അവിടെ ആയിര​ത്തി​ലേറെ പേർക്ക്‌ താമസി​ക്കാ​നുള്ള സൗകര്യ​മുണ്ട്‌. 30-ലേറെ ഭാഷക​ളി​ലാ​യി 1.6 കോടി​യി​ല​ധി​കം മാസി​ക​ക​ളാണ്‌ ഓരോ മാസവും സെൽറ്റേ​ഴി​ലെ കൂറ്റൻ ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്ര​ങ്ങ​ളിൽ അച്ചടി​ക്ക​പ്പെ​ടു​ന്നത്‌. ഇക്കഴിഞ്ഞ ഒരു വർഷത്തിൽ, ബൈബി​ളു​കൾ ഉൾപ്പെടെ 1.8 കോടി​യി​ല​ധി​കം പുസ്‌ത​കങ്ങൾ ഇവിടത്തെ ബയൻഡു​ശാ​ല​യിൽനി​ന്നു പുറത്തി​റങ്ങി.

അച്ചടി നടക്കുന്ന പ്രധാ​ന​പ്പെട്ട മറ്റു ബ്രാഞ്ചു​കൾ

1927-ൽ ജപ്പാനി​ലെ കോ​ബെ​യിൽ ആദ്യം ഒരു ബ്രാഞ്ച്‌ സ്ഥാപി​ക്ക​പ്പെട്ടു. എന്നാൽ, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ സാക്ഷി​കൾക്കു നേരി​ടേണ്ടി വന്ന കഠിന​മായ പീഡനം അവരുടെ പ്രവർത്ത​ന​ത്തി​നു മങ്ങലേൽപ്പി​ച്ചു. എങ്കിലും യുദ്ധം കഴിഞ്ഞ്‌ അധികം താമസി​യാ​തെ ടോക്കി​യോ​യിൽ ബ്രാഞ്ച്‌ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ടു. അവിടെ കൂടു​ത​ലായ വികസ​ന​ത്തിന്‌ ഇടം പോരാ​താ​യ​പ്പോൾ നൂമാ​സൂ​വിൽ ഒരു പുതിയ ബ്രാഞ്ച്‌ പണിതു. 1973-ലായി​രു​ന്നു അതിന്റെ സമർപ്പണം. ഇവി​ടെ​യും പെട്ടെ​ന്നു​തന്നെ സ്ഥലം പോരാ​താ​യി. അതു​കൊണ്ട്‌ എബിന​യിൽ പുതിയ ബ്രാഞ്ച്‌ പണിതു. 1982-ൽ ആയിരു​ന്നു അതിന്റെ സമർപ്പണം. ഇവിടെ അടുത്ത​യി​ടെ ചില വികസന പരിപാ​ടി​കൾ നടന്നു. തത്‌ഫ​ല​മാ​യി ഇപ്പോൾ 900 പേർക്ക്‌ താമസി​ക്കാൻ പറ്റിയ സൗകര്യം എബിന ബ്രാഞ്ചി​ലുണ്ട്‌. 1999-ൽ ജാപ്പനീസ്‌ ഭാഷയിൽ മാത്ര​മാ​യി വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ 9.4 കോടി​യി​ല​ധി​കം പ്രതി​ക​ളും ലക്ഷക്കണ​ക്കിന്‌ പുസ്‌ത​ക​ങ്ങ​ളും ഇവിടെ അച്ചടി​ക്കു​ക​യു​ണ്ടാ​യി.

ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ വികസനം മിക്ക രാജ്യ​ങ്ങ​ളി​ലും സമാന​മാ​യി​രു​ന്നി​ട്ടുണ്ട്‌. 1929-ൽ മെക്‌സി​ക്കോ​യി​ലെ മെക്‌സി​ക്കോ സിറ്റി​യിൽ ഒരു ബ്രാഞ്ച്‌ സ്ഥാപി​ക്ക​പ്പെട്ടു. പിന്നീട്‌, സാക്ഷി​ക​ളു​ടെ എണ്ണം 60,000 ആയതോ​ടെ ആ നഗരത്തി​നു വെളി​യിൽ വിശാ​ല​മായ ഒരു പുതിയ ബ്രാഞ്ച്‌ പണിതു. 1974-ലായി​രു​ന്നു അതിന്റെ സമർപ്പണം. 1985-ലും 1989-ലും അതിൽ വികസന പ്രവർത്ത​നങ്ങൾ നടന്നു. ഇപ്പോൾ ബൃഹത്തായ പുതിയ അച്ചടി​ശാ​ല​യു​ടെ​യും കൂടു​ത​ലായ താമസ​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും പണി പൂർത്തി​യാ​യി വരിക​യാണ്‌. അങ്ങനെ പെട്ടെ​ന്നു​തന്നെ മെക്‌സി​ക്കോ ബ്രാഞ്ചിൽ 1,200 അംഗങ്ങളെ പാർപ്പി​ക്കാ​നുള്ള സൗകര്യം ഉണ്ടാകും. ഇപ്പോൾത്തന്നെ, ആ ബ്രാഞ്ച്‌ മെക്‌സി​ക്കോ​യി​ലുള്ള 5,00,000-ത്തിലധി​കം സാക്ഷി​കൾക്കും മറ്റ്‌ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കും വേണ്ടി മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌. കൂടാതെ, അടുത്തുള്ള രാജ്യ​ങ്ങൾക്ക്‌ ആവശ്യ​മായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവിടെ അച്ചടി​ക്കു​ന്നുണ്ട്‌.

1923-ൽ ബ്രസീ​ലി​ലെ റിയോ ഡി ജനീ​റോ​യിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്ക​പ്പെട്ടു. പിന്നീട്‌ അവിടെ നല്ല സൗകര്യ​ങ്ങ​ളോ​ടു​കൂ​ടിയ പുതിയ താമസ​സൗ​ക​ര്യ​ങ്ങൾ പണിക​ഴി​പ്പി​ച്ചു. എന്നാൽ, ബ്രസീ​ലി​ന്റെ വാണിജ്യ-ഗതാഗത കേന്ദ്രം സാവൊ പൗലോ ആയതി​നാൽ 1968-ൽ ആ നഗരത്തിൽ ഒരു പുതിയ ബ്രാഞ്ച്‌ പണിതു. 1970-കളുടെ പകുതി ആയപ്പോ​ഴേ​ക്കും ബ്രസീ​ലി​ലെ സാക്ഷി​ക​ളു​ടെ എണ്ണം 1,00,000-ത്തോളം ആയിത്തീർന്നു. എന്നാൽ സാവൊ പൗലോ​യിൽ കൂടു​ത​ലായ വികസനം സാധ്യ​മ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവി​ടെ​നിന്ന്‌ ഏതാണ്ട്‌ 150 കിലോ​മീ​റ്റർ അകലെ​യുള്ള സെസാ​ര്യൂ ലാൻഷ​യിൽ 285 ഏക്കർ സ്ഥലം വാങ്ങി. 1981 മാർച്ച്‌ 21-ന്‌ പുതിയ ബ്രാഞ്ചി​ന്റെ സമർപ്പണം നടന്നു. അവിടത്തെ സ്ഥലസൗ​ക​ര്യം വർധി​പ്പി​ച്ച​തി​ന്റെ ഫലമായി ഇപ്പോൾ ആ ബ്രാഞ്ചിൽ 1,200-ഓളം പേർക്ക്‌ താമസി​ക്കാ​നാ​കും. ബ്രസീൽ ബ്രാഞ്ച്‌ തെക്കേ അമേരി​ക്ക​യു​ടെ ഭൂരി​ഭാ​ഗ​ത്തി​നും ലോക​ത്തി​ന്റെ മറ്റു ചില ഭാഗങ്ങൾക്കും ആവശ്യ​മായ മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌.

അച്ചടി നടക്കുന്ന മറ്റൊരു വലിയ ബ്രാഞ്ചി​ന്റെ പണി, 1990-കളുടെ ആരംഭ​ത്തിൽ കൊളം​ബി​യ​യി​ലെ ബോ​ഗൊ​ട്ടോ​യ്‌ക്കു സമീപം പൂർത്തി​യാ​യി. തെക്കേ അമേരി​ക്ക​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റൻ ഭാഗത്ത്‌ ഉടനീളം വിതരണം ചെയ്യു​ന്ന​തി​നുള്ള വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ ഈ ബ്രാഞ്ചാണ്‌.

വർഷ​ന്തോ​റും കോടി​ക്ക​ണ​ക്കി​നു മാസി​കകൾ അച്ചടി​ക്കുന്ന വേറെ​യും ബ്രാഞ്ചു​ക​ളുണ്ട്‌. അർജന്റീന, ഇറ്റലി, ഓസ്‌​ട്രേ​ലിയ, കാനഡ, കൊറിയ, ദക്ഷിണാ​ഫ്രിക്ക, നൈജീ​രിയ, ഫിൻലൻഡ്‌, ഫിലി​പ്പീൻസ്‌, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളി​ലാണ്‌ അവ സ്ഥിതി​ചെ​യ്യു​ന്നത്‌. ഇറ്റലി ബ്രാഞ്ച്‌ മാസി​ക​കൾക്കു പുറമേ, വർഷ​ന്തോ​റും പല ഭാഷക​ളി​ലാ​യി ബൈബി​ളു​കൾ ഉൾപ്പെ​ടെ​യുള്ള കോടി​ക്ക​ണ​ക്കി​നു പുസ്‌ത​ക​ങ്ങ​ളും അച്ചടി​ക്കു​ന്നുണ്ട്‌. എന്നാൽ, വാർഷിക ഉത്‌പാ​ദ​ന​ത്തിൽ അധിക​വും—അതായത്‌ 4 കോടി​യി​ലേറെ പുസ്‌ത​ക​ങ്ങ​ളും 100 കോടി​യി​ലേറെ മാസി​ക​ക​ളും—ഇപ്പോ​ഴും നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ ആസ്ഥാന​ത്തി​ലും ന്യൂ​യോർക്കി​ന്റെ വടക്കു​ഭാ​ഗ​ത്തുള്ള അതിന്റെ അച്ചടി​ശാ​ല​യി​ലു​മാ​യാണ്‌.

വിസ്‌മ​യാ​വ​ഹ​മെന്നു പറയട്ടെ, ഒരു നൂറ്റാണ്ടു മുമ്പ്‌ വാച്ച്‌ ടവർ സൊ​സൈ​റ്റിക്ക്‌ ഒറ്റയൊ​രു ബ്രാഞ്ച്‌ ഓഫീ​സാണ്‌ ഉണ്ടായി​രു​ന്ന​തെ​ങ്കിൽ ഇന്ന്‌ ലോക​മെ​മ്പാ​ടു​മാ​യി 109 ബ്രാഞ്ച്‌ ഓഫീ​സു​കൾ ഉണ്ട്‌. അവ 234 രാജ്യ​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റു​ന്നു. 13,000-ത്തോളം സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളാണ്‌ ഈ ബ്രാഞ്ചു​ക​ളിൽ സ്വമേ​ധയാ സേവി​ക്കു​ന്നത്‌! അവരു​ടെ​യും സൊ​സൈ​റ്റി​യു​ടെ ലോകാ​സ്ഥാ​നത്ത്‌ പ്രവർത്തി​ക്കുന്ന മറ്റ്‌ 5,500-ഓളം സ്വമേ​ധയാ സേവക​രു​ടെ​യും പ്രവർത്തനം യേശു​ക്രി​സ്‌തു​വി​ന്റെ പിൻവ​രുന്ന പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ മർമ​പ്ര​ധാ​ന​മായ പങ്കു വഹിച്ചി​രി​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: ‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സുവി​ശേഷം അവസാനം വരുന്ന​തി​നു മുമ്പായി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും.’—മത്തായി 24:14. (g00 12/22)

[അടിക്കു​റിപ്പ്‌]

a സീയോന്റെ വാച്ച്‌ ടവർ ട്രാക്‌റ്റ്‌ സൊ​സൈറ്റി എന്ന പേരി​ലാണ്‌ അന്ന്‌ അത്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

[28-ാം പേജിലെ ചിത്രം]

റ്റോം ഹാർട്ട്‌, ഇംഗ്ലണ്ടി​ലെ ആദ്യത്തെ ബൈബിൾ വിദ്യാർഥി ഇദ്ദേഹ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു

[29-ാം പേജിലെ ചിത്രങ്ങൾ]

34 ക്രാവെൻ ടെറെ​സി​ലെ ലണ്ടൻ ബ്രാഞ്ച്‌ (ഫോ​ട്ടോ​യിൽ വലത്ത്‌)

[29-ാം പേജിലെ ചിത്രങ്ങൾ]

ഇപ്പോഴത്തെ ലണ്ടൻ ബ്രാഞ്ച്‌