ഒരു സന്ദേഹി സത്യം കണ്ടെത്താൻ ശ്രമിക്കുന്നു
ഒരു സന്ദേഹി സത്യം കണ്ടെത്താൻ ശ്രമിക്കുന്നു
റോമൻ കത്തോലിക്കനായ ഒരു വ്യക്തി, യഹോവയുടെ സാക്ഷികളുടെ സ്ലോവേനിയ ബ്രാഞ്ച് ഓഫീസിന് പിൻവരുന്ന പ്രകാരം എഴുതി: “ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക എനിക്ക് അയച്ചു തരാൻ അപേക്ഷിക്കുകയാണ്. കൂടാതെ, ഉണരുക! മാസിക ക്രമമായി ലഭിക്കാൻ എന്തു ചെയ്യണം എന്ന് അറിയാനും ഞാൻ ആഗ്രഹിക്കുന്നു.”
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നെ തെറ്റിദ്ധരിക്കരുത്, സാധാരണഗതിയിൽ ഞാൻ മതങ്ങളെ വളരെ സംശയത്തോടെയാണു വീക്ഷിക്കുന്നത്. എന്നാൽ നിങ്ങളുടെ ഉണരുക! മാസിക വായിച്ചപ്പോൾ ശരിക്കും അത്ഭുതം തോന്നി. ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ വ്യക്തവും വിജ്ഞാനപ്രദവുമായ വിധത്തിലാണ് അതിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൂഷിനാ [കുടുംബം] എന്ന റോമൻ കത്തോലിക്ക വാരികയിൽനിന്ന് എത്രയോ വ്യത്യസ്തം! ആർക്കു വോട്ടുചെയ്യണം, ആർക്കു ചെയ്യരുത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് അത് യഥാർഥത്തിൽ ആളുകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുകയാണ്.”
ആവശ്യം ലഘുപത്രികയ്ക്കായി അപേക്ഷിക്കാൻ ഉണരുക!യുടെ പുറകിലെ കൂപ്പൺ ഉപയോഗിക്കുന്നതിനു പകരം കത്ത് എഴുതിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. “[കൂപ്പൺ കീറിയെടുത്ത്] ഉണരുക! മാസിക നശിപ്പിക്കാൻ മനസ്സുവന്നില്ല, അത് മുഴുവനായിത്തന്നെ ഇരിക്കട്ടെ എന്നു ഞാൻ കരുതി.”
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയിൽ 16 അധ്യായങ്ങൾ ഉണ്ട്. അവ ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകളെ കുറിച്ച് ചർച്ച ചെയ്യുകയും ദൈവാംഗീകാരം ലഭിക്കണമെങ്കിൽ നാം എന്തുചെയ്യണമെന്നു ബൈബിളിൽനിന്നു കാണിച്ചുതരികയും ചെയ്യുന്നു. ഈ ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ വിലാസത്തിലോ അയയ്‌ക്കുക. (g00 12/22)
□ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിന് താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രങ്ങൾ]
240 ഭാഷകളിലായി 11.3 കോടി പ്രതികൾ