ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വാസ “വാസ—പരാജയത്തിന്റെ ആഴങ്ങളിൽനിന്ന് പ്രശസ്തിയുടെ ഉയരങ്ങളിലേക്ക്” (ഏപ്രിൽ 8, 2000) എന്ന ലേഖനത്തോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംഭവങ്ങളെ സന്തുലിതമായ ഒരു രീതിയിൽ വിശദീകരിച്ചുകൊണ്ട് നന്നായി ഗവേഷണം ചെയ്‌തു തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു ലേഖനമായിരുന്നു അതെന്ന്, പ്രസ്‌തുത വിഷയത്തോടുള്ള ബന്ധത്തിൽ പ്രവർത്തിച്ച ഒരു ചരിത്രകാരൻ എന്ന നിലയിൽ എനിക്കു പറയാൻ കഴിയും.
റ്റി. ഡബ്ല്യു., ജർമനി (g01 1/08)
നിയമ വിജയങ്ങൾ എന്റെ കുട്ടികളുടെ സംരക്ഷണച്ചുമതലയോടു ബന്ധപ്പെട്ട് ഈയിടെ എനിക്കു കോടതിയിൽ പോകേണ്ടിവന്നു. മുൻ ഭർത്താവ് എന്റെ മതവിശ്വാസം ഒരു വിവാദവിഷയമാക്കിയിരുന്നു. അത് വളരെ ദുഃഖകരമായിരുന്നു. “യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്” (ഏപ്രിൽ 22, 2000) എന്ന ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഡി. ബി., ഐക്യനാടുകൾ
ഈ ലേഖനം വായിച്ചശേഷം ഞാൻ അത് പ്രാദേശിക അഭിഭാഷകർക്ക് നൽകി. വളരെ താത്പര്യത്തോടെയാണ് എല്ലാവരും അതു വായിച്ചത്. അതേക്കുറിച്ച് കൂടുതലായി ചർച്ച ചെയ്യുന്നതിന് ചിലർ എന്നെ അവരുടെ ഓഫീസിലേക്കു ക്ഷണിക്കുക പോലും ചെയ്‌തു. ചിലർ തങ്ങളുടെ സഹ അഭിഭാഷകർക്കുവേണ്ടി കൂടുതൽ പ്രതികൾ ആവശ്യപ്പെട്ടു. ഐക്യനാടുകളിലെ സുപ്രീംകോടതിയിൽ ഹെയ്‌ഡൻ കൊവിങ്ടൺ വാദിച്ച 45 കേസുകളിൽ 36 എണ്ണവും വിജയമായിരുന്നു എന്ന് ഞാൻ കാണിച്ചുകൊടുത്തപ്പോൾ അഭിഭാഷകരെല്ലാം അമ്പരന്നുപോയി.
സി. എം., ഐക്യനാടുകൾ (g01 1/08)
കുഴിബോംബുകൾ “കുഴിബോംബുകൾ—പരിഹാരം എന്ത്?” (മേയ് 8, 2000) എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. കുഴിബോംബുകൾ നിമിത്തം ഓരോ വർഷവും നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്നത് എത്ര ഭയങ്കരമാണ്!
ഇ. യു., ഫിൻലൻഡ്
സഹമനുഷ്യരെ കൊന്നൊടുക്കാനായി മനുഷ്യർ ഉപയോഗിക്കുന്ന അതിക്രൂരമായ മാർഗങ്ങളെക്കുറിച്ച് വായിച്ചപ്പോൾ എനിക്കു വളരെ വിഷമം തോന്നി. ഭൂമുഖത്തുനിന്നു ദുഷ്ടത തുടച്ചു നീക്കുന്നതിന് ദൈവത്തിനു നല്ല കാരണമുണ്ട്.
ജി. എസ്., ബ്രസീൽ
ഒരു പ്രധാനപ്പെട്ട പ്രശ്നത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഈ ലേഖനം ഒരു നാഴികക്കല്ലായിരുന്നു. പുറംതാളിലെ ചിത്രം വളരെ ആകർഷകമായിരുന്നു.
ആർ. എച്ച്., ഐക്യനാടുകൾ (g01 1/22)
നിരാശയോടു പോരാടൽ “ബൈബിളിന്റെ വീക്ഷണം: നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം” (മേയ് 8, 2000) എന്ന ലേഖനം കിട്ടിയ ഉടൻതന്നെ ഞാൻ വായിച്ചു. കാരണം കടുത്ത നിരാശയിലായിരുന്നു ഞാൻ. നിങ്ങൾ പറഞ്ഞിരിക്കുന്നതു പോലെ, സഹാനുഭൂതിയോടെ ശ്രദ്ധിക്കുന്ന ആരോടെങ്കിലും സംസാരിക്കുന്നത് വളരെ പ്രോത്സാഹജനകമാണ്. ഈ നല്ല ലേഖനം പ്രസിദ്ധീകരിച്ചതിന് നന്ദി.
എ. ഡി., ലിത്വാനിയ (g01 1/22)
ലാക്ടോസ് ദഹനക്കേട ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എന്റെ ഭാര്യ ഡോക്ടറെ കാണാൻ പോയി. ലാക്ടോസ് ദഹനക്കേടായിരിക്കാം രോഗമെന്ന് അവർ പറഞ്ഞു. അത്തരം ഒരു രോഗത്തെ കുറിച്ച് ഞങ്ങൾ മുമ്പ് കേട്ടിട്ടു പോലുമില്ലായിരുന്നു. “ലാക്ടോസ് ദഹനക്കേടുള്ള ആളാണോ നിങ്ങൾ?” (മേയ് 8, 2000) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. തക്ക സമയത്താണ് ഈ ഉത്‌കൃഷ്ട വിവരം ഞങ്ങൾക്കു ലഭിച്ചത്.
ഇ. പി., ഐക്യനാടുകൾ (g01 1/22)
പക്ഷികളും തടവുകാരും പക്ഷികളെ വളർത്തി വലുതാക്കുകയും, പിന്നീട് അവയെ പറത്തി വിടുകയും ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണു ഞാൻ. യഹോവയുടെ ഒരു ചെറിയ സൃഷ്ടിക്കു പോലും നമ്മെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും എന്ന് ഓർമിപ്പിക്കുന്നതായിരുന്നു “ഒരു പക്ഷിക്ക് ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക” (മേയ് 8, 2000) എന്ന ലേഖനം.
ഇ. ഡി., ഐക്യനാടുകൾ (g01 1/22)