വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സോളോയിറ്റ്‌സ്‌ക്വിന്റ്‌ലിയെ കണ്ടിട്ടുണ്ടോ?

നിങ്ങൾ സോളോയിറ്റ്‌സ്‌ക്വിന്റ്‌ലിയെ കണ്ടിട്ടുണ്ടോ?

നിങ്ങൾ സോ​ളോ​യി​റ്റ്‌സ്‌ക്വി​ന്റ്‌ലി​യെ കണ്ടിട്ടു​ണ്ടോ?

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

ആദ്യമാ​യി ഒരു സോ​ളോ​യി​റ്റ്‌സ്‌ക്വി​ന്റ്‌ലി​യെ—നമുക്ക്‌ അതിനെ സോളോ എന്ന ചുരു​ക്ക​പ്പേ​രിൽ വിളി​ക്കാം—തൊട്ട​പ്പോൾ ഞാൻ ശരിക്കും അതിശ​യി​ച്ചു​പോ​യി. രോമ​മി​ല്ലാത്ത അതിന്റെ കറുത്ത ശരീരം വളരെ മൃദു​ല​വും ചൂടു​ള്ള​തും ആയിരു​ന്നു. ശ്വാന​പ്ര​ദർശ​ന​ങ്ങ​ളിൽ മിക്ക​പ്പോ​ഴും ചാമ്പ്യൻപട്ടം നേടാ​റുള്ള ഈ നായ, തന്റെ കൃശഗാ​ത്രത്തെ പുകഴ്‌ത്താൻ ഞങ്ങൾക്കൊ​രു അവസരം നൽകി​ക്കൊണ്ട്‌ യജമാ​ന​നോ​ടൊ​പ്പം രാജകീ​യ​മാ​യി റോന്തു​ചു​റ്റു​ക​യാ​യി​രു​ന്നു. വെളുത്ത രോമങ്ങൾ എഴുന്നു നിൽക്കുന്ന അതിന്റെ വാലു കണ്ടാൽ വെള്ള പൂശുന്ന ബ്രഷിന്റെ അഗ്രം പോ​ലെ​യുണ്ട്‌. അതിന്റെ മൃദു​ല​മായ കറുത്ത ശരീര​വും വാലും തമ്മിൽ എന്ത്‌ അന്തരമാ​ണെ​ന്നോ?

സ്‌പെ​യിൻകാ​രു​ടെ ആഗമന​ത്തി​നു മുമ്പ്‌ മെസോ-അമേരി​ക്ക​യിൽ ഓമന​മൃ​ഗങ്ങൾ എന്ന നിലയിൽ നായകൾക്കു വലിയ സ്ഥാനം ഉണ്ടായി​രു​ന്നു. യജമാനൻ മരിക്കു​മ്പോൾ ‘പരലോ​ക​ത്തി​ലും ചങ്ങാതി​മാ​രാ​യി​രി​ക്കാൻ വേണ്ടി’ ചില​പ്പോ​ഴൊ​ക്കെ നായയെ, അദ്ദേഹ​ത്തോ​ടൊ​പ്പം അടക്കം ചെയ്യു​ക​പോ​ലും ചെയ്‌തി​രു​ന്നു. സോ​ളോ​കൾക്ക്‌ സമൂഹ​ത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായി​രു​ന്നു. അവയ്‌ക്ക്‌ ഔഷധ​ഗു​ണ​മു​ണ്ടെന്നു വിശ്വ​സി​ക്ക​പ്പെ​ട്ടി​രു​ന്നു. കാരണം ഈ കൊച്ചു​ച​ങ്ങാ​തി​യു​ടെ ചൂടുള്ള ശരീര​വു​മാ​യി സമ്പർക്ക​ത്തിൽ വന്നാൽ വാത​രോ​ഗി​കൾക്ക്‌ ആശ്വാസം കിട്ടു​മ​ത്രേ. തണുത്തു മരവിച്ച ഒരു രാത്രി​യിൽ നിങ്ങളു​ടെ കാലു​കൾക്കു ചൂടു പകരാൻ ഒരു സോ​ളോ​യ്‌ക്ക്‌ കഴിയും എന്നതിനു സംശയ​മില്ല!

ഇക്കാലത്ത്‌ ഓമനി​ച്ചു വളർത്താൻ പറ്റിയ ഒരു മൃഗമാണ്‌ സോളോ എന്ന്‌ അനേകർ കണ്ടെത്തി​യി​രി​ക്കു​ന്നു. മറ്റു പല ഇനങ്ങ​ളെ​യും പോ​ലെ​തന്നെ സോ​ളോ​യെ​യും പരിശീ​ലി​പ്പി​ച്ചെ​ടു​ക്കാ​വു​ന്ന​താണ്‌. വ്യത്യസ്‌ത വലിപ്പ​ത്തി​ലുള്ള സോ​ളോ​കൾ ഉണ്ട്‌, ചിലതു തീരെ ചെറു​താ​യി​രി​ക്കും. ഇതിന്റെ ഏറ്റവും വലിയ മേന്മ എന്തെന്നോ? രോമം ഇല്ലാത്ത​തി​നാൽ ചെള്ള്‌ ഉണ്ടാവില്ല എന്നതു​തന്നെ. നായയു​ടെ രോമ​ത്തോട്‌ അലർജി​യു​ള്ള​വർക്കു വളർത്താൻ പറ്റിയ ഇനം. സോ​ളോ​യെ പരിപാ​ലി​ക്കാ​നും വളരെ എളുപ്പ​മാണ്‌. ചർമം മാർദ​വ​മു​ള്ള​താ​യി​രി​ക്കാൻ വേണ്ടി ഇടയ്‌ക്കൊ​ക്കെ ഒരൽപ്പം എണ്ണയോ ക്രീമോ പുരട്ടി​ക്കൊ​ടു​ക്കണം, അത്രമാ​ത്രം. മിഗെൽ ആഞ്ചെൽ മോ​റേ​നോ എന്ന നായവ​ളർത്ത​ലു​കാ​രൻ സോ​ളോ​യു​ടെ മറ്റൊരു മേന്മ​യെ​ക്കു​റി​ച്ചു പറയു​ന്നതു കേൾക്കൂ: “ഒരു മിനിട്ടു മതി അതിനെ കുളി​പ്പി​ക്കാൻ. രണ്ടു മിനിട്ടു കൊണ്ട്‌ ഉണങ്ങു​ക​യും ചെയ്യും.” സോ​ളോ​യു​ടെ ഔഷധ​മൂ​ല്യ​ത്തെ കുറി​ച്ചെന്ത്‌? വാത​രോ​ഗ​മുള്ള ഭാഗത്ത്‌ കുറേ​നേരം ഒരു സോ​ളോ​യെ ചേർത്തു​പി​ടി​ച്ചു കൊണ്ടി​രു​ന്ന​തി​ന്റെ ഫലമായി തങ്ങൾക്ക്‌ ആശ്വാസം ലഭിച്ചി​ട്ടു​ണ്ടെന്ന്‌ ചിലർ പറയുന്നു. എന്നിരു​ന്നാ​ലും മോ​റേ​നോ​യു​ടെ അഭി​പ്രാ​യ​ത്തിൽ “ചൂടു​വെള്ളം നിറച്ച ഒരു ബാഗിന്റെ” a ഫലമേ സോ​ളോ​യ്‌ക്കു​ള്ളൂ.

കുറേ​നാൾ മുമ്പ്‌, സോളോ വംശനാശ ഭീഷണി നേരി​ടു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഇവയുടെ സംരക്ഷ​ണ​ത്തി​നാ​യി ധാരാളം ശ്രമങ്ങ​ളും നടത്തു​ക​യു​ണ്ടാ​യി. തത്‌ഫ​ല​മാ​യി ഇന്ന്‌ സോ​ളോ​കളെ മെക്‌സി​ക്കോ​യിൽ മാത്രമല്ല, പെറു, ഐക്യ​നാ​ടു​കൾ മുതലായ രാജ്യ​ങ്ങ​ളി​ലും കാണാൻ കഴിയും. എന്താ, ഒരു സോ​ളോ​യി​റ്റ്‌സ്‌ക്വി​ന്റ്‌ലി​യെ കാണണ​മെന്നു തോന്നു​ന്നു​ണ്ടോ? ഒരൊ​റ്റ​ത്തവണ കണ്ടാൽ മതി, ഈ വിശിഷ്ട മൃഗവു​മാ​യുള്ള കൂടി​ക്കാഴ്‌ച നിങ്ങ​ളൊ​രി​ക്ക​ലും മറക്കാൻ ഇടയില്ല. (g01 1/08)

[അടിക്കു​റിപ്പ്‌]

a സോളോയുടെ ശരീ​രോ​ഷ്‌മാവ്‌ മറ്റു നായക​ളു​ടെ​തി​നെ​ക്കാ​ളും അത്ര കൂടു​ത​ലൊ​ന്നു​മല്ല. അവയ്‌ക്ക്‌ രോമ​മി​ല്ലാ​ത്ത​തി​നാൽ സ്‌പർശി​ക്കു​മ്പോൾ കൂടുതൽ ചൂട്‌ അനുഭ​വ​പ്പെ​ടു​ന്നു എന്നുമാ​ത്രം.