സകലർക്കും വേണ്ടിയുള്ള‘കാലോചിത ബുദ്ധിയുപദേശം’
സകലർക്കും വേണ്ടിയുള്ള‘കാലോചിത ബുദ്ധിയുപദേശം’
“എത്ര അമൂല്യവും കാലോചിതവുമായ ബുദ്ധിയുപദേശം! അതു വായിച്ചപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു,” കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് ഒരു സ്ത്രീ എഴുതി. “കുടുംബത്തിൽ ഉയർന്നു വന്നേക്കാവുന്ന വിഷമകരമായ മിക്കവാറും എല്ലാ പ്രശ്നങ്ങളും, വ്യക്തികളുടെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ട് സവിസ്തരം ചർച്ച ചെയ്തിരിക്കുന്നത് എന്നെ ആഴത്തിൽ സ്പർശിച്ചു. . . . എട്ടാം അധ്യായത്തിന്റെ പകുതിക്കുവെച്ച് ഞാൻ വായന നിറുത്തി. എന്തിനെന്നോ? നിങ്ങൾക്കെഴുതാൻ. ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു.”
ഐക്യനാടുകളിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ആ വായനക്കാരി വിലമതിപ്പോടെ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ കുടുംബവും ലോകമെമ്പാടുമുള്ള മറ്റു കുടുംബങ്ങളും ഈ പുസ്തകം ശ്രദ്ധയോടെ വായിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്.”
ദശലക്ഷക്കണക്കിന് ആളുകൾ 192 പേജുള്ള ഈ പുസ്തകത്തിൽ നിന്ന് പ്രയോജനം നേടിയിരിക്കുന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും—ഭർത്താവിനും ഭാര്യയ്ക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കുമെല്ലാം—പ്രയോജനപ്രദമായ വിവരങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. “ശൈശവം മുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക” “നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക” എന്നിവ അതിലെ പ്രബോധനാത്മകമായ അധ്യായങ്ങളിൽ ചിലതാണ്.
192 പേജുള്ള ഈ പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. കുടുംബത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നതു പോലുള്ള ആനന്ദപ്രദമായ ഒരു കുടുംബ ജീവിതം നയിക്കാനും സഹായിക്കുന്ന കൃത്യമായ മാർഗനിർദേശങ്ങൾ നിങ്ങൾക്ക് അതിൽനിന്നു ലഭിക്കും. (g01 1/22)
□ കുടുബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: