വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർ

സ്‌നേഹശൂന്യമായ ദാമ്പത്യത്തിൽ കുരുങ്ങിപ്പോയവർ

സ്‌നേ​ഹ​ശൂ​ന്യ​മായ ദാമ്പത്യ​ത്തിൽ കുരു​ങ്ങി​പ്പോ​യവർ

“വിവാ​ഹ​മോ​ചന നിരക്ക്‌ ഉയർന്നു നിൽക്കുന്ന ഒരു സമൂഹ​ത്തിൽ അസന്തു​ഷ്ട​മായ ഒട്ടേറെ ദാമ്പത്യ​ങ്ങൾ വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​മ്പോൾ മറ്റനേകം ദാമ്പത്യ​ങ്ങൾ അസന്തു​ഷ്ട​മാ​യി തീരുന്നു.”—കൗൺസിൽ ഓൺ ഫാമി​ലീസ്‌ ഇൻ അമേരിക്ക.

ജീവി​ത​ത്തി​ലെ കയ്‌പേ​റി​യ​തും മധുരി​ക്കു​ന്ന​തു​മായ അനുഭ​വ​ങ്ങ​ളിൽ നല്ലൊരു ശതമാ​ന​വും ദാമ്പത്യം എന്ന ഉറവിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. വാസ്‌ത​വ​ത്തിൽ, ദാമ്പത്യം പോലെ, മനുഷ്യ മനസ്സിൽ ആഹ്ലാദ​ത്തി​ന്റെ പൂത്തിരി കത്തിക്കാ​നും വേദന​യു​ടെ കനലുകൾ കോരി​യി​ടാ​നും കഴിവുള്ള ബന്ധങ്ങൾ അധിക​മില്ല. ഈ ലേഖന​ത്തോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചതുര​ത്തി​ലെ വിവരങ്ങൾ സൂചി​പ്പി​ക്കുന്ന പ്രകാരം, പല ദമ്പതി​കൾക്കും ദാമ്പത്യം കേവലം നൊമ്പ​ര​ങ്ങളല്ല സമ്മാനി​ക്കു​ന്നത്‌.

എന്നാൽ വിവാ​ഹ​മോ​ചന സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലൂ​ടെ ദാമ്പത്യ അസംതൃ​പ്‌തി എന്ന വ്യാപ​ക​മായ പ്രശ്‌ന​ത്തി​ന്റെ മുഴു ചിത്ര​വും നമുക്കു ലഭിക്കു​ന്നില്ല. കാരണം, പ്രശ്‌ന​ങ്ങ​ളു​ടെ കാറ്റി​ലും കോളി​ലും പെട്ട്‌ മുങ്ങി​ത്താ​ഴുന്ന വിവാ​ഹ​ക്ക​പ്പ​ലു​കളെ കുറിച്ചു മാത്രമേ ആ കണക്കുകൾ വെളി​പ്പെ​ടു​ത്തു​ന്നു​ള്ളൂ. എന്നാൽ, മുങ്ങി​ത്താ​ഴു​ന്നി​ല്ലെ​ങ്കി​ലും സ്‌നേ​ഹ​ശൂ​ന്യ​ത​യു​ടെ മണൽത്തി​ട്ട​യിൽ ഉറച്ചു​പോയ ഒട്ടേറെ വിവാ​ഹ​ക്ക​പ്പ​ലു​ക​ളുണ്ട്‌. വിവാഹം കഴിഞ്ഞിട്ട്‌ 30-ലേറെ വർഷമായ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഒരു സന്തുഷ്ട കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. എന്നാൽ കഴിഞ്ഞ 12 വർഷമാ​യി ഞങ്ങളുടെ ദാമ്പത്യ​ജീ​വി​തം പ്രശ്‌ന​ങ്ങ​ളു​ടെ നീർച്ചു​ഴി​യിൽ അകപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. എന്റെ ഭർത്താവ്‌ എന്റെ വികാ​ര​ങ്ങൾക്കു തെല്ലും വിലകൽപ്പി​ക്കു​ന്നില്ല. അദ്ദേഹ​മാണ്‌ എന്റെ ഏറ്റവും വലിയ വൈകാ​രിക ശത്രു.” ദാമ്പത്യ​ജീ​വി​ത​ത്തിൽ ഏതാണ്ട്‌ 25 വർഷം പിന്നിട്ട ഒരു ഭർത്താ​വി​നു പറയാ​നു​ള്ള​തും കണ്ണീരിൽ കുതിർന്ന കഥയാണ്‌. ഹൃദയ​വേ​ദ​ന​യോ​ടെ അദ്ദേഹം പറയുന്നു: “എന്നോട്‌ അൽപ്പം​പോ​ലും സ്‌നേ​ഹ​മി​ല്ലെന്ന്‌ ഭാര്യ എന്റെ മുഖത്തു നോക്കി പറഞ്ഞു. ഒരു മുറി​യിൽ വെറും അപരി​ചി​തരെ പോലെ കഴിയാ​നും ഒഴിവു സമയം അവരവർക്ക്‌ തോന്നു​ന്ന​തു​പോ​ലെ ചെലവ​ഴി​ക്കാ​നും സമ്മതമാ​ണെ​ങ്കിൽ വേർപി​രി​യാ​തെ കഴിഞ്ഞു​പോ​കാം എന്നാണ്‌ അവൾ പറയു​ന്നത്‌.”

പ്രശ്‌ന​ങ്ങ​ളു​ടെ നിലയി​ല്ലാ​ക്ക​യ​ത്തിൽ മുങ്ങി​ത്താ​ഴുന്ന അത്തരം ദമ്പതി​ക​ളിൽ ചിലർ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ പാത തേടുന്നു എന്നതു ശരിതന്നെ. എന്നാൽ അനേക​രു​ടെ​യും കാര്യ​ത്തിൽ വിവാ​ഹ​മോ​ച​ന​ത്തി​ലേ​ക്കുള്ള വാതിൽ അടഞ്ഞു​കി​ട​ക്കു​ക​യാണ്‌. എന്തു​കൊണ്ട്‌? കുട്ടികൾ, വിവാ​ഹ​മോ​ച​ന​ത്തി​നു നേരെ നെറ്റി ചുളി​ക്കുന്ന സമൂഹം, പണം, ബന്ധുമി​ത്രാ​ദി​കൾ, മതവി​ശ്വാ​സങ്ങൾ എന്നീ ഘടകങ്ങൾ സ്‌നേഹം മരവി​ച്ചു​പോയ അവസ്ഥയി​ലും ഒരേ മേൽക്കൂ​ര​യ്‌ക്കു കീഴിൽ കഴിഞ്ഞു​കൂ​ടാൻ ചില ദമ്പതി​കളെ നിർബ​ന്ധി​ത​രാ​ക്കു​ന്നു എന്ന്‌ ഡോ. കാരൻ കൈസർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “നിയമ​പ​ര​മാ​യി വിവാ​ഹ​മോ​ചനം നേടാൻ സാധ്യ​ത​യി​ല്ലാത്ത ഇക്കൂട്ടർ വൈകാ​രി​ക​മാ​യി വിവാ​ഹ​മോ​ചനം നേടി​ക്കൊണ്ട്‌ ഇണയോ​ടൊ​പ്പം താമസി​ക്കാൻ തീരു​മാ​നി​ക്കു​ന്നു” എന്ന്‌ അവർ പറയുന്നു.

ദാമ്പത്യ​ത്തി​ലെ ഊഷ്‌മ​ള​ത​യും അടുപ്പ​വും നഷ്ടമാ​യെന്നു വെച്ച്‌ ഭാര്യാ​ഭർത്താ​ക്ക​ന്മാർ അസംതൃപ്‌ത ജീവി​ത​ത്തി​ലേക്ക്‌ ഒതുങ്ങി​ക്കൂ​ടേ​ണ്ട​തു​ണ്ടോ? വിവാ​ഹ​മോ​ച​ന​ത്തി​നു തുനി​യാത്ത ദമ്പതി​ക​ളു​ടെ മുന്നിൽ സ്‌നേ​ഹ​ശൂ​ന്യ​മായ ദാമ്പത്യം എന്ന ഏക മാർഗമേ ഉള്ളോ? അല്ല, ഉലച്ചിൽ തട്ടിയ പല ദാമ്പത്യ​ങ്ങ​ളെ​യും തകർച്ച​യിൽനി​ന്നും സ്‌നേ​ഹ​ശൂ​ന്യ​ത​യു​ടെ കണ്ണീർക്ക​യ​ത്തിൽനി​ന്നും രക്ഷിക്കാൻ കഴിയും എന്ന്‌ അനുഭ​വങ്ങൾ കാണി​ക്കു​ന്നു. (g01 1/08)

[3-ാം പേജിലെ ചതുരം]

വിവാഹമോചനം ഒരു ആഗോ​ള​പ്ര​ശ്‌നം

ഓസ്‌ട്രേലിയ: 1960-കളുടെ ആരംഭ​വു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഇന്ന്‌ വിവാ​ഹ​മോ​ചന നിരക്ക്‌ ഏകദേശം നാലി​ര​ട്ടി​യാ​യി വർധി​ച്ചി​രി​ക്കു​ന്നു.

ബ്രിട്ടൻ: 10-ൽ 4 വിവാ​ഹ​ബ​ന്ധ​ങ്ങ​ളും വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.

കാനഡ, ജപ്പാൻ: ഏതാണ്ട്‌ മൂന്നിൽ ഒന്ന്‌ ദമ്പതി​ക​ളും വിവാ​ഹ​മോ​ചനം നേടുന്നു.

ഐക്യനാടുകൾ: 1970-നു ശേഷമുള്ള വിവാ​ഹ​ങ്ങ​ളു​ടെ വിജയ​സാ​ധ്യത 50 ശതമാനം മാത്ര​മാണ്‌.

സിംബാബ്‌വേ: ഓരോ 5 വിവാ​ഹ​ബ​ന്ധ​ത്തി​ലും ഏതാണ്ട്‌ 2 എണ്ണം വിവാ​ഹ​മോ​ച​ന​ത്തിൽ കലാശി​ക്കു​ന്നു.