വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബ്രിട്ടനിലെ വീട്ടുകുരുവികളുടെ തിരോധാനം—ഒരു നിഗൂഢത

ബ്രിട്ടനിലെ വീട്ടുകുരുവികളുടെ തിരോധാനം—ഒരു നിഗൂഢത

ബ്രിട്ട​നി​ലെ വീട്ടു​കു​രു​വി​ക​ളു​ടെ തിരോ​ധാ​നം—ഒരു നിഗൂഢത

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

വീട്ടു​കു​രു​വി​കൾ—അവയുടെ ചിലയ്‌ക്ക​ലും കൊഞ്ച​ലു​ക​ളും കേൾക്കാ​ത്ത​വ​രാ​യി ആരാണു​ണ്ടാ​വുക? എവി​ടെ​യും കാണ​പ്പെ​ടുന്ന ഈ കുരു​വി​കൾ കാലങ്ങ​ളാ​യി ബ്രിട്ട​നി​ലെ ഒരു സാധാരണ കാഴ്‌ച​യാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ, അവിടത്തെ നഗര​പ്ര​ദേ​ശ​ങ്ങ​ളിൽനിന്ന്‌ അവ ഇപ്പോൾ അതി​വേഗം അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ കാരണം ആർക്കും അറിയില്ല. ഈ നിഗൂ​ഢ​ത​യു​ടെ മറനീ​ക്കുന്ന ആദ്യ ശാസ്‌ത്ര​പ്ര​ബന്ധം അവതരി​പ്പി​ക്കുന്ന ആൾക്ക്‌ ലണ്ടനിലെ ഇൻഡി​പെൻഡന്റ്‌ പത്രം 5,000 പൗണ്ട്‌ (3.5 ലക്ഷം രൂപ) സമ്മാന​മാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ക​യാണ്‌. ‘പക്ഷിസം​ര​ക്ഷ​ണ​ത്തി​നു വേണ്ടി​യുള്ള റോയൽ സൊ​സൈറ്റി’യും ‘പക്ഷിശാ​സ്‌ത്ര​ത്തി​നു വേണ്ടി​യുള്ള ബ്രിട്ടീഷ്‌ ട്രസ്റ്റും’ ആയിരി​ക്കും ഇതിന്റെ വിധി​കർത്താ​ക്കൾ. ഈ പദ്ധതി പൂർത്തി​യാ​കാൻ കുറഞ്ഞത്‌ രണ്ടു വർഷം വേണ്ടി​വ​രു​മെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

രാജ്യ​ത്തു​ട​നീ​ളം നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും വീട്ടു​കു​രു​വി​ക​ളു​ടെ എണ്ണം കുത്തനെ കുറഞ്ഞി​രി​ക്കു​ന്നു എന്ന്‌ സർവേകൾ വെളി​പ്പെ​ടു​ത്തു​ന്നു. ചില പ്രദേ​ശ​ങ്ങ​ളി​ലാ​കട്ടെ, അവ പൂർണ​മാ​യും അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. എന്നാൽ, പാരീസ്‌, മാഡ്രിഡ്‌ തുടങ്ങിയ മറ്റു യൂറോ​പ്യൻ നഗരങ്ങ​ളിൽ അവ ഇപ്പോ​ഴും ധാരാ​ള​മാ​യുണ്ട്‌. വീട്ടു​കു​രു​വി​ക​ളെ​ക്കു​റി​ച്ചുള്ള പഠനത്തിൽ വിദഗ്‌ധ​നും ലോക​പ്ര​ശ​സ്‌ത​നു​മായ ഡോ. ഡെനിസ്‌ സമ്മേഴ്‌സ്‌-സ്‌മിത്ത്‌ ഇങ്ങനെ പറയുന്നു: ‘കഴിഞ്ഞ 50 വർഷമാ​യി ഉണ്ടായി​ട്ടുള്ള വന്യജീ​വി നിഗൂ​ഢ​ത​ക​ളിൽ വെച്ച്‌ ഏറ്റവും ശ്രദ്ധേ​യ​മായ ഒന്നാണ്‌ ഇത്‌.’

ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ കുരു​വി​ക​ളു​ടെ എണ്ണത്തിൽ 65 ശതമാനം കുറവ്‌ അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ പ്രധാന കാരണം കടും​കൃ​ഷി (intensive farming) ആണെന്നു കരുത​പ്പെ​ടു​ന്നു. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ മറ്റു പക്ഷിവർഗ​ങ്ങ​ളു​ടെ എണ്ണത്തി​ലും സമാന​മാ​യി ഗണ്യമായ കുറവ്‌ അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ നഗര​പ്ര​ദേ​ശ​ങ്ങ​ളി​ലെ 92 ശതമാനം കുരു​വി​ക​ളു​ടെ തിരോ​ധാ​ന​ത്തി​ന്റെ കാരണം ഇതുപ​യോ​ഗി​ച്ചു വിശദീ​ക​രി​ക്കുക സാധ്യമല്ല. പരിസ്ഥി​തി​വാ​ദി​യായ മൈക്കൽ മക്കാർത്തി, വീട്ടു​കു​രു​വി​ക​ളു​ടെ നാടകീയ തിരോ​ധാ​നം “കുരു​വി​ക​ളു​ടെ പരിസ്ഥി​തി​വ്യ​വ​സ്ഥ​യ്‌ക്ക്‌ എന്തോ ഗുരു​ത​ര​മായ തകരാറു സംഭവി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ വ്യക്തമായ സൂചന​യാണ്‌, ചില​പ്പോൾ നമ്മു​ടേ​തി​നും” എന്ന നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു. എന്തു തകരാ​റാ​ണു സംഭവി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അതെത്ര ഗുരു​ത​ര​മാ​ണെ​ന്നു​ള്ള​തും കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. (g01 2/08)