വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റേഡിയോ ആക്ടീവ്‌ ധൂളീപതനം—ആശങ്കാജനകമായ ഒരു പ്രശ്‌നം

റേഡിയോ ആക്ടീവ്‌ ധൂളീപതനം—ആശങ്കാജനകമായ ഒരു പ്രശ്‌നം

റേഡി​യോ ആക്ടീവ്‌ ധൂളീ​പ​തനംആശങ്കാ​ജ​ന​ക​മായ ഒരു പ്രശ്‌നം

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി അമ്പതു​ക​ളി​ലെ അണ്വാ​യുധ പരീക്ഷ​ണ​ങ്ങൾക്കു​ശേഷം സ്‌​ട്രോൺഷ്യം 90 (Sr90)—ആണവ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ഒരു ഉപോ​ത്‌പന്നം—കുട്ടി​ക​ളു​ടെ പാൽപ്പ​ല്ലു​ക​ളിൽ കണ്ടെത്തി​യ​താ​യി കാനഡ​യി​ലെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ എന്ന പത്രം പറയുന്നു. കുട്ടി​ക​ളിൽ കാൻസർ നിരക്ക്‌ പെട്ടെന്നു വർധി​ച്ച​തി​നു കാരണം ഇതാ​ണെന്ന്‌ അന്ന്‌ ആരോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു.

ദശാബ്ദങ്ങൾ കഴിഞ്ഞ്‌ ഇപ്പോൾ, യു.എസ്‌. റേഡി​യേഷൻ ആൻഡ്‌ പബ്ലിക്‌ ഹെൽത്ത്‌ പ്രോ​ജ​ക്ടു​മാ​യി ബന്ധപ്പെട്ട ശാസ്‌ത്രജ്ഞർ ഇക്കാര്യം സംബന്ധിച്ച്‌ വീണ്ടും ആശങ്കയി​ലാണ്‌. ഇതുമാ​യി സഹകരി​ച്ചു പ്രവർത്തി​ക്കുന്ന, ശസ്‌ത്ര​ക്രിയ ആവശ്യ​മി​ല്ലാത്ത രോഗങ്ങൾ ചികി​ത്സി​ക്കു​ന്ന​തിൽ വിദഗ്‌ധ​യായ ഡോ. ജാനറ്റ്‌ ഷെർമാൻ വിശദീ​ക​രി​ക്കു​ന്നു: “1990 മുതൽ ജനിക്കുന്ന കുട്ടി​ക​ളു​ടെ പാൽപ്പ​ല്ലു​ക​ളി​ലെ Sr90-ന്റെ അളവ്‌ ഭൗമോ​പ​രി​തല ആണവ പരീക്ഷ​ണങ്ങൾ നടത്തി​യി​രുന്ന വർഷങ്ങ​ളിൽ ഉണ്ടായി​രുന്ന അളവിൽ എത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

എവി​ടെ​നി​ന്നാണ്‌ Sr90 വരുന്നത്‌? കഴിഞ്ഞ കാലത്തെ ആണവ അപകടങ്ങൾ, ശരിയാ​യി പ്രവർത്തി​ക്കുന്ന ആണവ നിലയ​ങ്ങ​ളിൽനി​ന്നുള്ള അണു​പ്ര​സ​രണം, അല്ലെങ്കിൽ അനേകം വർഷങ്ങൾക്കു മുമ്പ്‌ നടത്തിയ അണു​ബോംബ്‌ പരീക്ഷ​ണങ്ങൾ എന്നിവ​യാണ്‌ സാധ്യ​ത​യുള്ള കാരണ​ങ്ങ​ളാ​യി ചില ശാസ്‌ത്രജ്ഞർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌. a അതിന്റെ ഉത്ഭവം എവി​ടെ​യാ​ണെ​ങ്കി​ലും ശരി, Sr90-നാൽ മലിന​മാ​യി​ത്തീർന്ന സസ്യങ്ങൾ ഉത്‌പാ​ദി​പ്പി​ക്കുന്ന ആഹാര​ത്തി​ലൂ​ടെ​യും അത്തരം പുല്ലു തിന്നുന്ന പശുക്ക​ളു​ടെ പാലി​ലൂ​ടെ​യും ആണ്‌ ഈ പദാർഥം മനുഷ്യ​രു​ടെ ഉള്ളിൽ എത്തുന്നത്‌. Sr90-ന്‌ കാൽസ്യ​ത്തോട്‌ രാസപ​ര​മാ​യി സാമ്യ​മു​ള്ള​തി​നാൽ, മനുഷ്യ​ശ​രീ​രം റേഡി​യോ ആക്ടീവ​ത​യുള്ള ഈ പദാർഥത്തെ അസ്ഥിക​ളിൽ ശേഖരി​ച്ചു​വെ​ക്കു​ന്നു. അത്‌ അസ്ഥി അർബു​ദ​വും രക്താർബു​ദ​വും പിടി​പെ​ടാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു.

ഭാവി​ത​ല​മു​റ​കൾ അണു​പ്ര​സരണ വിധേ​യ​മാ​കു​ന്ന​തി​നെ കുറി​ച്ചും ഗ്ലോബ്‌ ആശങ്ക പ്രകടി​പ്പി​ച്ചു. ആ പത്രം വിശദീ​ക​രി​ക്കു​ന്നു: “റിയാക്ടർ കേന്ദ്ര​ത്തിൽനി​ന്നു നീക്കം ചെയ്യ​പ്പെ​ടുന്ന [ആണവവി​സർജ്യം], അതിനെ റിയാക്ടർ കേന്ദ്ര​ത്തിൽ നിറച്ച​പ്പോ​ഴ​ത്തേ​തി​നെ​ക്കാൾ ഏതാണ്ട്‌ പത്തുലക്ഷം മടങ്ങ്‌ റേഡി​യോ ആക്ടീവ​ത​യു​ള്ള​താണ്‌. ഉപയോ​ഗ​ശേഷം ഉടനെ പുറ​ത്തെ​ടുത്ത ഒരു ഇന്ധന​ക്കെ​ട്ടിൽനിന്ന്‌ ഒരു മീറ്റർ [മൂന്ന്‌ അടി] അകലെ​യാ​യി നിൽക്കുന്ന ഒരാൾ ഒരു മണിക്കൂ​റി​നകം അണു​പ്ര​സ​ര​ണ​മേറ്റ്‌ മരണമ​ട​യ​ത്ത​ക്ക​വി​ധം അത്രയ്‌ക്കു മാരക​മാണ്‌ അത്‌.”

റേഡി​യോ ആക്ടീവ​ത​യുള്ള പദാർഥങ്ങൾ മനുഷ്യ​വർഗ​ത്തിന്‌ ഭീഷണി ഉയർത്തവേ, നമുക്ക്‌ സുരക്ഷി​ത​മായ ഒരു ഭാവി​ക്കാ​യി പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? ഭൂമി​യും അതിലെ ജീവജാ​ല​ങ്ങ​ളും സൃഷ്ടി​ക്ക​പ്പെട്ട സമയത്ത്‌, സകലവും “വളരെ നല്ലത്‌” ആയിരു​ന്നു എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:31, NW) ഈ ഭൂഗ്രഹം പെട്ടെ​ന്നു​തന്നെ ഒരു പറുദീസ ആയിത്തീ​രും എന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തിൽ നമുക്ക്‌ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. അണു​പ്ര​സ​രണം മലിന​മാ​ക്കിയ ഭക്ഷണവും വെള്ളവും അപ്പോൾ ഒരു കഴിഞ്ഞ​കാല സംഗതി ആയിരി​ക്കും.—സങ്കീർത്തനം 65:9-13; വെളി​പ്പാ​ടു 21:1-5. (g01 2/08)

[അടിക്കു​റിപ്പ്‌]

a 1986-ൽ യൂ​ക്രെ​യി​നി​ലെ ചെർണോ​ബി​ലി​ലുള്ള അണു​വൈ​ദ്യു​തി​നി​ല​യ​ത്തിൽ അപകടം ഉണ്ടായ​തി​നെ തുടർന്ന്‌, ജർമൻ കുട്ടി​ക​ളു​ടെ പാൽപ്പ​ല്ലി​ലെ Sr90-ന്റെ അളവ്‌ പത്തു മടങ്ങായി വർധിച്ചു.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഫോട്ടോ: U. S. Department of Energy photograph