വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കടലിലെ മാലി​ന്യം

കടലി​ലേക്കു വലി​ച്ചെ​റി​യുന്ന ഒരു ചില്ലു​കു​പ്പി ദ്രവിച്ച്‌ തീരാൻ ആയിരം വർഷ​മെ​ടു​ക്കും. ടിഷ്യൂ പേപ്പറി​ന്റെ​യും തീപ്പെ​ട്ടി​ക്കൊ​ള്ളി​യു​ടെ​യും കാര്യ​ത്തിൽ ഈ കാലയ​ളവ്‌ യഥാ​ക്രമം മൂന്നും ആറും മാസങ്ങ​ളാണ്‌. സിഗരറ്റ്‌ കുറ്റികൾ 1 മുതൽ 5 വരെ വർഷ​ത്തേ​ക്കും പ്ലാസ്റ്റിക്‌ ബാഗുകൾ 10 മുതൽ 20 വരെ വർഷ​ത്തേ​ക്കും നൈ​ലോൺ വസ്‌തു​ക്കൾ 30 മുതൽ 40 വരെ വർഷ​ത്തേ​ക്കും ഭക്ഷണ പദാർഥങ്ങൾ അടക്കം ചെയ്യുന്ന ടിന്നുകൾ 500 വർഷ​ത്തേ​ക്കും പോളി​സ്റ്റൈ​റിൻ 1,000 വർഷ​ത്തേ​ക്കും കടലിനെ മലിന​മാ​ക്കും. ഒരു ഇറ്റാലി​യൻ പരിസ്ഥി​തി സംഘട​ന​യായ ലേഗാം​ബ്യെ​ന്റെ പ്രദാനം ചെയ്‌ത ഏതാനും ചില കണക്കുകൾ മാത്ര​മാണ്‌ ഇവ. നീന്താ​നാ​യി ബീച്ചിൽ പോകു​ന്ന​വരെ പരിസ്ഥി​തി​യെ കുറിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​രു​ന്നു അത്‌. “ഈ നിർദേ​ശങ്ങൾ ഇത്തിരി അതിരു​ക​ട​ന്ന​തല്ലേ?” എന്ന്‌ കോറി​യെറേ ഡേല്ലാ സേറാ എന്ന പത്രം ചോദി​ക്കു​ന്നു. “ബീച്ച്‌ വൃത്തി​യാ​ക്കുന്ന സന്നദ്ധ​സേ​വകർ ഇറ്റലി​യു​ടെ തീരങ്ങ​ളിൽനിന്ന്‌ 1990 മുതൽ ഇക്കാലം വരെയും ശേഖരിച്ച 605 ടൺ ചവറ്‌ ‘അല്ല’ എന്ന്‌ ഉത്തരം നൽകുന്നു,” പത്രം പറയുന്നു. (g01 2/08)

അടുപ്പ​ത്തു​നിന്ന്‌ നേരെ ഫ്രിഡ്‌ജി​ലേക്ക്‌

ചൂടുള്ള ആഹാര​സാ​ധ​നങ്ങൾ ഫ്രിഡ്‌ജിൽ വെക്കു​ന്ന​തി​നു മുമ്പായി തണുക്കാൻ അനുവ​ദി​ക്കു​ന്നത്‌ അബദ്ധമാ​ണെന്ന്‌ യു.എസ്‌. ഡിപ്പാർട്ടു​മെന്റ്‌ ഓഫ്‌ അഗ്രി​ക്കൾച്ചർ മീറ്റ്‌ ആൻഡ്‌ പോൾട്രി ഹോട്ട്‌​ലൈ​നി​ന്റെ മാനേ​ജ​രായ ബെസ്സി ബെറി അഭി​പ്രാ​യ​പ്പെ​ടു​ന്നു. “അവ്‌നിൽനി​ന്നോ കുക്കിങ്‌ റേഞ്ചിൽനി​ന്നോ എടുത്ത​യു​ടനെ ആയാലും ശരി” അപ്പോൾ കഴിക്കു​ന്നി​ല്ലെ​ങ്കിൽ ഭക്ഷണം പെട്ടെ​ന്നു​തന്നെ ഫ്രിഡ്‌ജിൽ വെക്കണം. “പാകം ചെയ്‌ത ഭക്ഷണം എത്ര നേരത്തേ നിങ്ങൾ ഫ്രിഡ്‌ജിൽ വെക്കു​ന്നു​വോ അതിൽ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന ഉപദ്ര​വ​കാ​രി​ക​ളായ ബാക്ടീ​രി​യ​യു​ടെ വിഭജനം അത്ര നേരത്തേ നിലയ്‌ക്കും” എന്ന്‌ റ്റഫ്‌റ്റ്‌സ്‌ യൂണി​വേ​ഴ്‌സി​റ്റി ഹെൽത്ത്‌ ആൻഡ്‌ ന്യൂ​ട്രി​ഷൻ ലെറ്റർ വിശദീ​ക​രി​ക്കു​ന്നു. എന്നാൽ, അതുമൂ​ലം ഫ്രിഡ്‌ജിന്‌ കേടു സംഭവി​ക്കു​മോ, അല്ലെങ്കിൽ മോ​ട്ടോ​റിന്‌ അമിത​ജോ​ലി ചെയ്യേ​ണ്ടി​വ​രു​മോ? ഇല്ലെന്നാണ്‌ ബെസ്സി ബെറി​യു​ടെ അഭി​പ്രാ​യം. ചൂടു ഭക്ഷണത്തെ കൈകാ​ര്യം ചെയ്യാ​നുള്ള കഴി​വോ​ടു കൂടി​യാണ്‌ ആധുനിക റെഫ്രി​ജ​റേ​റ്റ​റു​കൾ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ചൂടുള്ള ഭക്ഷണത്തെ കൈകാ​ര്യം ചെയ്യാൻ റെഫ്രി​ജ​റേ​റ്റ​റു​കൾക്കാ​വില്ല എന്ന ആശയം ഐസ്‌പെ​ട്ടി​ക​ളു​ടെ കാലത്തു​നിന്ന്‌ കടന്നു​വ​ന്നി​ട്ടു​ള്ള​താ​യി​രി​ക്കാം. ചൂടേ​റ്റാൽ അവയിലെ ഐസ്‌ ഉരുകു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും രണ്ട്‌ മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കണം: ഒരു കോഴി​യെ മുഴു​വ​നോ​ടെ​യോ ഒരു കലം സൂപ്പോ അല്ലെങ്കിൽ നല്ല കുഴി​വുള്ള പാത്ര​ത്തി​ലെ ഭക്ഷണമോ പോ​ലെ​യുള്ള കുറെ​യേറെ ഭക്ഷണ സാധനം തണുപ്പി​ക്കു​ക​യാ​ണെ​ങ്കിൽ, ആദ്യമാ​യി അത്‌ കുഴിവ്‌ കുറഞ്ഞ ചെറിയ പാത്ര​ങ്ങ​ളി​ലാ​ക്കണം. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ, ഉൾവശം പെട്ടെന്നു തണുക്കാ​താ​കു​ക​യും അവിടെ ബാക്ടീ​രിയ പെരു​കു​ക​യും ചെയ്യും. ഫ്രിഡ്‌ജിൽ ചൂടുള്ള ഭക്ഷണ സാധന​ങ്ങ​ളും മറ്റു ഭക്ഷണ സാധന​ങ്ങ​ളും വെച്ചി​രി​ക്കു​ന്ന​തി​നി​ട​യിൽ അൽപ്പം സ്ഥലം ഉണ്ടായി​രി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ ആ സ്ഥലത്തു​കൂ​ടെ വായു​വിന്‌ കടന്നു​ചെന്ന്‌ അവയെ പെട്ടെന്നു തണുപ്പി​ക്കാൻ കഴിയും. (g01 2/08)

മലിനീ​കരണ മുക്തമായ വാഹനങ്ങൾ—നാളെ​യു​ടെ വാഗ്‌ദാ​നം

“ആഗോള മോ​ട്ടോർവാ​ഹന വ്യവസാ​യ​ത്തിൽ വിപ്ലവം സൃഷ്ടി​ക്കു​മെന്ന്‌ വാഗ്‌ദാ​നം ചെയ്യുന്ന ഫ്യൂവൽ-സെൽ [ഒരു ഇന്ധനത്തിന്‌ ഓക്‌സീ​ക​രണം സംഭവി​ക്കു​ന്ന​തി​ന്റെ ഫലമായി ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന ഊർജത്തെ തുടർച്ച​യാ​യി വൈദ്യു​തോർജ​മാ​യി മാറ്റുന്ന സെൽ] സാങ്കേ​തിക വിദ്യ വിപണി​യി​ലി​റ​ങ്ങാൻ പോകു​ന്നു”വെന്ന്‌ ദി ഓസ്‌​ട്രേ​ലി​യൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റു മാർഗ​ങ്ങളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ ശബ്ദം പറപ്പെ​ടു​വി​ക്കു​ന്ന​തും മലിനീ​ക​രണം ഒട്ടും ഇല്ലാത്ത​തു​മാ​യ​തി​നാൽ സിറ്റി ബസുകൾക്ക്‌ ഈ സെൽ പ്രത്യേ​കിച്ച്‌ അനു​യോ​ജ്യ​മാണ്‌. ഒരു പ്രാവ​ശ്യം നിറയ്‌ക്കുന്ന ഇന്ധനം​കൊണ്ട്‌ ഈ ബസുകൾക്ക്‌ 300 കിലോ​മീ​റ്റർ ഓടാ​നാ​കും, മണിക്കൂ​റിൽ പരമാ​വധി 80 കിലോ​മീ​റ്റർ വേഗത ലഭിക്കും, 70 പേർക്ക്‌ അതിൽ യാത്ര​യും ചെയ്യാം. യൂറോ​പ്പിൽ ഉടനീ​ള​മുള്ള ട്രാൻസ്‌പോർട്ട്‌ കമ്പനി​കൾക്ക്‌ ഈ ബസുകൾ ആദ്യം 4.5 കോടി​യി​ല​ധി​കം രൂപാ നിരക്കിൽ ലഭ്യമാ​ക്കു​ന്ന​താ​യി​രി​ക്കും. 2002 അവസാ​ന​ത്തോ​ടെ അത്‌ ഉപയോ​ഗി​ച്ചു​തു​ട​ങ്ങു​മെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഭാവി​യിൽ കാറു​ക​ളി​ലും ഇത്തരം സെല്ലുകൾ ഉപയോ​ഗി​ക്കാ​നാ​യേ​ക്കും. എങ്കിലും, ഇപ്പോൾ അവ ഉത്‌പാ​ദന ഘട്ടത്തി​ലെ​ത്തി​യി​ട്ടില്ല. “ഫ്യൂവൽ-സെൽ സംവി​ധാ​നങ്ങൾ ആന്തര ദഹന എഞ്ചിനു​ക​ളോട്‌ (internal combustion engines) കിടനിൽക്ക​ണ​മെ​ങ്കിൽ, അവയുടെ വിലയും വലിപ്പ​വും ഭാരവും കുറയ്‌ക്കേ​ണ്ടി​യി​രി​ക്കു​ന്നു” എന്നു പ്രൊ​ഫസർ ഫെർഡി​നാൻഡ്‌ പാനിക്‌ പറയുന്നു. (g01 2/08)

വിപത്തു​കളെ വെല്ലും വ്യാധി​കൾ

വെള്ള​പ്പൊ​ക്കങ്ങൾ, ഭൂകമ്പങ്ങൾ എ​ന്നിങ്ങനെയുള്ള പ്രകൃതിവിപത്തുകൾക്കാണ്‌ മാധ്യ​മ​ങ്ങ​ളിൽ ഏറ്റവു​മ​ധി​കം പ്രചാരം ലഭിക്കു​ന്ന​തെ​ങ്കി​ലും, പകർച്ച വ്യാധി​ക​ളാണ്‌ അവയെ​ക്കാ​ള​ധി​കം ജീവൻ അപഹരി​ക്കു​ന്നത്‌ എന്ന്‌ റെഡ്‌ ക്രോ​സ്സി​ന്റെ ഒരു റിപ്പോർട്ട്‌ പറയുന്നു. ഇതി​നെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “എയ്‌ഡ്‌സ്‌, ക്ഷയം, മലമ്പനി തുടങ്ങിയ പകർച്ച​വ്യാ​ധി​ക​ളാൽ കഴിഞ്ഞ വർഷം മരണമടഞ്ഞ ആളുക​ളു​ടെ എണ്ണം അതേ വർഷം ടർക്കി​യിൽ ഉണ്ടായ ഭൂകമ്പ​ങ്ങ​ളി​ലും ഇന്ത്യയി​ലെ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ലും വെനെ​സ്വേ​ല​യി​ലെ വെള്ള​പ്പൊ​ക്ക​ത്തി​ലും മരിച്ച ആളുക​ളു​ടെ എണ്ണത്തിന്റെ 160 മടങ്ങാണ്‌. 1945 മുതലുള്ള കാലയ​ള​വിൽ 15 കോടി ആളുകൾ മേൽപ്പറഞ്ഞ മൂന്നു രോഗ​ങ്ങൾമൂ​ലം മാത്രം മരിക്കാൻ ഇടയായി. എന്നാൽ അതേ കാലയ​ള​വിൽ യുദ്ധത്തിൽ മരിച്ച​വ​രാ​കട്ടെ 2.3 കോടി​യും.” ഇത്‌ റിപ്പോർട്ടു ചെയ്‌ത പീറ്റർ വാക്കറു​ടെ അഭി​പ്രാ​യ​ത്തിൽ, ഈ പ്രശ്‌ന​ത്തി​ന്റെ മൂല കാരണം മോശ​മായ പൊതു​ജന ആരോ​ഗ്യ​മാണ്‌. “മിക്കവാ​റും എല്ലാ രാജ്യ​ങ്ങ​ളി​ലും, ആരോഗ്യ പരിപാ​ലന സംവി​ധാ​നം പേരിനു മാത്രമേ ഉള്ളൂ. നഗര മധ്യത്തിൽനിന്ന്‌ അകലെ​യാ​യി ഒന്നും​ത​ന്നെ​യില്ല,” അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷ​ണ​ത്തി​നാ​യി ആളൊ​ന്നിന്‌ കേവലം 200 രൂപ ചെലവാ​ക്കി​യി​രു​ന്നെ​ങ്കിൽ, പകർച്ച വ്യാധി​കൾ മൂലമുള്ള 1.3 കോടി മരണങ്ങൾ കഴിഞ്ഞ​വർഷം തടയാ​മാ​യി​രു​ന്നു. പ്രസ്‌തുത ലേഖനം ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ആശുപ​ത്രി​ക​ളും അത്യാ​ധു​നിക ഉപകര​ണ​ങ്ങ​ളും പോലുള്ള ചെല​വേ​റിയ കാര്യ​ങ്ങൾക്കാ​യി ചെലവി​ടുന്ന പണത്തെ​ക്കാൾ ആളുക​ളു​ടെ ജീവി​ത​രീ​തി​ക്കു മാറ്റം​വ​രു​ത്താൻ ഉപയോ​ഗി​ക്കുന്ന പണമാണ്‌ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കു​ന്നത്‌.” (g01 2/08)

പ്രായം പഠനത്തിന്‌ തടസ്സമല്ല

കമ്പ്യൂ​ട്ട​റു​കൾ, വാർത്താ​വി​നി​മയ സംവി​ധാ​നങ്ങൾ എന്നിങ്ങനെ തൊഴിൽസ്ഥ​ലത്തെ പുതിയ സാങ്കേ​തിക വിദ്യകൾ പഠി​ച്ചെ​ടു​ക്കു​ന്നത്‌ പ്രായ​ക്കൂ​ടു​ത​ലുള്ള ചിലരിൽ വളരെ സമ്മർദം ഉളവാ​ക്കി​യേ​ക്കാ​മെന്ന്‌ ടൊറ​ന്റോ സ്റ്റാർ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. അവർ എന്തു പഠിക്കു​ന്നു എന്നതല്ല, എങ്ങനെ പഠിക്കു​ന്നു എന്നതാണ്‌ മിക്ക​പ്പോ​ഴും പ്രശ്‌ന​ത്തി​നു കാരണം എന്ന്‌ ജോലി​സ്ഥ​ലത്തെ മാറി​വ​രുന്ന പ്രവണ​ത​കളെ കുറിച്ച്‌ പഠനം നടത്തുന്ന [Job trends specialist] ആൻ എബി പറയുന്നു. “പ്രായ​മേ​റവേ നമ്മുടെ നാഡീ പ്രവർത്ത​നങ്ങൾ മന്ദീഭ​വി​ക്കു​ന്നു​വെ​ങ്കി​ലും തലച്ചോറ്‌ ആരോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു” എന്ന്‌ ആക്‌സി​യം ട്രെയി​നിങ്‌ ആൻഡ്‌ ഡെവല​പ്‌മെ​ന്റി​ന്റെ പ്രസി​ഡ​ന്റായ ജൂലിയ കെന്നെഡി വിശദീ​ക​രി​ക്കു​ന്നു. അർഥമ​റി​യാ​തെ ആവർത്ത​ന​ത്തി​ലൂ​ടെ പഠിക്കാൻ മിടു​ക്കുള്ള കുട്ടി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, “മുതിർന്നവർ തങ്ങൾക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളും (ജീവി​താ​നു​ഭ​വങ്ങൾ) പുതു​താ​യി പഠിച്ച കാര്യ​ങ്ങ​ളും തമ്മിലുള്ള ബന്ധം കണ്ടെ​ത്തേ​ണ്ട​തുണ്ട്‌” എന്ന്‌ കെന്നെഡി അഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്രായം കൂടിയ ജോലി​ക്കാർക്ക്‌ സങ്കീർണ​മായ ജോലി​കൾ പഠി​ച്ചെ​ടു​ക്കാൻ കൂടുതൽ സമയം വേണ്ടി​വ​ന്നേ​ക്കാ​മെ​ങ്കി​ലും അവർക്ക്‌ അപ്പോ​ഴും പഠിക്കാ​നുള്ള പ്രാപ്‌തി​യുണ്ട്‌. പുതി​യ​തും ബുദ്ധി​മു​ട്ടു​ള്ള​തു​മായ ജോലി​കൾ പഠിക്കാൻ ശ്രമി​ക്കുന്ന പ്രായ​ക്കൂ​ടു​ത​ലുള്ള ജോലി​ക്കാർക്ക്‌ കെന്നെഡി പിൻവ​രുന്ന നിർദേ​ശങ്ങൾ നൽകുന്നു: സാധ്യ​മെ​ങ്കിൽ, പഠിക്കാ​നാ​യി രാവി​ലെ​തന്നെ സമയം പട്ടിക​പ്പെ​ടു​ത്തുക, ഓരോ വിശദാം​ശ​ങ്ങ​ളു​മല്ല, ആശയങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക, സ്വയം മറ്റുള്ള​വ​രു​മാ​യി താരത​മ്യ​പ്പെ​ടു​ത്താ​തി​രി​ക്കുക. (g01 2/22)

പശുക്ക​ളും ഹരിത​ഗൃഹ വാതക​വും

ആഗോള തപനത്തിന്‌ ഇടയാ​ക്കാൻ കാർബൺ ഡൈ ഓക്‌​സൈ​ഡി​നെ​ക്കാൾ 20 മടങ്ങ്‌ ശേഷി മീഥേൻ വാതക​ത്തിന്‌ ഉണ്ടെന്നു പറയ​പ്പെ​ടു​ന്നു. ലോക​വ്യാ​പ​ക​മാ​യുള്ള ഏതാണ്ട്‌ ഇരുനൂ​റു​കോ​ടി കന്നുകാ​ലി​ക​ളും ആടുക​ളും ഓരോ വർഷവും പത്തു കോടി ടൺ മീഥേൻ വാതകം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ദ കാൻബെറാ ടൈംസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഓസ്‌​ട്രേ​ലി​യ​യി​ലെ ആടുമാ​ടു​കൾ അവിടത്തെ ഹരിത​ഗൃഹ വാതക​ങ്ങ​ളു​ടെ 13 ശതമാനം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ന്യൂസി​ലൻഡിൽ ഇത്‌ ഏതാണ്ട്‌ 46 ശതമാ​ന​മാണ്‌. അയവി​റ​ക്കുന്ന ജന്തുക്ക​ളു​ടെ ആമാശ​യ​ത്തി​ലുള്ള സൂക്ഷ്‌മാ​ണു​ക്കൾ ആഹാരത്തെ വിഘടി​പ്പി​ക്കു​ക​യും മീഥേൻ വാതകം ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. അത്‌ ജന്തുവി​ന്റെ വായി​ലൂ​ടെ പുറന്ത​ള്ള​പ്പെ​ടു​ന്നു. ജന്തുക്കൾ മൂലമുള്ള ആഗോള തപനത്തി​ന്റെ അളവ്‌ കുറയ്‌ക്കാ​നുള്ള ശ്രമത്തിൽ ഓരോ മൃഗത്തി​ന്റെ​യും ക്ഷീരോ​ത്‌പാ​ദനം വർധി​പ്പി​ക്കാ​നും മീഥേൻ വാത​കോ​ത്‌പാ​ദനം കുറയ്‌ക്കാ​നു​മുള്ള മാർഗങ്ങൾ ശാസ്‌ത്രജ്ഞർ ഇപ്പോൾ പരീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (g01 2/22)

കറന്റ്‌ കള്ളന്മാർ

ഐക്യ​നാ​ടു​ക​ളിൽ ഉടനീ​ള​മുള്ള പൊതു​ജ​നോ​പ​കാര കമ്പനികൾ, വളർന്നു​വ​രുന്ന ഒരു പ്രശ്‌ന​ത്തിന്‌—വൈദ്യു​തി മോഷണം—കടിഞ്ഞാ​ണി​ടാൻ പോകു​ക​യാണ്‌. ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ പറയു​ന്ന​ത​നു​സ​രിച്ച്‌, വർഷങ്ങൾക്കു മുമ്പ്‌ മോഷ്ടി​ക്കത്തക്ക വില​യൊ​ന്നും വൈദ്യു​തിക്ക്‌ ഇല്ലായി​രു​ന്നു. എന്നാൽ, ഏതാനും വർഷങ്ങ​ളാ​യി വൈദ്യു​തി​യു​ടെ വില കുത്തനെ ഉയർന്നി​രി​ക്കു​ന്നു. അതോടെ വൈദ്യു​തി മോഷ​ണ​വും വ്യാപ​ക​മാ​യി. ഉദാഹ​ര​ണ​ത്തിന്‌, 1999-ൽ വൈദ്യു​തി മോഷണം നിമിത്തം തങ്ങൾക്ക്‌ നാലു കോടി ഡോള​റി​ന്റെ നഷ്ടം ഉണ്ടായ​താ​യി ഡി​ട്രോ​യിറ്റ്‌ എഡിസൺ കമ്പനി കണക്കാ​ക്കു​ന്നു. മിക്ക​പ്പോ​ഴും അപകട​ങ്ങളെ കുറിച്ച്‌ ബോധ​വാ​ന്മാ​ര​ല്ലാത്ത മോഷ്ടാ​ക്കൾ, ഓട്ടോ​മൊ​ബൈൽ ജമ്പർ കേബി​ളു​കൾ, വീട്ടിൽ ഉപയോ​ഗി​ക്കുന്ന എക്‌സ്‌റ്റൻഷൻ കോർഡു​കൾ, ചെമ്പു പൈപ്പ്‌ എന്നിങ്ങ​നെ​യുള്ള ഒട്ടും സുരക്ഷി​ത​മ​ല്ലാത്ത വസ്‌തു​ക്കൾ വൈദ്യു​തി മോഷ​ണ​ത്തി​നാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ അറിവാ​യി​ട്ടുണ്ട്‌. മറ്റുചി​ലർ ഭൂഗർഭ കേബി​ളു​ക​ളിൽനിന്ന്‌ വൈദ്യു​തി ചോർത്താ​നാ​യി മണ്ണ്‌ തുരന്നി​രി​ക്കു​ന്നു. (g01 2/22)

ആർക്കും അയാളു​ടെ അഭാവം അനുഭ​വ​പ്പെ​ട്ടി​ല്ല

ഫിൻലൻഡി​ലെ ഹെൽസി​ങ്കി​യി​ലുള്ള ഒരു അപ്പാർട്ടു​മെ​ന്റിൽ ഈയിടെ ഒരു പുരു​ഷന്റെ ഉണങ്ങി​വരണ്ട ജഡം കണ്ടെത്ത​പ്പെട്ടു. അയാളു​ടെ മുറി​യു​ടെ വാതിൽക്കൽ കത്തുകൾ കുന്നു​കൂ​ടി​ക്കി​ട​ക്കു​ന്നത്‌ ആ കെട്ടി​ട​ത്തിൽ ഫയർ-അലാറം ഘടിപ്പി​ക്കാ​നാ​യി ചെന്ന ഒരു ജോലി​ക്കാ​രന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ ദുർഗ​ന്ധ​വും ഉണ്ടായി​രു​ന്നു. അദ്ദേഹം അറിയി​ച്ച​ത​നു​സ​രിച്ച്‌ വന്ന പോലീ​സു​കാർ കണ്ടത്‌ ഒറ്റയ്‌ക്ക്‌ അവിടെ താമസി​ക്കു​ക​യാ​യി​രുന്ന, പെൻഷൻ പറ്റിയ ഒരു 55-കാരന്റെ മൃത​ദേ​ഹ​മാ​യി​രു​ന്നു. അയാൾ മരിച്ച​താ​കട്ടെ, ആറുവർഷം മുമ്പും. ഹെൽസി​ങ്ങിൻ സാണോ​മാറ്റ്‌ എന്ന പത്രത്തി​ലെ റിപ്പോർട്ട്‌ അനുസ​രിച്ച്‌, അത്രയും കാലം സാമൂ​ഹിക ഇൻഷ്വ​റൻസ്‌ സ്ഥാപനം അയാൾക്ക്‌ പെൻഷ​നും വെൽഫെയർ ഓഫീസ്‌ മുറി​വാ​ട​ക​യും കൊടു​ത്തു​കൊ​ണ്ടി​രു​ന്നു, എങ്കിലും ആരും അയാളെ സന്ദർശി​ച്ചി​രു​ന്നില്ല. ഹെൽസി​ങ്കി​യിൽത്തന്നെ താമസി​ക്കുന്ന മുതിർന്ന മക്കൾക്കും അയാളു​ടെ അഭാവം അനുഭ​വ​പ്പെ​ട്ടില്ല. ഹെൽസിങ്കിയിലെ സാമൂ​ഹിക സേവന വകുപ്പി​ന്റെ ഡയറക്ട​റായ ശ്രീമതി ഔലിക്കി കാനാ​നോ​യാ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “ഇത്രയും ആളുക​ളുള്ള ഒരു സ്ഥലത്ത്‌—അതും ഒറ്റപ്പെട്ട ഒരു ദ്വീപല്ല, ഒരു നഗര​പ്ര​ദേശം—താമസി​ക്കുന്ന ഒരാൾ ആറു കൊല്ല​മാ​യി എവി​ടെ​യാ​ണെ​ന്നോ അയാൾക്ക്‌ എന്തുപ​റ്റി​യെ​ന്നോ ചോദി​ക്കാൻ മാത്ര​മുള്ള നഷ്ടബോ​ധം​പോ​ലും ആർക്കും അനുഭ​വ​പ്പെ​ട്ടില്ല എന്നത്‌ അതിശ​യ​ക​രം​തന്നെ.” (g01 2/22)