വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹം ആജീവനാന്ത ബന്ധമായിരിക്കണമോ?

വിവാഹം ആജീവനാന്ത ബന്ധമായിരിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

വിവാഹം ആജീവ​നാന്ത ബന്ധമാ​യി​രി​ക്ക​ണ​മോ?

ഇങ്ങനെ​യൊ​രു ചോദ്യം​തന്നെ ആവശ്യ​മു​ണ്ടോ? പാശ്ചാത്യ വിവാഹ പ്രതിജ്ഞ അനുസ​രിച്ച്‌, ‘മരണം​വരെ സുഖത്തി​ലും ദുഃഖ​ത്തി​ലും’ പരസ്‌പരം സ്‌നേ​ഹി​ച്ചു കഴിയാ​നു​ള്ള​തല്ലേ വിവാഹം? അതേ, വധൂവ​ര​ന്മാർ ഒരു ആജീവ​നാന്ത പ്രതി​ബ​ദ്ധ​ത​യി​ലേക്കു പ്രവേ​ശി​ക്കു​ക​യാ​ണെന്ന്‌ വിവാഹ പ്രതി​ജ്ഞകൾ സാധാ​ര​ണ​മാ​യി പ്രസ്‌താ​വി​ക്കാ​റുണ്ട്‌. എന്നാൽ ആ ഗൗരവ​മേ​റിയ പ്രതി​ജ്ഞ​യാൽ തങ്ങൾ ബദ്ധരാ​ണെന്ന്‌ അനേക​രും കരുതു​ന്നേ​യില്ല. അതിനാൽ, ഭീതി​ദ​മായ അളവിൽ വിവാ​ഹ​ബ​ന്ധങ്ങൾ തകർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌—ചിലത്‌ ഏതാനും മാസങ്ങൾക്കു​ള്ളിൽ, മറ്റു ചിലത്‌ ദശാബ്ദങ്ങൾ കഴിഞ്ഞ്‌. ദാമ്പത്യ​ത്തോ​ടുള്ള ആദരവ്‌ കുറഞ്ഞു​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബിൾ അതിന്‌ ഉത്തരം നൽകു​ന്നുണ്ട്‌.

ദയവായി, 2 തിമൊ​ഥെ​യൊസ്‌ 3:1-3 പരി​ശോ​ധി​ക്കു​ക​യും ഇന്നു നിങ്ങൾ ലോക​ത്തിൽ കാണുന്ന കാര്യ​ങ്ങ​ളു​മാ​യി അതിനെ താരത​മ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുക. ആ വാക്യങ്ങൾ ഭാഗി​ക​മാ​യി ഇങ്ങനെ പറയുന്നു: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും . . . നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും . . . അജി​തേ​ന്ദ്രി​യ​ന്മാ​രും” ആയിരി​ക്കും. ഈ പ്രവചനം വളരെ കൃത്യ​ത​യോ​ടെ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മേൽപ്പറഞ്ഞ വിധമുള്ള മനോ​ഭാ​വങ്ങൾ ലോക​വ്യാ​പ​ക​മാ​യി വിവാ​ഹ​ബ​ന്ധ​ങ്ങ​ളിൽ വിള്ളൽ വീഴ്‌ത്തു​ക​യും അവയെ ദുർബ​ല​മാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. വർധിച്ച വിവാ​ഹ​മോ​ചന നിരക്കു​കൾ അതാണ്‌ തെളി​യി​ക്കു​ന്നത്‌.

വ്യക്തമാ​യും, അനേകർക്കും ഇന്ന്‌ വിവാ​ഹ​ത്തോ​ടുള്ള ആദരവ്‌ നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. ഇതിന്റെ വീക്ഷണ​ത്തിൽ നിങ്ങൾ ചോദി​ച്ചേ​ക്കാം: വിവാ​ഹത്തെ അത്ര ഗൗരവ​മു​ള്ള​താ​യി കണക്കാ​ക്ക​ണ​മോ? വിവാ​ഹ​ത്തി​ന്റെ പവിത്രത എന്ന ഒന്ന്‌ ഉണ്ടോ? ക്രിസ്‌ത്യാ​നി​കൾ വിവാ​ഹ​ബ​ന്ധത്തെ എങ്ങനെ വീക്ഷി​ക്കണം? വിവാ​ഹിത ദമ്പതി​കൾക്ക്‌ ഇന്ന്‌ ബൈബിൾ എന്തു സഹായ​മാ​ണു നൽകു​ന്നത്‌?

ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിന്‌ മാറ്റം വന്നിട്ടു​ണ്ടോ?

വിവാഹം ഒരു താത്‌കാ​ലിക ബന്ധമാ​ണെന്ന്‌ ആരംഭ​ത്തിൽ ദൈവം പറഞ്ഞില്ല. അവൻ ആദ്യ മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും കൂട്ടി​ച്ചേർത്ത​തി​നെ​ക്കു​റിച്ച്‌ ഉല്‌പത്തി 2:21-24 വിവരി​ക്കു​ന്നു. വിവാ​ഹ​മോ​ച​ന​മോ വേർപി​രി​യ​ലോ സംബന്ധിച്ച യാതൊ​രു സൂചന​യും ആ വിവര​ണ​ത്തിൽ ഇല്ല. പകരം 24-ാം വാക്യം പറയുന്നു: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.” ആ തിരു​വെ​ഴു​ത്തി​ന്റെ അർഥം എന്താണ്‌?

മനുഷ്യ ശരീര​ത്തി​ന്റെ കാര്യ​മെ​ടു​ക്കുക. അതിലെ വ്യത്യസ്‌ത കലകൾ യാതൊ​രു തുന്നൽപ്പാ​ടു​ക​ളു​മി​ല്ലാ​തെ നെയ്‌തു ചേർക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നെ കുറി​ച്ചും ബലിഷ്‌ഠ​വും ഘർഷണ​ര​ഹി​ത​വു​മായ സന്ധിക​ളിൽ അസ്ഥികൾവന്നു യോജി​ക്കു​ന്ന​തി​നെ കുറി​ച്ചും ചിന്തി​ക്കുക. എന്തൊരു ഐക്യം! എന്തൊരു ഈട്‌! എന്നാൽ അതുല്യ​മായ ഈ സംവി​ധാ​ന​ത്തിന്‌ ഗുരു​ത​ര​മായ തകരാറ്‌ സംഭവി​ച്ചാൽ അതെത്ര വേദനാ​ക​ര​മാ​യി​രി​ക്കും! അതു​കൊണ്ട്‌, ഉല്‌പത്തി 2:24-ലെ ‘ഏകദേഹം’ എന്ന പദം ദാമ്പത്യ ബന്ധത്തി​നു​ള്ളി​ലെ അടുപ്പ​ത്തി​നും അതിന്റെ സ്ഥിരത​യ്‌ക്കു​മാണ്‌ ഊന്നൽ നൽകു​ന്നത്‌. ആ ബന്ധം തകരു​ന്നത്‌ വലിയ വേദന​യ്‌ക്ക്‌ ഇടയാ​ക്കു​മെന്ന മുന്നറി​യി​പ്പും അതിൽ അടങ്ങി​യി​രി​ക്കു​ന്നു.

കഴിഞ്ഞ സഹസ്രാ​ബ്ദ​ങ്ങ​ളി​ലു​ട​നീ​ളം മാറിവന്ന പ്രവണ​തകൾ വിവാഹം സംബന്ധിച്ച മനുഷ്യ വീക്ഷണ​ങ്ങളെ പലതവണ ഉടച്ചു​വാർത്തി​ട്ടു​ണ്ടെ​ങ്കി​ലും ദൈവം ഇപ്പോ​ഴും വിവാ​ഹത്തെ ഒരു ആജീവ​നാന്ത പ്രതി​ബ​ദ്ധ​ത​യാ​യി​ട്ടാ​ണു വീക്ഷി​ക്കു​ന്നത്‌. ഏതാണ്ട്‌ 2,400 വർഷം മുമ്പ്‌, തങ്ങളുടെ ഭാര്യ​മാ​രെ ഉപേക്ഷി​ച്ചിട്ട്‌ ചെറു​പ്പ​ക്കാ​രി​കളെ വിവാഹം കഴിക്കുന്ന ഒരു രീതി ചില യഹൂദ​ന്മാർക്ക്‌ ഉണ്ടായി​രു​ന്നു. പ്രവാ​ച​ക​നായ മലാഖി മുഖാ​ന്തരം ഇതിനെ കുറ്റം വിധി​ച്ചു​കൊണ്ട്‌ ദൈവം പ്രഖ്യാ​പി​ച്ചു: “നിങ്ങളു​ടെ ഉള്ളിൽ സൂക്ഷി​ച്ചു​കൊൾവിൻ; തന്റെ യൌവ​ന​ത്തി​ലെ ഭാര്യ​യോ​ടു ആരും അവിശ്വ​സ്‌തത കാണി​ക്ക​രു​തു. ഞാൻ ഉപേക്ഷണം വെറു​ക്കു​ന്നു എന്നു യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—മലാഖി 2:15, 16.

നാലി​ലേ​റെ നൂറ്റാ​ണ്ടു​കൾക്കു ശേഷം, വിവാഹം സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദിമ വീക്ഷണ​ത്തി​നു മാറ്റമി​ല്ലെന്ന്‌ യേശു വെളി​പ്പെ​ടു​ത്തി. അവൻ ഉല്‌പത്തി 2:24 ഉദ്ധരി​ക്കു​ക​യും തുടർന്ന്‌ പിൻവ​രുന്ന പ്രകാരം പറയു​ക​യും ചെയ്‌തു: “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രു​തു.” (മത്തായി 19:5, 6) വർഷങ്ങൾക്കു ശേഷം, ‘ഭാര്യ ഭർത്താ​വി​നെ വേർപി​രി​യ​രുത്‌’ എന്നും ‘ഭർത്താവു ഭാര്യയെ ഉപേക്ഷി​ക്ക​രുത്‌’ എന്നും അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പ്രബോ​ധി​പ്പി​ച്ചു. (1 കൊരി​ന്ത്യർ 7:10, 11) വിവാഹം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം ഈ തിരു​വെ​ഴു​ത്തു​കൾ വളരെ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു.

വിവാ​ഹ​ബ​ന്ധം അവസാ​നി​ക്കുന്ന ഏതെങ്കി​ലും സാഹച​ര്യ​ത്തെ കുറിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ? ഉവ്വ്‌, ഇണകളിൽ ആരെങ്കി​ലും മരിക്കു​മ്പോൾ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:39) പരസംഗം നിമി​ത്ത​വും വിവാ​ഹ​ബന്ധം വേർപെ​ടു​ത്താം, നിരപ​രാ​ധി​യായ ഇണ അപ്രകാ​രം തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ. (മത്തായി 19:9) അങ്ങനെ​യ​ല്ലാത്ത സാഹച​ര്യ​ത്തിൽ ദമ്പതികൾ ഒരുമി​ച്ചു ജീവി​ക്കാ​നാണ്‌ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌.

വിവാ​ഹത്തെ ഒരു ദീർഘ​കാല ബന്ധമാ​ക്കാ​വുന്ന വിധം

അതിജീ​വി​ക്കാ​നുള്ള ഒരു പോരാ​ട്ടം പോ​ലെയല്ല, സന്തോ​ഷ​ക​ര​മായ ഒരു യാത്ര​പോ​ലെ വിവാ​ഹ​ബന്ധം നിലനിൽക്കണം എന്നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. ഭാര്യാ​ഭർത്താ​ക്ക​ന്മാർ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രിച്ച്‌ അന്യോ​ന്യ​മുള്ള സൗഹൃദം ആഴമായി ആസ്വദി​ക്കണം എന്ന്‌ അവൻ ആഗ്രഹി​ക്കു​ന്നു. വിവാ​ഹ​ബന്ധം സന്തുഷ്ട​വും ദീർഘ​കാ​ലം നിലനിൽക്കു​ന്ന​തു​മാ​ക്കി​ത്തീർക്കാൻ സഹായി​ക്കുന്ന മാർഗ​നിർദേ​ശങ്ങൾ ദൈവ​വ​ചനം നൽകു​ന്നുണ്ട്‌. ദയവായി പിൻവ​രുന്ന തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധി​ക്കുക.

എഫെസ്യർ 4:26: “സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു.” a അസ്വാ​ര​സ്യ​ങ്ങൾ ഉണ്ടായാൽ ഉടൻതന്നെ അവ പരിഹ​രി​ക്കാൻ ഈ തിരു​വെ​ഴുത്ത്‌ തന്നെയും ഭാര്യ​യെ​യും സഹായി​ക്കു​ന്നു​ണ്ടെന്നു സന്തുഷ്ട ദാമ്പത്യം ആസ്വദി​ക്കുന്ന ഒരാൾ വിശ്വ​സി​ക്കു​ന്നു. “പ്രശ്‌നം ഉണ്ടായ​ശേഷം നിങ്ങൾക്ക്‌ ഉറങ്ങാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ, എവി​ടെ​യോ കുഴപ്പം പറ്റിയി​ട്ടുണ്ട്‌ എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. പ്രശ്‌നം വെച്ചു​കൊ​ണ്ടി​രി​ക്കാൻ നിങ്ങൾക്കാ​വില്ല” എന്ന്‌ അദ്ദേഹം പറയുന്നു. അദ്ദേഹ​വും ഭാര്യ​യും ചില​പ്പോ​ഴൊ​ക്കെ രാത്രി വളരെ വൈകു​ന്ന​തു​വരെ ഇരുന്ന്‌ പ്രശ്‌നങ്ങൾ വിശദ​മാ​യി ചർച്ച​ചെ​യ്‌തി​ട്ടുണ്ട്‌. അത്‌ ഫലകര​മാണ്‌. അദ്ദേഹം തുടർന്നു പറയുന്നു: “ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തിന്‌ അത്ഭുത​ക​ര​മായ ഫലങ്ങളുണ്ട്‌.” ഇങ്ങനെ ചെയ്യു​ന്നതു മുഖാ​ന്തരം അദ്ദേഹ​വും ഭാര്യ​യും കഴിഞ്ഞ 42 വർഷമാ​യി സന്തുഷ്ട​മായ ഒരു വിവാ​ഹ​ജീ​വി​തം ആസ്വദി​ച്ചി​രി​ക്കു​ന്നു.

കൊ​ലൊ​സ്സ്യർ 3:13: “അന്യോ​ന്യം പൊറു​ക്ക​യും . . . തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ.” താനും ഭാര്യ​യും ഇത്‌ എങ്ങനെ​യാ​ണു ബാധക​മാ​ക്കി​യത്‌ എന്ന്‌ ഒരു ഭർത്താവ്‌ പറയുന്നു: “മറ്റുള്ള​വർക്ക്‌ അരോ​ച​ക​മാ​യി​ത്തീ​രുന്ന ശീലങ്ങ​ളും ദൗർബ​ല്യ​ങ്ങ​ളും എല്ലാവർക്കും ഉള്ളതി​നാൽ, അവശ്യം തെറ്റായ എന്തെങ്കി​ലും ചെയ്യാ​തെ​തന്നെ ഇണകൾക്കി​ട​യിൽ പ്രശ്‌നം ഉടലെ​ടു​ത്തേ​ക്കാം. ഇത്തരം കാര്യ​ങ്ങ​ളൊ​ക്കെ ഞങ്ങളെ അകറ്റാൻ അനുവ​ദി​ക്കാ​തെ ഞങ്ങൾ പരസ്‌പരം സഹിച്ചും ക്ഷമിച്ചും മുന്നോ​ട്ടു പോകു​ന്നു.” ഈ മനോ​ഭാ​വം 54 വർഷക്കാ​ലത്തെ വിവാ​ഹ​ജീ​വി​ത​ത്തിൽ ഈ ദമ്പതി​കളെ സഹായി​ച്ചി​ട്ടുണ്ട്‌ എന്നതിൽ സംശയ​മില്ല.

അത്തരം തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നത്‌ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെ ചേർത്തു​നിർത്തുന്ന ബന്ധത്തിനു കരു​ത്തേ​കു​ന്നു. അങ്ങനെ ചെയ്യു​ന്നത്‌, വിവാ​ഹത്തെ സന്തുഷ്ട​വും സംതൃ​പ്‌ത​വു​മായ ഒരു ആജീവ​നാന്ത ബന്ധമാ​ക്കി​ത്തീർക്കാൻ സഹായി​ക്കും. (g01 2/08)

[അടിക്കു​റിപ്പ്‌]

a ഒന്നാം നൂറ്റാ​ണ്ടി​ലെ മധ്യപൂർവ ദേശത്തെ രീതി അനുസ​രിച്ച്‌ സൂര്യൻ അസ്‌ത​മി​ക്കു​മ്പോ​ഴാണ്‌ ഒരു ദിവസം അവസാ​നി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഓരോ ദിവസ​വും അവസാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ പൗലൊസ്‌ വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.