വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലർക്കും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസ്‌

സകലർക്കും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസ്‌

സകലർക്കും ഉണ്ടായി​രി​ക്കേണ്ട ഇൻഷ്വ​റൻസ്‌

നിങ്ങൾ ജീവി​ക്കു​ന്നി​ടത്ത്‌ ആളുകൾ ഇൻഷ്വ​റൻസ്‌ എടുക്കു​ന്നത്‌ സാധാ​ര​ണ​മാ​യി​രി​ക്കാം. അല്ലെങ്കിൽ അത്തര​മൊ​രു രീതി ഇല്ലെന്നും വരാം. സംഗതി എന്തായി​രു​ന്നാ​ലും, സകലർക്കും എടുക്കാൻ കഴിയുന്ന, സകലരും തീർച്ച​യാ​യും എടുത്തി​രി​ക്കേണ്ട ഒരു ഇൻഷ്വ​റൻസ്‌ ഉണ്ട്‌. ഇൻഷ്വ​റൻസ്‌ എന്നത്‌ സംരക്ഷ​ണ​വും സുരക്ഷി​ത​ത്വ​വും ഉറപ്പു വരുത്താ​നുള്ള ഒരു മാർഗ​മാ​യ​തി​നാൽ അത്തരം ഇൻഷ്വ​റൻസ്‌ എങ്ങനെ നേടാൻ കഴിയും?

അപകട സാധ്യത കുറയ്‌ക്കാൻ വേണ്ട പ്രാ​യോ​ഗിക പടികൾ സ്വീക​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ ഇതു ചെയ്യാൻ കഴിയും. “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും” എല്ലാവ​രെ​യും ബാധി​ക്കു​ന്നു​വെന്ന്‌ ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 9:11, NW) എന്നാലും, അപകട​ങ്ങ​ളിൽ ചെന്നു ചാടാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക വഴി പരിക്കോ നഷ്ടമോ സംഭവി​ക്കാ​നുള്ള സാധ്യത നിങ്ങൾക്കു കുറയ്‌ക്കാ​നാ​വും.

ഭാവിയെ കുറിച്ചു ചിന്തി​ക്കു​ക

പ്രാ​യോ​ഗിക ജ്ഞാനത്തിന്‌ ഒരു സംരക്ഷണം ആയിരി​ക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി താരത​മ്യേന മെച്ചമാ​യി​രി​ക്കു​മ്പോൾ, ആപത്തു കാല​ത്തേ​ക്കാ​യി അതായത്‌ എന്തെങ്കി​ലും ആവശ്യം ഉണ്ടാ​യേ​ക്കാ​വുന്ന ഒരു കാല​ത്തേ​ക്കാ​യി പണം മാറ്റി വെക്കാ​വു​ന്ന​താണ്‌. പുരാ​ത​ന​കാ​ലത്തെ ദൈവ​ഭ​യ​മുള്ള യോ​സേഫ്‌ എന്ന വ്യക്തി, സുഭി​ക്ഷ​ത​യു​ടെ ഒരു കാലത്ത്‌ മുഴു ഈജി​പ്‌തു നിവാ​സി​കൾക്കും വേണ്ടി ധാന്യം ശേഖരി​ച്ചു​വെ​ക്കുക വഴി താൻ ‘വിവേ​ക​വും ജ്ഞാനവു​മുള്ള’ ഒരുവ​നാ​ണെന്നു തെളി​യി​ച്ചു. പിന്നീട്‌ ദേശത്ത്‌ കടുത്ത ക്ഷാമം ഉണ്ടായ​പ്പോൾ, യോ​സേ​ഫി​ന്റെ ഈ പ്രവൃത്തി ഈജി​പ്‌തു​കാർക്കു മാത്രമല്ല അവന്റെ കുടും​ബാം​ഗ​ങ്ങൾക്കും ഭക്ഷ്യസാ​ധ​നങ്ങൾ ലഭിക്കാൻ ഇടയാക്കി.—ഉല്‌പത്തി 41:33-36.

സാധനങ്ങൾ വാങ്ങു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ മിതത്വം പാലി​ക്കു​ന്ന​തും ഒരു സംരക്ഷ​ണ​മാണ്‌. എപ്പോ​ഴും ഏറ്റവും പുതിയ ഉത്‌പ​ന്ന​ത്തി​ന്റെ​യും ഫാഷ​ന്റെ​യും വിനോ​ദ​ത്തി​ന്റെ​യും പുറ​കെ​യുള്ള പരക്കം​പാ​ച്ചിൽ—അത്തര​മൊ​രു ഗതി യഥാർഥ സുരക്ഷി​ത​ത്വ​ത്തിന്‌ ഒന്നും​തന്നെ സംഭാവന ചെയ്യു​ന്നില്ല—ഒഴിവാ​ക്കുക വഴി നമുക്ക്‌ പണം ലാഭി​ക്കാ​നും സമ്മർദം കുറയ്‌ക്കാ​നും കഴിയും. അവയുടെ പിന്നാ​ലെ​യുള്ള പാച്ചലിന്‌ നമ്മുടെ യഥാർഥ സുരക്ഷി​ത​ത്വ​ത്തി​നു സംഭാവന ചെയ്യാ​നാ​വില്ല. മാത്രമല്ല, നാം കണ്ടുക​ഴി​ഞ്ഞതു പോലെ ഒരു വ്യക്തി​ക്കുള്ള ഭൗതിക സ്വത്തു വർധി​ക്കു​ന്തോ​റും അതു കളവു പോകാ​നും നഷ്ടപ്പെ​ടാ​നു​മുള്ള സാധ്യ​ത​യും വർധി​ക്കു​ന്നു.—ലൂക്കൊസ്‌ 12:15.

സുരക്ഷി​ത​ത്വ​ത്തെ കുറിച്ചു ബോധ​വാ​ന്മാ​രാ​യി​രി​ക്കുക

സുരക്ഷി​ത​ത്വ​ത്തെ കുറിച്ചു ചിന്ത ഉണ്ടെങ്കിൽത്തന്നെ ജീവി​ത​ത്തി​ലെ ഒട്ടുമിക്ക അപകട​ങ്ങ​ളും ഒഴിവാ​ക്കാൻ കഴിയും. എല്ലാവ​രും സുരക്ഷി​ത​മായ വേഗത്തിൽ സൂക്ഷിച്ച്‌ വാഹനം ഓടി​ക്കു​ക​യാ​ണെ​ങ്കിൽ ദാരു​ണ​മായ എത്ര വാഹനാ​പ​ക​ട​ങ്ങ​ളാണ്‌ ഒഴിവാ​ക്കാൻ കഴിയുക? കൂടാതെ, നല്ല ക്ഷീണമുള്ള സമയത്തോ മദ്യപി​ച്ച​ശേ​ഷ​മോ ആരും വാഹനം ഓടി​ക്കു​ന്നി​ല്ലെ​ങ്കിൽ എത്ര​യെത്ര ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ കഴിയു​മെ​ന്നും ചിന്തിച്ചു നോക്കുക. അതു​പോ​ലെ, ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ ഒഴിവാ​ക്കാൻ കഴിയുന്ന മറ്റു പല വാഹനാ​പ​ക​ട​ങ്ങ​ളും ഉണ്ട്‌.

ഉദാഹ​ര​ണ​ത്തിന്‌, പല രാജ്യ​ങ്ങ​ളി​ലും വാഹനം ഓടി​ക്കു​മ്പോൾ സെല്ലു​ലാർ ഫോൺ ഉപയോ​ഗി​ക്കു​ന്നത്‌ നിരോ​ധി​ച്ചി​രി​ക്കു​ന്നു. അത്തരം ഉപയോ​ഗം അപകട സാധ്യ​തയെ നാലു മടങ്ങായി വർധി​പ്പി​ക്കു​ന്നു​വെന്ന്‌ ഒരു പഠനം കാണിച്ചു. രക്തത്തിലെ ആൽക്ക​ഹോ​ളി​ന്റെ അളവ്‌ 0.1 ശതമാനം ആയിരി​ക്കു​മ്പോ​ഴുള്ള അപകട സാധ്യ​ത​യ്‌ക്കു തുല്യ​മാണ്‌ അത്‌. പല ദേശങ്ങ​ളി​ലും രക്തത്തിൽ ആൽക്ക​ഹോ​ളി​ന്റെ അളവ്‌ അത്രയും ഉണ്ടായി​രി​ക്കു​മ്പോൾ വാഹനം ഓടി​ക്കു​ന്നതു നിയമ​വി​രു​ദ്ധ​മാണ്‌.

സീറ്റ്‌ ബെൽറ്റ്‌ ഉപയോ​ഗി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ന്ന​തും ഡ്രൈ​വ​റു​ടെ​യും യാത്ര​ക്കാ​രു​ടെ​യും മരണ സാധ്യത കുറയ്‌ക്കു​ന്നു. എന്നാൽ സീറ്റ്‌ ബെൽറ്റോ എയർ ബാഗോ പോലുള്ള സുരക്ഷി​തത്വ സംവി​ധാ​ന​ങ്ങ​ളോ ഇൻഷ്വ​റൻസോ ഉണ്ടെങ്കിൽപ്പി​ന്നെ എന്തു സാഹസ​വും കാണി​ക്കാ​മെന്നു കരുത​രുത്‌. അത്തരം ചിന്താ​ഗതി കൂടുതൽ അപകട​ങ്ങൾക്കു വഴി​തെ​ളി​ക്കു​മെന്ന്‌ പഠനങ്ങൾ കാണി​ക്കു​ന്നു.

സുരക്ഷി​ത​ത്വ​ബോ​ധം വീട്ടി​ലും ജോലി​സ്ഥ​ല​ത്തും ഉണ്ടാ​യേ​ക്കാ​വുന്ന അപകട​ങ്ങ​ളിൽനി​ന്നും സംരക്ഷണം പ്രദാനം ചെയ്യുന്നു. നിങ്ങളു​ടെ താമസ​സ്ഥ​ല​വും ജോലി​സ്ഥ​ല​വും വൃത്തി​യു​ള്ള​തും അപകട​വി​മു​ക്ത​വും ആണോ? ചുറ്റു​മൊന്ന്‌ കണ്ണോ​ടി​ക്കൂ. നടക്കുന്ന വഴിയിൽ തട്ടിവീ​ഴാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന എന്തെങ്കി​ലും ഇരിപ്പു​ണ്ടോ? ആളുകൾക്ക്‌ മുറി​വോ പൊള്ള​ലോ ഏൽക്കുന്ന വിധത്തിൽ മൂർച്ച​യുള്ള അല്ലെങ്കിൽ ചൂടുള്ള എന്തെങ്കി​ലും വസ്‌തു—സ്റ്റൗ, ഹീറ്റർ, ഇസ്‌തി​രി​പ്പെട്ടി പോലു​ള്ളവ—വെച്ചി​ട്ടു​ണ്ടോ? കടലാ​സോ തീപി​ടി​ക്കാ​വുന്ന മറ്റേ​തെ​ങ്കി​ലും വസ്‌തു​ക്ക​ളോ എവി​ടെ​യെ​ങ്കി​ലും കുന്നു​കൂ​ടി കിടപ്പു​ണ്ടോ? കുട്ടി​കൾക്കു സംഭവി​ക്കാ​വുന്ന അപകടങ്ങൾ സംബന്ധിച്ച്‌ പ്രത്യേ​കം ജാഗ്രത പുലർത്തുക. ഉദാഹ​ര​ണ​ത്തിന്‌, ലഹരി​പാ​നീ​യ​ങ്ങ​ളും വിഷാം​ശ​മുള്ള ശുചീ​കരണ വസ്‌തു​ക്ക​ളും കൊച്ചു​കു​ട്ടി​ക​ളു​ടെ കൈ​യെ​ത്താത്ത സ്ഥലത്താ​ണോ വെച്ചി​രി​ക്കു​ന്നത്‌?

നിങ്ങളു​ടെ ആരോ​ഗ്യം സംരക്ഷി​ക്കു​ക

ആരോ​ഗ്യ​ത്തെ കുറിച്ചു ന്യായ​മായ ചിന്തയു​ള്ളവർ ആയിരി​ക്കു​ന്ന​തി​നാൽ രോഗം വരാനുള്ള സാധ്യത കുറയ്‌ക്കാ​നാ​വും. ഇക്കാര്യ​ത്തിൽ ജ്ഞാനത്തിന്‌ ഒരു ഇൻഷ്വ​റൻസ്‌ പോലെ ആയിരി​ക്കാൻ കഴിയും. ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മായ സംഗതി​കളെ കുറിച്ചു ബോധ​വാ​ന്മാ​രാ​യി​രി​ക്കുക, ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉടലെ​ടു​ക്കു​മ്പോൾ സത്വര നടപടി സ്വീക​രി​ക്കുക. അതിലും പ്രധാ​ന​മാ​യി, നിങ്ങളു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കാൻ പഠിക്കുക. ‘പ്രതി​രോ​ധ​മാണ്‌ പ്രതി​വി​ധി​യെ​ക്കാൾ ഉത്തമം’ എന്ന പഴമൊ​ഴി ഓർക്കുക.

ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌ ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മായ ശീലങ്ങ​ളും ജീവിത രീതി​ക​ളും ഒഴിവാ​ക്കാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിവരങ്ങൾ വളരെ​ക്കാ​ല​മാ​യി ഉണരുക! പ്രസി​ദ്ധീ​ക​രി​ച്ചു വരുന്നു. ഉദാഹ​ര​ണ​ത്തിന്‌ ശുചി​ത്വം, ശരിയായ ആഹാര​ക്രമം, വേണ്ടത്ര ഉറക്കം, ക്രമമായ വ്യായാ​മം, സമ്മർദ​വും ജീവി​ത​ത്തി​ര​ക്കും നിയ​ന്ത്രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം എന്നിവ ഉൾപ്പെടെ നാനാ വിഷയങ്ങൾ ഉണരുക! ചർച്ച ചെയ്‌തി​ട്ടുണ്ട്‌.

ഒരു ജീവത്‌പ്ര​ധാന ഇൻഷ്വ​റൻസ്‌

ഈ അപൂർണ ലോക​ത്തിൽ ഇൻഷ്വ​റൻസിന്‌ പ്രാ​യോ​ഗിക മൂല്യ​മുള്ള ഒന്നായി​രി​ക്കാൻ കഴിയു​മെ​ങ്കി​ലും നമ്മെ പൂർണ​മാ​യി സംരക്ഷി​ക്കാ​നോ നമ്മുടെ നഷ്ടങ്ങൾ മുഴു​വ​നാ​യി നികത്താ​നോ ഒരു ഇൻഷ്വ​റൻസ്‌ പോളി​സി​ക്കും കഴിയില്ല. എന്നാൽ, ഇൻഷ്വ​റൻസ്‌ ലഭ്യമാ​ണെ​ങ്കി​ലും അല്ലെങ്കി​ലും തങ്ങൾ നിരാ​ലം​ബ​രാ​യി വിട​പ്പെ​ടില്ല എന്ന ഉറച്ച ബോധ്യ​മുള്ള ആളുക​ളുണ്ട്‌. എന്തു​കൊണ്ട്‌? കാരണം, വിപത്തു​കൾ ആഞ്ഞടി​ക്കു​മ്പോൾ യേശു​ക്രി​സ്‌തു​വി​ന്റെ യഥാർഥ ശിഷ്യ​ന്മാർ—അവന്റെ പിതാ​വായ യഹോ​വ​യാം ദൈവത്തെ സേവി​ക്കു​ന്നവർ—തങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ പരസ്‌പരം സഹായി​ക്കു​ന്നു.—സങ്കീർത്തനം 83:18; യാക്കോബ്‌ 2:15-17; 1 യോഹ​ന്നാൻ 3:16-18.

കൂടാതെ, തന്റെ വിശ്വസ്‌ത ദാസരെ ഒരിക്ക​ലും കൈവി​ടു​ക​യില്ല എന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ഒരു ബൈബിൾ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.” (സങ്കീർത്തനം 27:10) ജീവന്റെ ഉറവെന്ന നിലയിൽ യഹോ​വ​യാം ദൈവ​ത്തി​നു മരിച്ച​വരെ ഉയിർപ്പി​ക്കാൻ കഴിയും. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, മരിച്ച​വരെ പുനരു​ത്ഥാ​ന​ത്തി​ലേക്കു കൊണ്ടു​വ​രാ​നുള്ള അധികാ​രം അവൻ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നു കൊടു​ത്തി​രി​ക്കു​ന്നു. (സങ്കീർത്തനം 36:9; യോഹ​ന്നാൻ 6:40, 44) എന്നിരു​ന്നാ​ലും, എല്ലാവ​രു​മൊ​ന്നും ഉയിർപ്പി​ക്ക​പ്പെ​ടു​ക​യില്ല എന്നും ദൈവ​വ​ചനം സൂചി​പ്പി​ക്കു​ന്നുണ്ട്‌. (യോഹ​ന്നാൻ 17:12) അങ്ങനെ​യെ​ങ്കിൽ, പുനരു​ത്ഥാ​ന​ത്തിൽ ദൈവം നമ്മെ ഓർക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

തന്റെ വിഖ്യാ​ത​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഫലത്തിൽ ഏറ്റവും ആശ്രയ​യോ​ഗ്യ​മായ ഇൻഷ്വ​റൻസി​നെ കുറിച്ചു സംസാ​രി​ച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “പുഴു​വും തുരു​മ്പും കെടു​ക്ക​യും കള്ളന്മാർ തുരന്നു മോഷ്ടി​ക്ക​യും ചെയ്യുന്ന ഈ ഭൂമി​യിൽ നിങ്ങൾ നിക്ഷേപം സ്വരൂ​പി​ക്ക​രു​തു. പുഴു​വും തുരു​മ്പും കെടു​ക്കാ​തെ​യും കള്ളന്മാർ തുരന്നു മോഷ്ടി​ക്കാ​തെ​യു​മി​രി​ക്കുന്ന സ്വർഗ്ഗ​ത്തിൽ നിക്ഷേപം സ്വരൂ​പി​ച്ചു​കൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയ​വും ഇരിക്കും.”—മത്തായി 6:19-21.

വാർധ​ക്യ​ത്തിൽ സുഖമാ​യി ജീവി​ക്കാൻ ആളുകൾ പലപ്പോ​ഴും സമ്പത്തു സ്വരൂ​പി​ച്ചു വെക്കാ​റുണ്ട്‌. എന്നാൽ യഥാർഥ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യുന്ന തരത്തി​ലുള്ള ഇൻഷ്വ​റൻസ്‌ ഏതാ​ണെന്ന്‌ യേശു തിരി​ച്ച​റി​യി​ച്ചു. അത്‌ അമൂല്യ​മായ ഒന്നാണ്‌, അതിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ ഒരിക്ക​ലും നിരാ​ശ​പ്പെ​ടേണ്ടി വരില്ല! അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു.”—യോഹ​ന്നാൻ 17:3.

ദൈവ​ത്തെ​യും അവന്റെ പുത്ര​നെ​യും കുറി​ച്ചുള്ള സൂക്ഷ്‌മ പരിജ്ഞാ​നം നേടു​ക​യും പഠിക്കുന്ന കാര്യങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ നമുക്കു ദൈവ​മു​മ്പാ​കെ ഒരു നല്ല പേർ സമ്പാദി​ക്കാൻ കഴിയും. (എബ്രായർ 6:10) തങ്ങളുടെ ഗുരു​വായ യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലി​നു ചേർച്ച​യിൽ അപ്പൊ​സ്‌ത​ല​ന്മാ​രായ പത്രൊ​സും യോഹ​ന്നാ​നും മാനു​ഷ​ഭ​രണം നിലവി​ലി​രി​ക്കുന്ന ഈ വ്യവസ്ഥി​തി അവസാ​നി​ക്കും എന്ന സംഗതി ഊന്നി​പ്പ​റഞ്ഞു. എന്നിരു​ന്നാ​ലും, യോഹ​ന്നാൻ പറഞ്ഞു: “ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.”—1 യോഹ​ന്നാൻ 2:17; മത്തായി 24:3, 14; 2 പത്രൊസ്‌ 3:7, 13.

നാം ദൈവ​ത്തി​ന്റെ സേവന​ത്തി​ലി​രി​ക്കെ മരിച്ചു​പോ​യാൽ അവൻ നമ്മെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മെ​ന്നും ഇനി, ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം വരെ നാം ജീവി​ച്ചി​രു​ന്നാൽ അവൻ നമ്മെ ജീവ​നോ​ടെ​തന്നെ തന്റെ നീതി​നി​ഷ്‌ഠ​മായ പുതിയ ലോക​ത്തി​ലേക്കു വഴിന​ട​ത്തു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. “[നമ്മുടെ] കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടച്ചു​ക​ള​യും” എന്നും ‘സകലവും പുതു​താ​ക്കും’ എന്നും ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 21:4, 5) ദൈവത്തെ സേവി​ക്കു​ന്ന​തും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​തു​മാണ്‌ ഏറ്റവും നല്ല ഇൻഷ്വ​റൻസ്‌. അത്‌ എല്ലാവർക്കും ലഭ്യമാ​ണു​താ​നും. (g01 2/22)

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സുരക്ഷിതത്വത്തെയും ആരോ​ഗ്യ​ത്തെ​യും കുറി​ച്ചുള്ള അവബോ​ധം ഒരു ഇൻഷ്വ​റൻസ്‌ പോ​ലെ​യാണ്‌

[10-ാം പേജിലെ ചിത്രം]

ദൈവത്തെ കുറിച്ചു പഠിക്കു​ന്ന​തും അവന്റെ ഇഷ്ടം ചെയ്യു​ന്ന​തു​മാണ്‌ ഭാവി​യി​ലേ​ക്കുള്ള ഏറ്റവും നല്ല ഇൻഷ്വ​റൻസ്‌