അതിന്റെ വസ്തുനിഷ്ഠമായ അവതരണരീതി മതിപ്പുളവാക്കുന്നു
അതിന്റെ വസ്തുനിഷ്ഠമായ അവതരണരീതി മതിപ്പുളവാക്കുന്നു
സ്പെയിനിലെ ഒരു സർവകലാശാലാ പ്രൊഫസർ ഉണരുക! മാസികയോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് തന്റെ രാജ്യത്തെ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിന് എഴുതി. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
“ഈയിടെ ഉണരുക! മാസികയുടെ രണ്ടു പ്രതികൾ എനിക്കു ലഭിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വളരെ താത്പര്യജനകമായ ലേഖനങ്ങളാണ് അവയിൽ അടങ്ങിയിരിക്കുന്നത് എന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ ഏതെങ്കിലും മതവിഭാഗത്തിൽ പെട്ട ആളല്ല. എങ്കിലും ആ പ്രസിദ്ധീകരണം വളരെ വസ്തുനിഷ്ഠമായിരുന്നു എന്നത് ഞാൻ വിലമതിക്കുന്നു. അത് കാഴ്ചയ്ക്കും അതിമനോഹരമാണ്. നിഷ്പക്ഷവും ശാസ്ത്രീയവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് അതു കാര്യങ്ങളെ വിലയിരുത്തുന്നത്. നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.”
ഉണരുക!യിലെ മിക്ക ലേഖനങ്ങളിലും, വ്യത്യസ്ത ശാസ്ത്രശാഖകളിൽനിന്നായി ശേഖരിച്ച വിവിധ തെളിവുകൾ ഉചിതവും ഫലപ്രദവുമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. കാര്യജ്ഞാനത്തോടെയുള്ള നിഗമനങ്ങളിൽ എത്തിച്ചേരാൻ അതു വായനക്കാരെ സഹായിക്കുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രികയിലും ഇതേ സമീപനംതന്നെ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, “ജീവൻ ആവിർഭവിച്ചത് ആകസ്മികമായിട്ടോ?”, “രൂപകല്പനയ്ക്ക് ഒരു രൂപസംവിധായകൻ ആവശ്യം” എന്നീ ഉപതലക്കെട്ടുകളിൻകീഴിൽ പ്രസ്തുത ആശയങ്ങൾക്കുള്ള തെളിവുകൾ അവതരിപ്പിച്ചിരിക്കുന്നത് ജ്യോതിശ്ശാസ്ത്രം, സൂക്ഷ്മ ജീവിശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ മേഖലകളിലെ അംഗീകൃത വിദഗ്ധരാണ്.
ഈ ലഘുപത്രികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക. (g01 3/8)
□ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഗാലക്സി: Courtesy of Anglo-Australian Observatory, photograph by David Malin