വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും’—എപ്പോൾ?

‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും’—എപ്പോൾ?

‘അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കും’—എപ്പോൾ?

ഒരു മനുഷ്യൻ വാൾ കൊഴു​വാ​യി അടിച്ചു​തീർക്കു​ന്ന​തി​നെ ചിത്രീ​ക​രി​ക്കുന്ന പ്രശസ്‌ത​മായ ഒരു പ്രതിമ ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യു​ടെ ആസ്ഥാന​ത്തുണ്ട്‌. യെശയ്യാ​വു 2-ാം അധ്യാ​യ​ത്തി​ന്റെ 4-ാം വാക്യ​ത്തി​ലെ​യും മീഖാ 4-ാം അധ്യാ​യ​ത്തി​ന്റെ 3-ാം വാക്യ​ത്തി​ലെ​യും ബൈബിൾ പ്രവച​ന​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌ അത്‌. ഈ വാക്കുകൾ എപ്പോൾ, എങ്ങനെ നിവൃ​ത്തി​യേ​റും?

“ആഗോള ആയുധ വിൽപ്പന 3,000 കോടി ഡോള​റാ​യി വർധി​ക്കു​ന്നു” എന്നായി​രു​ന്നു ദ ന്യൂ​യോർക്ക്‌ ടൈം​സിൽ അടുത്ത കാലത്തു പ്രത്യ​ക്ഷ​പ്പെട്ട ഒരു റിപ്പോർട്ടി​ന്റെ ശീർഷകം! 1999-ൽ, ഇത്രയ​ധി​കം ആയുധങ്ങൾ വിൽക്കു​ന്ന​തിൽ മുൻപ​ന്തി​യിൽ നിന്നി​രു​ന്നത്‌ ആരൊ​ക്കെ​യാ​യി​രു​ന്നു? 1,180 കോടി ഡോള​റി​ന്റെ ആയുധം വിറ്റ ഐക്യ​നാ​ടു​കൾ ആയിരു​ന്നു ഒന്നാം സ്ഥാനത്ത്‌. അതിന്റെ പകുതി​യിൽ താഴെ വിറ്റ റഷ്യ രണ്ടാം സ്ഥാനത്ത്‌ എത്തി. എന്നിരു​ന്നാ​ലും റഷ്യ കഴിഞ്ഞ വർഷം ആയുധ വിൽപ്പന ഇരട്ടി​യോ​ള​മാ​യി വർധി​പ്പി​ക്കു​ക​യു​ണ്ടാ​യി. ജർമനി, ചൈന, ഫ്രാൻസ്‌, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ആയിരു​ന്നു പിന്നീ​ടുള്ള സ്ഥാനങ്ങൾ കയ്യടക്കി​യത്‌. അതേ റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കഴിഞ്ഞ കാല​ത്തെ​പ്പോ​ലെ തന്നെ ഇത്തവണ​യും മൊത്തം ആയുധ​ങ്ങ​ളു​ടെ ഏകദേശം മൂന്നിൽ രണ്ട്‌ ഭാഗവും വിറ്റത്‌ വികസ്വര രാഷ്‌ട്ര​ങ്ങൾക്ക്‌ ആയിരു​ന്നു.”

കോടി​ക്ക​ണ​ക്കിന്‌ ആളുകളെ കൊ​ന്നൊ​ടു​ക്കു​ക​യും പരി​ക്കേൽപ്പി​ക്കു​ക​യും ചെയ്‌ത 20-ാം നൂറ്റാ​ണ്ടി​ലെ രണ്ട്‌ ലോക​മ​ഹാ​യു​ദ്ധ​ങ്ങൾക്കും മറ്റനേകം വലിയ യുദ്ധങ്ങൾക്കും ശേഷം ഇപ്രകാ​രം ചോദി​ക്കാൻ നാം പ്രേരി​ത​രാ​യി​ത്തീ​രു​ന്നു, “യുദ്ധം ചെയ്യു​ന്ന​തി​നു പകരം സമാധാ​നം ആചരി​ക്കാൻ രാഷ്‌ട്രങ്ങൾ ഇനി എന്നാണു പഠിക്കുക?” സമാധാ​ന​ത്തി​ലേ​ക്കുള്ള ഈ പരിവർത്തനം ‘അന്ത്യകാ​ലത്ത്‌’ ആയിരി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (യെശയ്യാ​വു 2:2) വാസ്‌ത​വ​ത്തിൽ ഈ പ്രവചനം ഇപ്പോൾത്തന്നെ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 60 ലക്ഷത്തോ​ളം യഹോ​വ​യു​ടെ സാക്ഷികൾ ‘യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ടാൻ’ തങ്ങളെ​ത്തന്നെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി അവർ ‘വലിയ സമാധാ​നം’ ആസ്വദി​ക്കു​ന്നു.—യെശയ്യാ​വു 54:13.

പെട്ടെ​ന്നു​ത​ന്നെ യഹോവ സകല ആയുധ​ങ്ങൾക്കും യുദ്ധങ്ങൾക്കും അവയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വർക്കും അറുതി​വ​രു​ത്തും. എന്തെന്നാൽ അവൻ ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.’ അത്ഭുത​ക​ര​മായ ഈ മാറ്റത്തെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ദയവായി നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ 5-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉചിത​മായ മേൽവി​ലാ​സ​ത്തിൽ എഴുതു​ക​യോ ചെയ്യുക.—വെളി​പ്പാ​ടു 11:18. (g01 3/8)