വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുർബലീകരിക്കുന്ന ഒരു രോഗവുമായുള്ള എന്റെ പോരാട്ടം

ദുർബലീകരിക്കുന്ന ഒരു രോഗവുമായുള്ള എന്റെ പോരാട്ടം

ദുർബ​ലീ​ക​രി​ക്കുന്ന ഒരു രോഗ​വു​മാ​യുള്ള എന്റെ പോരാ​ട്ടം

ടാന്യ സാലേ പറഞ്ഞ​പ്ര​കാ​രം

ഏതാനും വർഷം മുമ്പു വരെ ഞാൻ ചുറു​ചു​റു​ക്കുള്ള ഒരു വീട്ടമ്മ​യും മുഴു​സമയ ശുശ്രൂ​ഷ​ക​യും ആയിരു​ന്നു. അലബാ​മ​യി​ലെ ഒരു ചെറിയ പട്ടണമായ ലൂവർണി​ലാ​ണു ഞാൻ താമസി​ക്കു​ന്നത്‌. ഇവിടെ ജീവിതം പൊതു​വെ ശാന്തവും തിരക്കി​ല്ലാ​ത്ത​തു​മാണ്‌. ഞാനും ഭർത്താവ്‌ ഡ്യൂക്കും മകൻ ഡാനി​യേ​ലും അടങ്ങിയ ഞങ്ങളുടെ കുടും​ബത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം കാര്യങ്ങൾ സുഗമ​മാ​യി മുന്നോ​ട്ടു നീങ്ങു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ​യാണ്‌ വളരെ സാധാ​ര​ണ​മായ ഒരു ശസ്‌ത്ര​ക്രിയ ഞങ്ങളുടെ ജീവി​തത്തെ തകിടം മറിച്ചത്‌.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ്റി​ര​ണ്ടിൽ ഞാൻ ഗർഭപാ​ത്രം നീക്കൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​യാ​യ​തോ​ടെ​യാണ്‌ പ്രശ്‌ന​ങ്ങ​ളു​ടെ തുടക്കം. അധികം കഴിയു​ന്ന​തി​നു മുമ്പ്‌, എനിക്ക്‌ തുടർച്ച​യാ​യി അതിക​ഠി​ന​മായ വേദന ഉണ്ടായി​ത്തു​ടങ്ങി. മാത്രമല്ല കൂടെ​ക്കൂ​ടെ മൂത്ര​മൊ​ഴി​ക്കേ​ണ്ട​താ​യും വന്നു (ഒരു ദിവസം 50 മുതൽ 60 വരെ പ്രാവ​ശ്യം). ഒടുവിൽ, പ്രശ്‌ന​ത്തി​ന്റെ കാരണം കൃത്യ​മാ​യി കണ്ടുപി​ടി​ക്കു​ന്ന​തിന്‌ എന്റെ ഗൈന​ക്കോ​ള​ജിസ്റ്റ്‌ ഒരു യൂറോ​ള​ജി​സ്റ്റി​നെ കാണു​ന്ന​തി​നുള്ള ഏർപ്പാ​ടു​കൾ ചെയ്‌തു​തന്നു.

ചില പരി​ശോ​ധ​നകൾ നടത്താ​നാ​യി ഞാൻ ആശുപ​ത്രി​യിൽ പോയി. ആദ്യ സന്ദർശ​ന​ത്തിൽത്തന്നെ ഐസി അഥവാ ഇന്റർസ്റ്റി​ഷൽ സി​സ്റ്റൈ​റ്റിസ്‌ (മൂത്രാ​ശയ വീക്കം) ആണ്‌ എന്റെ പ്രശ്‌ന​മെന്നു യൂറോ​ള​ജിസ്റ്റ്‌ കണ്ടുപി​ടി​ച്ചു. അതു കണ്ടുപി​ടി​ക്കുക അത്ര എളുപ്പ​മാ​യി​രു​ന്നില്ല. കാരണം, മറ്റു മൂത്ര​വ്യൂ​ഹ തകരാ​റു​ക​ളു​ടേ​തി​നോ​ടു സമാന​മായ ലക്ഷണങ്ങ​ളാണ്‌ ഐസി-യുടേത്‌. മാത്രമല്ല, രോഗം ഐസി​യാ​ണോ എന്നു കൃത്യ​മാ​യി നിർണ​യി​ക്കാൻ സഹായി​ക്കുന്ന ഏതെങ്കി​ലും പരി​ശോ​ധ​ന​യും നിലവി​ലില്ല. അതു​കൊണ്ട്‌ മൂത്ര​വ്യൂ​ഹ​ത്തി​നു മറ്റു തകരാ​റു​കൾ ഒന്നുമി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തിയ ശേഷമാണ്‌ രോഗം ഐസി​യാ​ണെന്ന്‌ സ്ഥിരീ​ക​രി​ക്കു​ന്നത്‌.

ചികി​ത്സ​കൊണ്ട്‌ പ്രയോ​ജ​ന​മി​ല്ലാ​ത്ത​തി​നാൽ, ഒടുവിൽ എന്തായാ​ലും മൂത്രാ​ശയം നീക്കം ചെയ്യേ​ണ്ടി​വ​രു​മെന്ന്‌ ഡോക്ടർ ഞങ്ങളോ​ടു വെട്ടി​ത്തു​റന്നു പറഞ്ഞു! മറ്റു ചികി​ത്സകൾ ഉണ്ടെങ്കി​ലും അവയൊ​ന്നും ഇതുവരെ വിജയ​പ്ര​ദ​മാ​യി​രു​ന്നി​ട്ടി​ല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ആ വാർത്ത ഞങ്ങളെ നടുക്കി​ക്ക​ള​ഞ്ഞെന്ന്‌ പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ. സാമാ​ന്യം നല്ല ആരോ​ഗ്യ​മുള്ള പ്രകൃ​ത​മാ​യി​രു​ന്നു എന്റേത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞാനും ഡ്യൂക്കും വർഷങ്ങ​ളാ​യി മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ​യാണ്‌ എന്റെ മൂത്രാ​ശയം നീക്കം ചെയ്യേണ്ടി വരു​മെന്നു ഡോക്ടർ പറയു​ന്നത്‌. ആ സമയത്ത്‌ ഭർത്താ​വി​ന്റെ നല്ല പിന്തുണ ഉണ്ടായി​രു​ന്ന​തിൽ ഞാൻ എത്ര സന്തുഷ്ട​യാ​ണെ​ന്നോ!

മറ്റൊരു യൂറോ​ള​ജി​സ്റ്റി​നെ കാണാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ഞങ്ങൾ കുറെ ഡോക്ടർമാ​രു​ടെ അടുത്തു പോയി. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ആ സമയത്ത്‌ പല ഡോക്ടർമാർക്കും ഐസി-യെ കുറിച്ച്‌ കാര്യ​മാ​യൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. മാത്രമല്ല, പല യൂറോ​ള​ജി​സ്റ്റു​കൾക്കും ഇതു സംബന്ധിച്ച്‌ തങ്ങളു​ടേ​തായ സിദ്ധാ​ന്ത​ങ്ങ​ളു​മുണ്ട്‌. അതു​കൊണ്ട്‌ ഒരാൾ നിർദേ​ശി​ക്കുന്ന ചികിത്സ ആയിരി​ക്കില്ല മറ്റൊ​രാൾ നിർദേ​ശി​ക്കുക. ഒരു വൈദ്യ​ശാ​സ്‌ത്ര മാസിക ഇങ്ങനെ പറയുന്നു: “ഈ രോഗം വിട്ടു​മാ​റാത്ത ഒന്നായി കാണ​പ്പെ​ടു​ന്നു.” മറ്റൊരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഇപ്രകാ​രം പറഞ്ഞി​രി​ക്കു​ന്നു: “ശാസ്‌ത്രജ്ഞർ ഇതുവരെ ഐസി-ക്ക്‌ ഒരു പ്രതി​വി​ധി കണ്ടുപി​ടി​ച്ചി​ട്ടില്ല. അതു​പോ​ലെ ആർക്ക്‌ ഏതു ചികിത്സ ഏറ്റവും നന്നായി ഫലിക്കു​മെന്നു മുൻകൂ​ട്ടി പറയാ​നും അവർക്കു കഴിയു​ന്നില്ല. . . . ഐസി-യുടെ കാരണങ്ങൾ എന്താ​ണെന്ന്‌ ഡോക്ടർമാർക്ക്‌ അറിയി​ല്ലാ​ത്ത​തി​നാൽ രോഗ​ല​ക്ഷ​ണങ്ങൾ നിവാ​രണം ചെയ്യുക എന്ന ലക്ഷ്യത്തി​ലാ​ണു ചികി​ത്സകൾ നടത്തു​ന്നത്‌.”

ഇടവി​ട്ടു​ണ്ടാ​കു​ന്ന കൊളു​ത്തി​വ​ലി​ക്കു​ന്നതു പോ​ലെ​യുള്ള അതിക​ഠി​ന​മായ വേദന​യും കൂടെ​ക്കൂ​ടെ​യുള്ള മൂത്ര​മൊ​ഴി​ച്ചി​ലും നിമിത്തം കഷ്ടപ്പെട്ടു പോയ ഞാൻ ഡോക്ടർമാർ നിർദേ​ശി​ക്കു​ന്ന​തെ​ന്തും പരീക്ഷി​ച്ചു​നോ​ക്കാൻ ഒരുക്ക​മാ​യി​രു​ന്നു. 40-ലധികം വ്യത്യസ്‌ത മരുന്നു​കൾ കൂടാതെ പച്ചമരു​ന്നു​ക​ളും അക്യൂ​പ​ങ്‌ചർ, നർവ്‌ ബ്ലോക്കു​കൾ (ഒരു പ്രത്യേക ശരീര​ഭാ​ഗ​ത്തേ​ക്കുള്ള നാഡീയ ആവേഗ​ങ്ങളെ സ്‌തം​ഭി​പ്പി​ക്കുന്ന അനസ്‌തെ​റ്റിക്‌ കുത്തി​വെ​പ്പു​കൾ), എപ്പിഡൂ​റൽ കുത്തി​വെ​പ്പു​കൾ, സ്‌​പൈനൽ കുത്തി​വെ​പ്പു​കൾ, കുറെ മിനിട്ട്‌ അല്ലെങ്കിൽ മണിക്കൂർ നേര​ത്തേക്ക്‌ ശരീര​ത്തി​ലേക്കു നേരിയ തോതി​ലുള്ള വൈദ്യു​ത സ്‌പന്ദങ്ങൾ കടത്തി​വി​ടുന്ന ത്വക്കി​ലൂ​ടെ​യുള്ള വൈദ്യു​ത നാഡീ ഉത്തേജനം (ടെൻസ്‌) എന്നിങ്ങ​നെ​യുള്ള വ്യത്യസ്‌ത ചികി​ത്സ​ക​ളും ഞാൻ പരീക്ഷി​ച്ചു നോക്കി​യി​ട്ടുണ്ട്‌. ഞാൻ ഇതു സംബന്ധിച്ച്‌ കഴിയു​ന്നത്ര ഗവേഷണം നടത്തി. നടക്കു​ന്നത്‌ എന്താണ്‌ എന്നതു സംബന്ധി​ച്ചു കുറ​ച്ചൊ​ക്കെ മനസ്സി​ലാ​ക്കാൻ ഇതുമൂ​ലം എനിക്കു സാധിച്ചു.

വേദന​സം​ഹാ​രി​യായ മെഥ​ഡോ​ണും അതോ​ടൊ​പ്പം മറ്റ്‌ ആറ്‌ മരുന്നു​ക​ളും ഉൾപ്പെ​ട്ട​താണ്‌ ഇപ്പോ​ഴത്തെ എന്റെ ചികിത്സ. കൂടാതെ, ഞാൻ പതിവാ​യി ഒരു വേദന ചികിത്സാ ക്ലിനി​ക്കി​ലും പോകു​ന്നു. അവിടെ എപ്പിഡൂ​റൽ കുത്തി​വെ​പ്പു​കൾ നടത്തു​ക​യും അതോ​ടൊ​പ്പം എനിക്ക്‌ സ്റ്റീറോ​യ്‌ഡു​കൾ നൽകു​ക​യും ചെയ്യുന്നു. ഇത്‌ വേദനയെ ഏറെക്കു​റെ ശമിപ്പി​ക്കു​ന്നു. കൂടെ​ക്കൂ​ടെ​യുള്ള മൂത്ര​മൊ​ഴി​ച്ചിൽ നിയ​ന്ത്രി​ക്കു​ന്ന​തി​നാ​യി മൂന്നോ നാലോ മാസം കൂടു​മ്പോൾ ഞാൻ ആശുപ​ത്രി​യിൽ പോയി ഹൈ​ഡ്രോ​ഡി​സ്റ്റെൻഷൻ എന്ന ഒരു പ്രക്രി​യ​യ്‌ക്കു വിധേ​യ​യാ​കു​ന്നു. ഒരു ദ്രാവകം ഉപയോ​ഗിച്ച്‌ മൂത്രാ​ശയം ഒരു ബലൂൺ പോലെ വീർപ്പി​ക്കുന്ന രീതി​യാണ്‌ അത്‌. ഇതി​നോ​ടകം കുറെ​യേറെ പ്രാവ​ശ്യം ഞാൻ ഇതു ചെയ്‌തി​ട്ടുണ്ട്‌. അങ്ങനെ ചെയ്‌തു കഴിഞ്ഞാൽ കുറച്ചു മാസ​ത്തേക്ക്‌ ആശ്വാസം കിട്ടാ​റുണ്ട്‌. കഴിഞ്ഞ ഏതാനും വർഷത്തി​നി​ട​യിൽ 30-ലധികം തവണ ഞാൻ ആശുപ​ത്രി കയറി​യി​റ​ങ്ങി​യി​രി​ക്കു​ന്നു.

മൂത്രാ​ശ​യം നീക്കം ചെയ്യുക എന്ന അവസാന പടി സംബന്ധി​ച്ചെന്ത്‌? ഒരു പ്രസി​ദ്ധീ​ക​രണം ഇങ്ങനെ പറയുന്നു: “ഓരോ രോഗി​യി​ലും ഫലം എന്തായി​രി​ക്കു​മെന്നു മുൻകൂ​ട്ടി പറയാൻ കഴിയാ​ത്ത​തി​നാൽ മിക്ക ഡോക്ടർമാ​രും ശസ്‌ത്ര​ക്രിയ നടത്താൻ മടിക്കു​ന്നു—ചിലരിൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷവും ലക്ഷണങ്ങൾ കണ്ടുവ​രു​ന്നു.” അതു​കൊണ്ട്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​യാ​കു​ന്ന​തി​നെ കുറിച്ച്‌ ഞാൻ തത്‌കാ​ലം ചിന്തി​ക്കു​ന്നില്ല.

തുടർച്ച​യാ​യി അതിക​ഠി​ന​മായ വേദന അനുഭ​വി​ക്കേണ്ടി വരുന്ന ചില സമയങ്ങ​ളിൽ നിരാ​ശ​യിൽ മുങ്ങി​പ്പോ​കുക എളുപ്പ​മാണ്‌. ആത്മഹത്യ​യെ കുറിച്ചു പോലും ഞാൻ ആലോ​ചി​ച്ചി​ട്ടുണ്ട്‌. എന്നാൽ അങ്ങനെ ചെയ്‌താൽ യഹോ​വ​യു​ടെ നാമത്തി​ന്മേൽ വരുന്ന നിന്ദയെ കുറിച്ച്‌ എനിക്കു ചിന്തി​ക്കാൻ പോലും കഴിയു​മാ​യി​രു​ന്നില്ല. പ്രാർഥ​ന​യും വ്യക്തി​പ​ര​മായ പഠനവും അതു​പോ​ലെ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​തും എത്ര പ്രധാ​ന​മാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു. കാരണം, ജീവി​തത്തെ മാറ്റി​മ​റി​ച്ചേ​ക്കാ​വുന്ന എന്താണ്‌ സംഭവി​ക്കു​ക​യെന്നു നമുക്കാർക്കും പറയാൻ കഴിയില്ല. രോഗ​വു​മാ​യി മല്ലിട്ട്‌ തള്ളിനീ​ക്കിയ ഈ വർഷങ്ങ​ളിൽ യഹോ​വ​യു​മാ​യുള്ള ബന്ധം അക്ഷരാർഥ​ത്തിൽ എന്റെ ജീവൻ രക്ഷിച്ചി​രി​ക്കു​ന്നു. കാരണം അതില്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ സ്വയം ജീവ​നൊ​ടു​ക്കി​യേനെ എന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.

കഴിഞ്ഞു​പോ​യ ഒമ്പതു വർഷ​ത്തേക്ക്‌ പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ ജീവി​ത​ത്തി​നു മാറ്റം വരുന്നത്‌ എത്ര പെട്ടെ​ന്നാ​ണെന്ന്‌ എനിക്കു കാണാൻ കഴിയു​ന്നു. “നിന്റെ യൌവ​ന​കാ​ലത്തു നിന്റെ സ്രഷ്ടാ​വി​നെ ഓർത്തു​കൊൾക; ദുർദ്ദി​വ​സങ്ങൾ വരിക​യും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപി​ക്ക​യും . . . ചെയ്യും​മു​മ്പെ തന്നേ” എന്നു പറയുന്ന സഭാ​പ്ര​സം​ഗി 12:1, 2-ലെ വാക്കുകൾ ഞാൻ വളരെ വിലമ​തി​ക്കു​ന്നു. പതിന​ഞ്ചാ​മത്തെ വയസ്സിൽ മുഴു​സമയ ശുശ്രൂഷ തുടങ്ങി​യത്‌ എത്ര നന്നാ​യെന്ന്‌ ഞാൻ ഇപ്പോൾ വിചാ​രി​ക്കു​ന്നു. 20 വർഷ​ത്തോ​ളം ആ പദവി​യിൽ തുടരാൻ സാധി​ച്ച​തിൽ ഞാൻ എത്ര സന്തുഷ്ട​യാ​ണെ​ന്നോ! ആ നാളു​ക​ളിൽ ഞാൻ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ത്തു.

എനിക്ക്‌ ഉറച്ച പിന്തുണ പ്രദാനം ചെയ്‌തി​രി​ക്കുന്ന എന്റെ ഭർത്താ​വി​നെ​യും മകൻ ഡാനി​യേ​ലി​നെ​യും പ്രതി ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​ളാണ്‌. സഭയിലെ സഹോ​ദ​രങ്ങൾ എന്നെ കാണാൻ വരിക​യും ഫോണി​ലൂ​ടെ ക്ഷേമാ​ന്വേ​ഷണം നടത്തു​ക​യു​മൊ​ക്കെ ചെയ്യു​ന്നത്‌ വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌. കൊളു​ത്തി​വ​ലി​ക്കു​ന്നതു പോ​ലെ​യുള്ള വേദന തണുപ്പത്ത്‌ അസഹ്യ​മാ​യി​ത്തീ​രു​ന്ന​തി​നാൽ ശൈത്യ​കാ​ലത്ത്‌ എനിക്കു പുറത്തി​റ​ങ്ങാൻ ബുദ്ധി​മു​ട്ടാണ്‌. ആ സമയത്ത്‌ ഞാൻ ടെലി​ഫോൺ സാക്ഷീ​ക​രണം നടത്തുന്നു. പറുദീസ സംബന്ധിച്ച പ്രത്യാശ എപ്പോ​ഴും കൺമു​മ്പിൽ ഒരു യാഥാർഥ്യ​മാ​ക്കി നിറു​ത്താൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു. രോഗ​വും കഷ്ടപ്പാ​ടും കഴിഞ്ഞ​കാല സംഭവങ്ങൾ ആയിത്തീ​രുന്ന, ആരും അവയെ​ക്കു​റിച്ച്‌ ഓർക്കുക പോലും ഇല്ലാത്ത ആ സമയത്തി​നാ​യി ഞാൻ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌.—യെശയ്യാ​വു 33:24. (g01 3/8)