വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ആശ്രയയോഗ്യമായ ഒരു ചരിത്രമോ?

ബൈബിൾ ആശ്രയയോഗ്യമായ ഒരു ചരിത്രമോ?

ബൈബിൾ ആശ്രയ​യോ​ഗ്യ​മായ ഒരു ചരി​ത്ര​മോ?

അവർ ഭരണാ​ധി​പ​ന്മാ​രെ കുറ്റം​വി​ധി​ച്ചു. പുരോ​ഹി​ത​ന്മാ​രെ ശാസിച്ചു. പൊതു​ജ​ന​ങ്ങളെ അവരുടെ ദുഷ്ടത നിമിത്തം ശകാരി​ച്ചു. സ്വന്തം പരാജ​യ​ങ്ങ​ളും പാപങ്ങ​ളും പോലും അവർ വെളി​പ്പെ​ടു​ത്തി. അവർ ഉപദ്ര​വ​ത്തി​നും പീഡന​ത്തി​നും വിധേ​യ​രാ​യി. സത്യം സംസാ​രി​ക്കു​ക​യും എഴുതു​ക​യും ചെയ്‌തതു നിമിത്തം അവരിൽ ചിലർ കൊല്ല​പ്പെ​ടുക പോലും ചെയ്‌തു. ആരായി​രു​ന്നു അവർ? ബൈബി​ളി​ലെ പ്രവാ​ച​ക​ന്മാർ. അവരിൽ പലരും വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ രചനയിൽ പങ്കെടു​ത്തി​ട്ടുണ്ട്‌.—മത്തായി 23:35-37.

ചരി​ത്ര​കാ​ര​നും ചരി​ത്ര​വും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ പേജ്‌ സ്‌മിത്ത്‌ ഇങ്ങനെ എഴുതു​ന്നു: “[എബ്രായർ] തങ്ങളുടെ വീരപു​രു​ഷ​ന്മാ​രെ​യും വില്ലന്മാ​രെ​യും തങ്ങളെ​ത്ത​ന്നെ​യും തങ്ങളുടെ പ്രതി​യോ​ഗി​ക​ളെ​യും കുറി​ച്ചുള്ള വിവരങ്ങൾ ആരോ​ടും പ്രത്യേക പരിഗണന കാട്ടാതെ സത്യസ​ന്ധ​മാ​യി രേഖ​പ്പെ​ടു​ത്തി. കാരണം അവർ എഴുതി​യത്‌ ദൈവ​ത്തി​ന്റെ കൺമു​ന്നിൽ വെച്ചാ​യി​രു​ന്നു. യാഥാർഥ്യം മറച്ചു​വെ​ക്കു​ന്ന​തി​ലൂ​ടെ അവർക്ക്‌ യാതൊ​ന്നും നേടാ​നി​ല്ലാ​യി​രു​ന്നു, എന്നാൽ നഷ്ടപ്പെ​ടാൻ വളരെ​യേറെ കാര്യങ്ങൾ ഉണ്ടായി​രു​ന്നു.” സ്‌മിത്ത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ദൈവം തിര​ഞ്ഞെ​ടുത്ത ജനതയു​ടെ ദുരി​ത​ങ്ങ​ളെ​യും വിജയ​ങ്ങ​ളെ​യും കുറി​ച്ചുള്ള വിവരണം സിറി​യ​യി​ലെ​യോ ഈജി​പ്‌തി​ലെ​യോ പോരാ​ളി​ക​ളായ രാജാ​ക്ക​ന്മാ​രെ കുറി​ച്ചുള്ള മുഷിപ്പൻ വൃത്താ​ന്ത​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ . . . വശ്യമ​നോ​ഹ​ര​മായ ഒരു വിവര​ണ​മാണ്‌. ചരി​ത്ര​ത്തി​ന്റെ ഏറ്റവും അനിവാ​ര്യ​മായ ഘടകങ്ങ​ളിൽ ഒന്ന്‌ എബ്രായ വൃത്താ​ന്ത​ങ്ങ​ളിൽ കാണാം—യഥാർഥ വ്യക്തികൾ ചെയ്‌ത കാര്യങ്ങൾ, അതും അവരുടെ സകല കുറ്റങ്ങ​ളും കുറവു​ക​ളും സഹിതം.”

ബൈബിൾ എഴുത്തു​കാർ കാര്യങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌ അതീവ കൃത്യ​ത​യോ​ടെ​യും ആയിരു​ന്നു. ബൈബി​ളി​നെ ചരി​ത്ര​ത്തി​ന്റെ​യും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തി​ന്റെ​യും വെളി​ച്ച​ത്തിൽ അപഗ്ര​ഥനം ചെയ്‌ത ശേഷം എഴുത്തു​കാ​ര​നായ വെർനെർ കെല്ലർ ബൈബിൾ ഒരു ചരിത്ര ഗ്രന്ഥം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തി​ന്റെ ആമുഖ​ത്തിൽ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ ലഭ്യമാ​യി​രി​ക്കുന്ന ആധികാ​രി​ക​വും നന്നായി സാക്ഷ്യ​പ്പെ​ടു​ത്തി​യ​തു​മായ തെളി​വു​ക​ളു​ടെ ബാഹു​ല്യ​ത്തി​ന്റെ വീക്ഷണ​ത്തിൽ . . . എന്റെ മനസ്സ്‌ എപ്പോ​ഴും മന്ത്രി​ക്കുന്ന ഒരു വാചക​മുണ്ട്‌: ‘എന്തൊ​ക്കെ​യാ​യാ​ലും ബൈബിൾ വസ്‌തു​നി​ഷ്‌ഠ​മാണ്‌!’”

സജീവ ചരിത്രം, ശക്തിമ​ത്തായ പാഠങ്ങൾ

മിക്ക ബൈബിൾ എഴുത്തു​കാ​രും കർഷകർ, ആട്ടിട​യ​ന്മാർ, മീൻപി​ടി​ത്ത​ക്കാർ എന്നിങ്ങനെ സാധാ​ര​ണ​ക്കാ​രായ ആളുകൾ ആയിരു​ന്നു. എന്നിരു​ന്നാ​ലും ഏതാണ്ട്‌ 1,600 വർഷം ദീർഘിച്ച ഒരു കാലഘട്ടം കൊണ്ട്‌ അവർ എഴുതിയ കാര്യ​ങ്ങൾക്ക്‌, പുരാ​ത​ന​മോ ആധുനി​ക​മോ ആയ മറ്റു യാതൊ​രു രചനയ്‌ക്കും സാധി​ക്കാ​ത്തത്ര അധികം ആളുകളെ സ്വാധീ​നി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. തന്നെയു​മല്ല, അവരുടെ എഴുത്തു​കൾ സമസ്‌ത ദിശക​ളിൽനി​ന്നും ആക്രമി​ക്ക​പ്പെ​ട്ടെ​ങ്കി​ലും അവയൊ​ന്നും വിജയി​ച്ചില്ല. (യെശയ്യാ​വു 40:8; 1 പത്രൊസ്‌ 1:25) ഇന്ന്‌ 2,200-ഓളം ഭാഷക​ളിൽ ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ലഭ്യമാണ്‌—മറ്റൊരു പുസ്‌ത​ക​വും ഇത്രയ​ധി​കം ഭാഷക​ളിൽ ലഭ്യമല്ല! ബൈബി​ളിന്‌ ഇത്തര​മൊ​രു സവി​ശേ​ഷ​ത​യു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? ആ ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താൻ പിൻവ​രുന്ന പരാമർശങ്ങൾ സഹായി​ക്കു​ന്നു.

“എല്ലാതി​രു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും വക പ്രാപി​ച്ചു തികഞ്ഞവൻ ആകേണ്ട​തി​ന്നു ഉപദേ​ശ​ത്തി​ന്നും ശാസന​ത്തി​ന്നും ഗുണീ​ക​ര​ണ​ത്തി​ന്നും നീതി​യി​ലെ അഭ്യാ​സ​ത്തി​ന്നും പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.”2 തിമൊ​ഥെ​യൊസ്‌ 3:16, 17.

“മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു, നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.”റോമർ 15:4.

“ഇതു ദൃഷ്ടാ​ന്ത​മാ​യി​ട്ടു അവർക്കു സംഭവി​ച്ചു, ലോകാ​വ​സാ​നം വന്നെത്തി​യി​രി​ക്കുന്ന നമുക്കു ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്നാ​യി എഴുതി​യു​മി​രി​ക്കു​ന്നു.” 1 കൊരി​ന്ത്യർ 10:11.

അതേ, യഥാർഥ ആളുകളെ—ദൈവത്തെ പ്രസാ​ദി​പ്പി​ച്ച​വ​രെ​യും അല്ലാത്ത​വ​രെ​യും—കുറി​ച്ചുള്ള ദിവ്യ​നി​ശ്വ​സ്‌ത​വും സംരക്ഷി​ത​വു​മായ ഒരു രേഖ എന്ന നിലയിൽ ബൈബിൾ മറ്റെല്ലാ പുസ്‌ത​ക​ങ്ങ​ളെ​ക്കാ​ളും ഉന്നതമാണ്‌. അത്‌ ഒരു​പ്ര​കാ​ര​ത്തി​ലും, ചെയ്യേ​ണ്ട​തും ചെയ്യരു​താ​ത്ത​തു​മായ കാര്യ​ങ്ങ​ളു​ടെ നിർവി​കാ​ര​മായ ഒരു പട്ടിക​യോ കുട്ടി​കളെ രസിപ്പി​ക്കാ​നുള്ള മനോ​ഹ​ര​മായ ഒരു ചെറു​കഥാ സമാഹാ​ര​മോ അല്ല. ദൈവം മാനുഷ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ചു എന്നതു ശരിതന്നെ. എന്നാൽ അത്‌ ബൈബി​ളി​ന്റെ മാറ്റു കൂട്ടു​കയേ ചെയ്‌തി​ട്ടു​ള്ളൂ. തലമുറ തലമു​റ​യാ​യി വായന​ക്കാ​രു​ടെ ഹൃദയ​ങ്ങളെ തൊട്ടു​ണർത്തി​യി​ട്ടുള്ള ഊഷ്‌മ​ള​മായ ഒരു ആകർഷ​ണീ​യത അതുവഴി അതിനു കൈവ​ന്നി​രി​ക്കു​ന്നു. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​നായ വില്യം ഓൾ​ബ്രൈറ്റ്‌ ഇങ്ങനെ പറഞ്ഞു: “മാനുഷ അനുഭ​വ​ങ്ങ​ളാ​കുന്ന സരണി​യി​ലൂ​ടെ ദൈവം മനുഷ്യ​നു വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അതുല്യ വെളി​പ്പാ​ടായ ബൈബി​ളി​ലെ ആഴമായ ധാർമിക-ആത്മീയ ഉൾക്കാഴ്‌ച രണ്ടോ മൂന്നോ സഹസ്രാ​ബ്ദങ്ങൾ മുമ്പ​ത്തെ​പ്പോ​ലെ​തന്നെ ഇന്നും സത്യമാണ്‌.”

ബൈബി​ളി​ന്റെ കാലാ​തീത പ്രസക്തി ദൃഷ്ടാ​ന്തീ​ക​രി​ക്കാ​നാ​യി നമുക്ക്‌ മനുഷ്യ ചരി​ത്ര​ത്തി​ന്റെ തുടക്ക​ത്തി​ലേ​ക്കു​തന്നെ തിരിഞ്ഞ്‌—ബൈബി​ളി​നു മാത്രമേ നമ്മെ അവി​ടേക്കു കൊണ്ടു​പോ​കാ​നാ​കൂ—ബൈബി​ളി​ലെ ഉല്‌പത്തി പുസ്‌ത​ക​ത്തിൽനി​ന്നുള്ള ചില പ്രധാന പാഠങ്ങൾ പരി​ശോ​ധി​ക്കാം.

ഒരു പുരാതന വിവര​ണ​ത്തിൽനി​ന്നുള്ള കാലോ​ചിത പാഠങ്ങൾ

ഉല്‌പത്തി പുസ്‌തകം മറ്റു കാര്യ​ങ്ങ​ളോ​ടൊ​പ്പം, മാനുഷ കുടും​ബ​ത്തി​ന്റെ തുടക്ക​വും വെളി​പ്പെ​ടു​ത്തു​ന്നു—പേരു​വി​വ​രങ്ങൾ സഹിതം. ഈ വിഷയ​ത്തിൽ മറ്റൊരു ചരിത്ര കൃതി​യും ഇത്രമാ​ത്രം കൃത്യ​മായ വിശദാം​ശങ്ങൾ നൽകു​ന്നില്ല. ‘എന്നാൽ നമ്മുടെ ആദിമ പൂർവി​കരെ കുറിച്ച്‌ അറിയു​ന്ന​തു​കൊണ്ട്‌ ഇന്ന്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള്ളത്‌?’ എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. അതിന്‌ മഹത്തായ പ്രയോ​ജ​ന​മുണ്ട്‌. കാരണം ദേശ-ഗോത്ര-വർണ വ്യത്യാ​സ​മി​ല്ലാ​തെ സകല മനുഷ്യ​രും ഒരേ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ഉത്ഭവി​ച്ച​വ​രാ​ണെ​ന്നുള്ള ഉല്‌പത്തി വിവരണം വർഗ​ശ്രേ​ഷ്‌ഠതാ വാദത്തി​ന്റെ സകല അടിസ്ഥാ​ന​ങ്ങ​ളെ​യും പിഴു​തെ​റി​യു​ന്നു.—പ്രവൃ​ത്തി​കൾ 17:26.

ഉല്‌പത്തി പുസ്‌തകം ധാർമിക മാർഗ​നിർദേ​ശ​വും പ്രദാനം ചെയ്യുന്നു. നിവാ​സി​ക​ളു​ടെ കടുത്ത ലൈം​ഗിക വൈകൃ​തങ്ങൾ നിമിത്തം ദൈവം നശിപ്പി​ച്ചു​കളഞ്ഞ സൊ​ദോ​മി​നെ​യും ഗൊ​മോ​ര​യെ​യും സമീപ നഗരങ്ങ​ളെ​യും കുറി​ച്ചുള്ള വിവരണം അതിലുണ്ട്‌. (ഉല്‌പത്തി 18:20–19:29) യൂദാ എന്ന ബൈബിൾ പുസ്‌ത​ക​ത്തി​ന്റെ 7-ാം വാക്യ​ത്തിൽ ഇങ്ങനെ പറയുന്നു: “സൊ​ദോ​മും ഗൊ​മോ​ര​യും ചുററു​മുള്ള പട്ടണങ്ങ​ളും . . . ദുർന്ന​ടപ്പു ആചരിച്ചു അന്യജഡം മോഹി​ച്ചു നടന്നതി​നാൽ . . . ദൃഷ്ടാ​ന്ത​മാ​യി കിടക്കു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) സൊ​ദോ​മി​ലെ​യും ഗൊ​മോ​ര​യി​ലെ​യും ആളുകൾക്ക്‌ ദൈവ​ത്തിൽനിന്ന്‌ യാതൊ​രു ധാർമിക നിയമ​ങ്ങ​ളും ലഭിച്ചി​രു​ന്നില്ല. എന്നിരു​ന്നാ​ലും എല്ലാ മനുഷ്യ​രെ​യും പോലെ അവർക്കും ദൈവദത്ത പ്രാപ്‌തി​യായ മനസ്സാക്ഷി ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌, ദൈവ​ത്തിന്‌ അവരെ തങ്ങളുടെ പ്രവൃ​ത്തി​കൾക്ക്‌ ന്യായ​മാ​യും ഉത്തരവാ​ദി​ക​ളാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (റോമർ 1:26, 27; 2:14, 15) സമാന​മാ​യി ഇന്ന്‌, ദൈവം സകല മനുഷ്യ​രെ​യും അവരുടെ പ്രവൃ​ത്തി​കൾക്ക്‌ ഉത്തരവാ​ദി​ക​ളാ​ക്കും, അവർ അവന്റെ വചനമായ വിശുദ്ധ ബൈബി​ളി​നെ അംഗീ​ക​രി​ച്ചാ​ലും ഇല്ലെങ്കി​ലും.—2 തെസ്സ​ലൊ​നീ​ക്യർ 1:6, 7, 10.

അതിജീ​വ​ന​ത്തി​ന്റെ ഒരു ചരിത്ര പാഠം

പൊ.യു. 70-ൽ യെരൂ​ശ​ലേം നഗരത്തെ നശിപ്പിച്ച ശേഷം അവിടത്തെ ആലയത്തിൽനി​ന്നുള്ള വിശുദ്ധ പാത്രങ്ങൾ റോമൻ പടയാ​ളി​കൾ ചുമന്നു​കൊ​ണ്ടു പോകു​ന്ന​തി​നെ ചിത്രീ​ക​രി​ക്കുന്ന ഒരു കൊത്തു​പണി റോമി​ലുള്ള ടൈറ്റ​സി​ന്റെ കമാന​ത്തിൽ കാണാം. പത്തു ലക്ഷത്തി​ല​ധി​കം യഹൂദ​ന്മാർ ആ യുദ്ധത്തിൽ കൊല്ല​പ്പെട്ടു. എന്നിരു​ന്നാ​ലും അനുസ​ര​ണ​മു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾ അതിജീ​വി​ച്ചു. യേശു​വി​ന്റെ പിൻവ​രുന്ന മുന്നറി​യി​പ്പാണ്‌ അതിന്‌ അവരെ സഹായി​ച്ചത്‌: “സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ വളഞ്ഞി​രി​ക്കു​ന്നതു കാണു​മ്പോൾ അതിന്റെ ശൂന്യ​കാ​ലം അടുത്തി​രി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ. അന്നു യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ; അതിന്റെ നടുവി​ലു​ള്ളവർ പുറ​പ്പെ​ട്ടു​പോ​കട്ടെ; നാട്ടു​പു​റ​ങ്ങ​ളി​ലു​ള്ളവർ അതിൽ കടക്കരു​തു. . . . ആ നാളുകൾ പ്രതി​കാ​ര​കാ​ലം ആകുന്നു.”—ലൂക്കൊസ്‌ 21:20-22.

യെരൂ​ശ​ലേ​മിൽ ഉണ്ടായ ആ ഉപദ്ര​വങ്ങൾ വെറു​മൊ​രു പുരാതന ചരി​ത്രമല്ല. പെട്ടെ​ന്നു​തന്നെ മുഴു ലോക​ത്തെ​യും ഗ്രസി​ക്കാ​നി​രി​ക്കുന്ന വലി​യൊ​രു ഉപദ്ര​വത്തെ അത്‌ മുൻനി​ഴ​ലാ​ക്കി. എന്നാൽ അന്നും അതിജീ​വ​ക​രു​ണ്ടാ​യി​രി​ക്കും. “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ള . . . ഒരു മഹാപു​രു​ഷാ​രം” എന്ന്‌ അവർ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ ‘മഹാക​ഷ്ട​ത്തിൽനി​ന്നു [“മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു,” NW] പുറത്തു​വ​രു​ന്നു.’ കാരണം അവർ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിൽ വിശ്വാ​സം അർപ്പി​ക്കു​ന്നു. ബൈബിൾ ചരി​ത്ര​ത്തി​ലും പ്രവച​ന​ത്തി​ലും ശക്തമായി വേരൂ​ന്നിയ ഒരു വിശ്വാ​സ​മാ​ണത്‌.—വെളി​പ്പാ​ടു 7:9, 14.

ഒരിക്ക​ലും ആവർത്തി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ചരിത്രം

ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന അവസാന ലോക​ശ​ക്തി​യായ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ആധിപ​ത്യം പുലർത്തുന്ന കാലത്താണ്‌ നാം ജീവി​ക്കു​ന്നത്‌. മുൻ ലോക​ശ​ക്തി​കളെ പോ​ലെ​തന്നെ അതും അവസാ​നി​ക്കേ​ണ്ട​താ​ണെന്ന്‌ മുൻകാല ചരിത്രം പ്രകട​മാ​ക്കു​ന്നു. എന്നാൽ എങ്ങനെ? ബൈബിൾ പറയുന്ന പ്രകാരം ഈ ലോക​ശ​ക്തി​യു​ടെ അവസാനം തീർച്ച​യാ​യും അതുല്യ​മാ​യി​രി​ക്കും. പൊ.യു. 1914 എന്ന വർഷത്തി​ലേക്കു വിരൽചൂ​ണ്ടി​ക്കൊണ്ട്‌, രാഷ്‌ട്രീയ ഭരണാ​ധി​കാ​ര​ങ്ങളെ അഥവാ “രാജത്വ​ങ്ങളെ” കുറിച്ച്‌ ദാനീ​യേൽ 2:44 ഇങ്ങനെ പറഞ്ഞു: “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്തു സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല; അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.”

അതേ, ക്രിസ്‌തു​യേ​ശു​വി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള ദൈവ​ത്തി​ന്റെ സ്വർഗീയ ഗവൺമെ​ന്റായ ദൈവ​രാ​ജ്യം മനുഷ്യ​ന്റെ മർദക ഭരണാ​ധി​പ​ത്യ​ത്തി​ന്റെ സകല കണിക​യെ​യും മുമ്പു പ്രസ്‌താ​വിച്ച “മഹോ​പ​ദ്രവ”ത്തിന്റെ പരിസ​മാ​പ്‌തി​യായ അർമ​ഗെ​ദോ​നിൽവെച്ച്‌ നീക്കം ചെയ്യും. അതിനു​ശേഷം, ഈ രാജ്യം “വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല,” അതായത്‌ അത്‌ ഒരിക്ക​ലും മറിച്ചി​ട​പ്പെ​ടു​ക​യോ വോട്ടു ചെയ്‌ത്‌ നീക്കം​ചെ​യ്യ​പ്പെ​ടു​ക​യോ ഇല്ല. “ഭൂമി​യു​ടെ അററങ്ങൾവരെ” അതു ഭരണം നടത്തും.—സങ്കീർത്തനം 72:8.

വ്യാജ മതത്തി​ന്റെ​യും മർദക രാഷ്‌ട്രീ​യ​ത്തി​ന്റെ​യും അത്യാ​ഗ്ര​ഹം​പൂണ്ട വ്യവസാ​യ​ത്തി​ന്റെ​യും ക്രൂര​മായ ആധിപ​ത്യ​ത്തി​ന്റെ തുടർക്കഥ എന്നെ​ന്നേ​ക്കു​മാ​യി അവസാ​നി​ക്കും. ‘നീതി​മാ​ന്മാർ തഴെക്കു​മെ​ന്നും ചന്ദ്രനു​ള്ളേ​ട​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി ഉണ്ടാകു’മെന്നും സങ്കീർത്തനം 72:7 വാഗ്‌ദാ​നം ചെയ്യുന്നു. സ്വാർഥ​ത​യും അഹങ്കാ​ര​വും ആയിരി​ക്കില്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ഏറ്റവും മുഖ്യ ഗുണമായ സ്‌നേ​ഹ​മാ​യി​രി​ക്കും മുഴു ഭൂമി​യി​ലും വ്യാപ​രി​ക്കുക. (1 യോഹ​ന്നാൻ 4:8) യേശു ഇങ്ങനെ പറഞ്ഞു: ‘തമ്മിൽ തമ്മിൽ സ്‌നേ​ഹി​ക്കുക.’ അതേക്കു​റിച്ച്‌ ചരി​ത്ര​കാ​ര​നായ വിൽ ഡ്യൂറന്റ്‌ ഇപ്രകാ​രം പറഞ്ഞു: “ചരി​ത്ര​ത്തിൽനി​ന്നു ഞാൻ പഠിച്ചി​ട്ടുള്ള ഏറ്റവും പ്രധാന പാഠം യേശു നൽകിയ പാഠം​ത​ന്നെ​യാണ്‌. . . . ലോക​ത്തി​ലെ ഏറ്റവും പ്രാ​യോ​ഗി​ക​മായ സംഗതി സ്‌നേ​ഹ​മാണ്‌.”

മനുഷ്യ​രോ​ടു​ള്ള സ്‌നേഹം ബൈബി​ളി​ന്റെ എഴുത്തി​നെ നിശ്വ​സ്‌ത​മാ​ക്കാൻ ദൈവത്തെ പ്രേരി​പ്പി​ച്ചു. ഗതകാ​ല​ത്തെ​യും വർത്തമാ​ന​കാ​ല​ത്തെ​യും ഭാവി​കാ​ല​ത്തെ​യും കുറിച്ച്‌ കൃത്യ​മാ​യി പറയു​ന്നത്‌ ബൈബിൾ മാത്ര​മാണ്‌. ബൈബിൾ പഠനത്തി​നാ​യി കുറ​ച്ചെ​ങ്കി​ലും സമയം ചെലവ​ഴി​ച്ചു​കൊണ്ട്‌ ദയവായി അതിലെ ജീവദാ​യക സന്ദേശം ഉൾക്കൊ​ള്ളുക. അതു സാധ്യ​മാ​ക്കു​ന്ന​തി​നും യേശു​വി​ന്റെ കൽപ്പന​യോ​ടുള്ള അനുസ​ര​ണ​ത്തി​ന്റെ ഭാഗമാ​യും യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ അയൽക്കാ​രു​മാ​യി ‘രാജ്യ​ത്തി​ന്റെ സുവി​ശേഷം’ പങ്കു​വെ​ക്കു​ന്നു. ഇന്ന്‌ ഈ സുവി​ശേഷം വെറു​മൊ​രു പ്രവച​ന​മാ​ണെ​ങ്കിൽ പെട്ടെ​ന്നു​തന്നെ അത്‌ ഒരു യാഥാർഥ്യ​മാ​യും ഗതകാല ചരി​ത്ര​മാ​യും തീരും.—മത്തായി 24:14. (g01 3/8)

[9-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എന്തൊ​ക്കെ​യാ​യാ​ലും ബൈബിൾ വസ്‌തു​നി​ഷ്‌ഠ​മാണ്‌!”—വെർനെർ കെല്ലർ

[10-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ബൈബി​ളി​ലെ ആഴമായ ധാർമിക-ആത്മീയ ഉൾക്കാഴ്‌ച . . . രണ്ടോ മൂന്നോ സഹസ്രാ​ബ്ദങ്ങൾ മുമ്പ​ത്തെ​പ്പോ​ലെ​തന്നെ ഇന്നും സത്യമാണ്‌.”—വില്യം ഓൾ​ബ്രൈറ്റ്‌, പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞൻ

[10-ാം പേജിലെ ചിത്രങ്ങൾ]

ടൈറ്റസിന്റെ കമാന​ത്തി​ലെ കൊത്തു​പണി പൊ.യു. 70-ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തെ സ്ഥിരീ​ക​രി​ക്കു​ന്നു

[കടപ്പാട്‌]

Soprintendenza Archeologica di Roma