വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

രാസവ​സ്‌തു സംവേദകത്വം എനിക്കു 17 വയസ്സുണ്ട്‌. “നിത്യോ​പ​യോഗ രാസവ​സ്‌തു​ക്കൾ—അവ നിങ്ങളെ രോഗി​യാ​ക്കു​ന്നു​വോ?” (ആഗസ്റ്റ്‌ 8, 2000) എന്ന ലേഖന പരമ്പര​യ്‌ക്കു വളരെ നന്ദി. അടുത്ത​യി​ടെ നടത്തിയ വൈദ്യ​പ​രി​ശോ​ധ​ന​യിൽ എനിക്ക്‌ ബഹു രാസവ​സ്‌തു സംവേ​ദ​ക​ത്വം (എംസി​എസ്‌) ഉണ്ടെന്നു തെളിഞ്ഞു. ഈ രോഗ​ത്തി​ന്റെ നാണ​ക്കേ​ടു​ണ്ടാ​ക്കുന്ന ലക്ഷണങ്ങ​ളു​മാ​യി ജീവി​ച്ചി​രി​ക്കു​ന്നത്‌ ഞാൻ മാത്രമല്ല എന്ന അറിവ്‌ വലിയ ആശ്വാസം കൈവ​രു​ത്തി.

എസ്‌. സി., ഇറ്റലി (g01 4/8)

“മലിനീ​ക​രണം നിങ്ങളെ രോഗി​യാ​ക്കു​ന്നു​വോ?” (ജൂൺ 8, 1983, ഇംഗ്ലീഷ്‌) എന്ന വിഷയത്തെ കുറിച്ച്‌ നിങ്ങൾ മുമ്പു പ്രസി​ദ്ധീ​ക​രിച്ച ലേഖന​ത്തിൽ ജീവര​ക്ഷാ​ക​ര​മായ വിവരങ്ങൾ അടങ്ങി​യി​രു​ന്നു. വല്ലാത്ത ഈ രോഗം ബാധി​ച്ചാൽ ആത്മീയ കുടും​ബാം​ഗ​ങ്ങ​ളു​മൊ​ത്തുള്ള കൂടി​വ​ര​വു​ക​ളിൽ സംബന്ധി​ക്കു​ന്ന​തി​നോ സാമൂ​ഹിക പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നോ ഒന്നും കഴിയില്ല. ആളുക​ളിൽ സഹാനു​ഭൂ​തി ഉണർത്തു​ക​യോ അവർ വേണ്ടവി​ധം മനസ്സി​ലാ​ക്കു​ക​യോ ചെയ്യാത്ത ഒരു രോഗ​മാ​ണിത്‌. ഈ രോഗ​ത്തിന്‌ ഇരയാ​യ​വ​രു​ടെ യഥാർഥ അവസ്ഥ എന്താ​ണെന്ന്‌ നിങ്ങളു​ടെ ഏറ്റവും പുതിയ ലേഖനങ്ങൾ വിവരി​ക്കു​ന്നു.

എം. ജെ., ഫ്രാൻസ്‌ (g01 4/8)

ഒരു വർഷത്തി​ല​ധി​കം രോഗി​യാ​യി കഴിഞ്ഞ ശേഷമാണ്‌ എന്നെ സഹായി​ക്കാൻ കഴിയുന്ന ഒരു ഡോക്ടറെ കണ്ടെത്തി​യത്‌. ഈ സമയ​ത്തൊ​ക്കെ​യും എന്റെ സുഹൃ​ത്തു​ക്കൾ വളരെ ദയ പ്രകട​മാ​ക്കി, അവർ ഒരിക്ക​ലും വിമർശ​നാ​ത്മക മനോ​ഭാ​വം ഉള്ളവരാ​യി​രു​ന്നില്ല. പക്ഷേ, അവർക്ക്‌ എന്റെ ആരോഗ്യ പ്രശ്‌നം ശരിക്കും മനസ്സി​ലാ​യി​രു​ന്നി​ല്ലെ​ന്നു​ള്ള​താണ്‌ വാസ്‌തവം. അതു​കൊണ്ട്‌ ഈ ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ച​തി​നു വളരെ നന്ദി. വ്യത്യസ്‌ത വിഷയങ്ങൾ സംബന്ധിച്ച്‌ നല്ല ജ്ഞാനമുള്ള ഒരു സംഘട​ന​യി​ലെ അംഗമാ​യി​രി​ക്കുക എന്നത്‌ വളരെ സംതൃ​പ്‌തി​ദാ​യ​ക​മാണ്‌.

എസ്‌. ബി., ഐക്യ​നാ​ടു​കൾ (g01 4/8)

എംസി​എസ്‌ മൂലം കഷ്ടപ്പെ​ടുന്ന ആളാണു ഞാൻ. ഈ രോഗാ​വ​സ്ഥ​യെ​യും അതിന്റെ അനന്തര ഫലങ്ങ​ളെ​യും കുറിച്ച്‌ ഇത്രമാ​ത്രം വിശദാം​ശങ്ങൾ അടങ്ങിയ സമനി​ല​യോ​ടു കൂടിയ ഒരു ലേഖനം ഞാൻ മുമ്പു വായി​ച്ചി​ട്ടില്ല. അതിനെ തരണം ചെയ്യു​ന്ന​തി​നുള്ള സഹായ​മെന്ന നിലയിൽ നൽകി​യി​രി​ക്കുന്ന സ്‌നേ​ഹ​ത്തി​ന്റെ​യും ചിരി​യു​ടെ​യും ആ “ഔഷധ കുറിപ്പ്‌” എനിക്കി​ഷ്ട​മാ​യി. കൂടാതെ മറ്റുള്ള​വ​രിൽ നിന്ന്‌ ഒരു പരിധി​യിൽ കവിഞ്ഞ്‌ പ്രതീ​ക്ഷി​ക്കാ​തി​രി​ക്കാ​നുള്ള ഓർമി​പ്പി​ക്ക​ലും പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു.

ഡി. ജി., ഐക്യ​നാ​ടു​കൾ (g01 4/8)

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ ഞാൻ, പത്തു വർഷ​ത്തോ​ളം ഒരു സഞ്ചാര ശുശ്രൂ​ഷ​ക​നാ​യി സേവി​ച്ചി​ട്ടുണ്ട്‌. അതിനി​ടെ എംസി​എസ്‌ മൂലം കഷ്ടപ്പെ​ടുന്ന പലരെ​യും ഞാൻ കണ്ടിരി​ക്കു​ന്നു. ഈ രോഗം അവരുടെ വെറും തോന്നലല്ല, മറിച്ച്‌ യഥാർഥ​മാ​ണെ​ന്നു​ള്ളത്‌ വളരെ വ്യക്തമാണ്‌. പതിവു​പോ​ലെ, ഉണരുക! രോഗത്തെ കുറിച്ചു വിവരി​ക്കുക മാത്രമല്ല, അതുമൂ​ലം കഷ്ടപ്പെ​ടു​ന്ന​വ​രോട്‌ എങ്ങനെ ദയയും സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും പ്രകട​മാ​ക്കാൻ കഴിയു​മെ​ന്നതു സംബന്ധിച്ച പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളും നൽകി​യി​രി​ക്കു​ന്നു.

ടി. എം., ഐക്യ​നാ​ടു​കൾ (g01 4/8)

സൃഷ്ടി​യു​ടെ തെളിവ്‌ വർഷങ്ങളായി ശാസ്‌ത്ര​ജ്ഞ​രോ​ടൊ​പ്പ​മാണ്‌ ഞാൻ ജോലി ചെയ്യു​ന്നത്‌. സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ലെന്ന അവരുടെ അവകാ​ശ​വാ​ദം എപ്പോ​ഴും എന്നെ വല്ലാതെ അസ്വസ്ഥ​നാ​ക്കി​യി​ട്ടുണ്ട്‌. അത്തരം അവകാ​ശ​വാ​ദ​ങ്ങൾക്കുള്ള ചുട്ട മറുപ​ടി​യാ​യി​രു​ന്നു “നഗ്നനേ​ത്ര​ങ്ങൾക്കു കാണാ​വു​ന്ന​തി​നും അപ്പുറ​ത്തേക്ക്‌” (സെപ്‌റ്റം​ബർ 8, 2000) എന്ന ലേഖന പരമ്പര. ഏതാനും പേജു​ക​ളിൽ സൃഷ്ടിയെ സംബന്ധിച്ച വിശ്വ​സ​നീ​യ​മായ തെളി​വു​കൾ നിങ്ങൾ നിരത്തി. എഴുത്തി​ന്റെ​യും ഗവേഷ​ണ​ത്തി​ന്റെ​യും ഗുണനി​ല​വാ​ര​ത്തിൽ ഉണരുക! അഭിന​ന്ദനം അർഹി​ക്കു​ന്നു.

ബി. ഇ., ന്യൂസി​ലൻഡ്‌ (g01 4/22)

ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളൊ​ടൊ​പ്പം ബൈബിൾ പഠിക്കുന്ന ഒരാളാണ്‌. ആറ്റങ്ങ​ളെ​യും കോശ​ങ്ങ​ളെ​യും ഡിഎൻഎ-യെയും കുറിച്ച്‌ നിങ്ങൾ പ്രസി​ദ്ധീ​ക​രിച്ച വിവരങ്ങൾ വായി​ച്ച​പ്പോൾ ദൈവ​ത്തി​ന്റെ അസ്‌തി​ത്വ​ത്തി​ലുള്ള എന്റെ വിശ്വാ​സം തീർച്ച​യാ​യും ശക്തി​പ്പെട്ടു.

ടി. കെ., ജപ്പാൻ (g01 4/22)

മഴവില്ല്‌ ഉണ്ടാകു​ന്നത്‌ എന്തു​കൊണ്ട്‌, പുല്ലിനു പച്ചനിറം ഉള്ളത്‌ എന്തു​കൊണ്ട്‌, ഒരു ആറ്റം എന്താണ്‌ എന്നൊക്കെ എനിക്കി​പ്പോൾ വിശദീ​ക​രി​ക്കാ​നാ​കും! ഉണരുക! ഒരു ശാസ്‌ത്ര മാസിക അല്ലെങ്കി​ലും, സ്രഷ്ടാ​വി​ലുള്ള വിശ്വാ​സത്തെ പിന്താ​ങ്ങുന്ന ശാസ്‌ത്രീയ തെളി​വു​കൾ അത്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു.

എം. എഫ്‌., ഐക്യ​നാ​ടു​കൾ (g01 4/22)

രക്തപ്പകർച്ച കൂടാ​തെ​യുള്ള രോഗസൗഖ്യം “മനസ്സാക്ഷി സംബന്ധ​മായ പ്രശ്‌നം” (സെപ്‌റ്റം​ബർ 8, 2000) എന്ന ലേഖനം എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. എനിക്ക്‌ അക്യൂട്ട്‌ പ്രോ​മൈ​യെ​ലോ​സൈ​റ്റിക്‌ ലൂക്കി​മിയ ആണെന്ന്‌ കണ്ടുപി​ടി​ച്ച​പ്പോ​ഴത്തെ എന്റെ അവസ്ഥ ആ ലേഖന​ത്തിൽ പരാമർശിച്ച ഡാർളി​ന്റേ​തിൽനി​ന്നും ഒട്ടും വ്യത്യ​സ്‌ത​മാ​യി​രു​ന്നില്ല. അവൾക്കു സംഭവി​ച്ചതു തന്നെയാണ്‌ അതിനു​ശേഷം എനിക്കും സംഭവി​ച്ചത്‌. ഞാൻ ഏതാനും ദിവസം കൂടിയേ ജീവി​ച്ചി​രി​ക്ക​യു​ള്ളു എന്ന്‌ എന്നോടു പറഞ്ഞു. അത്‌ കഴിഞ്ഞിട്ട്‌ ഇപ്പോൾ മൂന്നു വർഷം ആയിരി​ക്കു​ന്നു.

എ. ബി., ജർമനി (g01 4/22)