വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തരിശുനിലത്തെ ഫലഭൂയിഷ്‌ഠമാക്കുന്നു

തരിശുനിലത്തെ ഫലഭൂയിഷ്‌ഠമാക്കുന്നു

തരിശു​നി​ലത്തെ ഫലഭൂ​യി​ഷ്‌ഠ​മാ​ക്കു​ന്നു

ഇന്ത്യയിലെ ഉണരുക! ലേഖകൻ

വടക്കേ ഇന്ത്യൻ ജില്ലയായ ലഡാക്കി​ലെ തരിശു​നി​ലങ്ങൾ എങ്ങനെ കൂടുതൽ ഫലഭൂ​യി​ഷ്‌ഠ​മാ​ക്കാൻ കഴിയും? ജോലി​യിൽ നിന്നു വിരമിച്ച ഒരു സിവിൽ എഞ്ചിനീ​യ​റായ റ്റ്‌സെ​വാങ്‌ നോർഫെ​ലി​നെ നിരന്തരം അലട്ടി​ക്കൊ​ണ്ടി​രുന്ന ഒരു ചോദ്യ​മാ​യി​രു​ന്നു അത്‌. ഹിമാലയ പർവത​ത്തി​ന്റെ ഉയർന്ന നിരക​ളിൽ ഉള്ള പ്രകൃ​തി​ജന്യ ഹിമാ​നി​കൾ (glaciers) ഉരുകി​യൊ​ലി​ക്കാൻ തുടങ്ങു​ന്നതു ജൂണിൽ മാത്ര​മാണ്‌. അതു​കൊണ്ട്‌, മഴ ദുർല​ഭ​മായ ഏപ്രിൽ മാസത്തിൽ കൃഷി​ക്കാ​വ​ശ്യ​മായ വെള്ളം കർഷകർക്കു ലഭിക്കാ​റില്ല. നോർഫെൽ ഇതിന്‌ ഒരു വിദഗ്‌ധ പരിഹാ​രം കണ്ടെത്തി: മഞ്ഞ്‌ നേരത്തേ ഉരുകാൻ തുടങ്ങുന്ന, പർവത​ത്തി​ന്റെ ഉയരം കുറഞ്ഞ നിരക​ളിൽ കൃത്രിമ ഹിമാ​നി​കൾ നിർമി​ക്കുക.

ഇന്ത്യൻ വാർത്താ മാസി​ക​യായ ദ വീക്ക്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, നോർഫെ​ലും സംഘവും പർവത​ത്തിൽ നിന്നുള്ള ഒരു ജലപ്ര​വാ​ഹത്തെ 200 മീറ്റർ നീളമുള്ള ഒരു കനാലി​ലേക്കു തിരി​ച്ചു​വി​ട്ടു. അതിൽനി​ന്നു മെല്ലെ, നിയ​ന്ത്രിത അളവിൽ വെള്ളം താഴേക്ക്‌ ഒലിച്ചി​റ​ങ്ങു​ന്ന​തിന്‌ 70 ഓവു​ക​ളും ഉണ്ടാക്കി. മലഞ്ചെ​രു​വി​ന്റെ താഴ്‌ഭാ​ഗ​ത്താ​യി ഉയർത്തി​ക്കെ​ട്ടി​യി​രി​ക്കുന്ന കൽത്തി​ട്ട​ക​ളിൽ എത്തുന്ന​തി​നു മുമ്പു​തന്നെ വെള്ളം ഉറഞ്ഞു പോകും. അങ്ങനെ കൂടി​ക്കൂ​ടി വരുന്ന ഹിമം ഒടുവിൽ ആ തിട്ടക​ളെ​യും മൂടു​മാ​യി​രു​ന്നു. പർവത​ത്തി​ന്റെ തണലി​ലാ​യ​തി​നാൽ ഏപ്രി​ലിൽ താപനില കൂടു​മ്പോ​ഴേ ഈ ഹിമാനി ഉരുകു​മാ​യി​രു​ന്നു​ള്ളൂ. അങ്ങനെ ആ സമയത്തെ കൃഷിക്ക്‌ അത്യാ​വ​ശ്യ​മായ വെള്ളം ലഭ്യമാ​കു​മാ​യി​രു​ന്നു.

കൃത്രിമ ഹിമാനി നിർമി​ക്കുക എന്ന ആശയം വിജയ​പ്ര​ദ​മാ​യി​രു​ന്നോ? നോർഫെ​ലി​ന്റെ ആശയം വളരെ പ്രാ​യോ​ഗി​ക​മെന്നു തെളിഞ്ഞു. ലഡാക്കിൽ ഇതി​നോ​ടകം അത്തരത്തി​ലുള്ള പത്തു ഹിമാ​നി​കൾ നിർമി​ച്ചു കഴിഞ്ഞി​രി​ക്കു​ന്നു. കുറേ​യെണ്ണം കൂടെ നിർമി​ക്കാ​നുള്ള പദ്ധതികൾ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 1,372 മീറ്റർ ഉയരത്തിൽ നിർമി​ച്ചി​ട്ടുള്ള ഇത്തരത്തി​ലുള്ള ഒരു ഹിമാനി ഏകദേശം 3.4 കോടി ലിറ്റർ വെള്ളം പ്രദാനം ചെയ്യുന്നു. അതിന്റെ നിർമാ​ണ​ത്തി​നു വന്ന ചെലവോ? “ഒരു കൃത്രിമ ഹിമാനി നിർമി​ക്കു​ന്ന​തിന്‌ ഏകദേശം രണ്ടു മാസം വേണ്ടി​വ​രും, 80,000 രൂപ ചെലവും. അതിൽ അധിക​വും പണിക്കൂ​ലി​യാണ്‌” എന്ന്‌ ദ വീക്ക്‌ പറയുന്നു.

മനുഷ്യ​ന്റെ ബുദ്ധി​വൈ​ഭവം ശരിയായ മാർഗ​ത്തിൽ ഉപയോ​ഗി​ക്കു​മ്പോൾ വളരെ പ്രയോ​ജ​ന​പ്രദം എന്നു തെളി​യു​ന്നു. ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തിൻ കീഴിൽ മനുഷ്യ​വർഗ​ത്തിന്‌ എന്തൊക്കെ നേട്ടങ്ങൾ കൈവ​രി​ക്കാ​നാ​കും എന്നതിനെ കുറി​ച്ചൊ​ന്നു ചിന്തിച്ചു നോക്കൂ! ബൈബിൾ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കും; നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കും. . . . മരുഭൂ​മി​യിൽ വെള്ളവും നിർജ്ജ​ന​പ്ര​ദേ​ശത്തു തോടു​ക​ളും പൊട്ടി പുറ​പ്പെ​ടും.” (യെശയ്യാ​വു 35:1, 6) നമ്മുടെ ഭൂമിയെ മനോ​ജ്ഞ​മാ​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും! (g01 4/8)

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

Arvind Jain, The Week Magazine