വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സ്‌ഫോടക നഗരങ്ങൾ”

“സ്‌ഫോടക നഗരങ്ങൾ”

“സ്‌ഫോ​ടക നഗരങ്ങൾ”

“മുമ്പ​ത്തെ​ക്കാൾ അധിക​മാ​യി ആളുകൾ ഇന്ന്‌ മറ്റു സ്ഥലങ്ങളി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു. ഒരു മെച്ചപ്പെട്ട ജീവിതം തേടി വീടു​വി​ടുന്ന മിക്കയാ​ളു​ക​ളും പോകു​ന്നത്‌ ഏതെങ്കി​ലും നഗരത്തി​ലേ​ക്കാണ്‌.”

“വികസ്വര ലോക​ത്തി​ലെ സ്‌ഫോ​ടക നഗരങ്ങൾ” എന്ന ശീർഷ​ക​ത്തി​ലുള്ള ഒരു ലേഖന​ത്തി​ന്റെ ആമുഖ​ത്തിൽ വിദേശ കാര്യങ്ങൾ (ഇംഗ്ലീഷ്‌) എന്ന പ്രസി​ദ്ധീ​ക​രണം പ്രസ്‌താ​വി​ച്ച​താണ്‌ അത്‌. ആ ലേഖനം പറയു​ന്ന​ത​നു​സ​രിച്ച്‌, നഗരങ്ങ​ളി​ലെ ‘ശോഭ​ന​മായ അവസര​ങ്ങ​ളാൽ ആകർഷി​ക്ക​പ്പെട്ട്‌ അനേകർ അങ്ങോട്ടു പോകു​ന്നു. മറ്റുചി​ല​രാ​കട്ടെ, ഗ്രാമ​പ്ര​ദേ​ശത്തെ രാഷ്‌ട്രീ​യ​വും സാമ്പത്തി​ക​വു​മായ പ്രശ്‌ന​ങ്ങ​ളും ജനസം​ഖ്യാ സമ്മർദ​ങ്ങ​ളും പരിസ്ഥി​തി തകർച്ച​യും നിമിത്തം നഗരങ്ങ​ളി​ലേക്കു പോകാൻ നിർബ​ന്ധി​ത​രാ​കു​ന്നു.’

എത്ര വേഗത്തി​ലാണ്‌ നഗരങ്ങൾ വളരു​ന്നത്‌? ഓരോ ആഴ്‌ച​യി​ലും ലോക​ത്തി​ലെ നഗരങ്ങ​ളിൽ എത്തുന്ന​വ​രു​ടെ എണ്ണം പത്തു ലക്ഷത്തി​ലേറെ ആണെന്ന്‌ ചിലർ കണക്കാ​ക്കു​ന്നു! വികസ്വര രാജ്യ​ങ്ങ​ളി​ലെ 200-ലധികം നഗരങ്ങ​ളിൽ ഓരോ​ന്നി​ലും ഇപ്പോൾ ജനസംഖ്യ പത്തു ലക്ഷത്തി​ല​ധി​ക​മാണ്‌. 20-ഓളം നഗരങ്ങ​ളിൽ, ആളുക​ളു​ടെ എണ്ണം ഒരു കോടി​യിൽ എത്തിയി​രി​ക്കു​ന്നു! നഗരങ്ങ​ളി​ലേ​ക്കുള്ള ജനങ്ങളു​ടെ ഒഴുക്കിൽ യാതൊ​രു കുറവും ഉണ്ടാകു​മെന്നു തോന്നു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, നൈജീ​രി​യ​യി​ലെ ലേഗോസ്‌ എന്ന നഗരത്തി​ന്റെ കാര്യ​മെ​ടു​ക്കുക. വേൾഡ്‌വാച്ച്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, “2015 എന്ന വർഷം ആകു​മ്പോ​ഴേക്ക്‌ ലേഗോ​സിൽ 2.5 കോടി​യോ​ളം ആളുകൾ ഉണ്ടായി​രി​ക്കാ​നി​ട​യുണ്ട്‌. അങ്ങനെ അത്‌ ലോക​ത്തി​ലെ ഏറ്റവും വലിയ നഗരങ്ങ​ളിൽ പതിമൂ​ന്നാ​മത്തെ സ്ഥാനത്തു​നിന്ന്‌ മൂന്നാ​മത്തെ സ്ഥാന​ത്തേക്ക്‌ ഉയരും.”

ഇതു ഭാവിയെ സംബന്ധിച്ച ശുഭക​ര​മായ ഒരു സൂചന അല്ലെന്ന്‌ പല വിദഗ്‌ധ​രും കരുതു​ന്നു. ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ, ശാസ്‌ത്രീയ, സാംസ്‌കാ​രിക സംഘട​ന​യു​ടെ മുൻ ഡയറക്‌ടർ ജനറലായ ഫേഡേ​റി​ക്കോ മായോർ, 2035 എന്ന വർഷമാ​കു​മ്പോ​ഴേക്ക്‌ “ഇന്നു നിലവി​ലുള്ള നഗരങ്ങ​ളിൽ മുന്നൂറ്‌ കോടി ആളുകൾ കൂടി വസിക്കു​ന്നു​ണ്ടാ​യി​രി​ക്കും” എന്നു മുന്നറി​യി​പ്പു നൽകുന്നു. ഇത്രയ​ധി​കം ആളുകളെ പാർപ്പി​ക്കാൻ “അടുത്ത നാൽപ്പതു വർഷം കഴിയു​മ്പോ​ഴേ​ക്കും ഓരോ​ന്നി​ലും 30 ലക്ഷം ആളുക​ളുള്ള ആയിരം നഗരങ്ങൾ കൂടി നാം നിർമി​ക്കേ​ണ്ടി​വ​രും, വർഷത്തിൽ ഇരുപ​ത്തഞ്ചു വീതം.”

നഗരജ​ന​ത​യു​ടെ എണ്ണം അതി​വേഗം വർധി​ക്കു​ന്നത്‌ ലോക​മെ​ങ്ങു​മുള്ള നഗരങ്ങ​ളു​ടെ​മേൽ വിനാ​ശ​ക​മായ ഒരു ഫലം ചെലു​ത്തു​ന്നു​വെ​ന്നും വിദഗ്‌ധർ പറയുന്നു. സമ്പദ്‌സ​മൃ​ദ്ധ​മായ വ്യവസാ​യ​വ​ത്‌കൃത രാജ്യ​ങ്ങ​ളി​ലെ നഗരങ്ങ​ളും ഇതിൽ പെടും. നഗരങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? ഇതു നിങ്ങളെ എങ്ങനെ​യാ​യി​രി​ക്കാം ബാധി​ക്കു​ന്നത്‌? ഇതിന്‌ എന്തെങ്കി​ലും പരിഹാര മാർഗങ്ങൾ ഉണ്ടോ? പിൻവ​രുന്ന ലേഖനങ്ങൾ ഈ സുപ്ര​ധാന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു. (g01 4/8)