വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക്‌ കവര വിളക്കു മരത്തെ രക്ഷപ്പെടുത്താൻ കഴിയുമോ?

നമുക്ക്‌ കവര വിളക്കു മരത്തെ രക്ഷപ്പെടുത്താൻ കഴിയുമോ?

നമുക്ക്‌ കവര വിളക്കു മരത്തെ രക്ഷപ്പെ​ടു​ത്താൻ കഴിയു​മോ?

ബ്രസീലിലെ ഉണരുക! ലേഖകൻ

ഒരു കാലത്ത്‌ തെക്കൻ ബ്രസീ​ലിൽ മൊത്തം പൈൻ മരങ്ങളാ​യി​രു​ന്നു. കവരങ്ങൾ അഥവാ ശിഖര​ങ്ങ​ളുള്ള വിളക്കി​നെ അനുസ്‌മ​രി​പ്പി​ക്കുന്ന അവയുടെ രൂപം, ഒരിന​ത്തിന്‌ “കവര വിളക്കു മരം”എന്ന പേരു വരാൻ ഇടയാക്കി. അതിന്‌ പാരനാ പൈൻ, ബ്രസീ​ലി​യൻ പൈൻ എന്നും പേരുണ്ട്‌.

കവര വിളക്കു മരത്തിൽ ഞാന്നു​കി​ട​ക്കുന്ന രേണു​ശ​ങ്കു​ക്കൾക്ക്‌ (cones) ഗ്രേപ്പ്‌ഫ്രൂ​ട്ടി​നെ​ക്കാ​ളും (10 മുതൽ 15 വരെ സെന്റി​മീ​റ്റർ വ്യാസ​മുള്ള ഒരുതരം നാരങ്ങ) വലിപ്പം വരും. ചിലതിന്‌ 5 കിലോ​ഗ്രാം​വരെ ഭാരമുണ്ട്‌. ഒരു രേണു​ശ​ങ്കു​വിൽ 150 വരെ വിത്തുകൾ ഉണ്ടായി​രു​ന്നേ​ക്കാം. പോർച്ചു​ഗീസ്‌ ഭാഷയിൽ ഇവയെ പിന്യോ​യിൻസ എന്നാണു പറയുക. രേണു​ശങ്കു പാകമാ​കു​മ്പോൾ അത്‌ വലിയ ശബ്ദത്തോ​ടെ പൊട്ടി​ത്തു​റന്ന്‌ വിത്തുകൾ പുറത്തു​വ​രും.

ചെസ്‌ന​ട്ടി​ന്റെ സ്വാദും മണവും ഉള്ള ഈ വിത്തുകൾ മനുഷ്യ​രും പക്ഷിമൃ​ഗാ​ദി​ക​ളും ആഹാര​മാ​ക്കാ​റുണ്ട്‌. മാംസ്യ​വും കാൽസ്യ​വും ധാരാ​ള​മാ​യി അടങ്ങിയ പിന്യോ​യിൻസ്‌ ഒരുകാ​ലത്ത്‌ തെക്കൻ ബ്രസീ​ലി​ലെ ചില തദ്ദേശ ഗോ​ത്ര​ക്കാ​രു​ടെ പ്രധാന ഭക്ഷണമാ​യി​രു​ന്നു. ഈ വിത്തുകൾ ഇന്നും ആളുകൾ കഴിക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ബ്രസീ​ലി​ലെ സാന്റ കാറ്ററിന സംസ്ഥാ​ന​ത്തി​ലെ പാസോക്ക ഡി പിന്യാ​വുൻ (ഉടച്ച പിന്യോ​യിൻസ്‌) പോലുള്ള പ്രാ​ദേ​ശിക വിഭവ​ങ്ങ​ളിൽ അവ കണ്ടുവ​രു​ന്നു.

കവര വിളക്കു മരത്തിന്റെ തടി നല്ലതാ​ണെന്ന്‌ 18-ാം നൂറ്റാ​ണ്ടി​ലെ യൂറോ​പ്യൻ കുടി​യേ​റ്റ​ക്കാർ കണ്ടുപി​ടി​ച്ച​തോ​ടെ അതിന്റെ കഷ്ടകാലം തുടങ്ങി. പിന്നെ താമസ​മു​ണ്ടാ​യില്ല, വീടുകൾ പണിയു​ന്ന​തി​നു​വേണ്ടി ആളുകൾ ആ മരങ്ങൾ വെട്ടി​യെ​ടു​ക്കാൻ തുടങ്ങി. ചോള​വ​യ​ലു​കൾക്കും മുന്തി​രി​ത്തോ​ട്ട​ങ്ങൾക്കും ആവശ്യ​മായ സ്ഥലം ഉണ്ടാക്കി​യെ​ടു​ക്കു​ന്ന​തി​നാ​യി അവ വെറുതെ വെട്ടി​നീ​ക്കാ​നും ആളുകൾ ഒരു മടിയും വിചാ​രി​ച്ചില്ല. കാല​ക്ര​മേണ, പുതിയ മരങ്ങൾ നട്ടുപി​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ വേഗത്തി​ലാ​യി മരം​വെട്ടൽ. ഇപ്പോൾ, അവിട​വി​ടെ​യാ​യി ഏതാനും പൈൻമര കാടുകൾ മാത്രമേ അവശേ​ഷി​ക്കു​ന്നു​ള്ളൂ. ഇത്‌ കവര വിളക്കു മരത്തിന്റെ പണപര​മായ മൂല്യം കുതി​ച്ചു​യ​രു​ന്ന​തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. “പൈൻ മേലാൽ വെറും തടി അല്ല. അത്‌ പൊന്നാണ്‌,” 50 വർഷമാ​യി ഈ മരത്തിന്റെ തടി കൈകാ​ര്യം ചെയ്യുന്ന ഒരു വ്യക്തി പറഞ്ഞു.

ആഷുർ ജെയ്‌ ഇല്ലായി​രു​ന്നെ​ങ്കിൽ കവര വിളക്കു മരത്തിന്‌ പണ്ടേ വംശനാ​ശം സംഭവി​ച്ചേനെ എന്ന്‌ ഗവേഷകർ പറയുന്നു. തെല്ലു​നേരം പോലും അടങ്ങി​യി​രി​ക്കാൻ കൂട്ടാ​ക്കാത്ത ഈ പക്ഷിയു​ടെ ആഹാരം പ്രസ്‌തുത മരത്തിന്റെ വിത്തു​ക​ളാണ്‌. അവ ആ വിത്തു​ക​ളിൽ ചിലത്‌ മോസ്‌ ചെടി​ക​ളി​ലും നിർജീ​വ​മായ പന്നൽമ​ര​ങ്ങ​ളി​ലും കൊണ്ടു​പോ​യി സൂക്ഷി​ച്ചു​വെ​ക്കു​ന്നു. ഇവയിൽ പലതും പിന്നീട്‌ പൊട്ടി​മു​ള​യ്‌ക്കു​ന്നു. ആഷുർ ജെയ്‌ കവര വിളക്കു മരങ്ങൾ നട്ടുപി​ടി​പ്പി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്നു വേണ​മെ​ങ്കിൽ പറയാം! എന്നാൽ, സങ്കടക​ര​മെന്നു പറയട്ടെ, പൈൻമര കാടു​ക​ളു​ടെ നാശം നിമിത്തം ആഷുർ ജെയ്‌ക​ളു​ടെ എണ്ണവും കുറഞ്ഞു​വ​രി​ക​യാണ്‌.

മരംമു​റി​ക്ക​ലിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ചില കമ്പനികൾ ഇപ്പോൾ തുണ്ടു വനങ്ങൾ പരിര​ക്ഷി​ക്കാ​നും തെക്കൻ ബ്രസീ​ലി​ന്റെ ചില ഭാഗങ്ങ​ളിൽ കവര വിളക്കു മരങ്ങൾ വീണ്ടും നട്ടുപി​ടി​പ്പി​ക്കാ​നും തുടങ്ങി​യി​ട്ടുണ്ട്‌. ഒരുപക്ഷേ ഈ മരങ്ങൾക്ക്‌ ഒരു നല്ല കാലം വന്നേക്കാം. (g01 5/8)

[18-ാം പേജിലെ ചിത്രങ്ങൾ]

ഓരോ രേണു​ശ​ങ്കു​വി​ലും 150 വരെ “പിന്യോ​യിൻസ്‌” ഉണ്ട്‌

[കടപ്പാട്‌]

മരവും രേണുശങ്കുക്കളും: Marcos Castelani