വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭീകരപ്രവർത്തനം—അതിന്റെ അന്ത്യം ആസന്നം!

ഭീകരപ്രവർത്തനം—അതിന്റെ അന്ത്യം ആസന്നം!

ഭീകര​പ്ര​വർത്തനംഅതിന്റെ അന്ത്യം ആസന്നം!

ജെറൂ​സ​ലേ​മി​ലെ ഒരു ബസ്‌, അല്ലെങ്കിൽ ഒക്‌ല​ഹോമ നഗരത്തി​ലെ ഒരു ഗവൺമെന്റ്‌ കെട്ടിടം, അതുമ​ല്ലെ​ങ്കിൽ മോസ്‌കോ​യി​ലെ ഒരു പാർപ്പിട സമുച്ചയം. ഇവയെ​ല്ലാം ഭീകര​പ്ര​വർത്ത​ക​രു​ടെ ലക്ഷ്യങ്ങ​ളാ​യേ​ക്കാം. രാഷ്‌ട്രീയ നേതാ​ക്ക​ളെ​യോ സൈനിക തലവന്മാ​രെ​യോ സാമ്പത്തിക നേതാ​ക്ക​ന്മാ​രെ​യോ ഒക്കെ ഒരു പാഠം പഠിപ്പി​ക്കാ​നാ​യി​രി​ക്കാം ഭീകര​പ്ര​വർത്തകർ പ്രത്യ​ക്ഷ​ത്തിൽ ആഗ്രഹി​ക്കു​ന്ന​തെ​ങ്കി​ലും, അവരുടെ തത്ത്വങ്ങ​ളും ലക്ഷ്യവും തമ്മിൽ യാതൊ​രു ബന്ധവും ഇല്ലാത്ത​താ​യി തോന്നു​ന്നു. മിക്ക സന്ദർഭ​ങ്ങ​ളി​ലും അവർ ലക്ഷ്യമി​ടു​ന്നത്‌ സാധാ​ര​ണ​ക്കാ​രായ ജനങ്ങളെ—തങ്ങളുടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി യാതൊ​രു ബന്ധവും ഇല്ലാത്ത​വരെ—ആണ്‌. അപ്പോൾപ്പി​ന്നെ എന്തിനാണ്‌ തീവ്ര​വാ​ദി​കൾ ഭീകര​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നത്‌?

ഭീകര​പ്ര​വർത്ത​നങ്ങൾ എന്തു​കൊണ്ട്‌?

ഭീകര​പ്ര​വർത്ത​ന​ങ്ങ​ളെ​ല്ലാം വളരെ ആസൂ​ത്രി​ത​മാ​യി മുൻകൂ​ട്ടി ചിന്തിച്ച്‌ നടത്തു​ന്ന​വ​യാണ്‌. ആളുകളെ കൊല്ലു​ക​യോ പരി​ക്കേൽപ്പി​ക്കു​ക​യോ ചെയ്യുക എന്നതല്ല ഭീകര​പ്ര​വർത്ത​ക​രു​ടെ പ്രധാന ലക്ഷ്യം. മറിച്ച്‌, അവയൊ​ക്കെ അവരുടെ ലക്ഷ്യം കൈവ​രി​ക്കു​ന്ന​തി​നുള്ള വെറും മാർഗ​ങ്ങ​ളാണ്‌, അധികാ​ര​ത്തി​നു തുരങ്കം വെക്കാ​നും തങ്ങളി​ലേക്ക്‌ ശ്രദ്ധ ആകർഷി​ക്കാ​നും വേണ്ടി ഞെട്ടലി​ന്റെ​യും ഭീതി​യു​ടെ​യും ഒരു അന്തരീക്ഷം സൃഷ്ടി​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗം. ഭീകര​പ്ര​വർത്ത​ന​ങ്ങൾക്കു പിന്നിലെ ചില ഘടകങ്ങൾ പരിചി​ന്തി​ക്കുക.

വിദ്വേ​ഷം. “ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ . . . ഇന്ധനം വിദ്വേ​ഷ​മാണ്‌,” യു.എസ്‌. ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെ​സ്റ്റി​ഗേ​ഷ​നി​ലെ ലൂയിസ്‌ ജെ. ഫ്രീ പ്രസ്‌താ​വി​ച്ചു. “അത്തരം വിദ്വേ​ഷം വെച്ചു​പു​ലർത്തു​ന്നവർ സങ്കുചിത മനഃസ്ഥി​തി​യു​ടെ​യും ഗൂഢാ​ലോ​ച​ന​യു​ടെ​യും അജ്ഞതയു​ടെ​യും ഒരു ലോക​ത്തി​ലാ​ണു ജീവി​ക്കു​ന്നത്‌.”

അടിച്ച​മർത്തൽ. “തീർച്ച​യാ​യും മറ്റു സംസ്‌കാ​ര​ങ്ങളെ പാടേ നശിപ്പി​ക്കു​ക​യെന്ന അയുക്തിക ലക്ഷ്യമുള്ള രാഷ്‌ട്ര നേതാ​ക്ക​ന്മാ​രും വിഭാ​ഗീയ നേതാ​ക്ക​ന്മാ​രും ഉണ്ട്‌” എന്ന്‌ സ്റ്റിവൻ ബോമാൻ കഴുകൻ കരയു​മ്പോൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതു​ന്നു. “എന്നാൽ ഭീകര​പ്ര​വർത്തനം പലപ്പോ​ഴും ജനിക്കു​ന്നത്‌ നിരാ​ശ​യിൽ നിന്നാണ്‌ എന്നതും വ്യക്തമാണ്‌.”

നൈരാ​ശ്യം. “പലപ്പോ​ഴും . . . ഒരു വ്യക്തിയെ ഭീകര​പ്ര​വർത്ത​ക​നാ​ക്കി മാറ്റു​ന്നത്‌ രാഷ്‌ട്രീയ, സാമൂ​ഹിക, സാമ്പത്തിക ശക്തിക​ളു​ടെ ചെയ്‌തി​കൾ നിമി​ത്ത​മു​ണ്ടാ​കുന്ന നിരാ​ശാ​ബോ​ധ​മാണ്‌,” നഗര ഭീകര​പ്ര​വർത്തനം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ എഡിറ്റർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

അനീതി. “ഭീകര​പ്ര​വർത്തനം ഒരു പ്രശ്‌ന​ത്തി​ന്റെ ലക്ഷണമാണ്‌, അല്ലാതെ യഥാർഥ കാരണമല്ല” എന്ന്‌ “ഭീകര​പ്ര​വർത്തന നയം” എന്ന ലേഖന​ത്തിൽ മൈക്കിൾ ഷിമോഫ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അദ്ദേഹം ഇങ്ങനെ തുടരു​ന്നു: “നമ്മുടെ ദീർഘ​കാല ലക്ഷ്യം ഭീകര​പ്ര​വർത്ത​ന​ത്തി​നു പിന്നി​ലുള്ള സാമൂ​ഹി​ക​വും രാഷ്‌ട്രീ​യ​വു​മായ അടിസ്ഥാന കാരണങ്ങൾ ഇല്ലായ്‌മ ചെയ്യുക എന്നതാ​യി​രി​ക്കണം. . . . ഭീകര​പ്ര​വർത്ത​ന​ത്തിന്‌ എതി​രെ​യുള്ള നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കൊ​പ്പം സ്വാത​ന്ത്ര്യ​വും അന്തസ്സും നീതി​യും മനുഷ്യ​ത്വ മൂല്യ​ങ്ങ​ളും വർധി​പ്പി​ക്കാ​നുള്ള ഊർജിത ശ്രമങ്ങ​ളും വേണം. ഊർജിത ശ്രമങ്ങൾ ഫലപ്ര​ദ​മാ​യി​ത്തീർന്നാൽ മാത്രമേ നമ്മുടെ ഭീകര​പ്ര​വർത്ത​ന​വി​രുദ്ധ ശ്രമങ്ങൾ വേണ്ടെന്നു വെക്കാൻ നമുക്കു കഴിയൂ.”

ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ കാരണ​ങ്ങ​ളും ചരി​ത്ര​വും ‘മനുഷ്യൻ അവന്റെ ദോഷ​ത്തി​നാ​യി മനുഷ്യ​ന്റെ​മേൽ അധികാ​രം നടത്തി​യി​രി​ക്കു​ന്നു’ എന്ന ബൈബിൾ പ്രസ്‌താ​വ​ന​യു​ടെ സത്യത തെളി​യി​ച്ചി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 8:9, NW) ഭീകര​പ്ര​വർത്ത​നത്തെ ഊട്ടി​വ​ളർത്തി​യി​രി​ക്കുന്ന മനുഷ്യ​ന്റെ സ്വഭാ​വ​വി​ശേ​ഷ​ത​കളെ കുറിച്ചു പോലും ബൈബിൾ മുൻകൂ​ട്ടി പറയു​ക​യു​ണ്ടാ​യി. ‘അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളും’ ആയിരി​ക്കു​മെന്ന്‌ അത്‌ പറയുന്നു.—2 തിമൊ​ഥെ​യൊസ്‌ 3:1-4.

ഭീകര​പ്ര​വർത്ത​ന​ത്തോ​ടു പൊരു​താ​നുള്ള മനുഷ്യ ശ്രമങ്ങൾ എത്രതന്നെ ആത്മാർഥ​മാ​യി​രു​ന്നാ​ലും, അതിന്റെ കാരണങ്ങൾ വിജയ​പ്ര​ദ​മാ​യി പരിഹ​രി​ക്കുക അവർക്കു സാധ്യമല്ല. ബൈബിൾ വസ്‌തു​നി​ഷ്‌ഠ​മായ ഈ വിലയി​രു​ത്തൽ നടത്തുന്നു: “മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വന്നു തന്റെ കാലടി​കളെ നേരെ ആക്കുന്ന​തും സ്വാധീ​നമല്ല.” (യിരെ​മ്യാ​വു 10:23) ഭീകര​പ്ര​വർത്തനം എന്ന പ്രശ്‌നം പരിഹ​രി​ക്കുക മനുഷ്യ പ്രാപ്‌തിക്ക്‌ അതീത​മാ​ണെ​ങ്കി​ലും, അതു ദൈവ​ത്തി​നു കഴിയാത്ത ഒന്നല്ല.

പരിഹാ​രം

അനീതി​ക്കോ അടിച്ച​മർത്ത​ലി​നോ ഇരയാ​യി​ട്ടു​ള്ള​വർക്കും നൈരാ​ശ്യം അനുഭ​വി​ക്കു​ന്ന​വർക്കും ബൈബി​ളി​ന്റെ പിൻവ​രുന്ന ഈടുറ്റ വാഗ്‌ദാ​ന​ത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ കഴിയും. “നേരു​ള്ളവർ ദേശത്തു വസിക്കും; നിഷ്‌ക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.”—സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

ദൈവ​ത്തി​ന്റെ ആ വാഗ്‌ദാ​നം പെട്ടെ​ന്നു​തന്നെ നിവൃ​ത്തി​യേ​റും. അവൻ ആക്കിവെച്ച ഭരണാ​ധി​കാ​രി​യായ, ഇപ്പോൾ വാഴ്‌ച നടത്തുന്ന യേശു​ക്രി​സ്‌തു അത്‌ ഉറപ്പു​വ​രു​ത്തും. ഒരു ബൈബിൾ പ്രവചനം ക്രിസ്‌തു​വി​നെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അവൻ കണ്ണു​കൊ​ണ്ടു കാണു​ന്ന​തു​പോ​ലെ ന്യായ​പാ​ലനം ചെയ്‌ക​യില്ല; ചെവി​കൊ​ണ്ടു കേൾക്കു​ന്നതു പോലെ വിധി​ക്ക​യു​മില്ല. അവൻ ദരി​ദ്ര​ന്മാർക്കു [“എളിയ​വർക്ക്‌,” NW] നീതി​യോ​ടെ ന്യായം പാലി​ച്ചു​കൊ​ടു​ക്ക​യും ദേശത്തി​ലെ സാധു​ക്കൾക്കു [“സൗമ്യർക്ക്‌,” NW] നേരോ​ടെ വിധി​ക​ല്‌പി​ക്ക​യും ചെയ്യും.”—യെശയ്യാ​വു 11:3, 4.

അതേ, ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു പെട്ടെ​ന്നു​തന്നെ സകല അനീതി​യും തുടച്ചു​മാ​റ്റും, ഒപ്പം അതിന്‌ ഉത്തരവാ​ദി​ക​ളാ​യ​വ​രെ​യും. ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ പുതിയ വ്യവസ്ഥി​തി​യിൽ, ഭീകര​പ്ര​വർത്ത​ന​മോ മറ്റു തരത്തി​ലുള്ള എന്തെങ്കി​ലും അക്രമ​മോ മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. അപ്പോൾ ഭൂമി​യി​ലുള്ള സകലരും അപകട ഭീഷണി​യി​ല്ലാ​തെ സുരക്ഷി​ത​മാ​യി വസിക്കും.—വെളി​പ്പാ​ടു 21:3-5. (g01 5/22)

[12-ാം പേജിലെ ചിത്രം]

ദൈവം ഉടൻതന്നെ സകല അക്രമ​വും അനീതി​യും തുടച്ചു​നീ​ക്കു​മെന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു