വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി

അവളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി

അവളുടെ വിശ്വാ​സത്തെ അതു ബലപ്പെ​ടു​ത്തി

യുദ്ധമി​ല്ലാത്ത ഒരു ലോകം എന്നെങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌) എന്ന 32 പേജുള്ള ലഘുപ​ത്രി​കയെ കുറിച്ച്‌ ന്യൂ​യോർക്കി​ലുള്ള ഒരു വനിത ഇങ്ങനെ എഴുതി: “ഈ ലഘുപ​ത്രിക ഞാൻ എത്രയ​ധി​കം വിലമ​തി​ക്കു​ക​യും ആസ്വദി​ക്കു​ക​യും ചെയ്‌തു എന്ന്‌ നിങ്ങളെ അറിയി​ക്കാ​തി​രി​ക്കാൻ എനിക്കു കഴിയു​ന്നില്ല. കാരണം, എന്റെ ഹൃദയത്തെ ഇത്രമാ​ത്രം സ്‌പർശി​ച്ചി​ട്ടുള്ള മറ്റൊരു പ്രസി​ദ്ധീ​ക​രണം ഇല്ല! അതും ഞാൻ ഒരു യഹൂദ​മ​ത​സ്ഥ​യ​ല്ലാ​ഞ്ഞി​ട്ടു​കൂ​ടി. വാസ്‌ത​വ​ത്തിൽ എന്റെ അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു.

“യഹൂദരെ ഉദ്ദേശി​ച്ചു തയ്യാറാ​ക്കി​യത്‌ ആയതു​കൊണ്ട്‌ ആ ലഘുപ​ത്രിക വായി​ക്കാൻ ആദ്യം എനിക്കു മടിയാ​യി​രു​ന്നു. എനിക്ക്‌ അത്‌ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നാണ്‌ ഞാൻ കരുതി​യത്‌. എന്നാൽ എനിക്കു തെറ്റു​പറ്റി. അതിലെ വിവര​ങ്ങ​ളെ​ല്ലാം വളരെ വ്യക്തവും യുക്തി​പൂർവ​ക​വു​മായ വിധത്തി​ലാണ്‌ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌.”

ചരി​ത്ര​ത്തിൽ ചില ജനവി​ഭാ​ഗങ്ങൾ കടുത്ത ദുരിതം സഹിച്ചി​ട്ടുണ്ട്‌. യഹൂദരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ വളരെ സത്യമാണ്‌, വിശേ​ഷി​ച്ചും കഴിഞ്ഞ നൂറ്റാ​ണ്ടിൽ നാസികൾ അവരെ കൂട്ട​ക്കൊല ചെയ്‌ത സമയത്ത്‌. യുദ്ധമി​ല്ലാത്ത ഒരു ലോകം എന്നെങ്കി​ലും വരുമോ? എന്ന ലഘുപ​ത്രിക വായി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. “ദൈവം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?,” “സത്യ​ദൈ​വത്തെ അറിയൽ—അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?,” “ആർ രാഷ്‌ട്ര​ങ്ങളെ സമാധാ​ന​ത്തി​ലേക്ക്‌ നയിക്കും?” എന്നിങ്ങ​നെ​യുള്ള വിഷയങ്ങൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു.

ഈ ലഘുപ​ത്രി​കയെ കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌, ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ കാണുന്ന മേൽവി​ലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന ഉചിത​മായ വിലാ​സ​ത്തി​ലോ അയയ്‌ക്കുക.(g01 6/22)

യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കി​ലും വരുമോ? (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന ലഘുപ​ത്രി​കയെ കുറി​ച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താത്‌പ​ര്യ​പ്പെ​ടു​ന്നു.

□സൗജന്യ ഭവന ബൈബിൾ അധ്യയ​ന​ത്തിന്‌ ആഗ്രഹി​ക്കു​ന്നു. ദയവായി ബന്ധപ്പെ​ടുക.