വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

സ്റ്റോക്ക്‌ മാർക്കറ്റ്‌ “സ്റ്റോക്ക്‌ മാർക്ക​റ്റിൽ പണം നിക്ഷേ​പി​ക്കു​ന്നതു ബുദ്ധി​യാ​ണോ?” എന്ന ലേഖന​ത്തി​നു നന്ദി. (നവംബർ 8, 2000) വളരെ സമനി​ല​യോ​ടു കൂടിയ ഒന്നായി​രു​ന്നു അത്‌. ഓഹരി​കൾ സംബന്ധിച്ച ആശ്രയ​യോ​ഗ്യ​മ​ല്ലാത്ത രഹസ്യ​സൂ​ച​ന​കളെ കുറിച്ച്‌ ജാഗ്രത പുലർത്ത​ണ​മെന്ന്‌ അനുഭവം എന്നെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. അവ വൻ നഷ്ടം വരുത്തി​വെ​ച്ചേ​ക്കാം. ഓഹരി വിപണി​യു​ടെ പൊതു​വെ​യുള്ള നിലവാ​രം കണക്കി​ലെ​ടുത്ത്‌ ഓഹരി​കൾ വാങ്ങു​ന്ന​താ​യി​രി​ക്കും ബുദ്ധി.

എൻ. ബി., ജർമനി (g01 6/8)

സ്റ്റോക്ക്‌ മാർക്ക​റ്റിൽ പണം നിക്ഷേ​പി​ക്കു​ന്നത്‌ ഒരുവൻ “ഭാഗ്യ​ദേവ”നിൽ വിശ്വാ​സം അർപ്പി​ക്കു​ന്നെന്ന്‌ അർഥമാ​ക്കു​ന്നില്ല എന്ന പ്രസ്‌താ​വ​ന​യോ​ടു ഞാൻ വിയോ​ജി​ക്കു​ന്നു. (യെശയ്യാ​വു 65:11, പി.ഒ.സി. ബൈബിൾ) യാതൊ​രു വ്യവസ്ഥ​യു​മി​ല്ലാത്ത അസ്ഥിര​മായ ഒരു സംരം​ഭ​ത്തിൽ പണം നിക്ഷേ​പി​ക്കു​ന്നത്‌ ചൂതാട്ടം തന്നെയാണ്‌.

പി. ബി., ഐക്യ​നാ​ടു​കൾ

സ്റ്റോക്ക്‌ മാർക്ക​റ്റിൽ പണം നിക്ഷേ​പി​ക്കു​ന്നത്‌ വൻ നഷ്ടത്തിൽ കലാശി​ച്ചേ​ക്കാ​മെ​ന്നതു ശരിയാണ്‌. മറ്റു പല ബിസി​നസ്‌ സംരം​ഭ​ങ്ങ​ളെ​യും പോ​ലെ​തന്നെ സാധ്യ​ത​യു​ടെ പുറത്താണ്‌ ഇതും ഓടു​ന്നത്‌. എന്നിരു​ന്നാ​ലും, സ്റ്റോക്ക്‌ മാർക്ക​റ്റിൽ പണം നിക്ഷേ​പി​ക്കു​ന്നത്‌ ചൂതാ​ട്ട​മാ​ണെന്നു പറയു​ന്നത്‌ ശരിയാ​യി​രി​ക്കില്ല. ചൂതാ​ട്ട​ത്തിൽ, യഥാർഥ വസ്‌തു​ക്കളല്ല, പണമാണ്‌ കൈമാ​റ്റം ചെയ്യു​ന്നത്‌. എന്നാൽ ഒരു സ്റ്റോക്ക്‌ ആകട്ടെ, ഒരു ബിസി​ന​സ്സി​ന്റെ ഉടമസ്ഥ​ത​യി​ലുള്ള യഥാർഥ ഓഹരി​യെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌ സ്റ്റോക്ക്‌ ഇടപാ​ടു​കൾ നടത്തു​ന്നത്‌ നിയമാ​നു​സൃ​തം വസ്‌തു​ക്കൾ വാങ്ങു​ന്ന​തി​നും വിൽക്കു​ന്ന​തി​നും തുല്യ​മാ​യി കാണാ​വു​ന്ന​താണ്‌.—പത്രാ​ധി​പർ (g01 6/8)

സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌ അടുത്ത​യി​ടെ ഹാങ്‌ ഗ്ലൈഡിങ്‌ നടത്താൻ എനിക്ക്‌ അവസരം കിട്ടി. വളരെ ആകർഷ​ക​മാ​യി തോന്നി​യ​തു​കൊ​ണ്ടാണ്‌ ഞാൻ അതിനു പോയത്‌. എന്നാൽ അതു സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു എന്നറി​യാൻ എനിക്ക്‌ ജിജ്ഞാസ തോന്നി. ഏതാനും ദിവസ​ത്തി​നു ശേഷം “സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌—അതു നിങ്ങൾക്കു​ള്ള​തോ?” എന്ന ലേഖന​ത്തി​ലൂ​ടെ എനിക്ക്‌ അതിനുള്ള ഉത്തരം ലഭിച്ചു. (നവംബർ 8, 2000) ഹാങ്‌ ഗ്ലൈഡിങ്‌ ആവേശം കൊള്ളി​ക്കുന്ന ഒരു അനുഭ​വ​മാണ്‌ എന്നതിനു സംശയ​മില്ല. എന്നാൽ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം അതീവ പ്രാധാ​ന്യ​മു​ള്ള​താ​യ​തു​കൊണ്ട്‌ അത്തര​മൊ​രു വിനോ​ദ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​ലൂ​ടെ എന്റെ ജീവൻ അപകട​ത്തി​ലാ​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.

എം.എം.എസ്‌., ബ്രസീൽ (g01 6/8)

യേശു​വി​നെ സാത്താൻ പരീക്ഷി​ച്ചത്‌ “സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ദർശന​ത്തിൽ” ആയിരു​ന്നു എന്ന്‌ നിങ്ങൾ പറഞ്ഞി​രു​ന്നു. വാസ്‌ത​വ​ത്തിൽ ആ പ്രലോ​ഭ​നങ്ങൾ യഥാർഥ അനുഭ​വങ്ങൾ അല്ലായി​രു​ന്നോ?

സി.ജി.എച്ച്‌., ഐക്യ​നാ​ടു​കൾ

അക്ഷരാർഥ​ത്തിൽ എടുക്കു​ന്ന​പക്ഷം അതേക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണ​ത്തി​ന്റെ പല വശങ്ങളും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. ഉദാഹ​ര​ണ​ത്തിന്‌, “ലോക​ത്തി​ലുള്ള സകല രാജ്യ​ങ്ങ​ളെ​യും അവയുടെ മഹത്വ​ത്തെ​യും” യേശു​വിന്‌ കാണി​ച്ചു​കൊ​ടു​ക്കാൻ സാധി​ക്ക​ത്ത​ക്ക​വി​ധം അത്ര വലിയ ഒരു പർവതം സ്ഥിതി ചെയ്യു​ന്നില്ല. അതു​പോ​ലെ, അക്ഷരീ​യ​മാ​യി തന്നെ ‘വിശുദ്ധ നഗരത്തി​ലേക്ക്‌ കൂട്ടി​ക്കൊ​ണ്ടു പോകാൻ’ അല്ലെങ്കിൽ ‘ദൈവാ​ല​യ​ത്തി​ന്റെ അഗ്രത്തി​ന്മേൽ കൊണ്ടു​പോ​യി നിറു​ത്താൻ’ യേശു സാത്താനെ അനുവ​ദി​ക്കു​മെന്നു തോന്നു​ന്നില്ല. (മത്തായി 4:5-8) തന്മൂലം, ഏതെങ്കി​ലും തരത്തി​ലുള്ള ഒരു ദർശനം ഉൾപ്പെ​ട്ടി​രി​ക്കാം എന്ന്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. അത്‌ എങ്ങനെ​യു​ള്ളത്‌ ആയിരു​ന്നാ​ലും, സാത്താൻ യേശു​വി​ന്റെ​മേൽ കൊണ്ടു​വന്ന പ്രലോ​ഭനം വാസ്‌ത​വ​ത്തി​ലുള്ള ഒന്നായി​രു​ന്നു. അത്തരം പ്രലോ​ഭ​ന​ങ്ങൾക്കു വശംവ​ദ​നാ​കാൻ യേശു കൂട്ടാ​ക്കാ​ഞ്ഞത്‌ ദൈവ​ത്തോ​ടുള്ള അവന്റെ അചഞ്ചല​മായ വിശ്വ​സ്‌ത​ത​യു​ടെ തെളി​വാണ്‌.—പത്രാ​ധി​പർ (g01 6/8)

മെച്ചപ്പെട്ട ആരോ​ഗ്യം ഒരു കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സകൻ എന്ന നിലയി​ലും നിയമാം​ഗീ​കാ​രം നേടിയ ഫിസിക്കൽ തെറാ​പ്പിസ്റ്റ്‌ എന്ന നിലയി​ലും ഞാൻ വൈദ്യ​രം​ഗത്ത്‌ 21 വർഷമാ​യി സേവനം അനുഷ്‌ഠി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കിന്‌ രോഗി​കൾക്കു സഹായം നൽകാൻ എനിക്കു സാധി​ച്ചി​ട്ടുണ്ട്‌. “മെച്ചപ്പെട്ട ആരോ​ഗ്യം—എന്തെല്ലാം തിര​ഞ്ഞെ​ടു​പ്പു​ക​ളാ​ണു​ള്ളത്‌?” (നവംബർ 8, 2000) എന്ന ലേഖന പരമ്പര വായി​ക്കുന്ന അനേക​രും കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികിത്സ അപകട​ക​ര​മാ​ണെന്നു ഭയന്ന്‌ അതിനു വിധേ​യ​രാ​കാൻ മടിക്കു​മോ എന്ന്‌ ഞാൻ വളരെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു.

എ.കെ., ഐക്യ​നാ​ടു​കൾ (g01 6/22)

കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സകൻ കഴുത്തിൽ നടത്തുന്ന തിരുമ്മൽ മൂലം പക്ഷാഘാ​തം ഉണ്ടാ​യേ​ക്കാ​മെന്നു നിങ്ങൾ പ്രസ്‌താ​വി​ച്ചി​രു​ന്നു. കഴിഞ്ഞ 50 വർഷത്തി​ല​ധി​ക​മാ​യി ഞാൻ ഒരു കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സ​ക​നാണ്‌. ഇത്തര​മൊ​രു സംഗതി ഞാൻ കാണു​ക​യോ അതേക്കു​റി​ച്ചു കേൾക്കു​ക​യോ ചെയ്‌തി​ട്ടില്ല.

ബി.ഡി.ബി., ഐക്യ​നാ​ടു​കൾ

കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികിത്സ ആഗ്രഹി​ക്കു​ന്ന​പക്ഷം അതിൽനി​ന്നു വായന​ക്കാ​രെ പിന്തി​രി​പ്പി​ക്കുക എന്നതാ​യി​രു​ന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. “ഉണരുക!” ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “വിദഗ്‌ധ​നായ ഒരു കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സകൻ തിരുമ്മൽ നടത്തി​യ​ശേഷം പാർശ്വ​ഫ​ലങ്ങൾ ഉണ്ടായി​ട്ടുള്ള കേസുകൾ നന്നേ വിരള​മാണ്‌.” അതേസ​മയം “ആർ​ക്കൈ​വ്‌സ്‌ ഓഫ്‌ ഇന്റേർണൽ മെഡി​സിൻ,” വാല്യം 158, 1998 നവംബർ 9 ലക്കം അഭി​പ്രാ​യ​പ്പെ​ടു​ന്ന​പ്ര​കാ​രം, അത്തരം രീതി മൂലം “ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ ഉണ്ടാകു​മോ എന്നത്‌ ഇപ്പോ​ഴും തർക്കവി​ഷ​യ​മാണ്‌.” മാത്രമല്ല, അത്തരം പ്രശ്‌നങ്ങൾ “4,00,000-ൽ 1 മുതൽ ഒരു കോടി​യിൽ 3-6 വരെ ആളുകൾക്കേ ഉണ്ടായി​ട്ടു​ള്ളൂ എന്ന്‌ കണക്കുകൾ കാണി​ക്കു​ന്നു” എന്നും അത്‌ പറയുന്നു. കൈ​റോ​പ്രാ​ക്‌റ്റിക്‌ ചികി​ത്സാ​രീ​തി മൂലമുള്ള പ്രശ്‌നങ്ങൾ—ഇതിൽ പക്ഷാഘാ​തം ഉൾപ്പെ​ടു​ന്നു​വെന്ന്‌ പറയ​പ്പെ​ടു​ന്നു—തെളി​വ​നു​സ​രിച്ച്‌ അങ്ങേയറ്റം വിരള​മാ​ണെന്ന്‌ ഞങ്ങൾ വ്യക്തമാ​ക്കേ​ണ്ട​താ​യി​രു​ന്നു.—പത്രാധിപർ(g01 6/22)